ബിജിമോള്‍ക്ക്, ഷിബു ബേബിജോണിനെ വെറുതെ വിട്ടുകൂടെ?

ഹരികുമാര്‍ മാഡം, നിയമസഭയില്‍ പോയവാരമുണ്ടായ സംഭവങ്ങളും  തുടര്‍ന്നുണ്ടായ മാധ്യമവിചാരണകളും ചില ജനാധിപത്യബോധമോ സംസ്‌കാരമോ ഇല്ലാത്ത നേതാക്കളുടെ പ്രസ്താവനകളും താങ്കള്‍ക്കുണ്ടാക്കിയ വിഷമം മനസ്സിലാക്കാവുന്നതാണ്. അതില്‍ കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുന്നതില്‍ തെറ്റുമില്ല. അതേസമയം ഇക്കാര്യത്തില്‍ മന്ത്രി ഷിബു ബേബിജോണിനെതിരായ താങ്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നു പറയാനാകില്ല. അദ്ദേഹം കുറ്റവാളിയാണെന്ന് ആത്മാര്‍ത്ഥമായി പറയാന്‍ താങ്കള്‍ക്കാവുമോ? തീര്‍ച്ചയായും നിയമസഭയിലുണ്ടായ തമ്മില്‍ തല്ലില്‍ എല്ലാവര്‍ക്കുമുള്ള ഉത്തരവാദിത്തം ഷിബുവിനുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി കെ എം മാണി രാജിവെക്കുകയാണ് വേണ്ടതെന്നു വിശ്വസിക്കുന്നയാളാണ് ഇതെഴുതുന്നത്. അതേസമയം സാങ്കേതിക ന്യായീകരണങ്ങള്‍ […]

shibuഹരികുമാര്‍

മാഡം, നിയമസഭയില്‍ പോയവാരമുണ്ടായ സംഭവങ്ങളും  തുടര്‍ന്നുണ്ടായ മാധ്യമവിചാരണകളും ചില ജനാധിപത്യബോധമോ സംസ്‌കാരമോ ഇല്ലാത്ത നേതാക്കളുടെ പ്രസ്താവനകളും താങ്കള്‍ക്കുണ്ടാക്കിയ വിഷമം മനസ്സിലാക്കാവുന്നതാണ്. അതില്‍ കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുന്നതില്‍ തെറ്റുമില്ല. അതേസമയം ഇക്കാര്യത്തില്‍ മന്ത്രി ഷിബു ബേബിജോണിനെതിരായ താങ്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നു പറയാനാകില്ല. അദ്ദേഹം കുറ്റവാളിയാണെന്ന് ആത്മാര്‍ത്ഥമായി പറയാന്‍ താങ്കള്‍ക്കാവുമോ?
തീര്‍ച്ചയായും നിയമസഭയിലുണ്ടായ തമ്മില്‍ തല്ലില്‍ എല്ലാവര്‍ക്കുമുള്ള ഉത്തരവാദിത്തം ഷിബുവിനുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി കെ എം മാണി രാജിവെക്കുകയാണ് വേണ്ടതെന്നു വിശ്വസിക്കുന്നയാളാണ് ഇതെഴുതുന്നത്. അതേസമയം സാങ്കേതിക ന്യായീകരണങ്ങള്‍ പറഞ്ഞ് മാണി രാജിവെക്കാത്തതിന്റേ പേരില്‍ പ്രതിപക്ഷം നിയമസഭയില്‍ കാട്ടിക്കൂട്ടിയതൊന്നും ജനാധിപത്യത്തിനു ഭൂഷണമല്ല. അതുപോലെ വാച്ച് ആന്റ് വാഡിന്റെ ജോലി ഏറ്റെടുത്ത് ഭരണപക്ഷം പ്രതിരോധിക്കാനിറങ്ങിയതും തെറ്റുതന്നെ. അക്കാര്യത്തില്‍ താങ്കളും ഷിബുവും ഉള്‍പ്പെടും. അതിലേറ്റവും രൂക്ഷമായതാണ് ചില പ്രതിപക്ഷ എം എല്‍എമാര്‍ സ്പീക്കറുടെ ചേമ്പര്‍ കയ്യേറിയത്. അതിനുള്ള ശിക്ഷ ന്യായവുമാണ്.
വനിതാ എംഎല്‍എമാര്‍ക്കെതിരായ കടന്നാക്രമണമാണല്ലോ പിന്നീട് ഉണ്ടായ പ്രധാന ചര്‍ച്ചാവിഷയം. എന്തൊക്കെ പറഞ്ഞാലും വനിതാ എംഎല്‍എമാര്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. അതില്‍ ലൈംഗികാതിക്രമവും ഉള്‍പ്പെടുന്നോ എന്നതാണല്ലോ തര്‍ക്കവിഷയം. ഉണ്ടെന്ന് ജമീലാ പ്രകാശും മറ്റും ഉറപ്പിച്ചുപറയുന്നു. അതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ ആരംഭിച്ചും കഴിഞ്ഞു. അതേസമയം അതിനേക്കാള്‍ മോശപ്പെട്ട പ്രസ്താവനകളാണ് അതിനുശേഷം അബുമാരില്‍ നിന്നും വാഹിദുമാരില്‍ നിന്നുമൊക്കെ പുറത്തുവരുന്നത്. അവരെ ഒരു കാരണവശാലും വെരുതെ വിടരുത്. ഖേദപ്രകടനമൊന്നും പരിഹാരമല്ല. ഇപ്പോഴിതാ സാക്ഷാല്‍ മാണിയും ആ വഴി തന്നെ.
അതേസമയം കാര്യങ്ങള്‍ കൃത്യമായി വീക്ഷിക്കുമ്പോള്‍ ഷിബുബേബിജോണിന്റെ കാര്യം വ്യത്യസ്ഥമാണ്. അദ്ദേഹം താങ്കളെ തടഞ്ഞു എന്നത് ശരി. തുടര്‍ന്ന് നിങ്ങള്‍ സൗഹാര്‍ദ്ദത്തോടെ സംസാരിക്കുന്നുമുണ്ട്. ഈ സംസാരത്തേയും നിങ്ങളുടെ ചിരിയേയും മറ്റര്‍ത്ഥത്തില്‍ മാത്രം കണ്ടവരുടേത് അധമസംസ്‌കാരം. അപ്പോഴും എന്തിനാണ് ചിരിച്ചതെന്ന ചോദ്യത്തിന് അന്നു വൈകീട്ടുതന്നെ ചാനല്‍ ചര്‍ച്ചയില്‍ താങ്കള്‍ മറുപടി പറയുന്നുണ്ട്. ഷിബുവും ചര്‍ച്ചയിലുണ്ടായിരുന്നു. ഷിബു ലൈംഗികാതിക്രമം നടത്തിയെന്ന് ഞാന്‍ പറയുന്നില്ലെന്ന് താങ്കള്‍ കൃത്യമായി പറഞ്ഞിരുന്നു. പിന്നത്തെ ചോദ്യം ചിരിച്ചതിനെ കുറിച്ചായിരുന്നു. ഷിബു സമ്മതിച്ചാല്‍ ചിരിച്ചതിന്റെ കാരണം പറയാമെന്നു താങ്കള്‍ മറുപടി പറഞ്ഞു. സ്വാഭാവികമായും പ്രേക്ഷകര്‍ ആകാംക്ഷാഭരിതരായി. ദയവുചെയ്ത് എന്നെ അടിക്കരുത് എന്ന് മന്ത്രി പറഞ്ഞതുകേട്ടാണ് താന്‍ ചിരിച്ചതെന്ന് താങ്കള്‍ പറഞ്ഞത് ആ ചാനലിനു മുന്നിലിരുന്നവര്‍ കൃത്യമായി കേട്ടതാണ്. ചിരിച്ചതുമാണ്. അത് യഥാര്‍ത്ഥ സൗഹൃദമാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായ, ലിംഗഭേദമില്ലാത്ത സൗഹൃദം. പിന്നീട് വിഎസ് ലൈംഗിക പീഢനത്തെ കുറിച്ചു പറഞ്ഞപ്പോഴും താങ്കള്‍ നിഷേധിച്ചു. അതിനെയാണ് താങ്കള്‍ ഇപ്പോള്‍ നിഷേധിക്കുന്നത്. അതിനു താങ്കള്‍ പറഞ്ഞ കാരണമോ, അബുവും വാഹിദുമൊക്കെ പറഞ്ഞപ്പോഴാണ് ലൈംഗികാതിക്രമമെന്ന്  താന്‍ ചിന്തിച്ചതെന്ന്. അതൊരിക്കലും ഭൂഷണമല്ല മാഡം. അതേ ചാനല്‍ ചര്‍ച്ചയില്‍തന്നെ, വനിത എന്ന പരിമിതിയൊന്നും എംഎല്‍എ എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ക്കില്ല എന്ന് താങ്കള്‍ അഭിമാനത്തോടെ പറഞ്ഞത് ഞങ്ങള്‍ കേട്ടിരുന്നു. അതു ശരിയുമാണ്. താങ്കള്‍ ജനപ്രതിനിധികള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന എംഎല്‍എയാണ്. പക്ഷെ, ഇവിടെ താങ്കള്‍ നടപടിയെടുക്കേണ്ടത് അബുവിനും വാഹിദിനും മറ്റുമെതിരായാണ്. ഷിബു ബേബിജോണിനെ വെറുതെ വിടൂ. കക്ഷി രാഷ്ട്രീയ താല്‍പ്പര്യത്തിനായി മാതൃകാപരമായ നിങ്ങളുടെ സൗഹൃദത്തെ തകര്‍ക്കാതിരിക്കൂ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply