മമ്മുട്ടിയും എം എന്‍ കാരശ്ശേരിയും ഒ രാജഗോപാലും ഒരേ നാണയത്തിന്റെ മൂന്നുവശങ്ങള്‍
ഹരികുമാര്‍ ഒരു നാണയത്തിന് സാധാരണ രണ്ടു വശങ്ങളാണുണ്ടാകുക. ഇവിടെയിതാ മൂന്നു വശങ്ങള്‍. നിലവിളക്കു വിവാദത്തില്‍ മുസ്ലിം മതവിശ്വാസിയായ മമ്മുട്ടിയും യുക്തിവാദിയായ കാരശ്ശേരിമാഷും ബിജെപി നേതാവായ രാജഗോപാലും ഒരേനിലപാടുകാരാകുന്നു. മുസ്ലിമുകളില്‍ വലിയൊരു വിഭാഗം സിനിമ ഹറാമാണെന്ന് വിശ്വസിക്കുന്നവരാണെന്ന് മമ്മുട്ടിക്കറിയാമല്ലോ. മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണെമന്നു നിര്‍ബന്ധിച്ചാല്‍ കാരശ്ശേരി മാഷ് അതിനെ എതിര്‍ക്കില്ലേ? രാജഗോപാലിനോട് ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചാലോ? ഇത്രേയുള്ളു കാര്യം. നിലവിളക്ക് കൊളുത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതാവാം. ഇല്ലാത്തവര്‍ക്ക് ഒഴിവാകാം. അതിനുപോലും സ്വാതന്ത്ര്യമില്ലെങ്കില്‍ എന്തു ജനാധിപത്യം? എന്തു മതേതരത്വം? ഇടക്കിടക്കു […]
ഹരികുമാര്‍
ഒരു നാണയത്തിന് സാധാരണ രണ്ടു വശങ്ങളാണുണ്ടാകുക. ഇവിടെയിതാ മൂന്നു വശങ്ങള്‍. നിലവിളക്കു വിവാദത്തില്‍ മുസ്ലിം മതവിശ്വാസിയായ മമ്മുട്ടിയും യുക്തിവാദിയായ കാരശ്ശേരിമാഷും ബിജെപി നേതാവായ രാജഗോപാലും ഒരേനിലപാടുകാരാകുന്നു. മുസ്ലിമുകളില്‍ വലിയൊരു വിഭാഗം സിനിമ ഹറാമാണെന്ന് വിശ്വസിക്കുന്നവരാണെന്ന് മമ്മുട്ടിക്കറിയാമല്ലോ. മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണെമന്നു നിര്‍ബന്ധിച്ചാല്‍ കാരശ്ശേരി മാഷ് അതിനെ എതിര്‍ക്കില്ലേ? രാജഗോപാലിനോട് ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചാലോ? ഇത്രേയുള്ളു കാര്യം. നിലവിളക്ക് കൊളുത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതാവാം. ഇല്ലാത്തവര്‍ക്ക് ഒഴിവാകാം. അതിനുപോലും സ്വാതന്ത്ര്യമില്ലെങ്കില്‍ എന്തു ജനാധിപത്യം? എന്തു മതേതരത്വം?
ഇടക്കിടക്കു വിവാദമാകുന്ന വിഷയമാണിത്. സി എച്ച മുഹമ്മദ് കോയയുടെ കാലത്തുതന്നെ അതാരംഭിച്ചിരുന്നു. നിലവിളക്കു കൊളുത്താത്തത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് വിശദീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഭരണഘടനാപരമായി അത് മന്ത്രിയുടെ ബാധ്യതയൊന്നുമല്ല. പിന്നെ പറയുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്. ഇന്ത്യന്‍ സംസ്‌കാരം എത്രയോ വൈവിധ്യമാണ്.
അതില്‍ എത്രയോ മതവിശ്വാസങ്ങള്‍, നിരീശ്വരവാദം, മതേതരത്വം എന്നിവക്കെല്ലാം സ്ഥാനമുണ്ട്. ബീഫ് കഴിക്കുന്നത് തെറ്റാണെന്നും അതല്ല പന്നിയെ കഴിക്കുന്നതാണ് തെറ്റെന്നും രണ്ടും തെറ്റല്ല എന്നും എല്ലാ ഇറച്ചിയും കഴിക്കുന്നത് തെറ്റാണെന്നും വിശ്വസിക്കാനുള്ള അവകാശമുണ്ട്. അതില്ലാതാക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്.
സിനിമാ നടന്‍ മമ്മുട്ടിയാണ് ഇപ്പോള്‍ വിഷയം ചര്‍ച്ചാവിഷയമാക്കിയത്. മെഗാസ്റ്റാറുകള്‍ എന്തുപറഞ്ഞാലും വാര്‍ത്തയാണല്ലോ. രാജഗോപാല്‍ ഏതാനും ദിവസം മുമ്പ് ഇതുന്നയിച്ചിരുന്നു. ഇന്നത്തെ ചാനല്‍ ചര്‍ച്ചയിലാണ് നിലവിളക്കു കൊളുത്താത്തത് തെറ്റാണെന്നു കാരശ്ശേരി മാഷ് പറഞ്ഞത്. മസ്ലിംവിശ്വാസപ്രകാരം നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ല എന്നാണ് മമ്മുട്ടി പറഞ്ഞത്. മുസ്ലിംമതത്തിനകത്ത് മറ്റു മതങ്ങളെ പോലെ തന്നെ എത്രയോ രീതികളില്‍ വിഷയങ്ങളെ കാണുന്നവരുണ്ട്. ലോകത്ത് മുസ്ലിമുകള്‍ പരസ്പരം കൊന്നൊടുക്കുന്നതും നാം കാണുന്നു. കേരളത്തില്‍ തന്നെ പരസ്പരം പോരടിക്കുന്ന എത്രയോ മുസ്ലിം സംഘടനകള്‍. മമ്മുട്ടി വിശ്വസിക്കുന്ന പോലെ അബ്ദുറബ്ബ് വിശ്വസിക്കണമെന്നില്ലല്ലോ. എങ്കില്‍ ചില മുസ്ലിം വിശ്വാസികള്‍ പറയുന്ന പോലെ സിനിമ ഹറാമാണെങ്കില്‍ ഇദ്ദേഹം എന്തു ചെയ്യും? വിഷയം ഇത്രയേയുള്ളു. മമ്മുട്ടിക്ക് നിലവിളക്ക് കൊളുത്താനും അബ്ദുറബ്ബിന് കൊളുത്താതിരിക്കാനും തുല്ല്യ അവകാശമാണ്. എല്ലാ വിഷയത്തിലും അങ്ങനെതന്നെ. പര്‍ദ്ദ ധരിക്കാനുള്ള അവകാശം പോലെതന്നെ ജീന്‍സ് ധരിക്കാനും ലെഗ്ഗീസ് ധരിക്കാനും അവകാശമുണ്ട്. ഓണത്തിനോ കേരളപിറവിക്കോ കസവുഡ്രസ്സ് ധരിക്കാനുള്ള അവകാശം പോലെ മറ്റേതു ഡ്രസ്സും ധരിക്കാനുള്ള അവകാശമുണ്ട്. യോഗ ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശമുണ്ട്. നോബുകാലത്ത് ഭക്ഷണം കഴിക്കാനും കഴിക്കാതിരിക്കാനും അവകാശമുണ്ട്. ഇതെല്ലാം ജനാധിപത്യത്തിലെ അടിസ്ഥാന വിഷയങ്ങളാണ്. അതുപോലും അറിയാത്ത അവസ്ഥ എത്രയോ ദയനീയമാണ്. വര്‍ഷങ്ങളായി സ്വന്തം സമുദായത്തില്‍ നടന്ന ഒരു ഫാസിസ്റ്റ് കൊലക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന, എവിടേയും സ്വാതന്ത്ര്യത്തിന്റേയും മതേതരത്വത്തിന്റേയും വക്താവായി പ്രത്യക്ഷപ്പെടുന്ന കാരശ്ശേരി മാഷ് പോലും ഇത്തരമൊരു നിലപാടെടുക്കുന്നു എന്നത് ഖേദകരമാണ്. രാജഗോപാലിന്റെ നിലപാട് സ്വാഭാവികം മാത്രം.
തീര്‍ച്ചയായും ആശയപരമായി ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. അതുപക്ഷെ ഒരാളുടെ അവകാശം നിഷേധിച്ചോ അവരെ രാജ്യദ്രോഹിയും വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ചോ ആകരുത്. ദേശീയഗാനം പാടാതിരിക്കാനുള്ള അവകാശം പോലുമുണ്ടെന്ന് കോടതിതന്നെ വിധിച്ച നാടാണിത് എന്നും മറക്കരുത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in