മതങ്ങള്‍ – സത്യത്തിന്റേയും സ്വത്വത്തിന്റേയും

ഹമീദ് ചേന്ദമംഗലൂര്‍ ആത്യന്തികമായിപ്രതിപക്ഷത്തെ അംഗീകരിക്കാത്ത സംവിധാനമാണ് ഫാസിസം. ഫാസിസമെന്നു കേട്ടാല്‍ ആദ്യം നാമോര്‍ക്കുന്ന ഹിറ്റ്‌ലറുടെ പാര്‍ട്ടിയുടെ പേരില്‍ സോഷ്യലിസ്റ്റ് എന്നുണ്ടായിരുന്നു. ഇന്ത്യയില്‍ നിര്‍ലോഭം ഉപയോഗിക്കുന്ന വാക്കായി ഫാസിസം മാറിയിട്ടുണ്ട്. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ െേറ കാലമായി ഈ പദം വ്യാപകമായി ഉപയോഗിക്കുമ്പോള്‍, അത്തരമൊരു പദം ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നതയുള്ളതായി അറിയുന്നു. എന്റെ അഭിപ്രായത്തില്‍ രാജ്യത്ത് ഫാസിസ്റ്റ് പ്രവണത വളരെ ശക്തമാണ്. എന്നാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിനെ ഫാസിസം എന്നു വിളിക്കാമോ എന്നു സംശയമാണ്. […]

xyഹമീദ് ചേന്ദമംഗലൂര്‍

ആത്യന്തികമായിപ്രതിപക്ഷത്തെ അംഗീകരിക്കാത്ത സംവിധാനമാണ് ഫാസിസം. ഫാസിസമെന്നു കേട്ടാല്‍ ആദ്യം നാമോര്‍ക്കുന്ന ഹിറ്റ്‌ലറുടെ പാര്‍ട്ടിയുടെ പേരില്‍ സോഷ്യലിസ്റ്റ് എന്നുണ്ടായിരുന്നു. ഇന്ത്യയില്‍ നിര്‍ലോഭം ഉപയോഗിക്കുന്ന വാക്കായി ഫാസിസം മാറിയിട്ടുണ്ട്. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ െേറ കാലമായി ഈ പദം വ്യാപകമായി ഉപയോഗിക്കുമ്പോള്‍, അത്തരമൊരു പദം ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ അഭിപ്രായഭിന്നതയുള്ളതായി അറിയുന്നു. എന്റെ അഭിപ്രായത്തില്‍ രാജ്യത്ത് ഫാസിസ്റ്റ് പ്രവണത വളരെ ശക്തമാണ്. എന്നാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിനെ ഫാസിസം എന്നു വിളിക്കാമോ എന്നു സംശയമാണ്.

കല്‍ബുര്‍ഗ്ഗി, പന്‍സാരെ, ധബോല്‍ക്കര്‍ വധങ്ങളോടെയാണ് രാജ്യത്തെ അസഹിഷ്ണുതയെകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. അസഹിഷ്ണുതയുടെ ലക്ഷണങ്ങള്‍ തന്നെയാണിവ. എന്നാല്‍ ഇതൊരു പുതിയ കാര്യമല്ല. 1948ല്‍ ഗാന്ധിവധത്തെ തുടര്‍ന്നും ഈ അവസ്ഥ സംജാതമായിരുന്നു. അന്ന വിനോബാഭാവെ പറഞ്ഞത് ഗാന്ധിവധം ഏതാനും വ്യക്തികളുടെ കൃത്യമല്ല എന്നാണ്. അതൊരു ചിന്താരീതിയുടെ ഫലമാണ്. പിന്നീട് നടന്ന ഇന്ദിരാവധത്തിന്റേയും രാജീവ് വധവും 2012ല്‍ പാക്കിസ്ഥാനില്‍ പഞ്ചാബ് ഗവര്‍ണര്‍ കൊല്ലപ്പെട്ടതും ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയതും 2015 നവംബര്‍ 13ന് പാരീസില്‍ നടന്ന ചാവേര്‍ അക്രമവുമെല്ലാം ഏതാനും വ്യക്തികളുടെ മാത്രം പ്രവര്‍ത്തിയല്ല, മറിച്ച് ഒരു ചിന്താരീതിയുടെ ഫലമാണ്. മതമൗലികവാദവും തീവ്രവര്‍ഗ്ഗീയതയുമെല്ലാമടങ്ങിയ ഈ സംഭവങ്ങളില്‍ ഫാസിസത്തിന്റെ അംശങ്ങള്‍ പ്രകടമാണ്.
ഗാന്ധിവധം മുതല്‍ കല്‍ബുര്‍ഗ്ഗി വധം വരെയുള്ള സംഭവങ്ങളില്‍ പ്രവര്‍ത്തിച്ചത് ഗോഡ്‌സെയുടെ ഹിന്ദുമതമാണ്. ചേകന്നൂര്‍ മൗലവിയെ വധിച്ചതിലും അധ്യാപകന്റെ കൈവെട്ടിയതിലുമൊന്നും യഥാര്‍ത്ഥ മുസ്ലിം മതമല്ല പ്രതി. സത്യത്തില്‍ രണ്ടുതരം മതങ്ങളുണ്ടെന്നു കാണാം. ഓരോ മതത്തിനും രണ്ടു രൂപങ്ങളുണ്ട്. ഒന്ന് സത്യത്തിന്റെ അഥവാ മൂല്യങ്ങളുടെ മതം. രണ്ട് സ്വത്വത്തിന്റെ മതം. ഗാന്ധിയുടേത് സത്യത്തിന്റെ മതമായിരുന്നെങ്കില്‍ ഗോഡ്‌സെയുടത് സ്വത്വത്തിന്റെ മതമാണ്. ചേകന്നൂര്‍ മൗലവിയെ വധിച്ചത് സ്വത്വത്തിന്റെ മതത്തില്‍ വിശ്വസിക്കുന്നവരാണ്. ബാബറി മസ്ജിദ് തകര്‍ത്തതും മറ്റാരുമല്ല. കഴിഞ്ഞ ഡിസംബര്‍ ആറിനുപോലും ബാബറി മസ്ജിദ് നിങ്ങളാണ് എന്ന പോസ്റ്റര്‍ പ്രചരണം നടത്തിയവരും സ്വത്വത്തിന്റെ മതക്കാരാണ്.
മതത്തിന്റെ ഈ രണ്ടു ധാരകളും തമ്മില്‍ വലിയ അന്തരമുണ്ട്. സത്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പരസ്പരം സഹകരിക്കാം. സ്വത്വങ്ങള്‍ക്ക് സാധ്യമല്ല. അവിടെ കലഹമുണ്ടാകും. സത്യത്തിന്റെ മതം പരമമയാ സത്യത്തെ കുറിച്ചുള്ള അന്വേഷണമാണ്. അവിടെ സഹകരണം സാധ്യമാണ്. എന്നാല്‍ സ്വത്വത്തിന്റെ മതം എല്ലാറ്റിനും ഉത്തരം കണ്ടെത്തിയെന്നു കരുതുന്നു. അങ്ങനെ സത്യത്തിന്റെ മതം സമാധാനത്തിന്റേയും സ്വത്വത്തിന്റേത് കലഹത്തിന്റേതുമാണ്. മതം സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയെന്ന വാദം ചരിത്രപരമായി തെറ്റാണ്. സമ്പൂര്‍ണ്ണത എന്നത് സാധ്യമല്ലാത്ത അവസ്ഥയാണ്. അതിലേക്കുള്ള യാത്രയാണ് ചരിത്രം. അപൂര്‍ണ്ണതയില്‍ നിന്ന് പൂര്‍ണ്ണതയിലേക്കുള്ള യാത്ര. അതാണ് സ്വത്വത്തിന്റെ മത്ം മനസ്സിലാക്കാത്തത്.
സത്യത്തിന്റെ മതം ബഹുസ്വരതയുടേതും സ്വത്വത്തിന്റേത് ഏകസ്വരതയുടേതുമാണ്. ഏകസ്വരതയില്‍ നിന്നാണ് ഫാസിസത്തിന്റെ ഉദയം. സത്യത്തിന്റെ മതം രാഷ്ട്രീയേതരവും സ്വത്വത്തിന്റെ മതം രാഷ്ട്രീയവുമാണ്. അവര്‍ക്ക് രാഷ്ട്രസങ്കല്‍പ്പമുണ്ടാകും. ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്രവും ഐഎസിന്റെ ഇസ്ലാം രാഷ്ട്രവും അതിന്റെ ഉദാഹരണങ്ങളാണ്. ആര്‍എസ്എസ് തങ്ങളുടെ ലക്ഷ്യത്തില്‍ വിജയിച്ചിട്ടില്ല. ശക്തമായ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നിസ്സാരമായ പ്രതിബന്ധമൊന്നുമല്ല സൃഷ്ടിക്കുന്നത. മറുവശത്ത് ഇറാഖിന്റേയും സൗദിയുടേയും വലിയൊരു മേഖലയില്‍ ബ്രിട്ടനേക്കാള്‍ വലിയൊരു രാജ്യം ഐ എസ് സ്ഥാപിച്ചു കഴിഞ്ഞു. മറ്റു മതക്കാരെ മാത്രമല്ല, മുസ്ലിം മതത്തിലെ വൈവിധ്യങ്ങളെ പോലും ്‌വര്‍ വെച്ചുപൊറുപ്പിക്കുന്നില്ല.
ശുദ്ധസംസ്‌കാരത്തിന്റെ വക്താക്കളാണ് ഫാസിസ്റ്റുകള്‍. സാംസ്‌കാരികമായ സങ്കലനം ഒരിക്കലും അവരംഗീകരിക്കുന്നില്ല.കാലത്തിന്റെ കുത്തൊഴുക്കില്‍ മതവും ഭാഷയും സംസ്‌കാരവും പ്രാദേശികതയുമെല്ലാം ഇടകലരുമെന്ന ചരിത്രയാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുന്നില്ല. ശുദ്ധമായ ഭാഷയും സംസ്‌കാരവും മതവുമൊന്നുമില്ല. എന്നാല്‍ ഭാരതീയ സംസ്‌കാരത്തിന്റെ പേരില്‍ ഹൈന്ദവവാദികളും ഇസ്ലാമിന്റെ ഇസ്ലാം മൗലിക വാദികളും ശുദ്ധസംസ്‌കാരത്തെ കുറിച്ചാണ് പറയുന്നത്. അനിസ്ലാമികമെന്നു പറഞ്ഞ് അഫ്ഗാനിസ്ഥാനിലെ ബൗദ്ധപ്രതിമകള്‍ തകര്‍ക്കെപ്പെടുന്നതങ്ങിനെയാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ 1976ല്‍ കൂട്ടിചേര്‍ത്ത മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങള്‍ നീക്കം ചെയ്യണമെന്നാണ് സംഘപരിവാര്‍ ശക്തികള്‍ ആവശ്യപ്പെടുന്നത്. സത്യത്തില്‍ അതിനുമുമ്പുതന്നെ എഴുതിവെച്ചിരുന്നില്ലെങ്കിലും തേതരത്വമെന്ന ആശയം ഭരണഘടനയിലുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ നിര്‍വ്വചനമുണ്ടായിരുന്നില്ല. മൂന്ന് ഉപാധികള്‍ക്ക് വിധേയമായാണ് ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം അംഗീകരിക്കുന്നത്. പൊതു സമാധാനത്തിനും പൊതുജന ആരോഗ്യത്തിനും ഭീഷണിയാകരുത്, ധാര്‍മ്മികമാകുകയും വേണം എന്നിവയാണവ. സത്യത്തില്‍ അതുമാത്രം മതിയോ എന്നു ചിന്തിക്കേണ്ട സമയമാണിത്. മതേതരരാഷ്ട്രത്തില്‍ രാഷ്ട്രീയ മത സ്വാതന്ത്ര്യം അംഗീകരിക്കാമോ? അംഗീകരിക്കരുത്. അത്തരമൊരു നിബന്ധന കൂടി ഭരണ ഘടനയില്‍ വേണം. എങ്കില്‍ ഹിന്ദുരാഷ്ട്ര, മുസ്ലിം രാഷ്ട്രവാദങ്ങള്‍ ഉയരില്ല. അപ്പോഴാണ് മതനിരപേക്ഷത സാധ്യമാകൂ.
വര്‍ഗ്ഗീയതയേയും ഫാസിസ്റ്റ് പ്രവണതകളേയും എങ്ങനെ പ്രതിരോധിക്കാം എന്നതാണ് അടുത്ത ചോദ്യം. അക്കാര്യത്തില്‍ നമുക്ക് വലിയ വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. ഹൈന്ദവ ഫാസിസ്റ്റ് പ്രവണതകളെ നാം ശക്തമായി എതിര്‍ക്കുമ്പോള്‍ ന്യൂനപക്ഷമെന്ന പേരില്‍ മുസ്ലിം ഫാസിസ്റ്റ് പ്രവണതകള്‍ കണ്ടില്ലെന്നു നടിക്കുന്നു. കല്‍ബുര്‍ഗ്ഗി വധത്തില്‍ പ്രതികരിക്കുന്ന പോലെ ചേകന്നൂര്‍ വധത്തില്‍ പ്രതിഷേധിക്കുന്നില്ല. ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിനെതിരെ ബീഫ് ഫസ്റ്റിവല്‍ നടത്തുമ്പോള്‍, ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേരുപയോഗിച്ചതിന്‍രെ പേരില്‍ അധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ ചോദ്യപേപ്പര്‍ ഫെസ്റ്റിവല്‍ നടത്തുന്നില്ല. ഇത്തരമൊരു സമീപനമുപേക്ഷിച്ച് എല്ലാതരം ഫാസിസ്റ്റ് പ്രവണതകളേയും പ്രതിരോധിക്കുന്ന ഐക്യനിരയാണ് കാലത്തിന്റെ ആവശ്യം.

(ഫാസിസവും പ്രതിരോധവും എന്ന വിഷയത്തില്‍ ജനനീതി, സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “മതങ്ങള്‍ – സത്യത്തിന്റേയും സ്വത്വത്തിന്റേയും

  1. ഐസിസും ആർഎസ്എസ്സും ആയി ബന്ധപ്പെട്ട സ്വത്ത്വ രാഷ്ട്രീയം താനേ ഉണ്ടായതല്ല ;അത് കൃത്യമായും സാമ്രാജ്യത്വ അധികാര കേന്ദ്രങ്ങൾ ബൌദ്ധികമായി ഉണ്ടാക്കിയതോ ,പോറ്റി വളർത്തിയതോ ആണ് എന്ന് കരുതാൻ അന്നും ഉണ്ണും തെളിവുകൾ ധാരാളം ;എന്തിന് അതാത് ലേബൽ പ്രതിനിധാനം ചെയ്യുന്ന മതവിശ്വാസങ്ങളിൽനിന്നു പോലും അല്ലാ ആർ എസ് എസ്സും , ഐസിസും ഉത്ഭവിച്ചതെന്ന് ഹിന്ദു മതത്തെയും ഇസ്ലാമിനേയും സംബന്ധിച്ച ഒരു പ്രാഥമിക പഠനം പോലും മതിയാകും !
    #സത്യത്തിന്റെ മതം രാഷ്ട്രീയേതരവും സ്വത്വത്തിന്റെ മതം രാഷ്ട്രീയവുമാണ്. അവര്‍ക്ക് രാഷ്ട്രസങ്കല്‍പ്പമുണ്ടാകും. ആര്‍ എസ് എസിന്റെ ഹിന്ദുരാഷ്ട്രവും ഐഎസിന്റെ ഇസ്ലാം രാഷ്ട്രവും അതിന്റെ ഉദാഹരണങ്ങളാണ്. ആര്‍എസ്എസ് തങ്ങളുടെ ലക്ഷ്യത്തില്‍ വിജയിച്ചിട്ടില്ല. ശക്തമായ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നിസ്സാരമായ പ്രതിബന്ധമൊന്നുമല്ല സൃഷ്ടിക്കുന്നത. മറുവശത്ത് ഇറാഖിന്റേയും സൗദിയുടേയും വലിയൊരു മേഖലയില്‍ ബ്രിട്ടനേക്കാള്‍ വലിയൊരു രാജ്യം ഐ എസ് സ്ഥാപിച്ചു കഴിഞ്ഞു.#

  2. So pathetically lacking in resources and updates about THE dynamic of IMPERIAL POLITICS behind the ISIS as well as the RSS.
    Not that these apologists of ‘New Atheists’ school secularists are not brainy enough to expand the discourses on faith beyond atheism vs theism ,for example to the to the realm of global political economy.Instead,they may be playing too smart to avoid all talk of politics lest not to embarrass theglobal bourgeoise of present times

Leave a Reply