മാധ്യമങ്ങളും മോഡലുകളും ചെയ്യേണ്ടത്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ഒപ്പം മാധ്യമങ്ങളും സൂപ്പര്‍ താരങ്ങളടക്കമുള്ള പരസ്യ മോഡലുകളും. കള്ളക്കടത്ത് സ്വര്‍ണത്തിലെ ഒരു വിഹിതം മലബാര്‍ ഗോള്‍ഡ് വാങ്ങിയെന്നാണ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയത്. അതേസമയം വാങ്ങിയത് അനധികൃതമായി കടത്തിയ സ്വര്‍ണമെന്ന് അറിയാതെയെന്ന് മലബാര്‍ ഗോള്‍ഡ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ പിന്നീട് തങ്ങളെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കമ്പനി ചെയര്‍മാന്‍ വിശദീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം […]
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ഒപ്പം മാധ്യമങ്ങളും സൂപ്പര്‍ താരങ്ങളടക്കമുള്ള പരസ്യ മോഡലുകളും. കള്ളക്കടത്ത് സ്വര്‍ണത്തിലെ ഒരു വിഹിതം മലബാര്‍ ഗോള്‍ഡ് വാങ്ങിയെന്നാണ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയത്. അതേസമയം വാങ്ങിയത് അനധികൃതമായി കടത്തിയ സ്വര്‍ണമെന്ന് അറിയാതെയെന്ന് മലബാര്‍ ഗോള്‍ഡ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ പിന്നീട് തങ്ങളെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കമ്പനി ചെയര്‍മാന്‍ വിശദീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണംകടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് ഹിറോ മാസ, സുഹൃത്ത് രാഹില എന്നിവരെ നവംബര്‍ എട്ടിന് ഡിആര്‍ഐ പിടികൂടിയിരുന്നു. ഷഹബാസിന്റെ മാനേജറാണ് അറസ്റ്റിലായ രാഹില. വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ 39 കിലോ സ്വര്‍ണത്തില്‍ 10 കിലോയാണ് ഷഹബാസ്, ജ്വല്ലറിക്ക് നല്‍കിയത്. ഡിആര്‍ഐ, മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് റെയ്ഡ് ചെയ്യുകയും സീല്‍ ചെയ്യുകയും ചെയ്തു. ജ്വല്ലറി ശൃംഖലയുടെ സപ്ലൈ മാനേജ്‌മെന്റ് വിംഗില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു..
ഇതാദ്യമായാണ് ഒരു ജ്വല്ലറിക്കെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. തീര്‍ച്ചയായും മറ്റു ജ്വല്ലറികളിലേക്കും ഈ സ്വര്‍ണ്ണം പോയിരിക്കും. ഒരു സംശയവുമില്ല. അറിയാതെയാണ് തങ്ങള്‍ കള്ളക്കടത്തു സ്വര്‍ണ്ണം വാങ്ങുന്നതെന്ന വിശദീകരണം വിശ്വസനീയമല്ല. ജ്വല്ലറികള്‍ക്ക് അടുത്ത കാലത്തുണ്ടായ അതിഭീമമായ വളര്‍ച്ചക്കുപിന്നില്‍ എന്താണെന്ന കാര്യം അന്വേഷിക്കേണ്ടതാണ്. ഒരു സമാന്തര സമ്പദ് വ്യവസ്ഥ ഇതുമായി ബന്ധപ്പെട്ട് വളര്‍ന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. മാത്രമല്ല, ഇവിടേക്ക് എത്തുന്ന സ്വണ്ണത്തേക്കാള്‍ എത്രയോ കൂടുതലാണ് വിറ്റഴിയുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളുടേയും മോഡലുകളുടേയും നൈതികതയുടെ വിഷയവും വരുന്നത്. മാധ്യമങ്ങള്‍ക്ക് പരസ്യം ആവശ്യം. മോഡലുകള്‍ക്ക് മോഡലിംഗ് തൊഴിലുമാണ്. ഇന്ത്യയിലെ പല താരങ്ങളും പരസ്യ മോഡലുകളാകാന്‍ തയ്യാറാകാത്തവരാണ്. കമലഹാസനും രജനിയും മറ്റും ഉദാഹരണം. എന്നുവെച്ച് മോഹന്‍ ലാലും മമ്മുട്ടിയും മോഡലുകളാകരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതവരുടെ ഇഷ്ടം. എന്നാല്‍ ചെയ്യേണ്ടത് മറ്റൊന്നാണ്. പരസ്യങ്ങള്‍ ഉണ്ടെങ്കിലും വാര്‍ത്തകളോട് നീതി പുലര്‍ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അക്കാര്യത്തില്‍ പല മാധ്യമങ്ങളും ചെയ്തത്് നൈതികതയില്ലായ്മയാണ്. ചിലരീ വാര്‍ത്ത പൂഴ്ത്തി. ചിലര്‍ പതിവുപോലെ ജ്വല്ലറിയുടെ പേരു പൂഴ്ത്തി. നിസ്സാര ആരോപണങ്ങളുടെ പേരില്‍ പോലും പലരേയും തേജോവിധം ചെയ്യുകയും വിചാരണ നടത്തുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തിലെടുക്കുന്ന മൃദുസമീപനത്തിന്റെ പുറകിലെ താല്‍പ്പര്യം പരസ്യം തന്നെ. മറുവശത്ത് നിയമവിരുദ്ധമായി തങ്ങള്‍ പ്രമോട്ട് ചെയ്യുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി ആരോപണം വന്നാല്‍ അതില്‍ നിന്ന് പിന്തിരിയാന്‍ മോഡലുകളും തയ്യാറാകണം. ചുരുങ്ങിയപക്ഷം സ്ഥാപനം കുറ്റം ചെയ്തില്ല എന്നു തെളിയുന്ന വരെയെങ്കിലും. അതിനുള്ള ആര്‍ജ്ജവം പക്ഷെ മാധ്യമങ്ങള്‍ക്കും മോഡലുകള്‍ക്കുമുണ്ടോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in