മഹാത്മാ അയ്യന്‍കാളിക്ക് കേരളം ചരിത്രത്തില്‍ എന്താണ് സ്ഥാനം? അഥവാ ഇഎംഎസ് മറന്ന അയ്യങ്കാളി
സി ആര്‍ നീലകണ്ഠന്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും കേരളത്തിലും ദളിത് മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്നതെന്തുകൊണ്ട് എന്ന് ശരിയായി വിലയിരുത്താന്‍ ഒട്ടു മിക്ക രാഷ്ട്രീയ കക്ഷികളും ഏറെ ബുദ്ധിമുട്ടുന്നതെന്തു കൊണ്ട്? രോഹിത് വെമ്മുല എന്ന വിദ്യാര്‍ത്ഥി യുടെ രക്തസാക്ഷിത്വം എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്? ദളിത് പോരാട്ടങ്ങളുടെ രാഷ്ട്രീയം കൃത്യമായി കണ്ടറിഞ്ഞ ഡോ. അംബേദ്കര്‍ തയാറാക്കിയ ഒരു ഭരണഘടനാ നമുക്കുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ ലക്ഷ്യം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷി ക്കുന്നതെന്തുകൊണ്ട്? ഇനിയും നിരവധി ചോദ്യങ്ങള്‍ ദളിത് പോരാട്ടങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. […]
ഇന്ത്യയുടെ പലഭാഗങ്ങളിലും കേരളത്തിലും ദളിത് മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്നതെന്തുകൊണ്ട് എന്ന് ശരിയായി വിലയിരുത്താന്‍ ഒട്ടു മിക്ക രാഷ്ട്രീയ കക്ഷികളും ഏറെ ബുദ്ധിമുട്ടുന്നതെന്തു കൊണ്ട്? രോഹിത് വെമ്മുല എന്ന വിദ്യാര്‍ത്ഥി യുടെ രക്തസാക്ഷിത്വം എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്? ദളിത് പോരാട്ടങ്ങളുടെ രാഷ്ട്രീയം കൃത്യമായി കണ്ടറിഞ്ഞ ഡോ. അംബേദ്കര്‍ തയാറാക്കിയ ഒരു ഭരണഘടനാ നമുക്കുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ ലക്ഷ്യം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷി ക്കുന്നതെന്തുകൊണ്ട്? ഇനിയും നിരവധി ചോദ്യങ്ങള്‍ ദളിത് പോരാട്ടങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
നമ്മുടെ കേരളം എല്ലാ നവോത്ഥാനങ്ങളും പിന്നിട്ട ഇടമാണെന്ന രീതിയില്‍ ശക്തമായ പ്രചാരണം നടക്കുന്നു. ഇവിടെ ദളിതരുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക അവസ്ഥ എന്താണെന്ന ചര്‍ച്ചകളില്‍ നിന്നും മുഖ്യധാരാ സമൂഹം ഒഴിഞ്ഞുമാറുകയാണ്.
നവോത്ഥാനത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ അവര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ ദളിതരുടെ നിരവധി വിഷയങ്ങള്‍ പൊതു മണ്ഡലത്തിലെത്തി ക്കൊണ്ടിരിക്കുന്നു. ഭൂസമരങ്ങള്‍ രണ്ടാമത് ഭൂപരിഷ്‌കരണമെന്ന വിപ്ലവകരമായ ആശയം മുന്നോട്ടു വക്കുന്നു. ജിഷയടക്കമുള്ള പ്രശ്‌നങ്ങള്‍ അതിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു.
കേരളത്തിന്റെ നവോഥാനത്തില്‍ ഏറ്റവും നിര്‍ണ്ണായക പങ്കു വഹിച്ച മഹാത്മാ അയ്യങ്കാളിയെ ഐക്യ കേരളം സംബന്ധിച്ച തന്റെ പദ്ധതിയില്‍ ഇ.എം.എസ മറന്നു പോയി ( അതോ വിട്ടു കളഞ്ഞതോ?) . കേരളത്തിലെ പൊതുവഴികളും പൊതുവിദ്യാലയങ്ങളും പൊതു ഇടങ്ങളും സൃഷ്ടിച്ചത് മഹാത്മാ അയ്യങ്കാളിയാണ്. അദ്ദേഹം തന്റെ വില്ലുവണ്ടി ഓടിക്കുന്നതിനു മുമ്പിവിടെ പൊതുവഴികള്‍ ഇല്ലായിരുന്നു. പഞ്ചമിയെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ സമരം നടത്തി ചേര്‍ക്കുന്നത് വരെ ഇവിടെ പൊതു വിദ്യാലയങ്ങള്‍ ഇല്ലായിരുന്നു. എന്നിട്ടും ഈ മറവി എന്തുകൊണ്ടായിരുന്നു?
ഇനി ഭൂപരിഷ്‌കരണമില്ലെന്നുള്ള പ്രഖ്യാപനം വരെ ഇടതുപക്ഷത്തിന്റെ സമീപനം വ്യക്തമാക്കുന്നു. ഇപ്പോള്‍ അവര്‍ രോഹിത് വെമുലയുടെ പടം വക്കുന്നു. പക്ഷെ രോഹിത് എസ.എഫ്.ഐ പ്രസ്ഥാനം വിടാനുണ്ടായ കാരണം അഥവാ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല. ഇത്രയധികം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോയില്‍ ഒരു ദളിതന്‍ ഇല്ലാത്തതെന്തുകൊണ്ടെ ന്നതായിരുന്നു ഒരു ചോദ്യം.
അധികാരി വര്‍ഗങ്ങളുടെ ഉറക്കം കെടുത്തുന്ന ആ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാക്കുകയാണ്.
മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 27 നു വൈകീട്ട് 4 മണിക്ക് കളമശ്ശേരിയില്‍ ഈ വിഷയത്തില്‍ ഒരു സംവാദം നടത്തുന്നു. കേരളത്തിലെ ദളിത് മുന്നേറ്റങ്ങള്‍ക്കു വെളിച്ചം പകരുന്ന വ്യക്തിത്വങ്ങള്‍ അവിടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. എം.ഗീതാനന്ദന്‍, സണ്ണി കപിക്കാട്, രേഖാരാജ്, ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in