മാപ്പുപറയേണ്ടത് നിങ്ങളല്ലല്ലോ നന്ദിനി പാല്‍……?
പ്രശസ്‌ത ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ തപസ് പാല്‍ സ്‌ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഭാര്യയും ടെലിവിഷന്‍ താരവുമായ നന്ദിനി പാല്‍ ക്ഷമാപണം നടത്തുന്നതില്‍ എന്തുകാര്യം? ഇതൊരു കുടുംബപ്രശ്‌നമൊന്നുമല്ലല്ലോ. തക്കതായ ശിക്ഷാനടപടികളാണ് തപസ് ലാലിനെതിരെ എടുക്കേണ്ടത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ അമ്മമാരെയും മക്കളെയും സി പി എം പ്രവര്‍ത്തകര്‍ ഇനിയും ആക്രമിച്ചാല്‍ അവരുടെ വീടുകളിലെത്തി വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്നാണ് തപസ് ലാല്‍ പറഞ്ഞത്. കാമറക്കുമുന്നില്‍ തന്നെയാണ് അ്‌ദ്ദേഹമിത് പറഞ്ഞത്. ദൃശ്യങ്ങള്‍ പ്രാദേശിക […]
പ്രശസ്‌ത ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ തപസ് പാല്‍ സ്‌ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഭാര്യയും ടെലിവിഷന്‍ താരവുമായ നന്ദിനി പാല്‍ ക്ഷമാപണം നടത്തുന്നതില്‍ എന്തുകാര്യം? ഇതൊരു കുടുംബപ്രശ്‌നമൊന്നുമല്ലല്ലോ. തക്കതായ ശിക്ഷാനടപടികളാണ് തപസ് ലാലിനെതിരെ എടുക്കേണ്ടത്.
തൃണമൂല്‍ പ്രവര്‍ത്തകരുടെ അമ്മമാരെയും മക്കളെയും സി പി എം പ്രവര്‍ത്തകര്‍ ഇനിയും ആക്രമിച്ചാല്‍ അവരുടെ വീടുകളിലെത്തി വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്നാണ് തപസ് ലാല്‍ പറഞ്ഞത്. കാമറക്കുമുന്നില്‍ തന്നെയാണ് അ്‌ദ്ദേഹമിത് പറഞ്ഞത്. ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തതോടെയാണ് വിവാദമായത്. പ്രസ്‌താവനക്കെതിരെ ദേശീയ വനിതാ കമ്മീഷനും ലോക്‌സഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്ന് സി.പി.എം നേതാവ് മാലിനി ഭട്ടാചര്യ വ്യക്തമാക്കി. പാര്‍ലമെന്‍റ് ഇക്കാര്യത്തില്‍ വിശദീകരണം ആരായണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബംഗാളില്‍ ഇരുകൂട്ടരുമായി ഏറ്റുമുട്ടലുകള്‍ നിരന്തരമായി നടക്കുന്നുണ്ട്. അക്കാര്യത്തില്‍ ഇരുകൂട്ടരും ഉത്തരവാദികള്‍തന്നെ. അതേസമയം സ്‌ത്രീകള്‍ക്കെതിരായ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ മാപ്പില്ലാത്ത കുറ്റമാണ്. ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അയാള്‍ക്കുവേണ്ടാ ക്ഷമാപണം ചെയ്യേണ്ടത് ഭാര്യയല്ല. അതിന് നിയമപരമായോ ധാര്‍മ്മികമായോ യാതൊരു വിലയുമില്ല. അതേസമയം പരോക്ഷമായി ഭര്‍ത്താവിനെ ന്യായീകരിക്കാനും നന്ദിനി പാല്‍ മടിച്ചില്ല. ഭര്‍ത്താവിന്റെ പരാമര്‍ശത്തെ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്താണെന്ന് തനിക്കറിയാമെന്നുമാണ് അവര്‍ പറഞ്ഞത്.
തപാസ് പാലിന്‍േറത് നിര്‍വികാരമായ പ്രസ്‌താവനയാണെന്നു ന്യായീകരിച്ച് തൃണമൂല്‍ നേതാവ് ദേരക് ബ്രിയന്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മമുഖ്യമന്ത്രി മമത ബാനര്‍ജി എന്തെങ്കിലും പ്രതികരിച്ചതായി അറിയില്ല. പശ്ചിമ ബംഗാളിലെ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിമര്‍ശം നേരിടുന്നതിനിടെയാണ് എം.പിയുടെ വിവാദ പ്രസ്‌താവന.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in