ഭൂപരിഷ്‌കരണം ജാതീയത ഇല്ലാതാക്കിയില്ല
ഡോ. കെ.എന്‍. ഗണേശ് ജന്മിത്തത്തിന്റെ നട്ടെല്ല് തകര്‍ത്ത ഭൂപരിഷ്‌കരണം ജാതീയത ഇല്ലാതാക്കുമെന്ന ഇടതുപക്ഷ നിഗമനം ശരിയായില്ല. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ തത്വസംഹിതകളെ ചോദ്യം ചെയ്താണ് സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം സംഘടിപ്പിച്ചത്. അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പോരാട്ടങ്ങളുടെ ഇടം അതുതന്നെയായിരുന്നു. ആ മുന്നേറ്റങ്ങളുടെ തുടര്‍ച്ച ഉണ്ടാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ല. ജാതീയത സമൂഹത്തില്‍ ശക്തിയാര്‍ജിക്കുന്നതോടൊപ്പം നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി വിപ്ലവങ്ങളും പുന:സൃഷ്ടിക്കണമായിരുന്നു. അതു നടന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ച ഉണ്ടാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ല. സ്വതന്ത്ര സൗഹൃദങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പുതിയ ജീവിതശൈലിയുള്ള […]
ജന്മിത്തത്തിന്റെ നട്ടെല്ല് തകര്‍ത്ത ഭൂപരിഷ്‌കരണം ജാതീയത ഇല്ലാതാക്കുമെന്ന ഇടതുപക്ഷ നിഗമനം ശരിയായില്ല. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ തത്വസംഹിതകളെ ചോദ്യം ചെയ്താണ് സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം സംഘടിപ്പിച്ചത്. അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പോരാട്ടങ്ങളുടെ ഇടം അതുതന്നെയായിരുന്നു. ആ മുന്നേറ്റങ്ങളുടെ തുടര്‍ച്ച ഉണ്ടാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ല. ജാതീയത സമൂഹത്തില്‍ ശക്തിയാര്‍ജിക്കുന്നതോടൊപ്പം നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി വിപ്ലവങ്ങളും പുന:സൃഷ്ടിക്കണമായിരുന്നു. അതു നടന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ച ഉണ്ടാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കായില്ല. സ്വതന്ത്ര സൗഹൃദങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പുതിയ ജീവിതശൈലിയുള്ള സമുദായം രൂപപ്പെടുത്താന്‍ കഴിയാഞ്ഞത് ഇടതുപ്രസ്ഥാനത്തിന്റെ ദൗര്‍ബല്യമാണ്.
ആധുനിക മുതലാളിത്തം പുത്തന്‍ വര്‍ണ വ്യവസ്ഥ സൃഷ്ടിക്കുമ്പോള്‍ പന്തിഭോജനത്തിന്റെ പ്രസക്തിയേറെയാണ്. പന്തിഭോജനം പോലുള്ള പ്രതിരോധങ്ങള്‍ മതനിരപേക്ഷതയുടെ പൊതു ഇടങ്ങളായിരുന്നു. അവ തിരിച്ചുപിടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
പന്തിഭോജനം ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് തൃശൂര്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച ‘നവോത്ഥാന വര്‍ത്തമാനങ്ങള്‍’ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in