ബാര്‍കോഴയിലെ രാഷ്ട്രീയകളികള്‍

ബാര്‍ കോഴക്കേസില്‍  ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നു. വിഷയം അഴിമതി എന്നതിനേക്കാള്‍ രാഷ്ട്രീയമായി മാറി. പരസ്പരം പിളര്‍ത്താനായി ഈ സംഭവത്തെ ഇരുമുന്നണികളും ശ്രമിക്കുമ്പോഴും ഇരുവിഭാഗങ്ങളിലേയും അഭിപ്രായഭിന്നതകളും പുറത്തുവന്നിരിക്കുന്നു. പിണറായിയും വിഎസുമായി ഭിന്നത. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായി ഭിന്നത. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മാണി എത്തുന്നത് തടയാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം എന്നാണ് പലരും ഈ സംഭവത്തെ വിലയിരുത്തുന്നത്. അടുത്ത ഇലക്ഷനുമുമ്പ് മാണി ഇടത്തോട്ടെത്തുമെന്നും മുഖ്യനാകുമെന്നുമുള്ള ശ്രുതി ശക്തമാണല്ലോ. എന്തായാലും സംഭവത്തോടെ എല്‍ഡിഎഫും വെട്ടിലായി. മാണിയെ കൊണ്ടുവരുന്നത് എതിര്‍ക്കുന്ന വിഎസ് ശക്തമായി പ്രതികരിക്കുമ്പോള്‍ […]

kmബാര്‍ കോഴക്കേസില്‍  ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നു. വിഷയം അഴിമതി എന്നതിനേക്കാള്‍ രാഷ്ട്രീയമായി മാറി. പരസ്പരം പിളര്‍ത്താനായി ഈ സംഭവത്തെ ഇരുമുന്നണികളും ശ്രമിക്കുമ്പോഴും ഇരുവിഭാഗങ്ങളിലേയും അഭിപ്രായഭിന്നതകളും പുറത്തുവന്നിരിക്കുന്നു. പിണറായിയും വിഎസുമായി ഭിന്നത. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായി ഭിന്നത.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് മാണി എത്തുന്നത് തടയാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമം എന്നാണ് പലരും ഈ സംഭവത്തെ വിലയിരുത്തുന്നത്. അടുത്ത ഇലക്ഷനുമുമ്പ് മാണി ഇടത്തോട്ടെത്തുമെന്നും മുഖ്യനാകുമെന്നുമുള്ള ശ്രുതി ശക്തമാണല്ലോ. എന്തായാലും സംഭവത്തോടെ എല്‍ഡിഎഫും വെട്ടിലായി. മാണിയെ കൊണ്ടുവരുന്നത് എതിര്‍ക്കുന്ന വിഎസ് ശക്തമായി പ്രതികരിക്കുമ്പോള്‍ പിണറായിയുടേത് ആ സ്വരമല്ല. മാണിയോട് സോഫ്റ്റ് കോര്‍ണര്‍ അദ്ദേഹത്തിനുണ്ട്. ഐസക്കും പറയുന്നത് അങ്ങനെതന്നെ.
കോഴ കേസ് വിജിലന്‍സിനോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ യു.ഡി.എഫിന്റെ മുഖം രക്ഷിക്കാനും പ്രതിപക്ഷത്തിലെ ഭിന്നത മുതലെടുക്കാനുമാണു നീക്കം. കോണ്‍ഗ്രസ് നേതാക്കളും മന്ത്രി മാണിയുമായി സംസാരിച്ചശേഷമാണു മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സിനെക്കൊണ്ട് പരാതി പരിശോധിപ്പിക്കുമെന്നു പ്രഖ്യാപിച്ചത്. ഒരു അന്വേഷണവും വേണ്ട എന്നായിരുന്നു തലേ ദിവസം മുഖ്യമന്ത്രിയുടെ നിലപാട്.  എങ്ങനെയാണ് അത് മാറിയതെന്നറിയില്ല. സാധാരണ നിയമപരമായ നടപടി എന്നാണ് വിശദീകരണം. അതേസമയം പ്രശ്‌നത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ചയ്ക്കു കുറവുവന്നിട്ടില്ല. പിസി ജോര്‍ജ്ജ് പറയുന്നത് മാണിയുടെതന്നെ അഭിപ്രായമാണെന്നു കരുതാം.
ബാര്‍ കോഴക്കേസില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാനാണു കേസിനു സാധ്യതയുണ്ടോയെന്നു പരിശോധിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിശദീകരണം.. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണം ആവശ്യമാണോ എന്നു തീരുമാനിക്കുക. ഇത്തരത്തില്‍ പ്രാഥമിക അന്വേഷണം നടത്തി വിമര്‍ശകരുടെ വായടപ്പിക്കാനാണു നീക്കം. അതുകൊണ്ടാണു കഴിഞ്ഞ ദിവസംവരെ അന്വേഷണമില്ലെന്നു നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇന്നലെ നിലപാട് മാറ്റം ഉണ്ടായത്. മന്ത്രി മാണിയുടെകൂടി അനുമതിയോടെയാണു തീരുമാനം എന്നാണ് പ്രചരണം. മാണിക്കും മുഖം രക്ഷിക്കാന്‍ അത് ആവശ്യമാണ്. മാത്രമല്ല,  ആരെങ്കിലും പരാതിയുമായി കോടതിയില്‍ പോയാല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിദഗ്‌ധോപദേശവും ബന്ധപ്പെട്ടവര്‍ക്കു ലഭിച്ചിരുന്നു. കോടതിയാണ് ഇന്ന് യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ കടമ നിര്‍വ്വഹിക്കുന്നത്. യുഡിഎഫ് ഏറ്റവും ഭയക്കുന്നതും കോടതികളെ തന്നെ. അത്തരം സാഹചര്യങ്ങള്‍ മറികടക്കാനാണ് അന്വേഷണത്തിലൂടെ യു.ഡി.എഫ്. ശ്രമിക്കുന്നത്. കൂടാതെ പ്രതിപക്ഷത്തിന്റെ വായ അടയ്ക്കുകയെന്ന തന്ത്രവുമുണ്ട്. പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത് ചെയ്തു എന്ന ന്യായീകരണവും യുഡിഎഫിനു ഗുണമായി.
അതേസമയം വിജിലന്‍സ് താനാവശ്യപ്പെട്ടപോലെ അന്വേഷണം പ്രഖ്യാപിച്ചതോടെ സിബിഐ അന്വേഷണം വേണമെന്ന് വിഎസ് ചുവടുമാറ്റി. എന്നാല്‍ അതിനെതിരെ ശക്തമായാണ് പിണറായി പ്രതികരിച്ചത്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ക്കൂടി നടക്കുന്ന സമയത്തു വിഭാഗീയത വീണ്ടും ആളിക്കത്തിക്കാന്‍ ഈ വിഷയം കാരണമാകാനിടയുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കെ.എം. മാണിക്കെതിരേ ഉയര്‍ന്ന ആരോപണത്തിനെതിരേ യു.ഡി.എഫില്‍ പരസ്പരം വിശ്വാസമില്ലാത്ത സ്ഥിതിയാണുള്ളത്. കേരള കോണ്‍ഗ്രസുകള്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ഇപ്പോഴും സംശയത്തോടെയാണു നോക്കികാണുന്നത്. മാണിയെ തകര്‍ക്കുക മാത്രമല്ല, കേരള കോണ്‍ഗ്രസുകളെ ഒറ്റപ്പെടുത്തുക എന്ന  ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നാണ് അവരുടെ ആരോപണം.  ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് എക്‌സൈസ് വകുപ്പിന്റെ ചുമതലയാണ്. ഉദ്യോഗസ്ഥരാണു ലൈസന്‍സ് ഫീസ് വാങ്ങി ലൈസന്‍സ് പുതുക്കി നല്‍കേണ്ടത്. മന്ത്രി ബാബുവിനേയും അവര്‍ ഇക്കാര്യത്തില്‍ സംശയിക്കുന്നു. കരുത്തരായ ആരെങ്കിലും പിന്നിലില്ലാതെ ബിജു രമേശ് ഇത്തരമൊരാരോപണം ഉന്നയിക്കില്ലെന്നും മാണി ഗ്രൂപ്പ് വിശ്വസിക്കുന്നു. ആരോപണം ഉയര്‍ന്ന ഉടന്‍ ടി.എന്‍. പ്രതാപന്‍ അന്വേഷണം ആവശ്യപ്പെട്ടതും സംശയാസ്പദമാണെന്ന് പാര്‍ട്ടി നേതാക്കള്‍ സ്വകാര്യമായി പറയുന്നു. എന്തായാലും വരും ദിവസങ്ങള്‍് രാഷ്ട്രീയകരുനീക്കങ്ങളാല് സജീവമാകും. അത്രയും കരുത്ത് നമ്മുടെ ബാറുകള്‍ക്കുണ്ടല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply