മലപ്പുറത്ത് വര്‍ഗ്ഗീയത പരാജയപ്പെട്ടു…

മലപ്പുറം തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ പ്രതീക്ഷിച്ചപ്പോലെ തന്നെ. എന്നാല്‍ വളരെ പുരോഗമനപരമാണെന്നു പറയാവുന്ന രാഷ്ട്രീയമാണ് അവിടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. അത് മറ്റൊന്നുമല്ല, വര്‍ഗ്ഗീയത പരാജയപ്പെട്ടു എന്നതുതന്നെ. പലരും പറഞ്ഞിരുന്നപോലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ധ്രുവീകരണം ഉണ്ടായില്ല. ബിജെപിക്കാകട്ടെ കനത്ത തിരിച്ചടി കിട്ടി. മലപ്പുറത്ത് വര്‍ഗ്ഗീയതയുടെ ലഡുപൊട്ടി എന്നു പറയുന്ന ചെറിയാന്‍ ഫിലിപ്പും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അധികാര ഭീകരതക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് മതേതരത്വത്തിന്റെ പ്രത്യാശ നല്‍കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നു പറയുന്ന അശോകന്‍ ചെരുവിലും മലപ്പുറത്തെ […]

vvv

മലപ്പുറം തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ പ്രതീക്ഷിച്ചപ്പോലെ തന്നെ. എന്നാല്‍ വളരെ പുരോഗമനപരമാണെന്നു പറയാവുന്ന രാഷ്ട്രീയമാണ് അവിടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. അത് മറ്റൊന്നുമല്ല, വര്‍ഗ്ഗീയത പരാജയപ്പെട്ടു എന്നതുതന്നെ. പലരും പറഞ്ഞിരുന്നപോലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ധ്രുവീകരണം ഉണ്ടായില്ല. ബിജെപിക്കാകട്ടെ കനത്ത തിരിച്ചടി കിട്ടി.
മലപ്പുറത്ത് വര്‍ഗ്ഗീയതയുടെ ലഡുപൊട്ടി എന്നു പറയുന്ന ചെറിയാന്‍ ഫിലിപ്പും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അധികാര ഭീകരതക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് മതേതരത്വത്തിന്റെ പ്രത്യാശ നല്‍കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നു പറയുന്ന അശോകന്‍ ചെരുവിലും മലപ്പുറത്തെ യുഡിഎഫ് വിജയം വര്‍ഗ്ഗീയതയുടെ വിജയമാണെന്നു പറയുന്ന മറ്റുള്ളവരും എവിടെ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നതെന്നറിയില്ല. ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി കാണുന്ന സംഘപരിവാര്‍ ബോധമാണ് ഇവരെല്ലാം പിന്തുടരുന്നതെന്നതാണ് വാസ്തവം. എത്രയോ ചര്‍ച്ചകള്‍ കഴിഞ്ഞ വിഷയമാണത്. വിഎസ് എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ലീഗ് ഇപ്പോള്‍ എല്‍ഡിഎഫിലെ ഘടകകക്ഷിയാകുമായിരുന്നല്ലോ. കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനു വേണ്ടി ലീഗിനെ വര്‍ഗ്ഗീയപാര്‍ട്ടിയായി ചിത്രീകരിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍ അഥവാ സംഘികള്‍.
എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതിനെ പറ്റിയായിരുന്നല്ലോ പ്രധാന ചര്‍ച്ചകള്‍. അത് ന്യൂനപക്ഷ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണെന്നായിരുന്നു ആരോപണം. സംഭവിച്ചതെന്താ? ഇവ വര്‍ഗ്ഗീയ പാര്‍ട്ടികളാണോ എന്ന തര്‍ക്കത്തിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. എന്നാല്‍ ഇവര്‍ മത്സരിക്കാതിരുന്നപ്പോള്‍ യുഡിഎഫിനു ഭൂരിപക്ഷം കുറഞ്ഞു. മാത്രമല്ല യുഡിഎഫിനേക്കാള്‍ വോട്ടുകൂടിയത് എല്‍ഡിഎഫിനാണ്. പുതിയ വോട്ടര്‍മാരുടെ കാര്യവും അങ്ങനെതന്നെ. വര്‍ഗ്ഗീയധ്രുവീകരണമാണെങ്കില്‍ തന്നെ ഗുണം കിട്ടിയത് എല്‍ഡിഎഫിനാണെന്നര്‍ത്ഥം. ബിജെപിയുടെ കാര്യമോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര മോശപ്പെട്ട അവസ്ഥയാണ് ബിജെപിയുടേത്. ന്യൂനപക്ഷ ധ്രുവീകരണവും ബദലായി ഭൂരിപക്ഷ ധ്രുവീകരണവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതാണോ അവസ്ഥ? കേരളത്തെ പ്രതി വന്‍പ്രതീക്ഷ പുലര്‍ത്തു്ന്ന ബിജെപി നേതൃത്വത്തിനു ശക്തമായ മറുപടിയാണ് മലപ്പുറം നല്‍കിയിരിക്കുന്നത്. ഹിന്ദുക്കളില്‍ എത്രയോ ചെറിയ ഭാഗമാണ് ബിജെപിക്ക് വോട്ടുചെയ്തിട്ടുള്ളത്. അവരില്‍ വലിയൊരു ഭാഗം ലീഗിന് വോട്ടുചെയ്തിട്ടുണ്ട്. ഒപ്പം മുസ്ലിങ്ങളില്‍ ഒരു ഭാഗം എല്‍ ഡി എഫിനും കുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ അര്‍ത്ഥത്തിലും മതേതരമായ ഒരു തെരഞ്ഞെടുപ്പുഫലത്തെ വര്‍ഗ്ഗീയമെന്നാക്ഷേപിക്കുകയും ഫലത്തില്‍ മലപ്പുറം ജില്ലയെ തന്നെ വര്‍ഗ്ഗീയ ജില്ലയായി ചിത്രീകരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍. സംഘപരിവാറിനേക്കാള്‍ അപകടകരമാണ് മതേതരത്വത്തിന്റേയും പുരോഗമനത്തിന്റേയും മുഖംമൂടിയണിഞ്ഞ ഈ വര്‍ഗ്ഗീയശക്തികളെന്നതാണ് വാസ്തവം. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു ഫലത്തിന് ഒരു പ്രസക്തിയുമില്ലതാനും. അതെസമയം അസംബ്ലി തെരഞ്ഞെടുപ്പിനേക്കാള്‍ ഇടതുപക്ഷത്തിനുവോട്ടു കുറഞ്ഞു എന്നത് ശ്രദ്ധേയമാണ് താനും…

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply