മംഗളം ചീഫ് എഡിറ്റല്‍ ശ്രീ സാബു വര്‍ഗ്ഗീസിന്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനതിരെ താങ്കള്‍ പേരുവെച്ച് ഒന്നാം പേജിലെഴുതിയ മുഖപ്രസംഗം വായിച്ചു വളരെ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കാണ് ഇത്തരത്തില്‍ പത്രാധിപന്മാര്‍ പേരുവെച്ച് ആദ്യപേജില്‍ എഴുതാറുള്ളത്. അത്രത്തോളം പ്രാധാന്യം ഈ വിഷയത്തിനുണ്ടോ എന്നറിയില്ല. ദേശീയപാതാവികസനം പോലെയുള്ള വികസന പദ്ധതികള്‍ക്കായി കുടിയിറക്കുപ്പെടുന്നവര്‍ സമരം ചെയ്യുമ്പോഴോ കേരളത്തിലങ്ങോളമിങ്ങോളം പരിസ്ഥിതി സംരക്ഷണത്തിനായി സമരങ്ങള്‍ നടക്കുമ്പോഴോ ഒന്നും ഈ ജാഗ്രത കണ്ടില്ല. തീര്‍ച്ചയായും മംഗളം പത്രത്തിനു കാര്യമായ പ്രചരണമുള്ള മേഖലകളിലാണ് കസ്തൂരിഗംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. അതിനാല്‍ ഈ ജാഗ്രതയെ കുറ്റപ്പെടുത്താനാവില്ല. മറുവശത്ത് ബിജെപി റപ്പോര്‍ട്ടിനെ […]

Untitled-1

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനതിരെ താങ്കള്‍ പേരുവെച്ച് ഒന്നാം പേജിലെഴുതിയ മുഖപ്രസംഗം വായിച്ചു വളരെ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കാണ് ഇത്തരത്തില്‍ പത്രാധിപന്മാര്‍ പേരുവെച്ച് ആദ്യപേജില്‍ എഴുതാറുള്ളത്. അത്രത്തോളം പ്രാധാന്യം ഈ വിഷയത്തിനുണ്ടോ എന്നറിയില്ല. ദേശീയപാതാവികസനം പോലെയുള്ള വികസന പദ്ധതികള്‍ക്കായി കുടിയിറക്കുപ്പെടുന്നവര്‍ സമരം ചെയ്യുമ്പോഴോ കേരളത്തിലങ്ങോളമിങ്ങോളം പരിസ്ഥിതി സംരക്ഷണത്തിനായി സമരങ്ങള്‍ നടക്കുമ്പോഴോ ഒന്നും ഈ ജാഗ്രത കണ്ടില്ല.
തീര്‍ച്ചയായും മംഗളം പത്രത്തിനു കാര്യമായ പ്രചരണമുള്ള മേഖലകളിലാണ് കസ്തൂരിഗംഗന്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. അതിനാല്‍ ഈ ജാഗ്രതയെ കുറ്റപ്പെടുത്താനാവില്ല. മറുവശത്ത് ബിജെപി റപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതിന്റെ കാരണവും നമുക്കറിയാമല്ലോ. പക്ഷെ റിപ്പോര്‍ട്ടിനെ കുറിച്ചൊരു അഭിപ്രായമെങ്കിലും താങ്കള്‍ പറയേണ്ടതായിരുന്നു. അതുണ്ടായില്ല. പകരം കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിലെ ശരിതെറ്റുകളെ വിശകലനം ചെയ്യുന്നില്ല, അതു നടപ്പാക്കിയ രീതിയാണു പ്രശ്‌നം എന്നു പറയുന്ന താങ്കള്‍, പശ്ചിമഘട്ടം ജൈവെവെവിധ്യത്തിന്റെ കലവറയാണെന്നതില്‍ തര്‍ക്കമില്ല, അപൂര്‍വസസ്യങ്ങളും ജീവികളുമുള്ള നിത്യഹരിത വനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മലനിരകള്‍, ഭീകരമായ രീതിയില്‍ ഈ പ്രദേശം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നതും സത്യമാണ് എന്നംഗീകരിക്കുന്നു. കൂടാതെ ചില കുറ്റപ്പെടുത്തലുകളും നടത്തുന്നു. അംബരചുംബികളായ വെണ്മാടങ്ങളും നദികളെ വിഷലിപ്തമാക്കുന്ന വ്യവസായശാലകളും അനിയന്ത്രിതമായ വാഹനപ്പെരുപ്പവും മറ്റും പരിസ്ഥിതിയെ കീഴ്‌മേല്‍ മറിക്കുന്നതു കാണാനും നിയന്ത്രിക്കാനും സമയം കിട്ടാത്തവരാണു പാവം മലയോരകര്‍ഷകന്റെ ആശങ്കയ്ക്കു മറുപടി പറയാതെ ഏകപക്ഷീയമായ ഉത്തരവുകള്‍ അവന്റെ ജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്, ഭൂമാഫിയ വയലുകളും കുളങ്ങളും തോടുകളും കനാലുകളും മറ്റും നികത്തി ആകാശം മുട്ടുന്ന ഫഌറ്റുകള്‍ കെട്ടിപ്പൊക്കുന്നതു പരിസ്ഥിതിയെ കീഴ്‌മേല്‍ മറിയ്ക്കുമോ എന്ന ആശങ്ക നമുക്കില്ല, നഗരജീവികള്‍ക്കു ജീവിതസൗകര്യം ഒരുക്കേണ്ടതു ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്നും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിനാശം അനിവാര്യമാണെന്നും നാം ഉറച്ചുവിശ്വസിക്കുന്നു എന്നിങ്ങനെ അതുപോകുന്നു. തീര്‍ച്ചയായും അതേകുറിച്ചും താങ്കള്‍ ആദ്യപേജില്‍ എഴുതണമായിരുന്നു. അതിനെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തില്‍ നിരവധിയുണ്ട്. പതിറ്റാണ്ടുകളായി പ്രകൃതിദുരന്തങ്ങളും മാരകരോഗങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവും സഹിച്ചു മണ്ണില്‍ വിയര്‍പ്പൊഴുക്കി ജീവിക്കാന്‍ പാടുപെടുന്നവരാണ് മലയോരകര്‍ഷകരെന്നും കാട്ടുമൃഗങ്ങളുടെ തേരോട്ടം കാരണം വ്യാപകമായി കൃഷി നശിപ്പിക്കപ്പെടുന്നതിന്റെ തിക്താനുഭവങ്ങള്‍ ഉള്ളവരും കൊടുങ്കാറ്റും മലയിടിച്ചിലും പേമാരിയും മൂലം കടുത്ത കൃഷിനാശം അനുഭവിച്ചു കൊണ്ടിരിക്കുന്നവരുമാണ് അവരെന്നും താങ്കള്‍ പറയുമ്പോള്‍ അതിനുള്ള മുഖ്യകാരണം അനിയന്ത്രിതമായ പ്രകൃതി നശീകരണണാണെന്ന് മറക്കുന്നു. പരിസ്ഥിതിവാദികള്‍ ഉറപ്പായും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്. അതില്‍ കസ്തൂരിരംഗന്‍ വെള്ളം ചേര്‍ത്തു എന്നത് ശരിയാണ്. പക്ഷെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും അതിനെതിരാണെന്നു താങ്കള്‍ തന്ത്രപൂര്‍വ്വം പറയുന്നു. മൈനിംഗ്, 20000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം, ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികമുള്ള ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയുടെ വിലക്ക് എന്തു പ്രശ്‌നമാണ് മലയോരമേഖലയില്‍ സൃഷ്്ടിക്കുക എന്നതിനെ കുറിച്ച് താങ്കള്‍ മിണ്ടുന്നില്ല. പരിസ്ഥിതി ലോല പ്രദേശ നിയമത്തിന്റെ പേരില്‍ സ്വന്തം കൃഷിഭൂമിയില്‍നിന്നു കുടിയിറക്കപ്പെട്ടവരും കുടിയിറക്കു ഭീഷണി നേരിടുന്നവരുമാണ് മലയോരകര്‍ഷകരെന്നു ഒഴുക്കന്‍ മട്ടില്‍ പറയുകയാണ് പകരം ചെയ്യുന്നത്. തീര്‍ച്ചയായും സമരത്തെ പിന്തുണക്കാന്‍ മംഗളത്തിനവകാശമുണ്ട്. എന്നാല്‍ കുറച്ചുകൂടി ആഴത്തില്‍ എഴുതേണ്ടിയിരുന്ന മുഖപ്രസംഗമായിരുന്നു അതെന്നു തോന്നുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply