ബിജെപിയുമായി ചേര്‍ന്ന് കോര്‍പ്പറേറ്റ് വികസനത്തെ ചെറുക്കാനാവില്ല

 സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ നെല്‍വയലും കുടിവെള്ള സംഭരണിയും സംരക്ഷിക്കാനായുള്ള കീഴാറ്റൂര്‍ ജനതയുടെ സമരം കോര്‍പ്പറേറ്റ് വികസനത്തിനെതിരായ ജനകീയ സമരമാണ്. കോര്‍പ്പറേറ്റ് സേവകരായ BJP യുമായി കൈകള്‍ കോര്‍ത്ത് അത്തരമൊരു സമരത്തെ വികസിപ്പിക്കാനാകില്ല. മന്‍മോഹനേക്കാള്‍ വലിയ കോര്‍പ്പറേറ്റ് സേവയാണ് മോദിയുടേത്. അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കകം ഇരുപതിലധികം പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ നിയമ ഭേദഗതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ കീഴാറ്റൂരില്‍ നടക്കുന്നത് BOT കുത്തകകള്‍ക്ക് വേണ്ടി ചുങ്കപ്പാതകള്‍ക്കായി കൃഷി ഭൂമി പിടിച്ചെടുക്കുന്ന കേന്ദ്രത്തിലെ BJP സര്‍ക്കാരിനെതിരെയുള്ള സമരമാണ്. ആ […]

 sssസിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍

നെല്‍വയലും കുടിവെള്ള സംഭരണിയും സംരക്ഷിക്കാനായുള്ള കീഴാറ്റൂര്‍ ജനതയുടെ സമരം കോര്‍പ്പറേറ്റ് വികസനത്തിനെതിരായ ജനകീയ സമരമാണ്. കോര്‍പ്പറേറ്റ് സേവകരായ BJP യുമായി കൈകള്‍ കോര്‍ത്ത് അത്തരമൊരു സമരത്തെ വികസിപ്പിക്കാനാകില്ല. മന്‍മോഹനേക്കാള്‍ വലിയ കോര്‍പ്പറേറ്റ് സേവയാണ് മോദിയുടേത്. അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കകം ഇരുപതിലധികം പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ നിയമ ഭേദഗതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. യഥാര്‍ത്ഥത്തില്‍ കീഴാറ്റൂരില്‍ നടക്കുന്നത് BOT കുത്തകകള്‍ക്ക് വേണ്ടി ചുങ്കപ്പാതകള്‍ക്കായി കൃഷി ഭൂമി പിടിച്ചെടുക്കുന്ന കേന്ദ്രത്തിലെ BJP സര്‍ക്കാരിനെതിരെയുള്ള സമരമാണ്. ആ ജനകീയ സമരത്തിന്റെ എതിര്‍ പക്ഷത്ത് CPM വരുന്നത് മോദിയുടെ പദ്ധതി കേരളത്തില്‍ വിശ്വസ്ഥതയോടെ നടപ്പിലാക്കുന്നത് പിണറായി സര്‍ക്കാര്‍ ആയതിനാലാണ്. ബംഗാളിലെ ഭംഗറില്‍ കേന്ദ്ര സര്‍ക്കാരിന്റെ പവ്വര്‍ ഗ്രിഡ് പദ്ധതിക്കെതിരെ 16 മാസങ്ങളായി നടക്കുന്ന കര്‍ഷക പ്രക്ഷോഭം മമതയ്‌ക്കെതിരാകുന്നതും ഈ അടിസ്ഥാനത്തിലാണ്. അതിനാല്‍ത്തന്നെ കീഴാറ്റൂര്‍ സമരത്തെ സി പി എം വിരുദ്ധ സമരമായി ചുരുക്കിക്കാണരുത്. അത് BJP മുതല്‍ CPM വരെ നടപ്പിലാക്കുന്ന നിയോലിബറല്‍ കോര്‍പ്പറേറ്റ് അജണ്ടക്കെതിരെയാണ്. രാജ്യത്തെയാകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന BJP യുടെ കേന്ദ്ര സര്‍ക്കാര്‍ അതിനായി ലക്ഷക്കണക്കിന് മനുഷ്യരെ കുടിയൊഴിപ്പിക്കുകയും കൃഷിഭൂമി പിടിച്ചെയ്യടുക്കുകയും പരിസ്ഥിതിയെ ആകെ തകര്‍ക്കുകയും ചെയ്തു കൊണ്ടിരിമ്പോള്‍ ആ നയങ്ങളുടെ ഭാഗമായുള്ള വയല്‍ നശീകരണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി BJP എത്തുന്നത് വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടിക്കൊണ്ട് ഇരക്കൊപ്പം ഓടുന്ന ദൗത്യവുമായാണെന്ന് തിരിച്ചറിയുന്നതില്‍ വയല്‍ക്കിളി നേതൃത്വത്തിന് ഗുരുതരമായ പിഴവാണ് സംഭവിച്ചത്.കീഴാറ്റൂരില്‍ പ്രാദേശീയമായി തുടങ്ങിയ വയല്‍ സംരക്ഷണ സമരം നവലിബറല്‍ മൂലധനവികസനത്തിനെതിരായ ജനകീയ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജനകീയ മുന്നേറ്റമായി വികസിച്ചതതിന്റെ രാഷ്ട്രീയത്തെ ഇനിയും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നതാണ് സമര നേതൃത്വത്തിന്റെ ദൗര്‍ബല്യം.
പ്രായോഗികതയുടെ പേരില്‍ ശരിയായ രാഷ്ട്രീയ സമീപനം കയ്യൊഴിഞ്ഞ് അവസരവാദികളുമായി കൂട്ടുചേരുമ്പോഴും ആറന്മുളയെ മാതൃകയാക്കി അവതരിപ്പിക്കുന്നതിലൂടെ ദീര്‍ഘകാലം CPM ന്റെ ഭാഗമായിരുന്ന സുരേഷ് കീഴാറ്റൂരിന് CPM ന്റെ അവസരവാദ രാഷട്രീയ സമീപനത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയുന്നില്ല എന്നതാണ് കാണിക്കുന്നത്.മാര്‍ച്ച് 25 ന്റെ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ ഉദ്ഘാടകനായി വി.എം.സുധീരനെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലും സമ്മേളനത്തില്‍ BJP നേതാക്കള്‍ക്കും പി.സി.ജോര്‍ജ്ജിനും നല്‍കിയ പ്രാമുഖ്യത്തിലും ഏപ്രില്‍ 3 ന് ബി ജെ പി സംഘടിപ്പിച്ച വഞ്ചനാപരമായ മുതലെടുപ്പ് പരിപാടിയില്‍ പങ്കാളിയായതിലും ഐക്യദാര്‍ഢ്യ സമിതി യോഗത്തെ തുടര്‍ന്ന് സുരേഷ് നടത്തിയ വിശദീകരണത്തില്‍പ്പോലും ഈ ദൗര്‍ബല്യം പ്രകടമാണ്.
ഈ ദൗര്‍ബല്യത്തെ മറികടന്നു കൊണ്ടേ കീഴാറ്റൂര്‍ സമരത്തിന് ലക്ഷ്യം നേടാനാകൂ; നവ ഉദാരീകരണ വികസന അജണ്ടക്കെതിരെ ജനകീയ വികസന അജണ്ട സ്ഥാപിക്കാനാവൂ. സുരേഷ് കീഴാറ്റൂരും വയല്‍ക്കിളി നേതൃത്വം ആകെത്തന്നെ വഴി മാറിയാലും കീഴാറ്റൂര്‍ സമരം ഉയര്‍ത്തിയ രാഷ്ട്രീയ മുന്നേറ്റം റദ്ദുചെയ്യപ്പെടില്ല. കാരണം കോര്‍പ്പറേറ്റ് വികസനത്തിന്റെ പേരില്‍ കവര്‍ന്നെടുക്കപ്പെടുന്ന ജീവിതോപാധികളും പ്രകൃതി വിഭവങ്ങളും പാരിസ്ഥിതിക സംതുലനവും സംരക്ഷിക്കാനുള്ള ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് ജനകീയ രാഷ്ട്രീയ ബദല്‍ സ്ഥാപിച്ചെടുക്കല്‍ മാത്രമാണ് നമുക്ക് മുന്നിലുള്ള പോംവഴി.
ബിജെപി മുതല്‍ സി പി എം വരെ ഒരേ തൂവല്‍പക്ഷികളായി നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് വികസനമാണ് പരിസ്ഥിതിയെ തകര്‍ക്കുന്നതെന്ന രാഷ്ട്രീയ വ്യക്തതയോടെയാണ് പരിസ്ഥിതി സംരക്ഷണത്തെ നോക്കി കാണേണ്ടത്. മൂലധനവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ പ്രശ്‌നമായിക്കൂടി പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ട്

എം.കെ.ദാസന്‍, സംസ്ഥാന സെക്രട്ടറി

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply