മണിക്കെതിരെ നിയമനടപടി വേണം
ആസാദ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായ മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാന്‍ സി പി എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. സംസ്ഥാന സമിതിക്ക് അഭിവാദ്യം. പൊതുപരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ യശസ്സിടിച്ചത് ആരെയൊക്കെയോ അതു വേദനിപ്പിച്ചു എന്നതുകൊണ്ടാവണമല്ലോ. അവരോട് എന്തു പരിഹാരമാണ് പാര്‍ട്ടി ചെയ്തത്? ഒരു മന്ത്രി എന്ന നിലയ്ക്കും സംസ്ഥാന നേതാവെന്ന നിലയ്ക്കും വലിയ ഉത്തരവാദിത്തം പുലര്‍ത്തേണ്ട ഒരാള്‍ ജനങ്ങളോട് മോശമായി […]
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംകൂടിയായ മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാന്‍ സി പി എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. സംസ്ഥാന സമിതിക്ക് അഭിവാദ്യം.
പൊതുപരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ യശസ്സിടിച്ചത് ആരെയൊക്കെയോ അതു വേദനിപ്പിച്ചു എന്നതുകൊണ്ടാവണമല്ലോ. അവരോട് എന്തു പരിഹാരമാണ് പാര്‍ട്ടി ചെയ്തത്? ഒരു മന്ത്രി എന്ന നിലയ്ക്കും സംസ്ഥാന നേതാവെന്ന നിലയ്ക്കും വലിയ ഉത്തരവാദിത്തം പുലര്‍ത്തേണ്ട ഒരാള്‍ ജനങ്ങളോട് മോശമായി പെരുമാറിയതിന് അര്‍ഹിക്കുന്ന നിയമ നടപടികള്‍ സ്വീകരിയ്‌ക്കേണ്ടതില്ലേ? അതോ മുകളില്‍ പറഞ്ഞ പദവികള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ പോന്നവയാണോ? പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് പാര്‍ട്ടി നടപടിയെടുത്തു. പൊതു സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കുമുണ്ടായ ക്ഷീണത്തിന് ആരാണ് നടപടി എടുക്കേണ്ടത്? ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാറാണ് അത് ചെയ്യേണ്ടത്. പകഷെ, സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പറയുന്നത് അതൊരു കുറ്റമേയല്ലെന്നാണ്.
ഇതാണ് കാതലായ പ്രശ്‌നം. ഒരാളുടെ ഭാഗത്തുനിന്ന് ഒരു കുറ്റകൃത്യമുണ്ടായാല്‍ അയാളുടെ രാഷ്ട്രീയ പാര്‍ട്ടിയോ സമുദായമോ മതമോ നടപടിയെടുത്താല്‍ മതിയാവുമോ? പാര്‍ട്ടിയും സമുദായവും മതവുമൊക്കെ അന്വേഷിച്ചു കണ്ടെത്തുന്നതായിരിക്കുമോ പരമമായ വാസ്തവം? അവരുടെ ശിക്ഷയോ ക്ഷമാനുഗ്രഹമോ മതിയാകുമോ കുറ്റവാളികള്‍ക്ക്? അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ഇപ്പോഴത്തേതുപോലെ നിലനില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?
കുറ്റം ചെറുതോ വലുതോ എന്നതല്ല, അതിനോടെടുക്കുന്ന സമീപനമാണ് പ്രശ്‌നം. രാഷ്ട്രീയ പാര്‍ട്ടിതന്നെ അംഗങ്ങളെ ശിക്ഷിക്കുന്നത് നീതിയുക്തമായാണോ? ആള്‍വില നോക്കിയല്ലേ? മണിയും ഇപി ജയരാജനുമൊക്കെ പരമാവധി ശാസനയേ വാങ്ങൂ. സികെപി പത്മനാഭനാണെങ്കില്‍ തെറ്റുതന്നെ ശരിക്കും ചെയ്യാനറിയില്ല. അതിനാല്‍ കൂടിയ ശിക്ഷ നല്‍കി മൂലയില്‍ ഇരുത്തിക്കളയും. ഇത്തരം വിവേചനങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ഇപ്പോഴത്തെ നേതാക്കള്‍ക്കു തോന്നുന്നുമില്ല. സിപി എമ്മില്‍ ഇത്രയെങ്കിലും നടക്കുന്നുവല്ലോ, മറ്റുപാര്‍ട്ടികളുടെ സ്ഥിതിയെന്താണ് എന്ന ചോദ്യം വരുമ്പോള്‍ അതെത്ര ശരിയെന്ന് നാം ആശ്ചര്യപ്പെടുകയും ചെയ്യുന്നു.
മന്ത്രി എംഎംമണിയുടെ വാക്കുകള്‍ അത്ര നിഷ്‌ക്കളങ്കമല്ലെന്ന് എന്തായാലും പാര്‍ട്ടിക്കു ബോധ്യമായിട്ടുണ്ട്. ആ വാക്കുകള്‍കൊണ്ടു മുറിവേറ്റവരില്‍ ചിലര്‍ മൂന്നാറില്‍ സമരം ചെയ്യുന്നുണ്ട്. അവരെ കേള്‍ക്കാനും അവരോട് ക്ഷമാപണം നടത്താനും ഇനി വൈകുന്നതെന്തിന്? ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ജനാധിപത്യ ഭരണ വ്യവസ്ഥയോടുള്ള അനാദരവും അതിക്രമവുമാണെന്ന് ഏറ്റുപറയാന്‍ അമാന്തമെന്തിന്? യശസ്സ് വീണ്ടെടുക്കുന്നതായിരിക്കുമല്ലോ പാര്‍ട്ടിക്കും മണിക്കും നല്ലത്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in