ഫറൂഖ് കോളേജില്‍ സംഭവിക്കുന്നത്…
ദിനു വെയില്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും മനൂഷ്യാവകാശപ്രവര്‍ത്തകര്‍ക്കും… ഞങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍ക്കുന്ന ലിംഗസമത്വത്തിനു നേരെയുള്ള കടന്നു കയറ്റത്തെയും വിവേചനങ്ങള്‍ക്ക് എതിരെ ഉള്ള പ്രതിഷേധമാണ്. ലിംഗവിവേചനം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇക്കഴിഞ്ഞദിവസവും സുപ്രീംകോടതി പരാമര്‍ശിച്ചതേയുള്ളു. കേരളം ഉയര്‍ന്ന സാക്ഷരത കൈവരിച്ചു എന്ന് പറയുമ്പോളും വളരെ വലിയ നിലവാരം പുലര്‍ത്തുന്നു എന്ന് അവകാശപെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഇപ്പോഴും ‘gender discrimination’ പ്രത്യക്ഷവും പരോക്ഷവും ആയി നടക്കുന്നു എന്നത് ‘Gender justice committee in […]
ദിനു വെയില്‍
എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും മനൂഷ്യാവകാശപ്രവര്‍ത്തകര്‍ക്കും…
ഞങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍ക്കുന്ന ലിംഗസമത്വത്തിനു നേരെയുള്ള കടന്നു കയറ്റത്തെയും വിവേചനങ്ങള്‍ക്ക് എതിരെ ഉള്ള പ്രതിഷേധമാണ്. ലിംഗവിവേചനം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇക്കഴിഞ്ഞദിവസവും സുപ്രീംകോടതി പരാമര്‍ശിച്ചതേയുള്ളു.
കേരളം ഉയര്‍ന്ന സാക്ഷരത കൈവരിച്ചു എന്ന് പറയുമ്പോളും വളരെ വലിയ നിലവാരം പുലര്‍ത്തുന്നു എന്ന് അവകാശപെടുന്ന
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഇപ്പോഴും ‘gender discrimination’ പ്രത്യക്ഷവും പരോക്ഷവും ആയി നടക്കുന്നു എന്നത് ‘Gender justice committee in campus’ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇത്തരം ലിംഗവിവേചനങ്ങളുടെ മറ്റൊരു പതിപ്പ് മാത്രമാണ് ഫാറൂക്ക് കോളേജ്.
ഫാറൂക്ക് കൈവരിച്ച നേട്ടങ്ങള്‍ അനവധി തന്നെ ആണ്. വീടുകളുടെ അകത്തളങ്ങളില്‍ നിന്നും മുസ്ലീം പെണ്‍കുട്ടികളടക്കമുള്ളവരെ വിദ്യാഭ്യാസരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ കോളേജ് വഹിച്ച പങ്കിനെ ഏറെ മാനിക്കുന്നു. ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ശിരസുയര്‍ത്തി നിലനില്‍ക്കണമെന്നുതന്നെയാണ് ഞങ്ങളുടെ ആഗ്രഹവും. എന്നാല്‍ quantitative presence എന്നതിനുമപ്പുറം കോളേജ് ‘Gender biased ‘ആണ് എന്നത് മുന്‍കാലത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. കോളേജില്‍ സ്ഥാപിക്കപ്പെട്ട ‘ആണ്‍ബഞ്ചുകള്‍’ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകപോലുമുണ്ടായി. അതുകൊണ്ട് ലിംഗവിവേചനം തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ് ഫറൂഖ് കോളേജില്‍ എന്നത് പുതിയ കാര്യമല്ല.
എക്കാലത്തും ആണ്‍ പെണ്‍ സ്വതന്ത്രബന്ധങ്ങളെ ആരോഗ്യകരമായ ഇടപെടലുകളെ എപ്പോഴും കൂച്ചുവിലങ്ങിടാന്‍ ആണ്‍കോയ്മാബോധം പ്രയോഗിക്കുന്ന ‘സ്ത്രീസുരക്ഷ’യുടെ അറുമുഷിപ്പന്‍ വാദഗതിതന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്. ഇത് മനുഷ്യവിരുദ്ധം കൂടിയാണ്. ആണ്‍കുട്ടികള്‍ സ്വതവേ പെണ്‍കുട്ടികളെ കടന്നാക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നതാണെന്ന ബോധത്തെ അരക്കിട്ടുറപ്പിക്കാനും എന്നെന്നും വിദ്യാര്‍ത്ഥികളില്‍ ഇത്തരം ആണ്‍പെണ്‍ അകല്‍ച്ചകളെ അരക്കിട്ടുറപ്പിക്കാനുമാണ് ഈ ചിന്താഗതി പ്രയോജനപ്പെടുകയുള്ളു. ഇത്തരം സദാചാരവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കേണ്ട കാലം കഴിഞ്ഞില്ലേ?
പലപ്പോഴും ഇതിനു ഇരയാകപ്പെടുന്നവരെയും പരാതിെപ്പടുന്നവരെയും മോശമായി ചിത്രീകരിച്ചും, വ്യക്തിഹത്യ ചെയ്തുമാണ് സ്ഥാപനങ്ങള്‍ അവരുടെ കപട സദാചാരമൂല്യങ്ങള്‍ നിലനിര്‍ത്തി പോരുന്നത് എന്നതാണ് വാസ്തവം. ഒരു സ്ഥാപനത്തിന്റെ അച്ചടക്കത്തിന് നിയന്ത്രണങ്ങള്‍ ആവശ്യം തന്നെ ആണ്. പക്ഷെ അത് ഒരിക്കലും രാജ്യത്തെ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത്.ലിംഗവിവേചനം ഇല്ലാത്ത ഒരു ഫാറൂക്ക് കോളേജിനു മാത്രമെ മികച്ച ഒരു വിദ്യാഭ്യാസസ്ഥാപനം ആയി മാറാനും കഴിയുകയുള്ളൂ.
ഞങ്ങളുടേത് കോളേജില്‍ നിരന്തരം ദുരാചാര ചിന്തകള്‍ കൊണ്ട് വിദ്യാര്‍ത്ഥി സൗഹൃദങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്ക് എതിരെയുള്ള സമരമാണ്. മാനേജ്‌മെന്റിന്റെ ലിംഗവിവേചനപരമായ സമീപനരീതിക്കെതിരെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്. ഗത്യന്തരമില്ലാതെയാണ് പ്രശ്‌നം മാധ്യമങ്ങളുടെ സഹകരണത്തോടെ പൊതുജനസമക്ഷം ഞങ്ങള്‍ക്ക് അവതരിപ്പിക്കേണ്ടിവന്നത്.
കോളേജിനെ തകര്‍ക്കുന്ന നടപടിയായാണ് ഞങ്ങളുടെ ഈ ഇടപെടലിനെ ചിത്രീകരിക്കാന്‍ ശ്രമ്ിക്കുന്നത്. കേരളത്തിലെ ഒരു പ്രശ്‌നം പരാതികള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടും പരിഹരിക്കപ്പെടുന്നില്ല എങ്കില്‍, പ്രതിഷേധിച്ച ആളുകള്‍ക്ക് വിശ്വാസ്യത നഷ്ടപെട്ടു എങ്കില്‍, നമ്മള്‍ മാധ്യമങ്ങളെ, ജനാധിപത്യതിന്റെ നാലാം തൂണ്ണ് എന്ന നിലയില്‍ സമീപിക്കുമല്ലോ. അതിനര്‍ത്ഥം നമ്മള്‍ കേരളത്തെ ഇഷ്ടപെടുന്നില്ല എന്നാണോ? കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണോ? കേരളത്തില്‍ ഒരു കോളേജിലെ വിദ്യാര്‍ത്ഥകള്‍ മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്ന ആദ്യസംഭവമാണോ ഇത്.
ഞങ്ങളെ suspend ചെയ്തു എന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെകുറിച്ച് പറയട്ടെ. ആ വാര്‍ത്ത തെറ്റാണ്… അത് ഒരികലും ഞങ്ങള്‍ പറഞ്ഞിട്ടുമില്ല. അത് ഞങ്ങളുടെ ഉത്തരവാദിത്വമായി മാറുന്നതെങ്ങനെയാണ്? ഇവിടുത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഞങ്ങളാണോ? എന്നാല്‍ വിഷയത്തെ പൊതുജനസമക്ഷത്തിലെത്തിക്കാന്‍ ശ്രമിച്ച എല്ലാ മാധ്യമങ്ങളോടും കടപ്പാടുണ്ട്.
ഞങ്ങള്‍ ഒരദ്ധ്യാപകര്‍ക്കും എതിരല്ല. ആരെയും ബഹുമാനിക്കാതിരിക്കുന്നുമില്ല. അതിനര്‍ത്ഥം വിദ്ധ്യാര്‍ത്ഥിവിരുദ്ധമായ ഒരു സമീപനം അദ്ധ്യാപകരില്‍ നിന്നുമുണ്ടായാല്‍ എതിര്‍ക്കാന്‍ പാടില്ല, ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണോ? ഈ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകനോടും ഞങ്ങള്‍ക്ക് വേറെ വിരോധമോ പരിഭവമോ ഇല്ല. എന്നാല്‍ അദ്ദേഹം ചെയ്തത് ഒരദ്ധ്യാപകന്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. അത് തികഞ്ഞ ലിംഗവിവേചനപരമായ സമീപനമാണ്. സദാചാര പോലീസിങ് ആണ്. അതു തന്നെയാണ് കോളേജ് മാനേജ്‌മെന്റും ഇക്കാലവത്തോളം ചെയ്തുകൊണ്ടിരിക്കുന്നത്.
ആണും പെണ്ണും തമ്മില്‍ സെക്‌സ് എന്ന ഒരേ ഒരു ബന്ധം മാത്രമെ നിലനില്‍ക്കുന്നുളു എന്ന തോന്നലില്‍ നിന്നും ഉടലെടുത്ത അച്ചടക്ക തോന്നിവാസങ്ങള്‍ പ്രതിരോധിക്കപ്പെടേണ്ടത് സമത്വപൂര്‍ണവും ആരോഗ്യ പൂര്‍ണവുമായ കാമ്പസ് ജീവിതങ്ങളുടെ അനിവാര്യതയാണ്. ശരീരം മാത്രമാണ് എതിര്‍ലിംഗം എന്ന ബോധം ക്ലാസ്സ് മുറികളില്‍ ആണി അടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നത് വിവേചനരഹിതമായ ലോകം സ്വപ്നം കാണുന്ന, ജനാതിപത്യ ബോധമുള്ള, ഏതൊരു വിദ്യാര്‍ത്ഥിയുടെയും കടമയാണ്. അതാണ് ഞങ്ങള്‍ ചെയ്തതും …..
ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ച് ഇനി രക്ഷിതാക്കള്‍ ചെല്ലാത്ത തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ല എന്നാണ് പറഞ്ഞത് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്. ഇത് എന്ത് ന്യായമാണ്? എന്ത് തെറ്റിന്റെ പേരിലാണ്? അദ്ധ്യാപകന്‍ ചെയ്ത ഒരു തെറ്റായ കാര്യത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുക എന്നത് നീതിയുക്തമാണോ? അത് ഇപ്പോള്‍ അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികേന്ദ്രിത വിദ്യാഭ്യാസമെന്ന നൂതനാശയം എവിടെയാണ് നടപ്പാക്കപ്പെടാന്‍ കഴിയുക?
ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ശിക്ഷ എന്ന അര്‍ത്ഥത്തില്‍ രക്ഷാകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ തയ്യാറുമല്ല. ഞങ്ങള്‍ ഉറപ്പിച്ചുപറയട്ടെ, ഞങ്ങള്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല.
അന്ന് നടന്ന ഒരു സംഭവത്തിലേക്ക് മാത്രം വിഷയത്തെ ഈ വിഷയത്തെ ചുരുക്കുകയും നിരന്തരം അനുഭവിച്ചു കൊണ്ടിരുന്ന gender discrimination (visible and invisible)ന്റെയും ലിംഗ വിവേചനത്തിന്റെയും ഒരു തുടര്‍ച്ചയെ കാണാതിരിക്കുകയും ചെയ്യുകയാണ് പലരും. ഞങ്ങള്‍ മനസിലാക്കുന്നത്, സിസിടിവി കാമറ സ്ഥാപിച്ചുകൊണ്ടും വിദ്യാര്‍ത്ഥികളുടെ പരസ്പരമിടപെടലുകളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികളെ അനൗദ്യോഗികമായി നിയമിച്ചുകൊണ്ടും കാലങ്ങളായി ഫാറൂഖ് കോളേജില്‍ നടന്നുവരുന്ന ഫാസിസ്റ്റ് രീതിയുലുള്ള ലിംഗവിവേചനത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു ഈ സംഭവം.
ഇത് ഫറൂഖ് കോളേജില്‍ മാത്രം നടക്കുന്ന സംഭവം മാത്രമായും ഞങ്ങള്‍ കാണുന്നില്ല. കേരളത്തിലെ കാമ്പസുകളുടെ ഒരു ശരാശരി അവസ്ഥയും ഇതുതന്നെയാണ്. അതുകൊണ്ട് ഇത് ഇവിടുത്തെ സമരം മാത്രമായി ഒതുങ്ങി പോവരുത്. നിരന്തരം സദാചാരപോലീസിങ്, നടത്തുന്ന പൗര അവകാശങ്ങളെ ലംഘിക്കുന്ന വളരെ വ്യക്തമായി ലിംഗവിവേചനം നടത്തുന്ന എല്ലാ ക്യാമ്പസുകളിലെയും വിദ്യാര്‍ത്ഥികള്‍ ഏറ്റടുക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യണം. ആണ്ണിനെയും പെണ്ണിനേയും ഹഴയ.േ. എല്ലാം സമഭാവനയോടെ ഉള്‍കൊള്ളാന്‍ കഴിയുന്ന കലാലയങ്ങള്‍ ഉണ്ടാവട്ടെ.
അതുകൊണ്ട് പ്രിയപ്പെട്ട കേരളത്തിലെ മനുഷ്യാവകാശ, പൗരാവകാശ, സാമൂഹ്യ പ്രവര്‍ത്തകരെ ഞങ്ങള്‍ അനുഭവിക്കുന്ന വിുവേചനങ്ങള്‍ക്കും കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിന്റെ പേരില്‍, ഇത് തുറന്നെതിര്‍ത്തതിന്റെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നടപടികള്‍ക്കും എതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണം. ഞങ്ങളെ പിന്തുണയ്ക്കണം.
ഒരു കാര്യം കൂടി. ഇത് കണ്ട് ഒരു ‘ആര്‍ഷ ഭാരത സംസ്‌കാര പ്രവര്‍ത്തകനും’ വെള്ളം ഇറകേണ്ട. വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് വിട്ടുതരാന്‍ തല്‍ക്കാലം മനസില്ല. വര്‍ഗീയതയും സ്ത്രീവിരുദ്ധതയുമായി നടക്കുന്ന നിങ്ങളുടെ സഹായം സന്തോഷപൂര്‍വ്വം ഞങ്ങള്‍ നിരസിക്കുന്നു. .ആദ്യം നിങ്ങടെ സദാചാരപോലീസിങ്ങും തെമ്മാടിതരങ്ങളും അവസാനിപ്പിക്കാന്‍ നോക്കുമല്ലോ….
ഒന്നുകൂടി എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ഐക്യദാര്‍ഢ്യം പ്രതീക്ഷിക്കുന്നു.
For a better for gender sensitive campus …
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in