ഭൂപരിഷ്‌കരണനിയമത്തിലെ ചതികള്‍
കേരളത്തില്‍ നടന്നുവെന്നു പറയപ്പെടുന്ന ഭൂപരിഷ്‌കരണവും ദലിതര്‍ അനുഭവിക്കുന്ന സമുദായസംവരണവുമാണ് മുന്നോക്കക്കാരില്‍ പിന്നോക്കകാരെ ഉണ്ടാക്കിയതെന്നാണ് വാദം…! സണ്ണി എം കപിക്കാട് ഉദ്ധരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തുവിട്ട കേരളത്തിലെ ആളോഹരി കൈവശാവകാശഭൂമിയുടെ കണക്ക് പരിശോധിക്കുക. മുന്നോക്കജാതിയുടെ ആളോ ഹരി കൈവശഭൂമി സെന്റിന് 105 ഉള്ളപ്പോള്‍, ദലിതന് ആളോഹരി കൈവശഭൂമി സെന്റിന് 2.7 മാത്രമാണ്. ദലിതന്‍ ആളോഹരി 2.7 സെന്റ് ഭൂമി കൈവശം വെച്ചതും 10% സാമുദായിക സംവരണവും അനുഭവിക്കുന്നതുകൊണ്ടാണോ മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്? മുന്നോക്കക്കാര്‍ ആളോഹരി 105 സെന്റ് കൈവശം വെച്ചിട്ടും […]
കേരളത്തില്‍ നടന്നുവെന്നു പറയപ്പെടുന്ന ഭൂപരിഷ്‌കരണവും ദലിതര്‍ അനുഭവിക്കുന്ന സമുദായസംവരണവുമാണ് മുന്നോക്കക്കാരില്‍ പിന്നോക്കകാരെ ഉണ്ടാക്കിയതെന്നാണ് വാദം…!
സണ്ണി എം കപിക്കാട് ഉദ്ധരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തുവിട്ട കേരളത്തിലെ ആളോഹരി കൈവശാവകാശഭൂമിയുടെ കണക്ക് പരിശോധിക്കുക. മുന്നോക്കജാതിയുടെ ആളോ ഹരി കൈവശഭൂമി സെന്റിന് 105 ഉള്ളപ്പോള്‍, ദലിതന് ആളോഹരി കൈവശഭൂമി സെന്റിന് 2.7 മാത്രമാണ്. ദലിതന്‍ ആളോഹരി 2.7 സെന്റ് ഭൂമി കൈവശം വെച്ചതും 10% സാമുദായിക സംവരണവും അനുഭവിക്കുന്നതുകൊണ്ടാണോ മുന്നോക്കക്കാരില്‍ പിന്നോക്കക്കാരുണ്ടായത്? മുന്നോക്കക്കാര്‍ ആളോഹരി 105 സെന്റ് കൈവശം വെച്ചിട്ടും നിങ്ങളിലെങ്ങനെ പിന്നോക്കക്കാരുണ്ടായി?
കണക്കുകള്‍ വിശദമായി;
കേരളത്തിലെ ഭൂമി കൈവശം വെച്ചിരിക്കുന്ന സമുദായങ്ങളുടെ ആളോഹരി കണക്ക് (സെന്റില്‍) – മുന്നോക്ക ജാതി 105, പിന്നോക്ക ജാതി 63. ക്രി സ്ത്യാനികള്‍ 126. മുസ്ലീംങ്ങള്‍ 77, ദലിതര്‍ 2.7. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീ കരിച്ച സര്‍വേ റിപ്പോര്‍ട്ടാണ്. മുന്നോക്ക ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ചേര്‍ന്ന് ആളോഹരി 231 സെന്റ് കൈവശം വെക്കുമ്പോള്‍ ദലിതന്റെ ഭൂമി വെറും 2.7 സെന്റ് മാത്രം.
ചോദ്യം; എന്നിട്ടും മുന്നോക്കക്കാരില്‍ ദിരിദ്രരുണ്ടാകുന്നുവെങ്കില്‍ 231 സെന്റ് കൈവശം വെക്കുന്നവരില്‍ നിന്ന് സ്വസമുദായത്തിലെ പാവപ്പെട്ട വര്‍ക്കുവേണ്ടി നീക്കിവെച്ച് ഈ പ്രശ്നം പരിഹരിച്ചു കൂടെ? ദലിതര്‍ ആളോഹരി 2.7 സെന്റ് കൈവശം വെക്കുന്നതുകൊണ്ടാണോ മുന്നോക്കക്കാരില്‍ ദരിദ്രരുണ്ടായത്?
കേരള ഭൂപരിഷ്‌കരണം എന്ന ചതി!
അല്പം ചരിതം…
1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിയഭയുടെ പതനത്തിന് ശേഷം ചെറിയൊരു ഇടവേളകഴിഞ്ഞ് 1967 ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഒരു ഭൂപരിഷ്‌കരണ നിയമം കൊണ്ടു വന്നു. എന്നാല്‍ 1957 ഏപ്രില്‍ 11 നു ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തന്നെ ഭൂപരിഷ്‌കരണ വിഷയത്തില്‍ ചര്‍ച്ചയാരംഭിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. പ്രസ്തുത ബില്‍ 1959 ജൂണ്‍ 11 ന് പാസാക്കി. പക്ഷെ ജൂലൈ 31 ന് മന്ത്രിസഭ വീണതിനാല്‍ ബില്‍ പാസാക്കാനായില്ല. ഇതിനിടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭയും 1964 ല്‍ ഒരു ഭൂപരിഷ്‌കരണം കൊണ്ടുവന്നെങ്കിലും അത് നടപ്പായില്ല. 1967 ലെ കമ്മ്യൂണിസ്റ്റ് ഭൂപരിഷ്‌കര ണമാകട്ടെ 1959 ലെ അവരുടെ തന്നെ നിയമത്തേ ക്കാള്‍ കൂടുതല്‍ സമഗ്രവും കുറേക്കൂടി മാറ്റങ്ങള്‍ ഉള്ളതുമായിരുന്നു. എന്നാല്‍ ഇഎംഎസ് മന്ത്രിസഭ വീണതിനാല്‍ ആ ബില്ലിന്മേലും നടപടിയുണ്ടാ യില്ല. 1970 സിപിഐ യുടെ സി അച്യുതമേനോന്‍ മുഖ്യമന്ത്രി യായിരിക്കെ 1967 ലെ ഭൂപരിഷ്‌കരണ ഭേദഗതി ബില്ലിന് കേന്ദ്രം അനുമതി നല്കി. ഇതാണ് ഇന്നറിയപ്പെടുന്ന (KERALA LAND REFORMS ACT) ഭൂപരിഷ്‌കരണ ബില്ലിന്റെ നാള്‍വഴി ചരിതം.
ഓര്‍ക്കേണ്ട വസ്തുത: ചര്‍ച്ച തുടങ്ങി 13 വര്‍ഷത്തിന് ശേഷമാണ്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണം നിയമമാകുന്നത്. 1957 അധികാര ത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയല്ല പ്രസ്തുത നിയമം നടപ്പാക്കുന്നത്!
ചതി ഒന്ന്.
ഏതാണ്ട് 132 വകുപ്പുകളും അതിലേറെ ഉപവകു പ്പുകളും ഉള്ള കെഎല്‍ആര്‍ ആക്ടിലെ 81 ഉം 82 ഉം വകുപ്പു പ്രകാരം കൃഷിഭൂമിയെന്നും തോട്ടം ഭൂമിയെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.
*കൃഷിഭൂമിയുടെ 15 ഏക്കര്‍ വരെ ജന്മിക്ക് കൈവശം വെക്കാം! അംഗങ്ങള്‍ കൂടുമ്പോള്‍ ഏക്കറുകളുടെ എണ്ണവും കൂടും.
* എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും 81 ആം വകുപ്പു പ്രകാരം പരിധിയില്ല! വളരെ തന്ത്രപൂര്‍വമുള്ള ചതി ഇവിടെയാണ് പതിയിരിക്കുന്നത്. അതായത് 100 ഏക്കര്‍ കൃഷിഭൂമിയുള്ള ഒരു ജന്മി 82 ആം വകുപ്പു പ്രകാരം 15 ഏക്കര്‍ ഭൂമിയെ കൈവശം വെക്കാന്‍ പാടുള്ളൂ….! 85 ഏക്കര്‍ അയാള്‍ സര്‍ക്കാരിന് വിട്ടുകൊടു ക്കേണ്ടതാണ്… എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ബാക്കി 85 ഏക്കര്‍ കൂടി തോട്ടം ഭൂമിയെന്ന കണക്കിലോ സ്വകാര്യ വനഭൂമിയെന്ന കണക്കിലോ ഉള്‍ പ്പെടുത്തിവിട്ടുകൊടുക്കേണ്ടതില്ല..!
ഓര്‍ക്കേണ്ട വസ്തുത: തന്റെ ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍ ജന്മിക്ക് അതില്‍ കുരുമുളക്, ഇഞ്ചി, ഏലം, ജാതിക്ക, റബ്ബര്‍, കരിമ്പ് തുടങ്ങിയവയോ ഈട്ടി, ഇരുള്‍, തേക്ക് മുതലായ വന്‍മരങ്ങള്‍ (ഇവയാണ് തോട്ടം വിളകള്‍) എന്നിവയോ നട്ടു പിടിപ്പിച്ചാല്‍ അത് തോട്ടം ഭൂമിയായി സംരക്ഷിക്കാം! ഒന്നും നടാതിരുന്നാല്‍ സ്വാഭാവിക കാട് വളരും അപ്പോള്‍ സ്വകാര്യ വനഭൂമിയായി തന്റെ ഭൂമി സംരക്ഷിക്കാം… തത്വത്തില്‍ ഒരു ജന്മിക്കും ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുന്നില്ല…!
കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയായി മാറ്റിമറിക്കാന്‍ ജന്മിമാര്‍ക്ക് അവസരമൊരുക്കി ക്കൊടുത്തതിലൂടെ മിച്ചഭൂമി വിട്ടു കൊടുക്കാതിരിക്കാനും മുഴുവന്‍ സ്വന്തമാക്കി വെക്കാനും ജന്മിമാര്‍ക്ക് കഴിഞ്ഞു ! (വകുപ്പ് 81, 82.) ഇതാണ് ആദ്യത്തെ ചതി എന്ന് കണ്ടുകഴിഞ്ഞു.
രണ്ടാം ചതി.
പെട്ടെന്ന് തോട്ടവിളകള്‍ നട്ട് കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കിമാറ്റാന്‍ ജന്മിമാര്‍ക്ക് സാവകാശം കിട്ടിയില്ലെങ്കിലോ?
* അങ്ങിനെ വന്നാല്‍ ഗസറ്റില്‍ പരസ്യം ചെയ്താല്‍ മതി…! 81 ആം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ പറയുന്നത്, പുതുതായി തോട്ടം ഭൂമിയാക്കി മാറ്റുന്ന തിനോ നിലവിലുള്ള തോട്ടത്തിന്റെ വികസനത്തിനോ സംരക്ഷണത്തിനോ ഏതെങ്കിലും ഭൂമി ഗസറ്റ് പരസ്യം മൂലം ഒഴിവാക്കാനാവുന്നതാണെന്നാണ്..
ഓര്‍ക്കേണ്ട വസ്തുത : ജന്മിമാര്‍ക്ക് ഗസറ്റ് പരസ്യം ചെയ്യാനാണോ ഇത്ര വിഷമം? ഞങ്ങള്‍ ഞങ്ങളുടെ കൃഷിസ്ഥലം തോട്ടംഭൂമി ആക്കാന്‍ പോവുക യാണെന്ന് ഗസറ്റില്‍ ഒരു പരസ്യം കൊടുത്താല്‍ മതി !
* ഇനി ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ജന്മിമാര്‍ക്ക് സാവകാശം കിട്ടിയില്ലെങ്കിലോ? ഭൂമി മിച്ചഭൂമിയാകില്ലേ?
ഈ പ്രശ്നത്തിലും 81-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ തന്നെ പരിഹാരം നിര്‍ദ്ദേശിക്കുന്നു!
ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം, അശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവ കൃഷിഭൂമിയില്‍ സ്ഥാപിച്ചാല്‍ മതി! ഇവയില്‍ ഏതെങ്കിലും അടങ്ങിയ ഭൂമിക്ക് പരിധിയില്ല!
ഓര്‍ക്കേണ്ട വസ്തുത: ഗസറ്റില്‍ പരസ്യം ചെയ്യാന്‍ വിട്ടുപോയാല്‍ പോലും ജന്മിക്ക് തന്റെ ഭൂമി സംരക്ഷിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ അവസരമൊരുക്കിയിരിക്കുന്നു! കേരളത്തില്‍ ഇത്രയധികം അമ്പലങ്ങളും മുസ്ലീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും സ്ഥാപിതമായതെങ്ങനെ എന്ന വസ്തുതയും ചിന്തനീയമാണ്. ഒരു പൊതുവഴി വെട്ടുന്നതിനു പോലും ഈ വക സ്ഥാപനങ്ങള്‍ സ്ഥലം വിട്ടു കൊടുക്കാറില്ലല്ലോ!
കേരള ഭൂപരിഷ്‌കരണം; മൂന്നാം ചതി!
കൃഷിഭൂമി തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ കാലതാമസം നേരിട്ടാല്‍, ഇങ്ങനെ കൃഷിഭൂമിയെ മാറ്റിമറിക്കാന്‍ ഉദ്ദേശ്യമുെണ്ടെന്നു കാണിച്ച് ഗസറ്റില്‍ പരസ്യം ചെയ്യാന്‍ സാവകാശം അനുവദിച്ചുകൊണ്ട് ജന്മിമാരെ ഭൂമി വിട്ടുകൊടു ക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് കുടിയാന്മാരോട് ചെയ്ത രണ്ടാമത്തെ ചതി.
മൂന്നാം ചതി…!
ജന്മിമാരുടെ സ്വത്തുക്കള്‍ മുഴുവന്‍ കുടുംബട്രസ്റ്റിലേക്ക് മാറ്റുക.
* ഒരു തുണ്ടു ഭൂമി പോലും ഭൂവുടമകള്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഉണ്ടാക്കി വെച്ച ഒരു നിയമമാണ് കുടുംബ ട്രസ്റ്റ്. എത്ര ഏക്കര്‍ സ്വത്തുെണ്ടങ്കിലും കുടുംബക്കാരുടെ ഒരു കുടുംബ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ഒരു വിധത്തിലും പ്രസ്തുത സ്വത്തുക്കള്‍ നഷ്ടപ്പെടില്ല !
ഓര്‍ക്കേണ്ട വസ്തുത: കേരള ഭൂപരിഷ്‌കരണം എഴുതിയുണ്ടാക്കിയത് താനാണെന്ന് അവകാശപ്പെട്ട വി ആര്‍ കൃഷ്ണയ്യര്‍ തന്നെ തന്റെ ഭൂസ്വത്തുക്കള്‍ സംരക്ഷിച്ചത് കുടുംബ ട്രസ്റ്റിലേക്ക് മാറ്റിയതിലൂടെയാണ്. (സമകാലിക മലയാളം വാരിക. 2010 ഫെബ്രുവരി 19. പേജ് 48)
കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റാന്‍ ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ജന്മിമാര്‍ക്ക് കഴിയാതെ വന്നാല്‍, സ്വത്തുക്കള്‍ കുടുംബട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത് ഭൂസ്വത്ത് അതിലേക്ക് മാറ്റി സംരക്ഷിക്കാന്‍ ജന്മിമാര്‍ക്ക് അവസരം നല്കുന്നന്നതാണ് ഭൂപരിഷ്‌കരണത്തിലെ മൂന്നാം ചതി !
നാലാം ചതി….!
ബഹുഭാര്യാത്വവും ഭൂസംരക്ഷണവും..!
* ഒരു ജന്മിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവരേയും അവരുടെ കുട്ടികളേയും പ്രത്യേകം പ്രത്യേകം കുടുബങ്ങളായി പരിഗണിക്കുകയും വെവ്വേറെ സമ്പത്ത് നീക്കിവെക്കുകയും വേണം
വകുപ്പ് – 82-ാം വകുപ്പില്‍ ആറാം ഉപവകുപ്പിലെ ഒന്നാം അനുഛേദം.
* ഇതനുസരിച്ച് 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കറും ആറാമതായി ഒരു അംഗം കൂടിയുണ്ടെ ങ്കില്‍ ഒരു ഏക്കര്‍ അധികമായും കിട്ടും. അങ്ങനെ അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് 36 ഏക്കര്‍ വരെ ഈ വകുപ്പനുസരിച്ച് കൈവശം വെക്കാം.
* എന്നാല്‍ ഈ നിയമം പിന്നീട് ഭേദഗതി ചെയ്തു. അച്ഛനും അമ്മയും പ്രായപൂര്‍ത്തിയാകാത്ത മക്കളും അടങ്ങിയ ഒരു കുടുംബത്തിന് 15 ഏക്കര്‍ എന്നതിന് പകരം ഓരോ അംഗത്തിന് 15 ഏക്കര്‍ എന്നാക്കി മാറ്റി. അങ്ങനെ അഞ്ച് അംഗങ്ങളുള്ള ഒരു ജന്മി കുടും ബത്തിന് കൈവശം വെക്കാവുന്നത് 75 ഏക്കര്‍…
ബാക്കി ‘മിച്ചം’ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തോട്ടം / സ്വകാര്യ വനഭൂമിയാക്കിയാല്‍ പിന്നെ കുടിയാന് വിതരണം ചെയ്യാന്‍ വല്ലതുമുണ്ടോ? (ഈ പാതകം ചെയ്തത് സിപിഐ ആണെന്ന് കെ ആര്‍ ഗൗരിയമ്മ ആരോപിച്ചു – മലയാളമനോരമ 2007 നവം: 28. പേജ് 8)
ശ്രദ്ധിക്കേണ്ട വസ്തുത: ജന്മികുടുംബത്തിലെ ഒരു ‘അംഗ’ത്തിന് 15 ഏക്കര്‍ കൈവശം വെക്കാമായിരുന്നപ്പോള്‍ 5 അംഗങ്ങളുള്ള കുടിയാന്‍ ‘കുടുംബ’ ത്തിന് കിട്ടിയതോ 3 സെന്റും…! ഇതിനെയാണോ ഭൂപരിഷ്‌കരണം എന്ന് പറയുന്നത്..????
ജന്മികുടുംബത്തിലെ ഓരോ അംഗത്തിനും 15 ഏക്കര്‍ വീതം കൈവശം വെക്കാമെന്ന് ഭൂപരിഷ്‌ക രണ നിയമത്തില്‍ വ്യവസ്ഥ ചെയ്തതിലൂടെ ഭൂമി മിച്ചം വരാതിരിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് കുടിയാന്‍ കുടുംബത്തെ തഴഞ്ഞതാണ് നാലാമ ത്തെ ചതി…
അഞ്ചാം ചതി….
* കുട്ടനാട് ഭൂപരിഷ്‌കരണ നിയമത്തിന് പുറത്ത്….!
കേരള ഭൂപരിഷ്‌കരണ നിയമം കേരള സംസ്ഥാനം മുഴുവനായി ഉദ്ദേശിച്ചതാണെങ്കിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഇതില്‍ നിന്നും പുറത്താണ്. അവിടെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് 5 അംഗങ്ങളുള്ള ഒരു ജന്മി കുടുംബത്തിന് 15 ഏക്കര്‍ കൃഷിഭൂമി കൈവശം വെക്കാമെന്നത്: ഇവിടെ എത്ര ഏക്കര്‍ കൃഷിഭൂമി വേണമെങ്കിലും കൈവശം വെക്കാമെന്നായി…..!
ഓര്‍ക്കേണ്ട വസ്തുത: ഇവിടെയാണ് അക്കാലത്ത് ഉയര്‍ത്തപ്പെട്ട ‘കൃഷിഭൂമി കൃഷിക്കാരന്, ബഹുജ നൈക്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യ ത്തിന്റെ പൊരുള്‍ കിടക്കുന്നത്. കൃഷിക്കാരന്‍ ആരാണ് ? അത് കൃഷിഭൂമിയുടെ ഉടമ തന്നെ! കുടിയാന്‍ കൃഷിത്തൊഴിലാളി അഥവാ കര്‍ഷകത്തൊഴി ലാളിയാണ്. കര്‍ഷകത്തൊഴിലാളിക്ക് എന്തിനാണ് ഭൂമി? അവന്‍ ഭൂവുടമയുടെ കൃഷിഭൂമിയില്‍ തന്റെ അധ്വാനം വിറ്റ് കഴിഞ്ഞുകൊള്ളും. ‘മറ്റേതൊരു ചരക്കിനേയും പോലെ അധ്വാനവും ഒരു ചരക്കാണ്’ എന്നാണല്ലോ മാര്‍ക്സും എംഗത്സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ അടിവരയിട്ട് പറയുന്നത്… കര്‍ഷകത്തൊഴിലാളിക്ക് വില്‍ക്കുവാന്‍ അധ്വാനമെന്ന ചരക്കുണ്ട്. അത് വിറ്റ് അവന് ജീവിക്കണ മെങ്കില്‍ അത് വാങ്ങുന്ന പീടികയും നിലവില്‍ വേണമല്ലോ? അതാണ് ഭൂവുടമകളുടെ കൃഷിഭൂമി…! കൃഷിഭൂമിയെ തോട്ടം / സ്വകാര്യ വനഭൂമിയാക്കി മാറ്റിമറിക്കാന്‍ അവസരം കൊടുത്തിടത്തും ഇതുതന്നെയാണ് സംഭവിച്ചത്.
·കൃഷിആവശ്യത്തിനല്ലാതെ ഇന്ന് കുട്ടനാട്ടിലെ ഭൂമി മറിച്ചുവില്ക്കുന്നു! അവിടെ റിസോര്‍ട്ടുകളും മറ്റും സ്ഥാപിക്കപ്പെടുന്നു. കാര്‍ഷികോത്പന്ന ങ്ങളുടെ ലഭ്യത ഇല്ലാതാകുന്നു. ജന്മികുടുംബത്തിന് പുലരാന്‍ കുട്ടനാട്ടില്‍ വിളയുന്ന നെല്ലുതന്നെ വേണമെ ന്നില്ല..! എന്നാല്‍ കൃഷിഭൂമിയില്‍ പണിയെടുത്തു കഴിഞ്ഞിരുന്ന കുടിയാനോ?
(അവലംബം: കെ മുകുന്ദന്‍ പെരുവട്ടൂരിന്റെ ‘കേരള ഭൂപരിഷ്‌കരണ നിയമം ‘മാര്‍ക്സിസ്റ്റുകള്‍’ തൊഴിലാളിവര്‍ഗത്തെ വഞ്ചിച്ച ചരിത്രം’ എന്ന പുസ്തകം.)
വാട്‌സ് ആപ്പില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in