ബ്രാഹ്മണ്യത്തില്‍ ഊറ്റം കൊണ്ട് സുരേഷ് രാജ് പുരോഹിത്
ബ്രാഹ്മണ്യത്തിന്റെ മാഹാത്മ്യം ഉയര്‍ത്തിപിടിച്ച് ഐജി സുരേഷ് രാജ് പുരോഹിത് രംഗത്ത്. മഹത്തായ ഋഷിപരമ്പരയില്‍പ്പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും പുരോഹിത് പറയുന്നു. കേരള ബ്രാഹ്മണസഭ സമ്മേളനത്തിലായിരുന്നു പുരോഹിത് തന്റെ കുലത്തിന്റെ മാഹാത്മ്യം വിശദീകരിച്ചത്. മനുഷ്യജന്മത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണജന്മമാണ്. ബ്രഹ്മത്തിന്റെ മുഖത്തുനിന്നാണ് ബ്രാഹ്മണന്‍ ഉണ്ടായത്. മഹത്തായ ഒരു പാരമ്പര്യമാണ് നമുക്ക് ലഭിച്ചിട്ടുളളത്. പാരമ്പര്യ ഋഷിമാര്‍ നാം എങ്ങിനെ ജീവിതം നയിക്കണം എന്നു വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ, അതു മനസ്സിലാക്കാതെ മാക്‌സ് മൂള്ളറെ പോലുള്ളവരെയാണ് നാം […]
ബ്രാഹ്മണ്യത്തിന്റെ മാഹാത്മ്യം ഉയര്‍ത്തിപിടിച്ച് ഐജി സുരേഷ് രാജ് പുരോഹിത് രംഗത്ത്. മഹത്തായ ഋഷിപരമ്പരയില്‍പ്പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും പുരോഹിത് പറയുന്നു. കേരള ബ്രാഹ്മണസഭ സമ്മേളനത്തിലായിരുന്നു പുരോഹിത് തന്റെ കുലത്തിന്റെ മാഹാത്മ്യം വിശദീകരിച്ചത്.
മനുഷ്യജന്മത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണജന്മമാണ്. ബ്രഹ്മത്തിന്റെ മുഖത്തുനിന്നാണ് ബ്രാഹ്മണന്‍ ഉണ്ടായത്. മഹത്തായ ഒരു പാരമ്പര്യമാണ് നമുക്ക് ലഭിച്ചിട്ടുളളത്. പാരമ്പര്യ ഋഷിമാര്‍ നാം എങ്ങിനെ ജീവിതം നയിക്കണം എന്നു വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ, അതു മനസ്സിലാക്കാതെ മാക്‌സ് മൂള്ളറെ പോലുള്ളവരെയാണ് നാം പിന്തുടരുന്നത്. ലജ്ജാവഹമാണത് എന്നു പറയുന്ന പുരോഹിത് ജീവിതത്തില്‍ എന്തൊക്കെയായിത്തീര്‍ന്നാലും ബ്രാഹ്മണന്റെ പാരമ്പര്യാനുഷ്ഠാനങ്ങള്‍ കൈവിടരുതെന്ന് ഓര്‍്മ്മിപ്പിക്കുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും പേരില്‍ മാത്രമേ ബ്രാഹ്മണ്യമുളളൂ. നിഷിദ്ധമായ ആഹാരം കഴിക്കുകയും നിഷിദ്ധമായ പാനീയങ്ങള്‍ കഴിക്കുകയും. അതൊക്കെ വ്യക്തിസ്വാതന്ത്ര്യമാണെന്ന് പറയുകയും ചെയ്യുന്നു. രണ്ടുതരം സ്വഭാവവുമായി ജീവിക്കുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
കഴിഞ്ഞില്ല പുരോഹിതിന്‌റെ ആത്മാഭിമാനം. രാജ്യം എഴുന്നൂറ് കൊല്ലത്തിലേറെ ഇസ്ലാമിക ആക്രമണത്തിനു വിധേയമായിരുന്നു. അന്നുപോലും നമുക്ക് പാരമ്പര്യശാസ്ത്രങ്ങള്‍ നഷ്ടപ്പെട്ടില്ല. പക്ഷെ ഇന്ന് നാം സംസ്‌കൃതവും സംസ്‌കൃതിയും കൈവിട്ടതില്‍ താന്‍ ദുഖിക്കുന്നതായി അദ്ദേഹം പറയുന്നു. അതോടെ തങ്ങള്‍ സംസ്‌കാരശൂന്യരായി. ഇപ്പോള്‍ മാറിയില്ലെങ്കില്‍ ഇനി കരഞ്ഞുകൊണ്ടിരിക്കാനേ കഴിയൂ.
ബ്രാഹ്മണ സമൂഹം ഇന്ന് കണ്‍ഫ്യൂഷനിലാണെന്നും പുരോഹിത് കൂട്ടിചേര്‍ക്കുന്നു. പാരമ്പര്യത്തിന് വരുന്ന ച്യുതിയ്ക്ക് ഉത്തരവാദികള്‍ നാമോരോരുത്തരുമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വികസനത്തിന്റെ പേരില്‍ പാരമ്പര്യം ചവിട്ടി അവയ്ക്കപ്പെടുന്നു. സമുദായത്തിലെ സ്ത്രീകള്‍് മിശ്രവിവാഹം കഴിക്കുന്നത് മൂല്യച്യുതിക്ക് ഉദാഹരണമാണ്.
അതേസമയം സമുദായത്തിനെതിരെ മറ്റു ചില വിമര്‍്ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. അതിങ്ങനെയാണ്. എന്റെ സമൂഹം ഇന്ന് സ്ത്രീകളെ അവഗണിക്കുകയാണ്. സ്ത്രീ ശക്തിയാണ്. അവരെ അവഗണിച്ചാല്‍ ദുരിതം അനുഭവിക്കേണ്ടിവരും. നിശബ്ദസഹനത്തിലൂടെ അവര്‍ ചെയ്യുന്ന ത്യാഗം വിസ്മരിക്കരുത്. ഈ ത്യാഗം തുടരുക. മൂല്യങ്ങള്‍ അടുത്ത തലമുറയിലേയ്ക്കു കൈമാറുക. പ്രായം ചെന്നവര്‍ സമുദായത്തിലുളളത് ഭാഗ്യമാണ്. അതേസമയം സമുദായത്തിന്റെ ഭാവി യുവാക്കളിലാണ്. മാതാപിതാക്കളെ ശ്രദ്ധിക്കാതെ വിദേശരാജ്യങ്ങളില്‍ പോയി ജീവിക്കുന്നവരുണ്ട്. നാം ആത്മാവലോകനം നടത്തണം-ഇത് എവിടേയ്‌ക്കെന്ന്.
ബ്രാഹ്മണന് ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ജീവിതമാണോ നാം നയിക്കുന്നത് എന്ന് ചിന്തിക്കണമോന്നും പുരോഹിതി ഓര്‍്മ്മിപ്പിക്കുന്നു. മനുസ്മൃതിയില്‍ ധര്‍മ്മത്തിന്റെ പത്തുലക്ഷണങ്ങള്‍ പറയുന്നുണ്ട്. വേദം, സ്മൃതി, സദാചാരം എന്നിവയാണ് ധര്‍മ്മത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍. ക്ഷമ, ദമം, ശൗചം, ശാന്തി, ആര്‍ജവം, ജ്ഞാനം/വിജ്ഞാനം, ആസ്തിക്യം എന്നിവയാണ് ബ്രാഹ്മണന്റെ ലക്ഷണമായി ഗീതയില്‍ പറയുന്നത്. ഭാഗവതത്തില്‍, ഭഗവാന്‍ ഉദ്ധവനോട് പറയുന്നുണ്ട്. ബ്രാഹ്മണശരീരം നിസ്സാരമായ ആവശ്യങ്ങള്‍ക്കല്ലെന്നും മോക്ഷം നേടാനാണെന്നും ഭഗവാന്‍ പറയുന്നുണ്ട് എന്നിങ്ങനെ പോകുന്നു പുരോഹിതിന്റെ വാക്കുകള്.
സുരേഷ് രാജ് പുരോഹിത് ഒരു ഐപിഎസ് ഉദ്യാഗസ്ഥനാണ്. ഐജിയാണ്. പോലീസ് അക്കാദമി ഡയറക്ടറാണ്. ഭാവി പോലീസുകാരെ വളര്‍്ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തി. എല്ലാവര്‍്ക്കും തുല്യനീതി നടപ്പാക്കാന്‍ ഉത്തരവാദിത്തമുള്ളയാള്‍.. അത്തമൊരാള്‍്തന്നെ തന്റെ കുലം മറ്റുള്ളവരേക്കാള്‍ മഹത്തരമാണെന്നു പറയുമ്പോള്‍… അതിനുത്തരം പറയേണ്ടത് ജനപ്രതിനിധികളാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in