മാര്‍ ജോസഫ് പവ്വത്തില്‍ പറയുന്നതിലും കാര്യമുണ്ട്

കെ എം മാണിയെ വെള്ള പൂശാനാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ദീപികയില്‍ മാധ്യമങ്ങള്‍ക്കെതിരെ ലേഖനമെഴുതിയതെന്നതില്‍ സംശയമില്ല. എന്നിരിക്കലും അദ്ദേഹം പറയുന്നതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല. മാധ്യമങ്ങള്‍ക്കും വേണം സത്യസന്ധതയും ഔചിത്യബോധവും എന്നദ്ദേഹം പറയുന്നത് ശരിതന്നെ. അത് എല്ലാവര്‍ക്കും വേണ്ടതാണ്. ബിഷപ്പിനും വേണം. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉള്ളപ്പോള്‍ തന്നെ മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാന്‍ വ്യക്തികള്‍ക്കു മാത്രമല്ല പ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സാധിക്കണമെന്നതും ശരി. അക്കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നു. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും […]

POWATHILകെ എം മാണിയെ വെള്ള പൂശാനാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ദീപികയില്‍ മാധ്യമങ്ങള്‍ക്കെതിരെ ലേഖനമെഴുതിയതെന്നതില്‍ സംശയമില്ല. എന്നിരിക്കലും അദ്ദേഹം പറയുന്നതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല. മാധ്യമങ്ങള്‍ക്കും വേണം സത്യസന്ധതയും ഔചിത്യബോധവും എന്നദ്ദേഹം പറയുന്നത് ശരിതന്നെ. അത് എല്ലാവര്‍ക്കും വേണ്ടതാണ്. ബിഷപ്പിനും വേണം. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉള്ളപ്പോള്‍ തന്നെ മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാന്‍ വ്യക്തികള്‍ക്കു മാത്രമല്ല പ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സാധിക്കണമെന്നതും ശരി. അക്കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നു.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നു വിശ്വസിക്കപ്പെടുന്ന സമൂഹമാണല്ലോ നമ്മുടെത്. പക്ഷെ തെളിവുകളില്ലാതെ എത്രയോ പേരെ മധ്യമങ്ങള്‍ കുറ്റവാളികളാക്കി ചിത്രീകരിക്കുന്നു. മാധ്യമങ്ങള്‍ക്ക് വളരെ സ്വാധീനമുള്ള സമൂഹമായതിനാല്‍ ജനം അതു വിശ്വസിക്കുന്നു. പിന്നീട് നിരപരാധിയെന്ന് തെളിയിക്കപ്പെട്ടാല്‍ ആ വാര്‍ത്ത മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ല. മറുവശത്ത് പലപ്പോഴും കുറ്റവാളികളെ ഹീറോകളായി ചിത്രീകരിക്കുന്നു.
തങ്ങള്‍ക്കിഷ്ടമില്ലാത്ത ആളുകളെ കുറ്റവാളികളായി കരുതി വിധി തീര്‍പ്പെഴുതാനോ അല്ലെങ്കില്‍ ന്യായാധിപന്മാരെ തന്നെ സ്വാധീനിക്കാനോ ആണു മാധ്യമപ്രവര്‍ത്തകരായ പലരുടെയും ശ്രമമെന്ന ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയാനാകില്ല. ജനാധിപത്യത്തില്‍ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനും വിലയിരുത്താനും വിധി പറയാനുമെല്ലാം സംവിധാനങ്ങളുണ്ട്. പക്ഷെ അടുത്തകാലത്തായി നീതിന്യായ രംഗത്താണു ചില മാധ്യമങ്ങള്‍ ഏറെ വിഹരിക്കുന്നത്. അങ്ങനെയെല്ലാം ജനശ്രദ്ധ നേടാനായാല്‍ വരുമാനം വര്‍ധിപ്പിക്കാനും സാധിച്ചേക്കാം. പക്ഷേ അതെല്ലാം പലപ്പോഴും അനീതിയുടെയും അഴിമതിയുടെയും വ്യാപ്തി വര്‍ധിപ്പിക്കാന്‍ മാത്രമാണ് ഇടയാക്കുക എന്നു മാധ്യമങ്ങള്‍ കൈയാളുന്നവര്‍ തിരിച്ചറിയണം എന്നും ബിഷപ്പ് പറയുന്നു. ശരിയാണ്, പലപ്പോഴും ന്യായാധിപരാകാനാണ് മാധ്യമങ്ങളുടെ ശ്രമം. തീര്‍ച്ചയായും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. വിവരാവകാശ നിയമം തന്നെ ഇന്നു നിലവിലുണ്ടല്ലോ. പക്ഷേ, അവിടെയും പൊതുസമൂഹത്തെ നയിക്കുന്നവരെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ജനാധിപത്യബോധവും പ്രകടമാക്കേണ്ടതുണ്ട്. അതുവേണ്ടത്ര കാണുന്നില്ല.
ഇതോടൊപ്പം തന്നെ പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും വാര്‍ത്തകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു കൊടുക്കുന്നതുമെല്ലാം ഇന്നു പതിവായിട്ടുണ്ട് എന്നതും ശരിയാണ്. മറുവശത്ത് വാര്‍ത്തകള്‍ തമസ്‌കരിക്കുന്നതും പതിവാണ്. തൃശൂരിലെ കല്ല്യാണ്‍ സാരീസിലെ ജീവനക്കാരുടെ സമരവാര്‍ത്ത പൂഴ്ത്തുന്നത് നോക്കുക. അവിടെ ഒരു ധാര്‍മ്മികതയുമില്ലല്ലോ. പരസ്യമില്ലാതെ മാധ്യമസ്ഥാപനം നിലനില്ക്കില്ല. എന്നാല്‍ അതിന്റെ പേരില്‍ വാര്‍ത്തകള്‍  തമസ്‌കരിക്കുന്നത് ഏതു മാധ്യമധര്‍മ്മമാണ്? അത് മാധ്യമങ്ങള്‍ ഏറെ വിമര്‍ശിക്കുന്ന അഴിമതിയുടെ മറ്റൊരു രൂപം തന്നെയല്ലേ? അക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുമില്ലല്ലോ. പണത്തിന്റെ പേരില്‍ ദേശീയഗെയിംസിനെതിരായ ശക്തമായ പ്രചരണവും നാം കണ്ടു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയില്ലെങ്കില്‍ പ്രതികരണ സ്വാതന്ത്ര്യവും അതിരുവിട്ടുപോകുമെന്നും അതാണു പാരീസില്‍നിന്നു മാധ്യമങ്ങള്‍ പഠിക്കേണ്ട പാഠമെന്നുമുള്ള ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയാം. എങ്കിലും മിനിമം നൈതികതയെങ്കിലും മാധ്യമങ്ങള്‍ പ്രകടിപ്പിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ അതു ദോഷമേ ഉണ്ടാക്കൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply