മലയാള സിനിമയില്‍ വരേണ്യാധ്പത്യം

വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം കേവലം ഇരുപത്തിയേഴു വയസുമാത്രമുള്ള മണിയുടെ  അഭിനയ പ്രതിഭ കണ്ടറിഞ്ഞ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടി എത്ര കഷ്ടപ്പെടാനും തയാറായിരുന്ന മണി പലപ്പോഴും തന്മയത്വംകൊണ്ടു തന്നെ വിസ്മയിപ്പിച്ചു. തന്റെ ദുരിതവും കഷ്ടപ്പാടുകളും കഥാപാത്രങ്ങളോട് ചേര്‍ത്തുവച്ച് പലതവണ മണി പൊട്ടിക്കരഞ്ഞിരുന്നു. താന്‍ കടന്നുവന്ന വഴികള്‍ തുറന്നുപറഞ്ഞ് വലിയ നടനായിട്ടും കാവി മുണ്ടുടുത്ത് കൂട്ടുകാര്‍ക്കൊപ്പം നടന്ന വലിയ മനുഷ്യസ്‌നേഹിയാണ് മണി. ദളിത് സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു അതുല്യ കലാകാരനായ കലാഭവന്‍ […]

mവിനയന്‍

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം കേവലം ഇരുപത്തിയേഴു വയസുമാത്രമുള്ള മണിയുടെ  അഭിനയ പ്രതിഭ കണ്ടറിഞ്ഞ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടി എത്ര കഷ്ടപ്പെടാനും തയാറായിരുന്ന മണി പലപ്പോഴും തന്മയത്വംകൊണ്ടു തന്നെ വിസ്മയിപ്പിച്ചു. തന്റെ ദുരിതവും കഷ്ടപ്പാടുകളും കഥാപാത്രങ്ങളോട് ചേര്‍ത്തുവച്ച് പലതവണ മണി പൊട്ടിക്കരഞ്ഞിരുന്നു. താന്‍ കടന്നുവന്ന വഴികള്‍ തുറന്നുപറഞ്ഞ് വലിയ നടനായിട്ടും കാവി മുണ്ടുടുത്ത് കൂട്ടുകാര്‍ക്കൊപ്പം നടന്ന വലിയ മനുഷ്യസ്‌നേഹിയാണ് മണി.
ദളിത് സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു അതുല്യ കലാകാരനായ കലാഭവന്‍ മണിക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാതെ  ബോധംകെട്ടു വീണു എന്ന് അപമാനിക്കുകയായിരുന്നു ഇന്ത്യയിലെ സാംസ്‌കാരിക നായകര്‍.  ന്യൂജനറേഷന്‍ നായകന്മാര്‍ക്ക് പ്രായം കുറവെന്ന മാനദണ്ഡത്തില്‍ അവാര്‍ഡുകള്‍ വാരിക്കോരി നല്‍കുന്നവര്‍ മലയാള സിനിമയില്‍ മറ്റാര്‍ക്കുമില്ലാത്ത അഭിനയവും നാടന്‍പാട്ടുകളും കൈമുതലായുള്ള മണിയെ വിസ്മരിച്ചു. കേരള സംഗീത നാടക അക്കാദമിയോ ഫോക്‌ലോര്‍ അക്കാദമിയോ ഒരു ചെറിയ അവാര്‍ഡുപോലും നല്‍കിയില്ല. തിലകന്‍ പറഞ്ഞിരുന്നതുപോലെ മലയാള സിനിമയില്‍ വരേണ്യ വര്‍ഗത്തിന്റെ ആധിപത്യം നില നില്‍ക്കുന്നുണ്ട്. മണിയെ ഒരുകാതം ദൂരെ നിര്‍ത്തിയിരുന്ന ഒരു വലിയ നടന്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടുകയാണ്. സാറ്റലൈറ്റ് മൂല്യമില്ലെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ സിനിമകളെ അകറ്റിനിര്‍ത്തിയ ചാനലുകള്‍ ഇപ്പോള്‍ മണി എന്ന മഹാനടന്റെ ആരാധകലക്ഷങ്ങളെ കണ്ട് നടുങ്ങിയിരിക്കുകയാണ്. ചാനലുകളില്‍  കൂട്ടുകാര്‍ മണി ഒരു പ്രതിസന്ധിയിലും തളരില്ല എന്ന് പ്രഖ്യാപിച്ചത് കേട്ടു .പക്ഷേ താന്‍ അറിയുന്ന മണി ഉയര്‍ന്ന മനോഭാവം പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ  ചെറിയ കാര്യങ്ങളില്‍ തളരുകയും പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. നിഷ്‌കളങ്കനായ ആ പച്ച മനുഷ്യനെ അതു കൊണ്ടാണ് ചില കൂട്ടുകാര്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിഞ്ഞത്.  മലയാളിയില്‍ മണിയുടെ ഓര്‍മകള്‍ എന്നേക്കും നിലനിര്‍ത്തുന്ന ഒരു സിനിമ സംവിധാനം ചെയ്യാനുദ്ദേശക്കുന്നു. മണിയെന്ന നടന്‍ സിനിമയില്‍ വന്നതും ജനകീയ അംഗീകാരം നേടുന്നതുമൊക്കെയായിരിക്കും പ്രമേയം. എന്നാല്‍ ക്ലൈമാക്‌സ് തീരുമാനിച്ചിട്ടില്ല.

സാഹിത്യ അക്കാദമിയില്‍ പുനര്‍ജനി കലാസമിതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply