മാണിക്കു മുന്നില്‍ കേരളം

കെ എം മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫും കോണ്‍ഗ്രസ്സും ഉമ്മന്‍ ചാണ്ടിയും ചെന്നെത്തിയിട്ടുള്ള പ്രതിസന്ധിയില്‍ ഇനി നിര്‍വ്വികാരമായി ഇരിക്കേണ്ട എന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നു. നേരത്തെ തന്നെ സിപിഐ ഈ നിലപാടിലാണ്. അതേസമയം ഒരു ഭരണമാറ്റം വന്നാല്‍ വിഎസിനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടിവരുമോ എന്ന ഭയം സിപിഎം ഔദ്യോഗികവിഭാഗത്തിനുണ്ടായിരുന്നു താനും. അതായിരുന്നു സത്യത്തില്‍ അവരുടെ മെല്ലെപ്പോക്കിനു കാരണം. എന്നാല്‍ മാണിയെ മുഖ്യമന്ത്രിയാക്കികൊണ്ടുള്ള ഫോര്‍മുലയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയം. പിണറായി വിജയനെ […]

mani

കെ എം മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫും കോണ്‍ഗ്രസ്സും ഉമ്മന്‍ ചാണ്ടിയും ചെന്നെത്തിയിട്ടുള്ള പ്രതിസന്ധിയില്‍ ഇനി നിര്‍വ്വികാരമായി ഇരിക്കേണ്ട എന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നു. നേരത്തെ തന്നെ സിപിഐ ഈ നിലപാടിലാണ്. അതേസമയം ഒരു ഭരണമാറ്റം വന്നാല്‍ വിഎസിനെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടിവരുമോ എന്ന ഭയം സിപിഎം ഔദ്യോഗികവിഭാഗത്തിനുണ്ടായിരുന്നു താനും. അതായിരുന്നു സത്യത്തില്‍ അവരുടെ മെല്ലെപ്പോക്കിനു കാരണം. എന്നാല്‍ മാണിയെ മുഖ്യമന്ത്രിയാക്കികൊണ്ടുള്ള ഫോര്‍മുലയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയം.

പിണറായി വിജയനെ കണ്ട ശേഷം ഇത്തരം വാര്‍ത്തകള്‍ പന്ന്യന്‍ രവീന്ദ്രന്‍ നിഷേധിച്ചെങ്കിലും അത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. മാണി തന്നെ മുന്‍കൈയെടുത്താല്‍ ആലോചിക്കാമെന്നാണത്രെ സിപിഎം നിലപാട്. അല്ലെങ്കില്‍ സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിച്ചു എന്ന ആരോപണമുയരുമെന്ന ഭയമാണ് സിപിഎമ്മിന്. എന്നാല്‍ മാണി തന്നെ മുന്‍കൈയെടുത്താല്‍ വി എസ് ഒഴികെയുള്ളവര്‍ ഈ നീക്കത്തിനു പിന്തുണ നല്‍കുമെന്നാണ് സൂചന. ഇത്തരമൊരു നീക്കമുണ്ടായാല്‍ കെ പി മോഹനനും ഷിബു ബേബിജോണുമടക്കമുള്ളവര്‍ ഇടത്തേക്ക് വരുമെന്ന സൂചനയുമുണ്ട്.

കെ എം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണെന്ന് കേരളത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ കേരളത്തിലെ കാലങ്ങളായി തുടരുന്ന മുന്നണി സംവിധാനത്തില്‍ സിപിഎമ്മിനോ കോണ്‍ഗ്രസ്സിനോ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാറ്. സി അച്യുതമേനോന്‍, പികെവി, സി എച്ച് മുഹമ്മദ് കോയ എന്നിവര്‍ അതിനു അപവാദമായിട്ടുണ്ട്. ആ നിരയിലേക്കെത്താന്‍ ഒരു സുവര്‍ണ്ണാവസരമാണ് മാണിക്ക് ലഭിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഏതാനും മാസം. അല്ലെങ്കില്‍ ഒന്നോ രണ്ടോ കൊല്ലം.

മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യുമ്പോഴും ഇത്തരമൊരു മാറ്റം എളുപ്പമല്ല. എത്രയോ കാലത്തെ മുന്നണി സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നത്. അത് തകര്‍ക്കാന്‍ ഇരു കൂട്ടര്‍ക്കും ഒരുപാട് പ്രതിബന്ധങ്ങളുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം ആരംഭിച്ചു എന്നത് യാഥാര്‍ത്ഥ്യം. നേതൃമാറ്റത്തിനു പകരം ഭരണമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്‍ ഡി എഫില്‍ ആരംഭിച്ചു കഴിഞ്ഞു. മാണിക്കാകട്ടെ ഇക്കാര്യം സഭാ നേതൃത്വങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അതേസമയം മുഖ്യമന്ത്രിയാകുകയാണെങ്കില്‍ വളരെ കനത്ത ഉത്തരവാദിത്തമാണ് മാണിക്കുള്ളത്. അത് മുഖ്യമന്ത്രിസ്ഥാനം എന്ന സ്വപ്‌നത്തിലോ മകന്റെ ലോകസഭാ സീറ്റ് വിജയത്തിലോ ഒതുങ്ങരുത്. കേരള ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമായി അത് മാറണം. കാരണം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ അതതു സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ സജീവമാണ്. പലതും അധികാരത്തിലുമാണ്. സ്വന്തം സംസ്ഥാനത്തിന്റെ താല്‍്പ്പര്യത്തിനുശേഷമാണ് അവ അഖിലേന്ത്യാ താല്‍പ്പര്യത്തിനു പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ അത്തരം സംസ്ഥാനങ്ങള്‍ പല ആവശ്യങ്ങളും നേടിയെടുക്കുന്നു. കേരളത്തിലാകട്ടെ അഖിലേന്ത്യാപാര്‍ട്ടികള്‍ക്കാണ് പ്രാമുഖ്യമെന്നതിനാല്‍ പലതും നഷ്ടപ്പെടുന്നു. ഇപ്പോഴാകട്ടെ ഫെഡറല്‍ മുന്നണി രൂപീകരിച്ച് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം പോലും ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ എന്നു പറയുമ്പോഴും കേന്ദ്രീകൃതമായ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ യഥാര്‍ത്ഥ ഫെഡറലാക്കാന്‍ ഇത്തരം നീക്കങ്ങള്‍ അനിവാര്യമാണ്. ആ ദിശയില്‍ ഒരു നീക്കമായി മാറാന്‍ മാണിയുടെ മുഖ്യമന്ത്രി സ്ഥാനത്തിനു കഴിയണം.

കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമെന്ന നിലയിലായിരുന്നു സത്യത്തില്‍ കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. പിന്നീട് അത് കൃസ്ത്യന്‍ – റബ്ബര്‍ കര്‍ഷകരുടെ പാര്‍ട്ടിയായി മാറുകയായിരുന്നു. പലവട്ടം പാര്‍ട്ടി പിളരുകയും ഒന്നിക്കുകയുമൊക്കെ ചെയ്തു. ചിലപ്പോള്‍ അവ ഇരുമുന്നണികളിലുമായി അണി നിരന്നു. ഇപ്പോള്‍ പ്രമുഖമായ കേരളകോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ യുഡിഎഫിലാണ്. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് എല്‍ഡിഎഫ് മാണിയേയും കൂട്ടരേയും സ്വീകരിക്കുന്നത്., ഏതുമുന്നണിയിലായാലും മേല്‍സൂചിപ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാണിക്കാവുമോ എന്നതാണ് ചോദ്യം. അഖിലേന്ത്യാപാര്‍ട്ടികള്‍ക്കാണ് ആധിപത്യമെങ്കിലും കേരളത്തിലും ഇത്തരമൊരു ചിന്തക്കെങ്കിലും തുടക്കമിടാന്‍ മാണിക്കാവണം. എങ്കിലേ ചരിത്രപരമായി ഇതിനെന്തെങ്കിലും പ്രാധാന്യമുണ്ടാകൂ. പാര്‍ട്ടിയുടെ പേര് അന്വര്‍ത്ഥമാക്കാന്‍ തയ്യാറാകുകയാണ് അതിന്റെ ആദ്യപടി. കേരളത്തിന്റെ പ്രശ്‌നങ്ങളംു താല്‍പ്പര്യങ്ങളും ഉയര്‍ത്തിപിടി്ക്കുന്ന ഒരു പ്രസ്ഥാനം എന്ന ആവശ്യം നിറവേറ്റാന്‍ മാണിക്കാകുമോ എന്നതുതന്നെ ഉയരുന്ന ാേചദ്യം..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മാണിക്കു മുന്നില്‍ കേരളം

  1. കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ K.M.മാണിയുടെ യോഗ്യതകൾ എന്തൊക്കെയാണ് എന്ന് ഒന്ന് പറഞ്ഞുതരാവോ?എന്താ മതികെട്ടാൻ പ്രശ്നമൊക്കെ ഇത്ര പെട്ടെന്ന് അങ്ങ് മറന്നു പോയോ?നാക്കെടുത്താൽ പച്ചക്കള്ളം മാത്രം പറയുന്ന,സഭയുടെ എന്തു വൃത്തികേടിനും കൂട്ടുനില്ക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയക്കാരനെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുന്നത്‌ !!!!!!!!”കെ എം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണെന്ന് കേരളത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല” എന്ന് എഴുതാൻ നിങ്ങൾ എല്ലാവരോടും പോയി അഭിപ്രായം ആരാഞ്ഞോ?

Leave a Reply