മന്ത്രി എ.കെ. ബാലന്റെ സ്ത്രീ – ആദിവാസി വിരുദ്ധ പരാമര്‍ശം : പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ 10 ലക്ഷം ഒപ്പ് ശേഖരിക്കും.

എം ഗീതാനന്ദന്‍ സ്ത്രീ – ആദിവാസി ദലിത് വിഭാഗങ്ങളുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും അപഹസിച്ച പട്ടികവര്‍ഗ്ഗവകുപ്പു മന്ത്രി ഏ.കെ. ബാലനെ ഭരണഘടനാപദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ 10 ലക്ഷം ഒപ്പ് ശേഖരിക്കാന്‍ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചു. ഭൂമിക്കും, പാര്‍പ്പിടത്തിനും അന്തസ്സുള്ള തൊഴിലിനും വേണ്ടി ഗുജറാത്ത് ഉന സമരനേതാവ് ജിഗ്നേഷ് വെമാനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ തുടക്കം കുറിക്കുന്ന നവജനാധിപത്യപ്രസ്ഥാനത്തിന്റെ വക്താക്കള്‍, ഗോത്രമഹാസഭ, ദലിത് – ആദിവാസി പൗരാവകാശ സമിതിയിലെ സംഘടനകള്‍, നവമാധ്യമകൂട്ടായ്മകള്‍, സ്ത്രീവാദ സംഘടനകള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് എ.കെ. ബാലനെ […]

akഎം ഗീതാനന്ദന്‍

സ്ത്രീ – ആദിവാസി ദലിത് വിഭാഗങ്ങളുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും അപഹസിച്ച പട്ടികവര്‍ഗ്ഗവകുപ്പു മന്ത്രി ഏ.കെ. ബാലനെ ഭരണഘടനാപദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ 10 ലക്ഷം ഒപ്പ് ശേഖരിക്കാന്‍ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചു. ഭൂമിക്കും, പാര്‍പ്പിടത്തിനും അന്തസ്സുള്ള തൊഴിലിനും വേണ്ടി ഗുജറാത്ത് ഉന സമരനേതാവ് ജിഗ്നേഷ് വെമാനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ തുടക്കം കുറിക്കുന്ന നവജനാധിപത്യപ്രസ്ഥാനത്തിന്റെ വക്താക്കള്‍, ഗോത്രമഹാസഭ, ദലിത് – ആദിവാസി പൗരാവകാശ സമിതിയിലെ സംഘടനകള്‍, നവമാധ്യമകൂട്ടായ്മകള്‍, സ്ത്രീവാദ സംഘടനകള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് എ.കെ. ബാലനെ ഭരണഘടനാപദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന ക്യാമ്പെയിന് തുടക്കം കുറിക്കുന്നത്.
”സ്ത്രീകളെയും ആദിവാസി – ദലിത് വിഭാഗങ്ങളെയും അവഹേളിക്കുന്നവരെ ഭരണഘടനാപദവിയില്‍ നിന്നും നീക്കം ചെയ്യേണ്ടത് നിയമസഭയുടെ ബാധ്യതയാണ്! മന്ത്രി എ.കെ. ബാലനെ ഭരണഘടനാ പദവികളില്‍ നിന്നും നീക്കം ചെയ്യുന്നത് ജനാധിപത്യമര്യാദയാണ്!!” എന്ന പൗരാവകാശമുദ്രാവാക്യം ഉയര്‍ത്തിയാണ് 10 ലക്ഷം ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ-മെയില്‍, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയിലേക്ക് സന്ദേശമയച്ചും നിവേദനം പോസ്റ്റ് ചെയ്തും ക്യാമ്പെയിന്‍ ആരംഭിക്കുന്നതാണ്. ആദിവാസി – ദലിത് ഊര് കൂട്ടങ്ങളില്‍ നിന്നും കൂട്ട നിവേദനവും അയക്കുന്നതാണ്.
അട്ടപ്പാടിയിലെ ശിശുമരണത്തെയും സ്ത്രീകളുടെ ദുരിതങ്ങളെയും ഹാസ്യരൂപത്തിലും അശ്ലീലഭാഷ്യരൂപത്തിലും അവതരിപ്പിക്കുന്ന രീതിയാണ് എ.കെ. ബാലന്‍ തുടര്‍ന്നിരുന്നത്. ആദിവാസി സമൂഹവും, സ്ത്രീകളും നേരിടുന്ന ദുരന്തത്തെ ലഘൂകരിക്കാനാണ് വകുപ്പുമന്ത്രി എന്ന നിലയില്‍ എ.കെ. ബാലന്‍ ഇത് ചെയ്തിരുന്നത്. നൂറിലേറെ കുരുന്നുകള്‍ മരിച്ചുകഴിഞ്ഞ അട്ടപ്പാടിയുടെ പ്രശ്‌നത്തെ ഓണക്കോടി നല്‍കിയും കസവ് മുണ്ട് നല്‍കി മറച്ചുവെയ്ക്കാനാണ് മന്ത്രി ശ്രമിച്ചത്. സി.പി.എം.ന്റെ സീനിയര്‍ നേതാവായത് കൊണ്ടുമാത്രം ഭരിക്കാന്‍ യോഗ്യതയുണ്ടാകുന്നില്ല. പാര്‍ശ്വവല്‍കൃതരോട്, പ്രത്യേകിച്ചും സ്ത്രീകളോട്, അന്തസ്സായി പെരുമാറാനും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നേതൃത്വങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. മന്ത്രി എ.കെ. ബാലന്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്.
സ്ത്രീ – ദലിത് – ആദിവാസി വിഭാഗങ്ങളുടെയും മത-വംശീയ ന്യൂനപക്ഷങ്ങളുടെയും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളത്തിലും ഇന്ത്യയിലുമുള്ളത്. പോലീസ് കസ്റ്റഡിയില്‍ മൂന്നാംമുറ തിരിച്ചുവരികയാണ്. കൊല്ലം ജില്ലയില്‍ ദലിത് യുവാക്കള്‍ മൂന്നാംമുറക്ക് വിധേയമായത് പോലീസിലെ ക്രിമിനല്‍വല്‍ക്കരണത്തിന് ഉദാഹരണമാണ്. ഫോര്‍ട്ടുകൊച്ചിയില്‍ സുരേഷ് എന്ന ദലിത് യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ത്രീ – ദലിത് ആദിവാസി വിഭാഗങ്ങളുടെ പൗരാവകാശവും സാമൂഹികസുരക്ഷയും അട്ടിമറിക്കുന്നതിന് പോലീസ് – ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സൗമ്യ – ജിഷ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണൂരില്‍ പെരുകികൊണ്ടിരിക്കുന്ന കൊലയാളി രാഷ്ട്രീയവും കേരളത്തിലെ ജനാധിപത്യസമൂഹത്തിന് വെല്ലുവിളിയാണ്. മന്ത്രി എ.കെ. ബാലനെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ക്യാമ്പെയിന്‍ ശക്തിപ്പെടുത്തും. അതോടൊപ്പം കേരളത്തിലെ ജാതികോളനികള്‍ അവസാനിപ്പിച്ച് വിഭവങ്ങളിലെ തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി നവജനാധിപത്യ ക്യാമ്പെയിന് ജനുവരി 26 മുതല്‍ തുടക്കം കുറിക്കും. പ്രസ്ഥാനത്തിന് ജിഗ്നേഷ് വെമാനി നേതൃത്വം നല്‍കും.

എം. ഗീതാനന്ദന്‍
ഭൂ അധികാര സംരക്ഷണ സമിതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..

Published On

Category: Politics | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “മന്ത്രി എ.കെ. ബാലന്റെ സ്ത്രീ – ആദിവാസി വിരുദ്ധ പരാമര്‍ശം : പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ 10 ലക്ഷം ഒപ്പ് ശേഖരിക്കും.

  1. “പന്നികളെപ്പോലെ പ്രസവിച്ചുകൂട്ടുന്നവർ” എന്ന പരാമർശം ഇന്ന് പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2002 ൽ ആയിരുന്നു നടത്തിയത്. മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയ്ക്ക് ശേഷം ഉറ്റവരും വീടും എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാംപുകളിൽ എത്തിയ മുസ്‌ലിം സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു അത് നടത്തിയതെങ്കിലും, അത് കേവലം സ്ത്രീവിരുദ്ധം എന്നതിലേറെ മുസ്‌ലിം വിരുദ്ധമായിരുന്നു.
    സംഘ പരിവാറിന്റെ സ്ഥിരം പ്രോപ്പഗാണ്ടാ ഐറ്റങ്ങളിൽ ഒന്നായ ഇത്, തുല്യ അളവിലുള്ള അവജ്ഞയോടെ ചില യുക്തിവാദി സുഹൃത്തുക്കളിൽനിന്നും, ‘ജനപ്രിയ’നേതാക്കൾ ഉൾപ്പെടെയുള്ള ‘ഇടത്’പക്ഷക്കാരിൽ നിന്നും കേൾക്കാൻ ഇട വന്നിട്ടുണ്ട്.
    (കേരളത്തെ ഇരുപതു കൊല്ലത്തിനുള്ളിൽ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകാൻ ഏതാനും മുസ്‌ലിം തീവ്രവാദ സംഘടനകൾ പരിശ്രമിക്കുന്നതായി “ആധികാരികമായ” രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് തനിക്കു ലഭിച്ചതായി ഒരു മുഖ്യമന്ത്രി പറഞ്ഞത്‌ ഏകദേശം ഏഴു വർഷങ്ങൾ മുൻപായിരുന്നു. ആ പ്രസ്താവനയിൽ കാര്യമായ എന്തെങ്കിലും കുഴപ്പം അന്നും ഇന്നും അനുഭവപ്പെടാത്തവരാണ് ഫാസിസ്റ്റു വിരുദ്ധ മനുഷ്യക്കൂട്ടായ്മയും മാനവ സംഗമവും ഒക്കെ സംഘടിപ്പിക്കുന്നത് ! )
    അകാലത്തിൽ മരണപ്പെട്ട ആദിവാസികളുടെ കുഞ്ഞുങ്ങളെ ‘ഇത്ര എണ്ണം’ എന്ന നിലയിൽ ഒരു മന്ത്രി അവതരിപ്പിച്ച രീതി തീർച്ചയായും അപരിഷ്കൃതവും അത് കൊണ്ടുതന്നെ അപലപനീയവും ആണ്. എന്നാൽ മേല്പറഞ്ഞവ രണ്ടും തമ്മിൽ ‘വലിയ വ്യത്യാസം’ ഉണ്ട് എന്നാണു വിചാരിക്കുന്നത്.
    [“Modi poses as champion of Muslim women’s dignity today. In 2002 he called relief camps for Muslim riot victims as ‘baby producing factories'”Kavita Krishnan ഇന്ന് ട്വിറ്ററിൽ കുറിച്ചത്

  2. “കുഞ്ഞുങ്ങളുണ്ടാക്കുന്ന ഫാക്ടറികൾ ആണ് അഭയാർത്ഥി ക്യാമ്പുകൾ” എന്ന് ഇന്ന് പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2002 ൽ പറഞ്ഞു . മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയ്ക്ക് ശേഷം ഉറ്റവരും വീടും എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാംപുകളിൽ എത്തിയ മുസ്‌ലിം സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു അത് നടത്തിയതെങ്കിലും, അത് കേവലം സ്ത്രീവിരുദ്ധം എന്നതിലേറെ മുസ്‌ലിം വിരുദ്ധമായിരുന്നു.
    സംഘ പരിവാറിന്റെ സ്ഥിരം പ്രോപ്പഗാണ്ടാ ഐറ്റങ്ങളിൽ ഒന്നായ ഇത്, തുല്യ അളവിലുള്ള അവജ്ഞയോടെ ചില യുക്തിവാദി സുഹൃത്തുക്കളിൽനിന്നും, ‘ജനപ്രിയ’നേതാക്കൾ ഉൾപ്പെടെയുള്ള ‘ഇടത്’പക്ഷക്കാരിൽ നിന്നും കേൾക്കാൻ ഇട വന്നിട്ടുണ്ട്.
    (കേരളത്തെ ഇരുപതു കൊല്ലത്തിനുള്ളിൽ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകാൻ ഏതാനും മുസ്‌ലിം തീവ്രവാദ സംഘടനകൾ പരിശ്രമിക്കുന്നതായി “ആധികാരികമായ” രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് തനിക്കു ലഭിച്ചതായി ഒരു മുഖ്യമന്ത്രി പറഞ്ഞത്‌ ഏകദേശം ഏഴു വർഷങ്ങൾ മുൻപായിരുന്നു. ആ പ്രസ്താവനയിൽ കാര്യമായ എന്തെങ്കിലും കുഴപ്പം അന്നും ഇന്നും അനുഭവപ്പെടാത്തവരാണ് ഫാസിസ്റ്റു വിരുദ്ധ മനുഷ്യക്കൂട്ടായ്മയും മാനവ സംഗമവും ഒക്കെ സംഘടിപ്പിക്കുന്നത് ! )
    അകാലത്തിൽ മരണപ്പെട്ട ആദിവാസികളുടെ കുഞ്ഞുങ്ങളെ ‘ഇത്ര എണ്ണം’ എന്ന നിലയിൽ ഒരു മന്ത്രി അവതരിപ്പിച്ച രീതി തീർച്ചയായും അപരിഷ്കൃതവും അത് കൊണ്ടുതന്നെ അപലപനീയവും ആണ്. എന്നാൽ മേല്പറഞ്ഞവ രണ്ടും തമ്മിൽ ‘വലിയ വ്യത്യാസം’ ഉണ്ട് എന്നാണു വിചാരിക്കുന്നത്.
    [“Modi poses as champion of Muslim women’s dignity today. In 2002 he called relief camps for Muslim riot victims as ‘baby producing factories’”Kavita Krishnan ഇന്ന് ട്വിറ്ററിൽ കുറിച്ചത്

  3. Dear editor, please remove the two comments posted by me earlier and consider this one:
    അകാലത്തിൽ മരണപ്പെട്ട ആദിവാസികളുടെ കുഞ്ഞുങ്ങളെ ‘ഇത്ര എണ്ണം’ എന്ന നിലയിൽ ഒരു മന്ത്രി അവതരിപ്പിച്ച രീതി തീർച്ചയായും അപരിഷ്കൃതവും അത് കൊണ്ടുതന്നെ അപലപനീയവും ആണ്.
    സ്വന്തം കുഞ്ഞുങ്ങളെപ്പോലും ‘അത്’ എന്നോ , “അയിറ്റിങ്ങ”,”അയിറ്റിങ്ങൾ”(കണ്ണൂരിലും കാസർകോട്ടും) എന്നൊക്കെയോ, ‘അതുങ്ങൾ’ എന്നോ (ഏകദേശം മദ്ധ്യകേരളം മുതൽ തിരുവിതാംകൂർ വരെ) നാടൻ ഭാഷാപ്രയോഗങ്ങളിൽ പരാമർശിക്കുന്നത് സാധാരണമാണ് എന്ന് കാണുമ്പോൾ,
    ഇത്തരം “ഭീമ ഹർജികൾ” കൊണ്ട് ഉദ്ദേശിക്കുന്ന പ്രത്യേകവും പ്രത്യക്ഷവുമായ ആവശ്യം നിറവേറ്റപ്പെട്ടാൽ തന്നെ ആദിവാസി ജനതയുടെ അന്തസ്സും സ്വാഭിമാനവും ഉയർത്തിക്കാട്ടാനുള്ള പരിശ്രമത്തിൽ ചെറുതായ ഒരു വിജയമേ ആവൂ.
    (വാസ്തവത്തിൽ , ചുരുങ്ങിയ റേഞ്ചിൽ ഒരു പ്രചാരണദൗത്യം നിർവ്വഹിക്കുന്നതിനപ്പുറം ഒരു ഫലവും അത് ഉണ്ടാക്കുകയില്ല എന്നാണ് തോന്നുന്നത്).

    .“കുഞ്ഞുങ്ങളുണ്ടാക്കുന്ന ഫാക്ടറികൾ ആണ് അഭയാർത്ഥി ക്യാമ്പുകൾ” എന്ന് ഇന്ന് പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2002 ൽ പറഞ്ഞു . മുസ്‌ലിം വിരുദ്ധ കൂട്ടക്കൊലയ്ക്ക് ശേഷം ഉറ്റവരും വീടും എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാംപുകളിൽ എത്തിയ മുസ്‌ലിം സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു അത് നടത്തിയതെങ്കിലും, അത് കേവലം സ്ത്രീവിരുദ്ധം എന്നതിലേറെ മുസ്‌ലിം വിരുദ്ധമായിരുന്നു.

    സംഘ പരിവാറിന്റെ സ്ഥിരം പ്രോപ്പഗാണ്ടാ ഐറ്റങ്ങളിൽ ഒന്നായ ഇത്, തുല്യ അളവിലുള്ള അവജ്ഞയോടെ ചില യുക്തിവാദി സുഹൃത്തുക്കളിൽനിന്നും, ‘ജനപ്രിയ’നേതാക്കൾ ഉൾപ്പെടെയുള്ള ‘ഇടത്’പക്ഷക്കാരിൽ നിന്നും കേൾക്കാൻ ഇട വന്നിട്ടുണ്ട്.
    (കേരളത്തെ ഇരുപതു കൊല്ലത്തിനുള്ളിൽ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകാൻ ഏതാനും മുസ്‌ലിം തീവ്രവാദ സംഘടനകൾ പരിശ്രമിക്കുന്നതായി “ആധികാരികമായ” രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് തനിക്കു ലഭിച്ചതായി ഒരു മുഖ്യമന്ത്രി പറഞ്ഞത്‌ ഏകദേശം ഏഴു വർഷങ്ങൾ മുൻപായിരുന്നു. ആ പ്രസ്താവനയിൽ കാര്യമായ എന്തെങ്കിലും കുഴപ്പം അന്നും ഇന്നും അനുഭവപ്പെടാത്തവരാണ് ഫാസിസ്റ്റു വിരുദ്ധ മനുഷ്യക്കൂട്ടായ്മയും മാനവ സംഗമവും ഒക്കെ സംഘടിപ്പിക്കുന്നത് ! )
    [“Modi poses as champion of Muslim women’s dignity today. In 2002 he called relief camps for Muslim riot victims as ‘baby producing factories’”Kavita Krishnan ട്വിറ്ററിൽ കുറിച്ചത്]

Leave a Reply