ബാര്‍ : എന്തേ നാം സാറാജോസഫിനെ കേള്‍ക്കുന്നില്ല…?
ബാര്‍ തര്‍ക്കം അനന്തമായി തുടരുമ്പോഴും ഇക്കാര്യത്തില്‍ വളരെ പ്രസക്തമായി പ്രതികരിച്ച പ്രൊഫ സാറാജോസഫിന്റെ അഭിപ്രായത്തോട് കാര്യമായി ആരും പ്രതികരിച്ചുകണ്ടില്ല. ടി എന്‍ സീമ, പികെ ശ്രീമതി, ബിന്ദുകൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങി സജീവമായി രാഷ്ട്രീയത്തിലുള്ള വനിതാ നേതാക്കള്‍ പോലും ടീച്ചറുടെ അഭിപ്രായത്തോട് പ്രതികരിച്ചു കാണുന്നില്ല. മറ്റെന്തിനേക്കാള്‍ കക്ഷിരാഷ്ട്രീയ താല്‍പ്പര്യം ഉയര്‍ത്തിപിടിക്കുന്ന ഒരു സമൂഹത്തിന്റെ ദയനീയതയല്ലാതെ മറ്റെന്താണിത്? ബാറുകള്‍ തുറക്കണോ എന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ ഏറ്റവും അവകാശം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നാണ് സാറാ ജോസഫ് പറഞ്ഞത്. […]
ബാര്‍ തര്‍ക്കം അനന്തമായി തുടരുമ്പോഴും ഇക്കാര്യത്തില്‍ വളരെ പ്രസക്തമായി പ്രതികരിച്ച പ്രൊഫ സാറാജോസഫിന്റെ അഭിപ്രായത്തോട് കാര്യമായി ആരും പ്രതികരിച്ചുകണ്ടില്ല. ടി എന്‍ സീമ, പികെ ശ്രീമതി, ബിന്ദുകൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങി സജീവമായി രാഷ്ട്രീയത്തിലുള്ള വനിതാ നേതാക്കള്‍ പോലും ടീച്ചറുടെ അഭിപ്രായത്തോട് പ്രതികരിച്ചു കാണുന്നില്ല. മറ്റെന്തിനേക്കാള്‍ കക്ഷിരാഷ്ട്രീയ താല്‍പ്പര്യം ഉയര്‍ത്തിപിടിക്കുന്ന ഒരു സമൂഹത്തിന്റെ ദയനീയതയല്ലാതെ മറ്റെന്താണിത്?
ബാറുകള്‍ തുറക്കണോ എന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ ഏറ്റവും അവകാശം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നാണ് സാറാ ജോസഫ് പറഞ്ഞത്. അതിന്റെ കാരണം എന്താണെന്നറിയാത്ത മലയാളിയുണ്ടാകില്ലല്ലോ. കശാപ്പുകാര്‍ കൂടിയിരുന്ന് കശാപ്പുമൃഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതുപോലെയാണ് നടക്കുന്ന ചര്‍ച്ചകള്‍ എന്നു ടീച്ചര്‍ ചൂണ്ടികാട്ടുന്നു. ചെന്നായയുടെ ഭാഗം ചെന്നായ പറയുമ്പോള്‍ ആട്ടിന്‍കുട്ടിയുടെ ഭാഗം പറയാന്‍ അതിനെ അനുവദിക്കേണ്ടത് ജനാധിപത്യ മര്യാദയാണല്ലോ. ആണുങ്ങള്‍ക്ക് ഇരുന്ന് കുടിക്കാന്‍ നക്ഷത്ര സൗകര്യം വേണമെന്നതാണല്ലോ നിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പൊരുള്‍ എന്ന് അവര്‍ ചോദിക്കുന്നു. അവന്‍െറയൊക്കെ വീട്ടില്‍ അടുപ്പു പുകയുന്നുണ്ടോ എന്നു പറയാന്‍ കഴിയുക ആര്‍ക്കാണ്? തീര്‍ച്ചയായും പെണ്ണുങ്ങള്‍ക്കുതന്നെ. മക്കള്‍ കഞ്ഞിവെള്ളം കുടിച്ചിട്ടാണോ തന്തമാര്‍ നക്ഷത്ര സൗകര്യത്തിലിരുന്ന് വിഷം മോന്തുന്നതെന്നും. രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് അഴിമതി നടത്താനുമുള്ള അവസരത്തിനു വേണ്ടിയല്ലേ ആണുങ്ങള്‍ തമ്മില്‍ നടക്കുന്ന ഈ കടിപിടി എന്ന ടീച്ചറുടെ ചോദ്യം കേരളത്തിലെ വലിയൊരു വിഭാഗം സ്‌ത്രീകളുടെ ചോദ്യമാണ്.
വളരെ പ്രസക്തമായ മറ്റൊരു വിഷയവും ടീച്ചര്‍ ചൂണ്ടികാട്ടുകയുണ്ടായി. ബാറായാലും മറ്റെന്തായാലും ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്‌ത്രീകളുടേയും കുട്ടികളുടേയും അഭിപ്രായമാരായുന്നില്ലെങ്കില്‍ അതെന്തു ജനാധിപത്യമെന്നതാണത്. പിന്നെ അധികാര വികേന്ദ്രീകരണത്തിന്റെ വിഷയവും. ഒരു പ്രദേശത്ത് ബാറിന് ലൈസന്‍സ് കൊടുക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായമാണ് പ്രഥമവും പ്രധാനവുമായി കണക്കിലെടുക്കേണ്ടത്. എങ്കില്‍ സ്‌ത്രീകളും അവരുടെ നിസ്സഹായരായ കുഞ്ഞുങ്ങളും 418 ബാറുകളും ഒരിക്കലും തുറക്കരുതെന്ന് ശക്തമായി അഭിപ്രായപ്പെടുന്നവരായിരിക്കുമെന്ന ടീച്ചര്‍ ചൂണ്ടികാട്ടുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും മുന്‍കൈയില്‍ നടന്നിട്ടുള്ള വലിയ പ്രതിരോധങ്ങളിലൂടെയാണ് അഴിമാവ് തുടങ്ങി കോടന്നൂര്‍ വരെയുള്ള മദ്യഷാപ്പ് വിരുദ്ധ സമരങ്ങള്‍ വിജയിക്കുകയും ബാറുകള്‍ പൂട്ടിപ്പോവുകയും ചെയ്‌തിട്ടുള്ളതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അവരുടെ പ്രതിരോധങ്ങള്‍ അവരുടെ കണ്ണീരില്‍നിന്നും ദുരിതങ്ങളില്‍നിന്നും ഉണ്ടായതാണ്; നക്ഷത്ര സൗകര്യങ്ങളില്‍ നിന്നല്ല.
വളരെ പ്രസക്തമായ തന്റെ അഭിപ്രായം കേരളീയ സമൂഹത്തിനുമുന്നില്‍ സാറാ ജോസഫ് അവതരിപ്പിച്ച് ദിവസങ്ങളായിട്ടും അക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യാത്ത നാം സതീസനും സുധീരനുമായുള്ള അഭിപ്രായ വ്യത്യാസം ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. ഹാ കഷ്ടം………………….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in