ഭൂരഹിതരില്ലാത്ത കേരളം എന്ന വഞ്ചന
ശ്രീരാമന്‍ കൊയ്യോന്‍ കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ദളിതുകളുടേയും ആദിവാസികളുടേയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധവും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമാണ്. മുത്തങ്ങ, ചെങ്ങറ, ആറളം പോലുള്ള സമരങ്ങളിലൂടെ അവര്‍ നേടിയടുത്ത കൃഷിഭൂമിക്കായുള്ള അവകാശത്തെ ഇല്ലാതാക്കുന്നതും ഇപ്പോള്‍ സജീവമായി നടക്കുന്ന അരിപ്പ ഭൂസമരത്തെ തകര്‍ക്കാനുദ്ദേശിച്ചുകൊണ്ടുമുള്ള ഒന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിനു സോണിയാഗാന്ധിയെ കൊണ്ടുവന്നതില്‍ മാത്രമേ എല്‍ഡിഎഫിനും എതിര്‍പ്പുള്ളു എന്നും വ്യക്തമായിരിക്കുകയാണ്. ദളിത് – ആദിവാസി താല്‍പ്പര്യങ്ങള്‍ക്കെതിരെ ഒരിക്കല്‍ കൂടി […]
കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ദളിതുകളുടേയും ആദിവാസികളുടേയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധവും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമാണ്. മുത്തങ്ങ, ചെങ്ങറ, ആറളം പോലുള്ള സമരങ്ങളിലൂടെ അവര്‍ നേടിയടുത്ത കൃഷിഭൂമിക്കായുള്ള അവകാശത്തെ ഇല്ലാതാക്കുന്നതും ഇപ്പോള്‍ സജീവമായി നടക്കുന്ന അരിപ്പ ഭൂസമരത്തെ തകര്‍ക്കാനുദ്ദേശിച്ചുകൊണ്ടുമുള്ള ഒന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിനു സോണിയാഗാന്ധിയെ കൊണ്ടുവന്നതില്‍ മാത്രമേ എല്‍ഡിഎഫിനും എതിര്‍പ്പുള്ളു എന്നും വ്യക്തമായിരിക്കുകയാണ്. ദളിത് – ആദിവാസി താല്‍പ്പര്യങ്ങള്‍ക്കെതിരെ ഒരിക്കല്‍ കൂടി ഇരുകൂട്ടരും യോജിച്ചിരിക്കുന്നു എന്നര്‍ത്ഥം.
ഇപ്പോള്‍ നിലനില്‍ക്കുന്ന കരാറനുസരിച്ച് ഒരേക്കര്‍ കൃഷിഭൂമി വരെ അവകാശമുള്ളിടത്താണ് കിടപ്പാടത്തിനു വേണ്ടി മൂന്നു മൂന്നു സെന്റ് വീതം നല്‍കി ആയിരകണക്കിനു കോളനികള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. അതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കരടുരൂപത്തിന്റെ ചര്‍ച്ചയും നടക്കുകയാണ്. അതനുസരിച്ച് വീടിന് 15 സെന്റ് വരേയും കൃഷിക്ക് 2.5 ഏക്കര്‍ വരേയും നല്‍കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനെയെല്ലാം അട്ടിമറിക്കുകവഴി കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തില്‍ ഒരിക്കല്‍ വഞ്ചിതരായ വിഭാഗങ്ങളെ വീണ്ടും വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രത്തിന്റെ പദ്ധതി നിലനില്‍ക്കുമ്പോള്‍ ഈ തട്ടിപ്പ് ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ എത്തിയതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.
കേരളത്തില്‍ 2,42,968 പേര്‍ക്കാണ് മൂന്നു സെന്റുവീതം നല്‍കാന്‍ പോകുന്നത്. അതിനായി വേണ്ടത് 10,000 ഏക്കര്‍ ഭൂമി മാത്രം. ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍
അനധികൃതമായി കയ്യടക്കിയിട്ടുള്ളത് 70,000 ഏക്കര്‍ ഭൂമിയാണെന്നു മറക്കരുത്. അതു തിരിച്ചുപിടിച്ച് ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു പകരമാണ് ഈ നക്കാപ്പിച്ച നല്‍കി അവരെ വീണ്ടും വഞ്ചിക്കുന്നത്. അതുവഴി പേരെഴുതാന്‍ പഠിപ്പിച്ച് കേരളം സമ്പൂര്‍ണ്ണ സാക്ഷരമായി എന്നവകാശപ്പെട്ടപോലെ, മൂന്നു സെന്റവീതം നല്‍കി കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമായി എന്നവകാശപ്പെടാനുള്ള നീക്കമാണിത്. ഒപ്പം കുത്തകകളുടെ ഭൂമി അവര്‍കുതന്നെ അനധികൃതമായി നല്‍കാനും.
കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അരിപ്പയിലെ ഭൂസമരം മുന്നേറുന്നത് എന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. നേരത്തെതന്നെ മുഖ്യമന്ത്രിതന്ന മൂന്നുസെന്റ് ഭൂമി എന്ന വാഗ്ദാനം സമരസമിതി നിരസിച്ചിരുന്നു. ഒമ്പതു ജില്ലകളില്‍ നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഭൂരിപക്ഷവും ആദിവാസികളും ദളിതുകളും തന്നെ. മുന്‍തീരുമാനങ്ങളനുസരിച്ചുള്ള കൃഷിഭൂമി കയ്യില്‍ ലഭിക്കാതെ സമരം തീരില്ല. ചങ്ങറ സമരത്തെ വഞ്ചിച്ചപോലൊരു വഞ്ചന ഇനിയാവര്‍ത്തിക്കാന്‍ പാടില്ല. 9 ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അതാതു ജില്ലകളില്‍തന്നെ ഭൂമി കിട്ടണമമെന്നാണ് ആവശ്യം. ആദിവാസി – ദളിതുകള്‍ക്ക് കൃഷി ചെയ്യാനറിയില്ലെന്ന ആരോപണത്തിനു മറുപടി കാണാന്‍ സമരഭൂമിയില്‍ എത്തിയാല്‍ മതി. സമരത്തിന്റെ ഭാഗമായിതന്നെ ഏക്കറകളോളം ചതുപ്പായി കിടന്നിരുന്ന ഭൂമിയില്‍ ആരംഭിച്ച നെല്‍കൃഷി കൊയ്യാന്‍ പാകമായിരിക്കുന്നു. കൂടാതെ മരച്ചീനി കൃഷിയും സജീവമാണ്.
പതിവുപോലെ അരിപ്പയിലും ഈ പോരാട്ടത്തിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ളവര്‍ ഒന്നിച്ചിരിക്കുകയാണ്. സമരത്തെ തകര്‍ക്കാനാകില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ ഇവരുടെ നേതൃത്വത്തില്‍ തദ്ദേശീയര്‍ എന്നപേരില്‍ അടുത്തുള്ള ഏതാനും ഏക്കര്‍ കയ്യേറി സമരം നടത്തുന്നുണ്ട്. ശക്തമായി മുന്നോട്ടുപോകുന്ന അരിപ്പ സമരത്തെ തകര്‍ക്കനുള്ള സ്‌പോണ്‍സര്‍ പദ്ധതിയാണിത്. നിരന്തരമായി സംഘര്‍ഷങ്ങളുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു. എന്നാല്‍ സംയമനം കൈവിടാതെ, മൂന്നു സെന്റ് കോളനികളില്‍ ഇനിയും ഒതുങ്ങില്ലെന്നും തങ്ങള്‍ക്കാവശ്യം കൃഷിഭൂമിയാണെന്നും പ്രഖ്യാപിച്ച് മുന്നേറുന്ന ഈ സമരം സംസ്ഥാനത്തുടനീളം നടക്കാന്‍ പോകുന്ന വമ്പിച്ച മുന്നേറ്റങ്ങളുടെ മുന്നോടി മാത്രമാണ്. വരുംകാലം കേരളത്തില്‍ നടക്കാന്‍ പോകുന്നത് രൂക്ഷമായ ഭൂസമരങ്ങളായിരിക്കും എന്നതില്‍ സംശയംവേണ്ട.
ആദിവാസി – ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റും അരിപ്പ ഭൂസമരസമിതി നേതാവുമാണ് ലേഖകന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
mohan pee cee
October 1, 2013 at 4:48 pm
…എന്നിട്ടും ഈ പാര്‍ടികളില്‍ വിശ്വസിച്ചു നിലകൊള്ളുന്ന ദളിതരെ,കവി പാടിയപോലെ,’ഏതിനോടെതിണോടുപമിക്കും ഞാന്‍…’