ബിജെപി ഭരണം നമുക്കുവേണോ
നിങ്ങള്‍ ബിജെപി ഭരണം കേന്ദ്രത്തിലും കേരളത്തിലും വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും സംഘപരിവാറിനാണോ നിങ്ങളുടെ വോട്ട് ? എന്നാല്‍ നിങ്ങളോടു കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്. . 1. രണ്ടാം യൂപിയെ സര്‍ക്കാര്‍ വമ്പന്‍ ഭരണ പരാജയവും അഴിമതി നിറഞ്ഞതുമാണ് എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് 2014 ഇല്‍ മോഡി രാജ്യം മുഴുവന്‍ അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തു തിരഞ്ഞെടുപ്പിനെ നേരിട്ടത്. മോഡി സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥ മന്‍മോഹന്‍ സര്‍ക്കാരിന്റെ ഏറ്റവും […]
നിങ്ങള്‍ ബിജെപി ഭരണം കേന്ദ്രത്തിലും കേരളത്തിലും വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും സംഘപരിവാറിനാണോ നിങ്ങളുടെ വോട്ട് ? എന്നാല്‍ നിങ്ങളോടു കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്.
.
1. രണ്ടാം യൂപിയെ സര്‍ക്കാര്‍ വമ്പന്‍ ഭരണ പരാജയവും അഴിമതി നിറഞ്ഞതുമാണ് എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് 2014 ഇല്‍ മോഡി രാജ്യം മുഴുവന്‍ അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തു തിരഞ്ഞെടുപ്പിനെ നേരിട്ടത്. മോഡി സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥ മന്‍മോഹന്‍ സര്‍ക്കാരിന്റെ ഏറ്റവും മോശം വര്‍ഷത്തേക്കാളും മോശമാണ്. രണ്ടാം യൂപിയെ സര്‍ക്കാരിന്റെ ഏറ്റവും മോശം വളര്‍ച്ചാ നിരക്ക് 201314 കാലത്തെ 6.9 % ആണ്. ഇപ്പോഴത്തേത് 6.1 ശതമാനവും. അതും നോട്ട് ബന്ദി വളര്‍ച്ചയെ ബാധിച്ചിട്ടില്ല എന്ന് കാണിക്കാന്‍ ജിഡിപി കാല്‍ക്കുലേറ്റിങ് മെത്തേഡ് മാറ്റിയിട്ടാണ് എന്നോര്‍ക്കണം. ശരിയായ ഫോര്‍മുലയില്‍ ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് ഏതാണ്ട് നാല് ശതമാനമേ വരുന്നുള്ളൂ.
.
2. നോട്ടു നിരോധനം സമ്പദ് വ്യവസ്ഥയെ അടിമുടി ബാധിച്ചു. റിസേര്‍വ് ബാങ്ക് ഇപ്പോഴും തിരികെ വന്ന പണത്തിന്റെ കണക്കു പുറത്തു വിട്ടിട്ടില്ല. കള്ളപ്പണം പിടിക്കാനാണ് എന്ന് പറഞ്ഞു തുടങ്ങി പിന്നീട് ഇകോണമി ക്യാഷ്‌ലെസ് ആക്കാനാണ് എന്നാക്കി, തുടരെ തുടരെ ഗോള്‍ പോസ്റ്റ് മാറ്റിയ ഈ നീക്കത്തില്‍ നഷ്ടപ്പെട്ടതിന്റെയും ചിലവായത്തിന്റെയും കണക്കു നോക്കുമ്പോള്‍ വെറും തുച്ഛമായ തുകയാണ് കള്ളപ്പണമായി പിടിച്ചത്. മുഴുവന്‍ കള്ളപ്പണത്തിന്റെയും വെറും മൂന്നു ശതമാനമാണ് പണമായി സൂക്ഷിച്ചിരിക്കുന്നത് എന്ന ആര്‍ബിഐയുടെ ഡാറ്റ ഉള്ളപ്പോഴാണ് ഈ ഇക്കണോമിക് ബ്ലണ്ടര്‍ കാണിച്ചത്. പിടിച്ചതില്‍ പോലും വലിയൊരു ശതമാനം ഇന്‍കം ടാക്‌സ് റെയ്ഡില്‍ കൂടിയാണ്. അതിനു നോട്ടു നിരോധനത്തിന്റെ ആവശ്യം തന്നെ ഇല്ലായിരുന്നു. പണലഭ്യത പഴയ പടിയായപ്പോള്‍ ജനങ്ങള്‍ ക്യാഷ്‌ലെസ്മാര്‍ഗങ്ങള്‍ ഉപേക്ഷിച്ചു വീണ്ടും ക്യാഷ്‌മോഡിലേക്ക് മാറി. സമ്പദ് വ്യവസ്ഥ വലിയ രീതിയില്‍ മാന്ദ്യത്തിലായി. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന പദവി ഭാരതത്തിനു നഷ്ടമായി.
.
3. രാജ്യത്തെ ജോബ് ക്രിയേഷന്‍ രണ്ടാം യൂപിയെ സര്‍ക്കാരിന്റെ കാലത്തേ ഏറ്റവും മോശമായ അവസാനത്തെ മൂന്നു വര്‍ഷത്തേക്കാളും പകുതിയിലും കുറവാണ് ഇപ്പോള്‍. ഐറ്റി സെക്റ്ററില്‍ കനത്ത പിരിച്ചു വിടല്‍ നടക്കുന്നു. ഇതിനെപ്പറ്റി ബിജെപി ദേശീയ പ്രസിഡന്റ്അമിത്ഷായോട്‌ചോദിച്ചപ്പോള്‍ രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും ജോലി നല്‍കുക നടപ്പുള്ള കാര്യമല്ല എന്നും എല്ലാവരും സ്വയം തൊഴില്‍ കണ്ടെത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതായതു കാര്യങ്ങള്‍ നേരെയാക്കാന്‍ ഉദ്ദേശമില്ല, വേണമെന്നുള്ളവര്‍ സ്വയം തൊഴില്‍ ചെയ്യുക എന്ന്.രാജ്യത്തു വെറും അഞ്ചു ശതമാനം പേര്‍ക്കാണ്എന്തെങ്കിലുമൊരുഫോര്‍മല്‍ സ്‌കില്‍ ഉള്ളത് എന്ന National Skill Development Corporation ന്റെ കണക്കുള്ളപ്പോഴാണ് ഈ ഉപദേശം.
.
4. മോഡി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തില്‍ മൊത്തം കാര്‍ഷിക ഉല്‍പ്പാദനവളര്‍ച്ച 1.7 ശതമാനമാണ്. രണ്ടാം യൂപിയെസര്‍ക്കാരിന്റെ അവസാനത്തെ മൂന്നു വര്‍ഷത്തില്‍ ഇത് 3.5 ശതമാനമായിരുന്നു. മുഴുവന്‍ കര്‍ഷകര്‍ക്കും അമ്പതു ശതമാനം ലാഭമായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ പറഞ്ഞതിന്റെ പത്തിലൊന്നുവളര്‍ച്ച പോലും നല്‍കാനായില്ല. ഇക്കാലയളവില്‍ ഉണ്ടായ രണ്ടു കൊടിയ വരള്‍ച്ചകളെ ഫലപ്രദമായി നേരിടാന്‍ പോലും മോഡി സര്‍ക്കാറിനായില്ല.
.
5. നോട്ടു ബന്ദി കാരണം കാശെല്ലാം ബാങ്കില്‍ കുന്നുകൂടുമെന്നും അതുകൊണ്ടു വായ്പാവര്‍ദ്ധനവ് ഉണ്ടാകുമെന്നും, കൂടുതല്‍ പണം വായ്പയായി ലഭ്യമാകുമെന്നുമായിരുന്നു ബീജേപ്പിയുടെ ഒരു അവകാശവാദം. പക്ഷെ രാജ്യത്തെ ഇപ്പോഴത്തെ ടോട്ടല്‍ ബാങ്ക് ക്രെഡിറ്റ് അറുപതു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. സാമ്പത്തിക മാന്ദ്യം കാരണം പണത്തിനു ഡിമാന്‍ഡ് കുറഞ്ഞു.
.
6. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്‌പെന്‍ഡിങ്ങില്‍ ജീഡിപിയുടെ നാല് ശതമാനം കുറവ്. അതായതു വര്‍ഷം എണ്‍പതുമില്യണ്‍ ഡോളറിന്റെ കുറവ്. നേപ്പാളിന്റെ മുഴുവന്‍ ജിഡിപിയുടെ ഏതാണ്ട് നാലിരട്ടിവരുമിത്.
.
7. മെയ്ക് ഇന്‍ ഇന്ത്യ കാമ്പെയിന്‍ നിക്ഷേപകരുടെയും നിക്ഷേപത്തിന്റെയും കുറവ് കൊണ്ട് എങ്ങും എത്താതെ നില്കുന്നു. പറഞ്ഞതിന് നേരെ വിപരീദമായി 201516 കാലത്ത് രാജ്യത്തിലേക്ക് വന്ന FDI കുറയുകയാണ് ഉണ്ടായത്. മതത്തിന്റെ പേരിലും ആചാരങ്ങളുടെ പേരിലും ഭരിക്കുന്ന പാര്‍ട്ടി തന്നെ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന രാജ്യത്തില്‍ ആരും വിശ്വസിച്ചു പണമിറക്കാന്‍ പോകുന്നില്ല.
.
8. മോഡി മൂന്നു വര്‍ഷത്തിനിടെ അറുപത്തിരണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പക്ഷെ ആഗോള തലത്തില്‍ ഇന്ത്യയുടെ ഇമേജ് നാള്‍ക്കു നാള്‍ മോശമാകുന്നു. മതത്തിന്റെ പേരിലെ അസഹിഷ്ണുതാ ആക്രമണങ്ങള്‍ അന്തര്‍ ദേശീയ പത്രങ്ങളില്‍പോലും സ്ഥിരം വാര്‍ത്തയാകുന്നു. യൂഎന്നില്‍ പോലും മത അസഹിഷ്ണുതയുടെ പേരില്‍ ഇന്ത്യ വിമര്‍ശിക്കപ്പെടുന്നു. FDI ഏറ്റവും താഴ്ന്ന നിലയിലാണ്. ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി മേഖലയിലെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിപരീദമാണ്. പക്ഷെ അതിനെതിരെ ഒരു ചെറു വിരല്‍ അനക്കാനോ അന്താരാഷ്ട്ര തലത്തില്‍ ഈ വിഷയം ഉന്നയിക്കാനോ ഇന്ത്യക്കായിട്ടില്ല.
.
9. മെയ് ഇരുപത്താറില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഗോ വധ നിരോധന നിയമം ബാധിക്കാന്‍ പോകുന്നത് നാല് ബില്യണ്‍ ഡോളറിന്റെ ബീഫ് എക്‌സ്‌പോര്‍ട്ടിനെയാണ്. ലക്ഷക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഒറ്റയടിക്ക് മോഡി സര്‍ക്കാര്‍ നിയമ വിരുദ്ധമാക്കിയത്.
.
10. രാജ്യത്തെ കോര്‍പറേറ്റ്‌ഹൌസുകള്‍ക്കു പൊതുമേഖലാ ബാങ്കുകളോട് അഞ്ചു ലക്ഷം കോടി രൂപയാണ് കടമുള്ളത്. അതില്‍ ഒന്നര ലക്ഷം കോടിയും വെറും അഞ്ചു കമ്പനികളുടെ പേരിലാണ്. ഈ അഞ്ചു കമ്പനികളില്‍ ഏറ്റവും കൂടുതല്‍ കടമുള്ളതു അദാനി ഗ്രൂപ്പിനും 72000 കോടി രൂപ. രാജ്യത്തെ കര്‍ഷകര്‍ തിരിച്ചടക്കാനുള്ള മുഴുവന്‍ ക്രോപ് ലോണിന് തുല്യമാണ് ഈ തുക. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം ഈ അദാനിഗ്രൂപ്പിന്റെ വരുമാനത്തില്‍ 85 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
.
11. കാര്‍ഷികകടാശ്വാസത്തിനു സമരം ചെയ്ത അഞ്ചു കര്‍ഷകരെയാണ്ബിജെപി ഭരിക്കുന്ന മധ്യ പ്രദേശില്‍ കഴിഞ്ഞ ദിവസം നിര്‍ദാക്ഷിണ്യം വെടി വെച്ച് കൊന്നത്. മുസ്ലിം സ്ത്രീകളുടെ ശവങ്ങളെ വരെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത യോഗി ആദിത്യ നാഥ് മുഖ്യ മന്ത്രി ആയിരിക്കുന്ന യൂപിയില്‍ ബിജെപിസര്‍ക്കാര്‍ വന്നതിനു ശേഷം ഉണ്ടായതു നൂറു കണക്കിന് കൊലപാതങ്ങളും ഗ്യാങ് റേപ്പുകളും അക്രമങ്ങളുമാണ്. മുസ്ലിങ്ങളെ കൂട്ടത്തോടെ ഭയപ്പെടുത്തി മതം മാറ്റുന്നത് പതിവാകുന്നു.
.
12. രാജ്യം മുഴുവന്‍ പശുവിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു. പ്രധാനമായും ദളിതുകളെയും മുസ്ലിങ്ങളെയും ടാര്‍ഗറ്റ് ചെയ്യുന്ന ആക്രമണങ്ങള്‍. യൂപിയില്‍ പശുവിനെ കടത്തി എന്ന് സംശയിക്കപ്പെടുന്നവരെപോലും മൂന്നു മാസം വരെ തടവില്‍ വെയ്ക്കാന്‍ നിയമം.
13. വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 122. മുന്‍പത്തെ സ്ഥാനം 118 ആയിരുന്നു. 80 ആം സ്ഥാനത്താണ് പാകിസ്ഥാന്‍.
.
14. ക്രൂഡ് ഓയില്‍ പ്രൈസ് ഏറ്റവും താഴ്ന്ന നിലയിലാണ്. അതിന്റെ ഒരു ഗുണവും ജനങ്ങള്‍ക്ക് നല്‍കാതെ പെട്രോള്‍ വില കൂടുതലായി തന്നെ തുടരുന്നു. റിലയന്‍സിനെ സഹായിക്കാനെന്ന് പ്രധാന ആരോപണം.
.
15. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ ആവും വിധം കശാപ്പു ചെയ്യുകയാണ് സംഘപരിവാര്‍ സര്‍ക്കാര്‍. ആം ആദ്മി പാര്‍ട്ടി അതിന്റെ സുതാര്യതയുടെ ഭാഗമായി അവരുടെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന ഡൊണേഷന്‍ തന്നവരുടെ ലിസ്റ്റെടുത്തു അവരുടെ വീട്ടിലും ഓഫിസിലും വരെ ഇന്‍കം ടാക്‌സ് റെയ്ഡ് നടക്കുന്നു. ഫണ്ടിംഗ് തടഞ്ഞു പ്രവര്‍ത്തനം തടയുകയാണ് ലക്ഷ്യം. അവരുടെ നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ വേറെ.
.
ഇനിയും ഇങ്ങനെ എത്ര വേണമെങ്കിലും കണക്കുകള്‍ നിരത്താം. എല്ലാം നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരായിരിക്കും, പക്ഷെ ഇതൊക്കെയാണ് രാജ്യത്തു നടക്കുന്നത്. രാജ്യ താല്‍പ്പര്യം ഒരു പാര്‍ട്ടിയുടെ താല്‍പ്പര്യമില്ല എന്ന് മനസിലാക്കുക. രാജ്യം ഏറ്റവും വലിയ കെയോസിലേക്കാണ് പോകുന്നത് എന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ട്രെന്‍ഡുകളും പാറ്റേണുകളും നോക്കിയാല്‍ മനസിലാക്കാം. അവിശ്വസനീയമായ നിയമങ്ങള്‍ പാസ്സാക്കുന്നു, ആളുകളെ പട്ടാപ്പകല്‍ കൊന്നൊടുക്കുന്നു, തിരഞ്ഞെടുത്തു വിട്ടവര്‍ തന്നെ പച്ചയ്ക്കു വര്‍ഗീയത പറയുന്നു. ഇതിനെയൊക്കെ മറച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നാട് മുഴുവന്‍ പരസ്യങ്ങള്‍ നല്‍കി എല്ലാം മെച്ചമാണ് എന്ന മേനി നടിക്കുന്നു. ഈ പരസ്യങ്ങള്‍ക്ക് മാത്രമായി രണ്ടായിരം കോടി രൂപയാണ് ചെലവ്. അത് നിങ്ങളുടെയും എന്റെയും പണമാണ്. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ഇതിലും അവിശ്വസനീയമായ നിയമങ്ങളും കാഴ്ചകളും ഉണ്ടാകും എന്നുറപ്പാണ്. കോണ്‍ഗ്രസ് ശവാവസ്ഥയില്‍ കിടക്കുന്നതുകൊണ്ടു ചെറുതെങ്കിലും ഇടതു പാര്‍ട്ടികളല്ലാതെ ആരും പ്രതിഷേധം സംഘടിപ്പിക്കും എന്ന് കരുതണ്ട. സര്‍ക്കാര്‍ പക്ഷെ അപ്പോഴും ഗോമൂത്രവും ചാണകവും ഓണ്‍ലൈന്‍ വില്‍ക്കുന്ന തിരക്കിലായിരിക്കും. ഇനി ആലോചിക്കൂ. ഇപ്പോഴും നിങ്ങളുടെ വോട്ടു സംഘ്പരിവാറിനാണോ ?
(വാട്‌സ് ആപ്പില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in