മതപഠനങ്ങള്‍ സ്ത്രീകളെ അടിമകളാക്കുന്നു
ഡോ. ഖദീജ മുംതാസ് സ്്ത്രീകളെ അടിമത്തം ഏറ്റുവാങ്ങാന്‍ പ്രേരിപ്പിക്കുന്ന മാനസികഘടന സൃഷ്ടിക്കലാണ് മതപഠനത്തിന്റെ പേരില്‍ മതങ്ങള്‍ നടത്തുന്നത്. സ്ത്രീകളില്‍ അടിമ മനോഭാവം നിലനിര്‍ത്തുന്നതിനായി വിദ്യാഭ്യാസം നേടിയ നേടിയ സ്ത്രീകളെ തന്നെയാണ് മതങ്ങള്‍ ഉപയോഗിക്കുന്നത്. മറ്റ് മതങ്ങളുമായുള്ള വിദ്വേഷവും സമൂഹത്തില്‍ വംശീയതയും വളര്‍ത്തുന്ന തരത്തിലാണ് എല്ലാ മതങ്ങളുടെയും പഠന ക്ലാസുകള്‍ നടക്കുന്നത്. ലൈംഗികമായ വംശീയതയും വിഭാഗീയതയും നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ചട്ടക്കൂട് നിലനിര്‍ത്താനാണ് മതങ്ങളുടെ ശ്രമം. അധികാര വ്യവസ്ഥയുമായി കൈകോര്‍ത്ത് മതം സ്ത്രീകളുടെ സര്‍ഗാത്മകതയെ ഇല്ലാതാക്കുന്നു. അധികാര വ്യവസ്ഥയില്‍ […]
ഡോ. ഖദീജ മുംതാസ്
സ്്ത്രീകളെ അടിമത്തം ഏറ്റുവാങ്ങാന്‍ പ്രേരിപ്പിക്കുന്ന മാനസികഘടന സൃഷ്ടിക്കലാണ് മതപഠനത്തിന്റെ പേരില്‍ മതങ്ങള്‍ നടത്തുന്നത്. സ്ത്രീകളില്‍ അടിമ മനോഭാവം നിലനിര്‍ത്തുന്നതിനായി വിദ്യാഭ്യാസം നേടിയ നേടിയ സ്ത്രീകളെ തന്നെയാണ് മതങ്ങള്‍ ഉപയോഗിക്കുന്നത്. മറ്റ് മതങ്ങളുമായുള്ള വിദ്വേഷവും സമൂഹത്തില്‍ വംശീയതയും വളര്‍ത്തുന്ന തരത്തിലാണ് എല്ലാ മതങ്ങളുടെയും പഠന ക്ലാസുകള്‍ നടക്കുന്നത്. ലൈംഗികമായ വംശീയതയും വിഭാഗീയതയും നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ചട്ടക്കൂട് നിലനിര്‍ത്താനാണ് മതങ്ങളുടെ ശ്രമം. അധികാര വ്യവസ്ഥയുമായി കൈകോര്‍ത്ത് മതം സ്ത്രീകളുടെ സര്‍ഗാത്മകതയെ ഇല്ലാതാക്കുന്നു. അധികാര വ്യവസ്ഥയില്‍ സ്ത്രീകളുടെ സര്‍ഗാത്മകതയ്‌ക്കോ പ്രണയത്തിനോ വിശ്വ മാനവികതയ്‌ക്കോ സ്ഥാനമില്ല. തന്നെയുമല്ല, സ്ത്രീ അവിടെ നിശബ്ദയാക്കപ്പെടുന്നു. സ്ത്രീ ഒരു രണ്ടാംകിട ജന്മമാണെന്ന വാദം സാഹിത്യ കൃതികളില്‍പോലും കാണാം. സ്ത്രീ എന്നാല്‍ രണ്ടാംതരം ജന്മമാണെന്ന് അംഗീകരിച്ചുകൊണ്ട് നിനക്ക് നിന്റെ സാഹിത്യ സൃഷ്ടികള്‍ നിര്‍മിക്കാമെന്നും അവ വിറ്റഴിയ്ക്കാമെന്നും പുരുഷമേധാവിത്വം സ്ത്രീയോട് കല്പ്പിക്കുന്ന സാഹചര്യം. അത്തരത്തിലുള്ള ഒരു അവസ്ഥ അംഗീകരിച്ചുകൊണ്ട് നിനിക്ക് നിന്റെ ശരീരം പോലും ഉപയോഗിക്കാമെന്ന് പുരുഷലോകം സ്ത്രീയോട് പറയുന്ന സാമൂഹ്യാവസ്ഥയാണ് ഇന്നുള്ളത്. പുരുഷലോകത്ത് സ്ത്രീ രണ്ടാംകിട ജന്മമാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള സാഹിത്യ കൃതികളും ധാരാളമുണ്ട്.
സാഹിത്യ അക്കാദമിയില്‍ സദസ്സ് സാഹിത്യ വേദിയുടെ പ്രഭാഷണ പരമ്പരയില്‍ മതം, സമൂഹം, സ്ത്രീസ്വത്വം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in