ബ്രോക്കണ്‍ ലല്ലബി – ബ്രഹ്തിയന്‍ നാടകസങ്കല്പത്തിന്റെ മനോഹര ദൃശ്യഭാഷ
എപ്പിക്ക്് തിയേറ്റര്‍ പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന ബ്രഹ്‌തോള്‍ഡ്് ബ്രഹ്തിന്റെ ദ കോക്കേഷ്യന്‍ ചോക്ക്് സര്‍ക്കിള്‍ എന്ന നാടകത്തിന്റെ സ്വതന്ത്രഭാഷ്യമായ ബ്രോക്കണ്‍ ലല്ലബി എന്ന നാടകം, ബ്രഹ്തിയന്‍ നാടകസങ്കല്പത്തിന്റെ മനോഹര ദൃശ്യഭാഷയാണ്.വല്ലച്ചിറയിലെ ബദല്‍ മീഡിയയക്ക്് വേണ്ടി സിനിമ ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനനാണ് നാടകം സംവിധാനം ചെയ്തത്. സാധാരണ നാടകത്തില്‍ ഉണ്ടാവുന്ന നാടകീയമായ പിരിമുറുക്കവും അത്് സൃഷ്ടിക്കുന്ന പരിണാമഗുപ്തിയെക്കാള്‍, ഏപ്പിക് നാടകം മുന്നോട്ടുവെയ്ക്കുന്നത്് മോണ്ടാഷ് രീതിയിലുള്ള സങ്കലിതമായ ദൃശ്യഭാഷയാണ്. ഒപ്പം തന്നെ നാടകത്തില്‍ നിന്ന്് മാറി നിന്ന്് ഇത്് നാടകമാണെന്ന്് […]
എപ്പിക്ക്് തിയേറ്റര്‍ പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന ബ്രഹ്‌തോള്‍ഡ്് ബ്രഹ്തിന്റെ ദ കോക്കേഷ്യന്‍ ചോക്ക്് സര്‍ക്കിള്‍ എന്ന നാടകത്തിന്റെ സ്വതന്ത്രഭാഷ്യമായ ബ്രോക്കണ്‍ ലല്ലബി എന്ന നാടകം, ബ്രഹ്തിയന്‍ നാടകസങ്കല്പത്തിന്റെ മനോഹര ദൃശ്യഭാഷയാണ്.വല്ലച്ചിറയിലെ ബദല്‍ മീഡിയയക്ക്് വേണ്ടി സിനിമ ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനനാണ് നാടകം സംവിധാനം ചെയ്തത്.
സാധാരണ നാടകത്തില്‍ ഉണ്ടാവുന്ന നാടകീയമായ പിരിമുറുക്കവും അത്് സൃഷ്ടിക്കുന്ന പരിണാമഗുപ്തിയെക്കാള്‍, ഏപ്പിക് നാടകം മുന്നോട്ടുവെയ്ക്കുന്നത്് മോണ്ടാഷ് രീതിയിലുള്ള സങ്കലിതമായ ദൃശ്യഭാഷയാണ്. ഒപ്പം തന്നെ നാടകത്തില്‍ നിന്ന്് മാറി നിന്ന്് ഇത്് നാടകമാണെന്ന്് പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം വീണ്ടും നാടകത്തിലേക്കും അതിലേക്കുള്ള പ്രേക്ഷകലയനത്തെ നിരാകരിക്കുന്ന രീതിയാണ് ഏപ്പിക്് നാടകസങ്കല്പം സാമാന്യേന പിന്തുടരുന്നത്. അത്തരം ബ്രഹ്തിയന്‍ നാടകരീതിയെ ബ്രോക്കണ്‍ ലുല്ലബി മനോഹരമായി നിര്‍വഹിച്ചിട്ടുണ്ട്്.
മാതൃത്വത്തിന്റെ അര്‍ത്ഥം അന്വേഷിക്കുകയാണ് നാടകം. പെറ്റിടുന്നത് കൊണ്ട്് മാത്രം ഒരുവള്‍ അമ്മയാകുന്നില്ല. ആ അന്വേഷണത്തോടൊപ്പം സമകാലിക പ്രശ്‌നങ്ങളും നാടകത്തിന്റെ ഭാഗമായെത്തുന്നു. നീതിന്യായ സംവിധാനം, യുദ്ധം, ഇംഗ്ലീഷ് ഭാഷയോരുള്ള വിധേയത്വം, അമ്മ എന്ന സ്ങ്കലപത്തെപ്പറ്റിയുള്ള അന്വേഷണം, ഒരു സ്ത്രീയെ സംബന്ധിച്ച്് ഏറ്റവും വിലപ്പെട്ടത്് കുട്ടികളാണെന്ന തിരിച്ചറിവ് ഉള്‍പ്പെടെ നാടകത്തില്‍ നിന്ന്് വിട്ടുമാറി സംവിധായകന്‍ തന്റെ നിലപാടുകള്‍ നാടകത്തിലുടെ പ്രേക്ഷകനിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട്്. നാടകത്തിലെ തന്നെ അഭിനേതാവായ പ്രിയമേനോന്‍ തന്നെയാണ് ഇക്കാര്യവും നിര്‍വഹിക്കുന്നത്.
ബ്രഹ്തിന്റെ നാടകമായ ദ കോക്കേഷ്യന്‍ ചോക്ക്് സര്‍ക്കിള്‍ കോക്കേഷ്യന്‍ നഗരത്തിന്റെ അധിപനായ ഗ്രാന്‍ഡ്് ഡ്യൂക്ക്്,അയാളുടെ ഭാര്യ നട്ടേല,കുട്ടിയായ മൈക്കിള്‍,വേലക്കാരിയായ ഗ്രുഷ,പട്ടാളക്കാരനായ സൈമണ്‍,ഡോക്!ടര്‍,ജഡ്്ജ്് എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നുണ്ടെങ്കിലും നാടകത്തില്‍ ഗവര്‍ണ്ണറുടെ ഭാര്യയും വേലക്കാരിയും മാത്രമാണ് രംഹത്തെത്തുന്നത്്. ഇരുവരെയും അവതരിപ്പിക്കുന്നത് മസ്‌ക്കറ്റില്‍ നിന്നുള്ള പ്രിയമേനോണ്്.
ബ്രേക്കണ്‍ ലല്ലബിയുടെ ലൈറ്റ്് മനോഹരമാണ്്്.നാടകവുമായി ഇഴുകി ചേര്‍ന്നതോടൊപ്പം കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങള്‍ക്ക്് ദീപസംവിധാനം വഹിച്ച പങ്ക്് ശക്തമാണ്. രംഗകല,സംഗീതം,ഒരോ രംഗത്തുതന്നെ വിവിധ തലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതും ഈ നാടകത്തെ മനോഹരമായ ദൃശ്യാനുഭവം തന്നെയാക്കി മാറ്റിയിട്ടുണ്ട്്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
dr.umer tharamel
July 1, 2013 at 5:11 am
thanq.i think this drama was rarely perfomed in kerala.pl.inform me the next venue.all wishes to priyan.thanq.