മഞ്‌ജുവാര്യര്‍ വാര്‍ത്താതാരമാകുമ്പോള്‍

മഞ്‌്‌ജുവാര്യരെ മനോരമ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്താതാരമായി തെരഞ്ഞെടുത്തതില്‍ ആഹ്ലാദവും നീരസവും നിറഞ്ഞ അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാ ണല്ലോ. ഒരു സ്വകാര്യസ്ഥാപനം ആരെ വാര്‍ത്താതാരമായി തെരഞ്ഞെടുത്താലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ കാര്യമായ സമയം ചെലവഴിക്കേണ്ടതില്ല. കാരണം അതവരുടെ സ്വാതന്ത്ര്യമാണ്‌. അതേസമയം മഞ്‌ജുവിന്റെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളില്‍ ഒന്നിനെ ശക്തമായി ചെറുക്കേണ്ടതുണ്ട്‌. വാസ്‌തവത്തില്‍ പോയ വര്‍ഷത്തെ വാര്‍ത്താതാരം വിഎം സുധീരനായിരുന്നു എന്നാണ്‌ പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്‌. മനോരമയുടെ തെരഞ്ഞെടുപ്പിലും ആദ്യഘട്ടത്തില്‍ അദ്ദേഹം തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ തന്നെ ഒഴിവാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. […]

manjuമഞ്‌്‌ജുവാര്യരെ മനോരമ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്താതാരമായി തെരഞ്ഞെടുത്തതില്‍ ആഹ്ലാദവും നീരസവും നിറഞ്ഞ അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാ ണല്ലോ. ഒരു സ്വകാര്യസ്ഥാപനം ആരെ വാര്‍ത്താതാരമായി തെരഞ്ഞെടുത്താലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ കാര്യമായ സമയം ചെലവഴിക്കേണ്ടതില്ല. കാരണം അതവരുടെ സ്വാതന്ത്ര്യമാണ്‌. അതേസമയം മഞ്‌ജുവിന്റെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളില്‍ ഒന്നിനെ ശക്തമായി ചെറുക്കേണ്ടതുണ്ട്‌.
വാസ്‌തവത്തില്‍ പോയ വര്‍ഷത്തെ വാര്‍ത്താതാരം വിഎം സുധീരനായിരുന്നു എന്നാണ്‌ പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്‌. മനോരമയുടെ തെരഞ്ഞെടുപ്പിലും ആദ്യഘട്ടത്തില്‍ അദ്ദേഹം തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ തന്നെ ഒഴിവാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയോടടുപ്പമുള്ള മനോരമ തന്നെ വാര്‍ത്താതാരമാക്കില്ല എന്നുറുള്ളതിനാലാണ്‌ സുധീരന്‍ പിന്മാറിയതെന്ന സംസാരമുണ്ട്‌. സുധീരന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ജനനായക പുരസ്‌കാരം സ്വീകരിച്ചു എന്നതിന്റെ വെളിച്ചത്തില്‍ ആ വാര്‍ത്ത്‌ ശരിയാകാനാണിട. പിന്നീട്‌ പലരും പ്രതീക്ഷിച്ചത്‌ ഡോ കെ രാധാകൃഷ്‌ണനെയായിരുന്നു. എന്നാല്‍ പോയ വര്‍ഷം ജി മാധവന്‍ നായരെ വാര്‍ത്താതാരമായി തെരഞ്ഞെടുത്തതിനാല്‍ രാധാകൃഷ്‌ണന്റെ പേരിനു കാര്യമായ പ്രസക്തിയുണ്ടായില്ല എന്നു കരുതാം.
മഞ്‌ജുവിലേക്കുവരാം. അവരുടെ ആരാധകര്‍ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നു. പലരും വിമര്‍ശിക്കുന്നു. ഏതു തെരഞ്ഞെടുപ്പിലും അഭിപ്രായഭിന്നത സ്വാഭാവികം. എന്നാല്‍ എതിര്‍ക്കുന്നവരില്‍ ഒരു വിഭാഗത്തിന്റെ വാദമിതാണ്‌. കുടുംബം തകര്‍ത്ത, ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച മഞ്‌ജുവിനു പുരസ്‌കാരം നല്‍കിയത്‌ തെറ്റായ സന്ദേശം നല്‍കുമെന്നതാണത്‌. കേരളത്തില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും അതിന്റെ പശ്ചാത്തലത്തിലാണ്‌ ഈ നിലപാടെന്നും അവര്‍ പറയുന്നു. മനോരമ എന്തു കരുതി പുരസ്‌കാരം നല്‍കിയാലും കൊള്ളഏണ്ടിടത്തുകൊണ്ടു എന്നര്‍ത്ഥം. കേരളത്തില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നതിലെ ഏറ്റവംു പ്രധാന കാരണം സ്‌ത്രീകള്‍ വ്യക്തിത്വം നേടുന്നതും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവരാകുന്നതും അടിമകളാകാന്‍ തയ്യാറാകാത്തുമാണ്‌. ഏതു കുടുംബകോടതിയിലെ അഡ്വക്കേറ്റുമാരും ഇതു സമ്മതിക്കും. അത്തരം വിവാഹങ്ങള്‍ തകരേണ്ടതുതന്നെ. മഞ്‌ജുവിന്റെ വിവാഹബന്ധം തകര്‍ന്നതിന്റെ കാരണങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമല്ലെങ്കിലും ഇത്തരമൊരു അടിയൊഴുക്ക്‌ അതിലുണ്ടെന്നു വ്യക്തം. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞപ്പോള്‍ തന്റെ പ്രൊഫഷന്‍ നിര്‍ത്തിയ അവര്‍ ഇപ്പോള്‍ അതിലേക്കു തിരിച്ചുവരില്ലല്ലോ. താന്‍ ഫെമിനിസ്റ്റല്ല എന്നു പറയുമ്പോഴും അവരുടെ വാ്‌ക്കുകളില്‍ ചില സൂചനകളുണ്ട്‌. കൂടെ മറ്റു വിഷയങ്ങളുമുണ്ടകാം. ഈ സാഹചര്യത്തില്‍ മഞ്‌ജുവിന്റെ പുരസ്‌കാരലബ്ധി പെണ്‍കുട്ടികള്‍ക്ക്‌ ചങ്കൂറ്റവും ആത്മവിശ്വാസവും നല്‍കുമെന്നു കരുതാം. ആ അര്‍ത്ഥത്തില്‍ അതിനെ സ്വാഗതം ചെയ്യുകയാണ്‌ വേണ്ടത്‌. സ്‌ത്രീക്ക്‌ സ്വാതന്ത്ര്യമോ തുല്ല്യതയോ നല്‍കാത്ത ഇന്നത്തെ കുടുംബഘടനയുടെ ഉപാസകര്‍ അതിനെ വിമര്‍ശിക്കട്ടെ.
സത്യത്തില്‍ എതിര്‍ക്കപ്പെടേണ്ട മറ്റൊരു ബഹുമതി മഞ്‌ജുവിന്‌ അടുത്തയിടെ നല്‍കിയിരുന്നു. 15 വര്‍ഷത്തോളം നൃത്തെ ചെയ്യാത്ത അവര്‍ക്ക്‌ കേരള സംഗീത നാടക അക്കാദമി, കുച്ചിപ്പിടിക്കുള്ള കലാശ്രീ പുരസ്‌കാരം നല്‍കിയതാണ്‌ സൂചിപ്പിക്കുന്നത്‌. നൃത്തത്തിനുമാത്രമായി ജീവിക്കുന്ന, കഴിവുള്ള എത്രയോ പേര്‍ ഇവിടെയുള്ളപ്പോളാണിത്‌. തീര്‍ച്ചയായും അതൊരു സാംസ്‌കാരിക അഴിമതിയാണ്‌. എന്നാല്‍ മനോരമയുടെ വാര്‍ത്താതാരമായി മഞ്‌ജു മാറിയതില്‍ അസഹിഷ്‌ണുത ആവശ്യമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply