മലയാളി കടക്കെണിയിലാകുന്നതിങ്ങനെ
ഹരികുമാര്‍ ശ്വേത സംഭവം സജീവമായപ്പോള്‍ ആഷിക് – റിമ വിവാഹം നമ്മള്‍ മറന്നു. ഒന്നോ രണ്ടോ ദിവസത്തെ ആഘോഷം മാത്രമാണ് മലയാളിക്ക് ഇത്തരം കാര്യങ്ങള്‍. പലരും ചൂണ്ടികാട്ടിയപോലെ അവരുടെ പ്രവര്‍ത്തിയെ ഉയര്‍ത്തിപിടിക്കുന്ന എത്രപേര്‍ സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തുമെന്ന ചോദ്യം ബാക്കി. ഇതിനൊരു മറുവശം കൂടിയുണ്ട്. ആര്‍ക്കെകിലും പ്രചോദനമാകുമെങ്കില്‍ ആകട്ടെ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് തങ്ങളുടെ അനാര്‍ഭാട വിവാഹം വാര്‍ത്തയാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ആഷിക്കും റിമയും പറഞ്ഞത്. നമുക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ സിനിമക്കാര്‍ ചെയ്തു കാണിക്കണെമല്ലോ. […]
ഹരികുമാര്‍
ശ്വേത സംഭവം സജീവമായപ്പോള്‍ ആഷിക് – റിമ വിവാഹം നമ്മള്‍ മറന്നു. ഒന്നോ രണ്ടോ ദിവസത്തെ ആഘോഷം മാത്രമാണ് മലയാളിക്ക് ഇത്തരം കാര്യങ്ങള്‍. പലരും ചൂണ്ടികാട്ടിയപോലെ അവരുടെ പ്രവര്‍ത്തിയെ ഉയര്‍ത്തിപിടിക്കുന്ന എത്രപേര്‍ സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തുമെന്ന ചോദ്യം ബാക്കി.
ഇതിനൊരു മറുവശം കൂടിയുണ്ട്. ആര്‍ക്കെകിലും പ്രചോദനമാകുമെങ്കില്‍ ആകട്ടെ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് തങ്ങളുടെ അനാര്‍ഭാട വിവാഹം വാര്‍ത്തയാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ആഷിക്കും റിമയും പറഞ്ഞത്. നമുക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ സിനിമക്കാര്‍ ചെയ്തു കാണിക്കണെമല്ലോ. എന്നാല്‍ ഈ ആഘോഷം ഏറെ കൂടിപോയി എന്നു പറയാതെ വയ്യ. ഒരുവശത്ത് വിവാഹധൂര്‍ത്ത് ഏറുമ്പോഴും മറുവശത്ത് കുറെ പേര്‍ മറിച്ച് ചെയ്യുന്നവരുണ്ട്. ഇത് അത്തരത്തിലുള്ള ആദ്യത്തെ വിവാഹമൊന്നുമല്ല. കൂട്ടത്തില്‍ പറയട്ടെ, ഈ കുറിപ്പെഴുതുന്നയാളുടെ വിവാഹത്തിന് ഉണ്ടായിരുന്നത് 12 പേര്‍. തീര്‍ച്ചയായും മിശ്രവിവാഹം തന്നെ. അങ്ങനെ എത്രയോ പേര്‍.
അതേസമയം ആദര്‍ശമെന്നതൊക്കെ മാറ്റി വെച്ച് വളരെ ഗൗരവമായ ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ അവസരം ഉപയോഗിക്കേണ്ടിയിരുന്നത്. അതിലേറ്റവും പ്രധാനം മലയാളികള്‍ കടക്കെണിയിലാകുന്നതിന്റെ പ്രധാന കാരണങ്ങളാണ്. മുഖ്യമായും നാലു കാരണങ്ങളാണ് അതുമായി ബന്ധപ്പെട്ട് ചൂണ്ടികാട്ടപ്പെടുന്നത്. അവ വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മ്മാണം, ചികിത്സ എന്നിവയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം മലയാളിക്കാണ്. അതിനു സമാന്തരമായി മലയാളിയുടെ ജീവിതം ടെന്‍ഷന്‍മയമാകുകയും ആത്മഹത്യയും ഹൃദയാഘാതവും മറ്റും പെരുകുകയും ചെയ്യുന്നു.
വിവാഹത്തിന്റെ കാര്യം തന്നെ നോക്കൂ. മുമ്പൊന്നും ഇത്രമാത്രം ആര്‍ഭാടം നമ്മുടെ വിവാഹങ്ങള്‍ക്കുണ്ടായിരുന്നില്ല. അടുത്തയിടെയാണ് മാന്യതയുടെ പ്രതീകമായി വിവാഹങ്ങള്‍ മാറിയത്. ഒപ്പം നാടെങ്ങും കൂണുപോലെ വന്‍കിട ടെക്‌സ്‌റ്റൈല്‍സുകളും ജ്വല്ലറികളും ഉയരുന്നു. മുമ്പൊക്കെ സ്ത്രീധന സമ്പ്രദായം കാര്യമായി നിലവില്ലില്ലായിരുന്ന സമുദായങ്ങളിലേക്കും അതു വ്യാപിച്ചുകഴിഞ്ഞു. മറുവശത്ത് കടം കിട്ടാന്‍ സാധ്യതകള്‍ ഏറെയായതിനാല്‍ അതുവാങ്ങി വിവാഹം നടത്തി ശിഷ്ഠകാലം കടക്കെണിയിലാകുന്നു. അതിനു സാധ്യതയില്ലെങ്കില്‍ മക്കളെ അറബികള്‍ക്കു വിവാഹം കഴിച്ചുകൊടുക്കുകയോ കന്യാസ്ത്രീ മഠത്തിലേക്കയക്കുകയോ ചെയ്യുന്നു. വരന്റെ വീട്ടുകാര്‍ക്ക് വിവാഹം വന്‍ ബിസിനസ്സാകുന്നു. അവിടെയും പെണ്‍കുട്ടികളുടെ വിവാഹത്തിനു ഇതേവിഷയം ആവര്‍ത്തിക്കുന്നു. ഒപ്പം സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളും പെരുകുന്നു.
വീടുനിര്‍മ്മാണത്തിന്റെ കാര്യവും അതുതന്നെ. വീടും വാഹനങ്ങളും ഇന്നു മാന്യതയുടെ പ്രതീകം തന്നെ. ലോണ്‍ വാഗ്ദാനവുമായി വരുന്ന ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചടവിനെ കുറിച്ചാലോചിക്കാതെ പണം വാങ്ങി വീടുവെച്ചും വാഹനം വാങ്ങിയും പാപ്പരായവര്‍ എത്രയാണ്. വിവാഹം, വീട്, വാഹനം തുടങ്ങിയവയിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം നടത്തുന്നതില്‍ ഒരു തെറ്റുമില്ല.
മറ്റു രണ്ടുവിഷയങ്ങള്‍ നാം തുടരുന്ന നയസമീപനങ്ങളുടെ ദുരന്തഫലങ്ങളാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്‍നിരയിലാണെന്നു ഏറെ അഹങ്കരിച്ചവരാണ് നാം. എന്നാല്‍ രണ്ടും ഏറ്റവും വലിയ കച്ചവടമേഖലയായി മാറിയതിന്റെ ദുരന്തഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. ഒപ്പം നമ്മുടെ മിഥ്യാഭിമാനങ്ങളും. ന്മമുടെ പൊതുവിദ്യാഭ്യാസത്തേയും ആരോഗ്യത്തേയും നശിപ്പിച്ചതില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല പങ്കുണ്ടെന്നത് ശരി. പക്ഷെ അതിനു പരിഹാരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ആശുപത്രികളേയുമാണ് നാം കണ്ടത്. അവയും അങ്ങനെ മാന്യതയുടെ പ്രതീകങ്ങളായി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിന്റെ ദുരന്തഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. അതില്‍ കേരളം ഒന്നടങ്കം കുറ്റവാളികളാണ്.
ചുരുക്കത്തില്‍ ശരാശരി മലയാളിയെ കടക്കെണികളിലും തകര്‍ച്ചയിലും എത്തിക്കുന്ന നാലുവിഷയങ്ങളാണ് വിവാഹം, വീട് നിര്‍മ്മാണം, വിദ്യാഭ്യാസം, ചികിത്സ എന്നിവ. അവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ആഷിക് – റിമ വിവാഹ സന്ദര്‍ഭം സഹായകരമാകുകയായിരുന്നു വേണ്ടത്. എന്നാല്‍ ആ ദിശയില്‍ ഒന്നും സംഭവിക്കാന്‍ ഇടയില്ല എന്നതാണ് ഖേദകരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in