മാനേജ്‌മെന്റ്‌നും പാര്‍ട്ടിക്കുമെതിരെ ജനയുഗം തൊഴിലാളികള്‍ മുറുമുറുപ്പില്‍

സിപിഐ മുഖപത്രമായ ജനയുഗത്തിലെ തൊഴിലാളികള്‍ പാര്‍ട്ടിക്കും മാനേജ്െമെന്റിനുമെതിരെ ശക്തമായ നിലപാടില്‍. തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം പ്രസംഗിക്കുന്ന പാര്‍ട്ടി തങ്ങളോട് ചെയ്യുന്ന അനീതി ഏറ്റവും വലിയ തൊഴിലാളി വിരുദ്ധമാണെന്ന് അവര്‍ ആരോപിക്കുന്നു. മാനേജ്‌മെന്റിനെതിരെ സാമ്പത്തിക ക്രമകേട് ആരോപണവുമുണ്ട്. 2007ല്‍ പത്രം പുനപ്രസിദ്ധികരണം ആരംഭിച്ചപ്പോള്‍ ഒരു കൊല്ലത്തെ കരാര്‍ വ്യവസ്ഥക്കുശേഷം തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാഗ്ദാനമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ആറുവര്‍ഷം പൂര്‍ത്തിയായിട്ടും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. വിലവര്‍ദ്ധന രൂക്ഷമായ സാഹചര്യത്തില്‍ ഏതൊരു അവിദഗ്ധ തൊഴിലാളിക്കുപോലും 10000രൂപയെങ്കിലും വേതനം ആവശ്യപ്പെട്ട് രണ്ടുദിവസം […]

0b59f38c0e7342e12790c6052190fe4f_m

സിപിഐ മുഖപത്രമായ ജനയുഗത്തിലെ തൊഴിലാളികള്‍ പാര്‍ട്ടിക്കും മാനേജ്െമെന്റിനുമെതിരെ ശക്തമായ നിലപാടില്‍. തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം പ്രസംഗിക്കുന്ന പാര്‍ട്ടി തങ്ങളോട് ചെയ്യുന്ന അനീതി ഏറ്റവും വലിയ തൊഴിലാളി വിരുദ്ധമാണെന്ന് അവര്‍ ആരോപിക്കുന്നു. മാനേജ്‌മെന്റിനെതിരെ സാമ്പത്തിക ക്രമകേട് ആരോപണവുമുണ്ട്.
2007ല്‍ പത്രം പുനപ്രസിദ്ധികരണം ആരംഭിച്ചപ്പോള്‍ ഒരു കൊല്ലത്തെ കരാര്‍ വ്യവസ്ഥക്കുശേഷം തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പുവരുത്തുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാഗ്ദാനമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ആറുവര്‍ഷം പൂര്‍ത്തിയായിട്ടും ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. വിലവര്‍ദ്ധന രൂക്ഷമായ സാഹചര്യത്തില്‍ ഏതൊരു അവിദഗ്ധ തൊഴിലാളിക്കുപോലും 10000രൂപയെങ്കിലും വേതനം ആവശ്യപ്പെട്ട് രണ്ടുദിവസം രാജ്യത്ത്് പൊതുപണിമുടക്കു നടത്തുന്നതിനു നേതൃത്വം നല്‍കിയ എഐടിയുസി നേതാക്കളും പത്രത്തിന്റെ മാനേജ്‌മെന്റിലുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു. അതേസമയം ജനയുഗത്തില്‍ 10000ത്തിനു മുകളില്‍ വേതനമുള്ളവരുടെ എണ്ണം പത്തില്‍ താഴെയാണത്രെ. വേജ്‌ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ സര്‍വപിന്തുണയുമായി ഈ നേതാക്കള്‍ പ്രസംഗിക്കാനെത്താറുണ്ടെന്നും തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു. ജനയുഗം ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും പ്രസ്‌ക്ലബ് അംഗത്വത്തിനും (കെയുഡബ്ല്യുജെ അംഗത്വം) സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക പെന്‍ഷനും അര്‍ഹരായവരായിട്ടും മാനേജ്‌മെന്റ് സ്ഥിരം നിയമനം സംബന്ധിച്ച് രേഖകള്‍ നല്‍കാത്തതിനാലാണ് ഇവ നഷ്ടമാകുകയാണെന്നും അവര്‍ പറയുന്നു.
തൊഴിലാളികളോട് കരാര്‍ പുതുക്കാന്‍ വീണ്ടും ആവശ്യപ്പെടുന്ന മാനേജ്‌മെന്റ് ശബളവര്‍ദ്ധനവിനെ കുറിച്ച് മിണ്ടുന്നതേയില്ല എന്നും തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു. കരാര്‍നിയമനത്തിനെതിരെ മാനേജ്‌മെനന്റിന് നിവേദനം നല്‍കിയപ്പോള്‍ ജനയുഗത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുകയും ഘട്ടംഘട്ടമായി സീനിയോറിറ്റി പരിഗണിച്ച് കരാര്‍ കാലാവധിക്കുള്ളില്‍ ജോലി സ്ഥിരപ്പെടുത്താമെന്ന് അന്നത്തെ എംഡിയും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ആര്‍ ചന്ദ്രമോഹന്‍ ഉറപ്പുത നല്‍കിയിരുന്നത്രെ. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി സി കെ ചന്ദ്രപ്പനെ കണ്ട് ഉന്നയിച്ചപ്പോഴും സമാനമായ ഉറപ്പും ആശ്വാസവുമാണ് നല്‍കിയത്. എന്നാല്‍ രണ്ടുവര്‍ഷത്തിനിടയില്‍ മാനേജ്‌മെന്റ് ഒരാളെപോലും സ്ഥിരപ്പെടുത്തിയില്ല. മറിച്ച് എല്ലാജീവനക്കാര്‍ക്കും രണ്ടുവര്‍ഷത്തേക്കുകൂടി തൊഴിലാളിവിരുദ്ധമായ കരാര്‍ ഒപ്പിടാന്‍ നല്‍കിയിരിക്കയാണ്. 2010-11 വര്‍ഷത്തെ ശമ്പളത്തിന് വരുന്ന രണ്ടുവര്‍ഷംകൂടി ജോലിചെയ്യണമെന്ന് നിര്‍ബന്ധിക്കുന്ന കരാറില്‍ ഒരു പത്രസ്ഥാപനത്തിലുമില്ലാത്ത നിബന്ധനകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളിലും കള്ളത്തരമാണ് കാണിക്കുന്നത്. അതിനിടെ നേരത്തെ സ്ഥിരപ്പെടുത്തിയ തൊഴിലാളികളെ വീണ്ടും കരാറുകാരാക്കാനുള്ള നീക്കവും നടക്കുന്നുന്നുണ്ടത്രെ.
ഈ സാഹചര്യത്തില്‍ പണിമുടക്കടക്കമുള്ള പ്രക്ഷോഭമാര്‍ഗ്ഗങ്ങളിലേക്ക് തിരിയണമെന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷം തൊഴിലാളികളും. അതിന്റെ മുന്നോടിയായി ജീവനക്കാരുടെ കൂട്ടായ്മയായി രൂപീകരിച്ച ജനയുഗം കെയുഡബ്ല്യുജെ ജേര്‍ണലിസ്റ്റ് ആന്‍ഡ് നോണ്‍ ജേര്‍ണലിസ്റ്റ് ഫോറം പാര്‍്ട്ടി സെക്രട്ടറിയും പത്രത്തിന്റഎ ചീഫ് എഡിറ്ററുമായ പന്ന്യന്‍ രവീന്ദ്രന് നിവേദനം നല്‍കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply