മതേതരത്വം ഹിന്ദുത്വത്തിന്റെ ബി ടീമോ?

അത്തരത്തില്‍ ചോദിക്കേണ്ടിവരുന്ന സംഭവങ്ങളിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കുന്നവര്‍ക്കെതിരെ തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ സഹായിക്കുകയോ നിശബ്ദരായിരിക്കുകയോ ചെയ്യുന്ന സമീപനമാണ് കേരളത്തിലെ മതേതരവാദികളെന്ന് ഊറ്റം കൊള്ളുന്നവരില്‍ ബഹുഭൂരിപക്ഷവും ചെയ്യുന്നത്. അതില്‍ ഇടതുപക്ഷക്കാരും യുക്തിവാദികളും ഫെമിനിസ്റ്റുകളും പുരോഗമനവാദികളുമെല്ലാം ഉള്‍പ്പെടുന്നു. ഫലത്തില്‍ ഇവരെല്ലാം തീവ്രഹിന്ദുത്വത്തിന്റെ ബി ടീമായി മാറുകയാണ്. അല്ലെങ്കില്‍ മതേതരഹിന്ദുത്വവാദികളായി. ഏതാനും ദളിത് പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ചില പെണ്‍കുട്ടികളും മാത്രമാണ് ശക്തമായ നിലപാടെടുക്കുന്നത്. സ്വന്തം താല്‍പ്പര്യപ്രകാരം മതം മാറുകയും പിന്നീട് വൈവാഹികപരസ്യത്തിലൂടെ വിവാഹിതയാകുകയും ചെയ്ത […]

hhh

അത്തരത്തില്‍ ചോദിക്കേണ്ടിവരുന്ന സംഭവങ്ങളിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കുന്നവര്‍ക്കെതിരെ തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ സഹായിക്കുകയോ നിശബ്ദരായിരിക്കുകയോ ചെയ്യുന്ന സമീപനമാണ് കേരളത്തിലെ മതേതരവാദികളെന്ന് ഊറ്റം കൊള്ളുന്നവരില്‍ ബഹുഭൂരിപക്ഷവും ചെയ്യുന്നത്. അതില്‍ ഇടതുപക്ഷക്കാരും യുക്തിവാദികളും ഫെമിനിസ്റ്റുകളും പുരോഗമനവാദികളുമെല്ലാം ഉള്‍പ്പെടുന്നു. ഫലത്തില്‍ ഇവരെല്ലാം തീവ്രഹിന്ദുത്വത്തിന്റെ ബി ടീമായി മാറുകയാണ്. അല്ലെങ്കില്‍ മതേതരഹിന്ദുത്വവാദികളായി. ഏതാനും ദളിത് പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ചില പെണ്‍കുട്ടികളും മാത്രമാണ് ശക്തമായ നിലപാടെടുക്കുന്നത്.
സ്വന്തം താല്‍പ്പര്യപ്രകാരം മതം മാറുകയും പിന്നീട് വൈവാഹികപരസ്യത്തിലൂടെ വിവാഹിതയാകുകയും ചെയ്ത ഹാദിയ എന്ന പ്രായപൂര്‍്ത്തിയായ, ഹോമിയോ ഡോക്ടര്‍ കൂടിയായ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ നടപടിയില്‍ പ്രബുദ്ധ മതേതര കേരളത്തിന്റെ നിശബ്ദത കുറ്റകരമല്ല എന്നു പറയാനാകുമോ? അവര്‍ക്ക് സുരക്ഷ നല്‍കാന്‍ മാത്രമാണ് കോടതി വിധിയുള്ളത്. അതിന്റെ മറവിലാണ് കേരളപോലീസും വീട്ടുകാരും ചേര്‍ന്ന് അവരെ ബന്ധിയാക്കിയിരിക്കുന്നത്. മറ്റാര്‍ക്കും സന്ദര്‍ശനംഅനുവദിച്ചില്ലെങ്കിലും രാഹുല്‍ ഈശ്വര്‍ക്ക് സന്ദര്‍ശനം അനുവദിക്കാന്‍ അവര്‍ തയ്യാറാകുകയും ചെയതു. കഴിഞ്ഞ ദിവസം അവരെ കാണാന്‍ പോയ ആറു പെണ്‍കുട്ടികളെ പോലീസ് തടയുകയും പ്രതിഷേധിച്ചപ്പോള്‍ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തിട്ടും മേല്‍ സൂചിപ്പിച്ചവരെല്ലാം മൗനം തുടരുകതന്നെയാണ്.
ഹാദിയയെ കാണാനാവില്ല എന്നു പോലീസ് പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടികള്‍ അവരോടാവശ്യപ്പെട്ടത് ഏതാനും സമ്മാനങ്ങള്‍ കൊടുക്കാനുള്ള അനുമതിയായിരുന്നു. എന്നാല്‍ ഹാദിയയുടെ അച്ഛന്‍ ഇറങ്ങിവന്ന് അതൊന്നും വേണ്ട തിരിച്ചു പൊയ്‌ക്കോളാന്‍ പറഞ്ഞു. അതിനിടയില്‍ വീടിന്റെ ജനാല തുറന്നു തന്നെ ഇവിടുന്ന് രക്ഷപ്പെടുത്തൂ പ്ലീസ്. ഇവിടെ എന്നെയിട്ടു തല്ലുകയാണ് എന്നൊക്കെ ഹാദിയ വിളിച്ചു പറയുകയായിരുന്നു. അത് കേട്ട് ക്ഷുഭിതരായ മാതാപിതാക്കളും പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്നാ പെണഅ#കുട്ടികള്‍ വായ് മൂടിക്കെട്ടി നിശബ്ദവും സമാധാനപരവുമായ രീതിയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ച്ചു. ഉടനെ പോലീസ് മേലുദ്യോഗസ്ഥര്‍ എത്തി നാട്ടുകാരോടും ഞങ്ങളോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിരിഞ്ഞു പോകാന്‍ തയ്യാറായ അവരെ നാട്ടുകാരെന്ന മട്ടില്‍ ചിലര്‍ അക്രമിക്കുകയും തീവ്രവാദികളെന്നു ആക്ഷേപിക്കുകയും ചെയ്തു. പിന്നീട് പോലീസ് കേസെടുക്കുകയായിരുന്നു. ആ പെണ്‍കുട്ടികളിലുണ്ടായിരുന്ന മുസ്ലിം കുട്ടിയും ഭര്‍ത്താവും ഹാദിയയുടെ വീട്ടില്‍ അതിക്രമിച്ചുകയറി എനന്ു വാര്‍ത്തയും ചമച്ചു. പല മാധ്മങ്ങളും അതേറ്റു പിടിച്ചു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവിച്ചതിന്റേയെല്ലാം വീഡിയോ പുറത്തുവന്നിരുന്നു. പലമതക്കാരായ, വിശ്വാസികളും നിരീശ്വര വാദികളും ഉള്‍പ്പെട്ട ആ പെണ്‍കുട്ടികളെ തെറി പറഞ്ഞും കയ്യേറ്റം ചെയ്തും അട്ടഹസിച്ച നാട്ടുകാരുടെ അതേ ഭാഷ്യമാണ് മീഡിയയും പിന്തുടര്‍ന്നത്. മതേതര – പുരോഗമന വാദികളാകട്ടെ ഇതെല്ലാം അംഗീകരിക്കുന്ന മൗനം തുടരുന്നു.
‘മതം എന്നു വെച്ചാല്‍ അഭിപ്രായം. അത് ഏതായാലും മനുഷ്യന് ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. മതം മാറണമെന്നു തോന്നിയാല്‍ മാറണം. മതം ഓരോരുത്തരുടേയും ഇഷ്ടം പോലെ ആയിരിക്കും. അച്ഛന്റെ മതമല്ലായിരിക്കാം മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്.’ എന്നു പറഞ്ഞ നാരായണഗുരുവിന്റഎ നാട്ടിലാണ് ണത്ം മാറിയതിന്റെ പേരില്‍ ഈ മനുഷ്യാവകാശ ലംഘനം നടക്കുന്നത്. നാമെല്ലാം തീവ്രഹിന്ദുത്വം, മൃദു ഹിന്ദുത്വം, മതേതര ഹിന്ദുത്വം എന്നീ മൂന്നു കള്ളികളിലേക്ക് മാറികഴിഞ്ഞെന്നു വ്യക്തം. ഇന്ത്യന്‍ ‘ജനാധിപത്യ-മതേതരത്വ’ത്തിന്റെയും നമ്പര്‍ വണ്‍ കേരളത്തിന്റെയും മുഖം മൂടിയാണ്, ഇസ്ലാമിക വിരുദ്ധതയാണ്, ജനാധിപത്യ വിരുദ്ധതയാണ് ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെടുന്നത്. വ്യക്തിതിരഞ്ഞെടുപ്പിന്റെ മാത്രം വിഷയമായി ചുരുക്കാവുന്ന ഒന്നല്ല ഇത്. സാസ്‌കാരിക വംശീയബോധത്തിന്റെ ഭരണകൂട/പൊതുബോധ ആധിപത്യവും പകല്‍ പോലെ പ്രകടമാണ്. അതിനെയാണ് കുറേ പെണ്ണുങ്ങള്‍ ഇന്ന് വെല്ലുവിളിക്കുകയും വലിച്ചുകീറുകയും ചെയ്തത്. അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയ അതേ ‘പൊതുമനസാക്ഷിയും’, ‘നീതിപീഠവും’ നമ്പര്‍ വണ്‍ കേരളത്തിലിരുന്ന് ഹാദിയമാരെ അവളുടെ വിശ്വാസങ്ങളുടെ പേരില്‍ തടങ്കലിലേയ്ക്ക് വലിച്ചെറിയുകയാണ്. ഹദിയയെ ‘വീട്ടുകാരോടൊപ്പം വിട്ട്’ ഉത്തരവിട്ട കോടതി, അവരെ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിട്ടില്ല. ഇരുപത്തിയഞ്ച് വയസ്സായ ഒരു വ്യക്തി ആരെ കാണണം, ആരോട് സംസാരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കുന്നത് ‘സ്വകാര്യത മൗലികാവകാശമായ’ ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് സംഭവിക്കുന്നത്? ഹാദിയ കേസ് എന്‍ ഐ എ യെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയും അതിനെ പിന്തുണച്ച കേരള സര്‍ക്കാരിന്റെ നിലപാടും ഒരു ജനാധിപത്യ – മതേതരസമൂഹത്തിന് അഭികാമ്യമാണെന്നു കരുതാനാവില്ല. സംഘപരിവാറും ചിലമാധ്യമങ്ങളും പ്രചരിപ്പിച്ച ലൗജിഹാദ് വേട്ടയും മലയാളികളുടെ കട ബന്ധകഥകളും മലപ്പുറവും മുസ്ലിം സമൂഹവും ഭീകരന്മാരുടെതാണ് എന്നതുമെല്ലാം മലയാളിയുടെ സാമൂഹികജീവിതത്തിന്റെ നാഡി ഞരമ്പുകളിലേക്ക് ആഴ്ന്നിറങ്ങി ‘ഭൂരിപക്ഷ പൊതുബോധ നിര്‍മ്മിതി’ സമ്പൂര്‍ണ്ണമാക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.
ഹാദിയയുടെ സംഭവം ഒറ്റപ്പെട്ടതല്ല എന്നതും ഓര്‍ക്കണം. മതം മാറിയതിന്റെ പേരില്‍ ഫൈസല്‍ കൊല്ലപ്പെട്ട് അധികമായില്ല. അതിന് ഒരു വിഭാഗം പ്രതികാരം ചെയ്തതിന്റെ പേരില്‍ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിന് ന്യായീകരണമാകുന്നില്ല. അടുത്ത ദിവസം പറവൂരില്‍ നിയമവിധേയമായി ആശയപ്രചരണം നടത്തിയവര്‍ നേരിട്ടതും സമാന അനുഭവങ്ങളായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമായി മദനിയുടെ ജയില്‍ വാസം നീളുന്നു. അപ്പോഴെല്ലാം മതേതരഹിന്ദുത്വവാദികള്‍ ഉറങ്ങുകതന്നെയാണ്. എന്തിനേറെ, ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പോലും അതിനെ മതേതര ജനാധിപത്യ വിഷയമായി കാണാത്തവരാണല്ലോ പ്രബുദ്ധ കേരളത്തിലെ പുരോഗമനവാദികള്‍…? അവരില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്‍?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply