പ്ലാച്ചിമട : വിളയോടി അന്തിമസമരത്തിന്

കേരള നിയമസഭ ഏകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി അടിയന്തരമായി ഒപ്പു വയ്ക്കാന്‍ ആവശ്യപ്പെട്ട് സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ 24 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മരണം വരെ നിരാഹാരസമരമാരംഭിക്കുന്നു. കാഡ്മിയം, ലെഡ് തുടങ്ങിയ മാരക മാലിന്യങ്ങള്‍ കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കി പ്ലാച്ചിമട ജനതയുടെ കുടിവെള്ളം മുടിയ്ക്കുകയും അമിതമായി ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വന്‍ കൃഷിനാശം സൃഷ്ടിക്കുകയും വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത കൊക്കക്കോള എന്ന ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനിയെ നിയമ വിചാരണക്കു […]

1555569_537867732977381_656005418_n-210x146

കേരള നിയമസഭ ഏകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി അടിയന്തരമായി ഒപ്പു വയ്ക്കാന്‍ ആവശ്യപ്പെട്ട്
സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ 24 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മരണം വരെ നിരാഹാരസമരമാരംഭിക്കുന്നു.
കാഡ്മിയം, ലെഡ് തുടങ്ങിയ മാരക മാലിന്യങ്ങള്‍ കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കി പ്ലാച്ചിമട ജനതയുടെ കുടിവെള്ളം മുടിയ്ക്കുകയും അമിതമായി ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വന്‍ കൃഷിനാശം സൃഷ്ടിക്കുകയും വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത കൊക്കക്കോള എന്ന ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനിയെ നിയമ വിചാരണക്കു വിധേയമാക്കി ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും പരിസ്ഥിതി നാശങ്ങള്‍ പരിഹരിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്ലാച്ചിമട ജനത നടത്തി വരുന്ന ഐതിഹാസികമായ പോരാട്ടം 12 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സമര സമിതി നടത്തിയ നീണ്ടു നിന്ന സമരങ്ങളുടെ ഫലമായാണ് 2009 കേരള സര്‍ക്കാര്‍ ഡോ. കെ. ജയകുമാര്‍ അധ്യക്ഷനായി ഒരു ഉന്നതാധികാര സമിതിയെ പഠനത്തിനായി നിയോഗിച്ചത് വിശദമായ തെളിവെടുപ്പുകള്‍ക്ക് ഒടുവില്‍ കൊക്കക്കോള നടത്തിയ കുറ്റകൃത്യങ്ങളെ വിലയിരുത്തിക്കൊണ്ട് തദ്ദേശീയ ജനതയ്ക്ക് 216.26 കോടി രൂപ കമ്പനി നഷ്ടപരിഹാരമായി നല്‍കേണ്ടതുണ്ടെന്ന് സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. കുറ്റവിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ നിയമപരമായ ബാധ്യതയുള്ളതാക്കുന്നതിനുമായി ഒരു പ്രത്യേക വിചാരണകോടതി രൂപീകരിക്കണമെന്നും പ്രസ്തുത സമിതി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2011 ഫെബ്രുവരി 24ന് നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാച്ചിമട ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള പ്രത്യേക വിചാരണകോടതി രൂപീകരണ നിയമം (ജഹമരവശാമറമ ഇീരമ ഇീഹമ ഢശരശോ െഇീാുലിമെശേീി െഇഹമശാ െഠൃശയൗിമഹ ആശഹഹ 2011) കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു.
2011 മാര്‍ച്ച് 4ന് രാഷ്ട്രപതി ഭവനില്‍ എത്തിച്ചേര്‍ന്ന ബില്ലിന് അംഗീകാരം ലഭിക്കുന്നത് തടയാന്‍ കൊക്കക്കോള നടത്തിയ നീക്കങ്ങളേയും തടസവാദങ്ങളേയും മറി കടന്ന് ബില്ലിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായെങ്കിലും 3 വര്‍ഷം പിന്നിട്ടിട്ടും ബില്‍ രാഷ്ട്രപതിയുടെ മുമ്പാകെ തിരിച്ചെത്തിയിട്ടില്ല. കൊക്കക്കോളയുടെ വക്കീലായിരുന്ന നളിനി ചിദംബരത്തിന്റെ ഭര്‍ത്താവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കൊക്കക്കോളയ്ക്ക് അനുകൂലമായി നടത്തിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടപടി ഇത്രയും വൈകാന്‍ ഇടയാക്കിയത്.
വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടി പ്രകാരം 2012-ല്‍ തന്നെ ബില്ലിന് വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും നാളിതുവരെ ബില്‍ രാഷ്ട്രപതി ഭവനില്‍ തിരികെ എത്താത്തതിനു പിന്നില്‍ കൊക്കോള നടത്തി വരുന്ന രാഷ്ട്രീയ സമര്‍ദ്ദങ്ങളും രഹസ്യ ഇടപെടലുകളുമാണെന്ന് വ്യക്തമാണ്. സോണിയാഗാന്ധി ചെയര്‍പേഴ്‌സനായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ മുഖാന്തിരവും മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടേയും കോണ്‍ഗ്രസിന് വന്‍ തുകകള്‍ കമ്പനി പാരിതോഷികമായി നല്‍കിയിട്ടുണ്ട് എന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൊക്കക്കോളയുടെ ഉപദേശകനെ പ്ലാനിംഗ് ബോര്‍ഡ് അംഗമാക്കിയതുവഴി കൊക്കക്കോളയോടുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ വിധേയത്വമാണ് വെളിപ്പെടുന്നത്. പ്ലാച്ചിമടയില്‍ സമരം ചെയ്യുന്ന ആദിവാസികളും ദളിതരും കര്‍ഷകരുമടങ്ങുന്ന സാധാരണക്കാരോട് പരസ്യമായി പിന്‍തുണ പ്രഖ്യാപിക്കുകയും രഹസ്യമായി കൊക്കക്കോളയെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
2011 ഡിസംബര്‍ 17ന് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കുന്ന സമരത്തില്‍ അറസ്റ്റ് വിച്ച് ജാമ്യം എടുക്കാന്‍ കൂട്ടാക്കാതെ സമരസമിതി പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാരസമരം നടത്തുകയുണ്ടായി. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡണ്ട് ശ്രീ. വി.എം. സുധീരന്‍ അടക്കമുള്ളവര്‍ നടത്തിയ മാധ്യസ്ഥശ്രമങ്ങള്‍ക്ക് ഒടുവില്‍ ട്രിബ്യൂണല്‍ ബില്ലിന് അംഗീകാരം ലഭിക്കുന്നതിനായി കേരള സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.കെ. ജോസഫ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമരസമിതിക്ക് നല്‍കിയ ഉറപ്പുകളും ലംഘിക്കപ്പെട്ടിരിക്കുകയാണ്. പ്ലാച്ചിമട ജനതയോട് രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന വഞ്ചന ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളോടുള്ള ആശ്രിതത്വം വെളിപ്പെടുത്തുന്നതാണ്. യു.പി.എ. സര്‍ക്കാരിന്റെ അവസാനനാളുകള്‍ എത്തിയിട്ടും സര്‍ക്കാര്‍ തുടരുന്ന വഞ്ചനാപരമായ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി 3 മുതല്‍ പ്ലാച്ചിമടയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുള്ളത്. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.സി. കബീര്‍, സമരസമിതി കണ്‍വീനര്‍ സി.എസ്. ശാന്തി ഐക്യദാര്‍ഢ്യസമരനേതാക്കളായ അമ്പലക്കാട് വിജയന്‍, കെ.വി.ബിജു, ലൂക്ക് മാന്‍ ഹക്കീം തുടങ്ങിയവരെ സമരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി. സമരം 16 ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജയിലില്‍ നടന്ന നിരാഹാര സമരത്തില്‍ മധ്യസ്ഥനായിരുന്ന ശ്രീ. വി.എം. സുധീരന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഇനിയും നടന്നിട്ടില്ല.
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ തീഷ്ണമായ സമര മാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങുന്നതിന് നിര്‍ബന്ധിതമായിരിക്കുകയാണെന്ന് സമരസമിതി പറയുന്നു. ഫെബ്രുവരി 15ന് കേരളം പ്ലാച്ചിമടയിലേക്ക് എന്ന പേരില്‍ കൊക്കക്കോള കമ്പനിയ്ക്ക് മുന്നിലേക്ക് നടന്ന ബഹുജനമാര്‍ച്ചില്‍ പങ്കെടുത്തവര്‍ കോളയുടെ ആസ്ഥികള്‍ ജനഭരണത്തിന് കീഴിലാക്കുമെന്നും കോളയുടെ വാഹനങ്ങള്‍ ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള ജനതയുടെ ഏകകണ്ഠമായ രാഷ്ട്രീയ തീരുമാനമെന്ന നിലയില്‍ കേരള നിയമ സഭ പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാരട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം നടത്തുന്ന വഞ്ചനജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. അതിനാല്‍ ബില്‍ നിയമ സഭ അംഗീകരിച്ചതിന്റെ മൂന്നാം വാര്‍ഷികദിനമായ ഫെബ്രുവരി 24 മുതല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ മരണം വരെ നിരാഹാരം കിടക്കാന്‍ ആരംഭിക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ ശ്രീ. വിളയോടി വേണുഗോപാലന്‍ പ്രഖ്യാപിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply