പ്രശാന്ത് ഭൂഷനാണ് ശരി
ജമ്മു കാശ്മീരിലെ സൈനിക സാന്നിധ്യത്തെ കുറിച്ച് ഹിതപരിശോധന നടത്തണമെന്ന എ.എ.പി നേതാവ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായം വലിയ വിവാദമായിരിക്കുകയാണല്ലോ. അരവിന്ദ് കെജ്രിവാള്‍ തന്നെ പ്രസ്തുത നിര്‍ദ്ദേശത്തെ തള്ളിയിരുന്നു. ബിജെപിയാകട്ടെ കിട്ടിയ അവസരമുപയോഗിച്ച് ആം ആദ്മി പാര്‍ട്ടി ഓഫീസിനുനേരെ അക്രമണം നടത്തി. ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നിയമത്തിന്റെ വഴിക്ക് വിടണമെന്നും അത്തരം വിഷയങ്ങളില്‍ ഹിതപരിശോധന നടത്തേണ്ട ആവശ്യമില്ലെന്നുമാണ് കെജ്രിവാള്‍ വ്യക്തമാക്കിയത്. അതേസമയം ഓരോ പ്രദേശത്തും സൈനിക വിന്യാസം നടത്തുമ്പോള്‍ പ്രദേശവാസികളുടെ വികാരത്തെ മാനിക്കണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തത് അര്‍ത്ഥഗര്‍ഭമാണ്. […]
ജമ്മു കാശ്മീരിലെ സൈനിക സാന്നിധ്യത്തെ കുറിച്ച് ഹിതപരിശോധന നടത്തണമെന്ന എ.എ.പി നേതാവ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായം വലിയ വിവാദമായിരിക്കുകയാണല്ലോ. അരവിന്ദ് കെജ്രിവാള്‍ തന്നെ പ്രസ്തുത നിര്‍ദ്ദേശത്തെ തള്ളിയിരുന്നു. ബിജെപിയാകട്ടെ കിട്ടിയ അവസരമുപയോഗിച്ച് ആം ആദ്മി പാര്‍ട്ടി ഓഫീസിനുനേരെ അക്രമണം നടത്തി.
ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നിയമത്തിന്റെ വഴിക്ക് വിടണമെന്നും അത്തരം വിഷയങ്ങളില്‍ ഹിതപരിശോധന നടത്തേണ്ട ആവശ്യമില്ലെന്നുമാണ് കെജ്രിവാള്‍ വ്യക്തമാക്കിയത്. അതേസമയം ഓരോ പ്രദേശത്തും സൈനിക വിന്യാസം നടത്തുമ്പോള്‍ പ്രദേശവാസികളുടെ വികാരത്തെ മാനിക്കണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തത് അര്‍ത്ഥഗര്‍ഭമാണ്.
കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനലിന്റെ പരിപാടിയിലാണ് കശ്മീരിലെ പട്ടാള വിന്യാസത്തിന്റെ കാര്യത്തില്‍ ജനഹിത പരിശോധന വേണമെന്ന് പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടത്. ആഭ്യന്തര വെല്ലുവിളികള്‍ നേരിടുന്നതിനാണ് കശ്മീരില്‍ സൈന്യത്തെ നിയോഗിക്കണമോയെന്ന കാര്യത്തില്‍ ഹിതപരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞത്. ആന്തരിക സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യമാണ് കണക്കിലെടുക്കേണ്ടതെന്നും കാശ്മീരില്‍ പട്ടാള പ്രത്യേകാധികാര നിയമമായ ‘അഫ്‌സ്പ’ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മറിച്ച് അതൊന്നും ബാഹ്യമായ വെല്ലുവിളികളുടെ പ്രശ്‌നത്തിലല്ല. ബിജെപിയാകട്ടെ വിഷയത്തെ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാക്കി വ്യാഖ്യാനിക്കുകയായിരുന്നു. ഒടുവില്‍ പ്രശാന്ത് ഭൂഷണ്‍ പ്രസ്താവന പിന്‍വലിച്ചു. എന്നാല്‍ അന്‍പതോളം വരുന്ന ഹിന്ദു രക്ഷാ ദള്‍, ശ്രീ രാം സേന, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഓഫീസിനും സെക്രട്ടറിയേറ്റിനും പ്രത്യേക സുരക്ഷ സ്വീകരിക്കണമെന്ന ഡല്‍ഹി പോലീസിന്റെ ആവശ്യം കെജ്‌രിവാള്‍ തള്ളി. പ്രശാന്ത് ഭൂഷണന്റെ പ്രസ്താവനയില്‍ പാര്‍ട്ടി നേരത്തെ തന്നെ വിശദീകരണം നല്‍കിയതാണെന്നും എതിരാളികളെ ആശയസംവാദത്തിന് ക്ഷണിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വാസ്തവത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? കാശ്മീരിലും വടക്കുകുഴക്കന്‍ സംസ്ഥാനങ്ങളിലും അഫ്‌സ്പ എന്ന കരിനിയമത്തിന്റെ മറവില്‍ പട്ടാളം നടത്തിയ വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നൂറുകണക്കിനാണ്. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വരെ അതു ശരിവെച്ചിട്ടുണ്ട്. കാണാതായവരുടെ എണ്ണവും നൂറുകണക്കിന്. ഭര്‍ത്താക്കന്മാരെ കാണാതായ പകുതി വിധവകളും നൂറുകണക്കിന്. മണിപ്പൂരിലെ പട്ടാളം നടത്തുന്ന ഭൂരിപക്ഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ സൈനികസാന്നിധ്യത്തെ കുറിച്ച് ജനാഭിപ്രായമറിയാന്‍ ജനാധിപത്യഭരണകൂടം ബാധ്യസ്ഥമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in