പ്രവാസികള്‍ വോട്ടുചെയ്യട്ടെ

ഏറെ കോലാഹലമുണ്ടാക്കിയതിനു ശേഷമാണ് പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചത്. എന്നാല്‍ അത് വിനിയോഗിക്കാന്‍ ഇനിയും അവര്‍ക്കായിട്ടില്ല. ഇക്കുറിയും അതിനു കഴിയുമോ എന്നത് സംശയത്താലിണ്. വോട്ട് ചെയ്യണമെങ്കില്‍ നാട്ടിലെത്തണം എന്നതുതന്നെ കാരണം. സാങ്‌തേകികവിദ്യയുടെ ഈ ആധുമികകാലത്തും ഇത്തരം കാലഹരണപ്പെട്ട രീതി മാറ്റാന്‍ നമുക്കാവുന്നില്ല എന്നത് നാണക്കേടാണ്. തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ തപാല്‍ വോട്ടല്ല വേണ്ടത് ഓണ്‍ലൈന്‍ വോട്ടാണ്. ഇക്കാര്യം പരിഗണിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കുറി അത് നടക്കില്ലെന്നാണു കമ്മിഷന്റെ […]

xx

ഏറെ കോലാഹലമുണ്ടാക്കിയതിനു ശേഷമാണ് പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചത്. എന്നാല്‍ അത് വിനിയോഗിക്കാന്‍ ഇനിയും അവര്‍ക്കായിട്ടില്ല. ഇക്കുറിയും അതിനു കഴിയുമോ എന്നത് സംശയത്താലിണ്. വോട്ട് ചെയ്യണമെങ്കില്‍ നാട്ടിലെത്തണം എന്നതുതന്നെ കാരണം. സാങ്‌തേകികവിദ്യയുടെ ഈ ആധുമികകാലത്തും ഇത്തരം കാലഹരണപ്പെട്ട രീതി മാറ്റാന്‍ നമുക്കാവുന്നില്ല എന്നത് നാണക്കേടാണ്. തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ തപാല്‍ വോട്ടല്ല വേണ്ടത് ഓണ്‍ലൈന്‍ വോട്ടാണ്. ഇക്കാര്യം പരിഗണിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കുറി അത് നടക്കില്ലെന്നാണു കമ്മിഷന്റെ നിലപാട്.
എന്തായാലും വോട്ടവകാശം ലഭിച്ചവര്‍ക്ക് അതു ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തുചെയ്യാനാവുമെന്നു വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും കോടതിയില്‍ അറിയിക്കണം. അഥവാ കമ്മീഷന്‍ അനുകൂലമാണെങ്കിലും അപ്പോഴേക്കും കേരളത്തിലെ വോട്ടെടുപ്പു കഴിയുമെന്ന പ്രശ്‌നമുണ്ട്. എന്നാല്‍ വോട്ടെണ്ണലിന് ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ വോട്ടെടുപ്പ് ചെയ്യാവുന്നതേയുള്ളു. ലക്ഷകണക്കിനു പ്രവാസികള്‍ ഉണ്ടെങ്കിലും കേരളത്തില്‍ നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ളത് 11,847 വോട്ടര്‍മാര്‍ മാത്രമാണ്. എന്നാല്‍ പ്രവാസികള്‍ക്ക് എങ്ങനെ വോട്ടിംഗ് സൗകര്യം ഒരുക്കാം എന്നതിനെപ്പറ്റി പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കുമെന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി ഒരു കമ്മീഷന്‍ വേണോ? വേണമെങ്കില്‍ നേരത്തെ ആകാമായിരുന്നില്ലേ? തിരഞ്ഞെടുപ്പു സമയമൊഴികെയുള്ള കാലത്ത് തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്താണ് ചെയ്യുന്നത്? വന്‍തുക ശബളം വാങ്ങുന്നത് ജനാധിപത്യ സംവിധാനത്തെ വിപുലപ്പെടുത്താനല്ലേ?
കേരളത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് പിടിച്ചുനിര്‍ത്തുന്നത് പ്രവാസികളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അവര്‍ക്ക് നാം എന്താണ് തിരിച്ചുനല്‍കുന്നത് എന്ന ചോദ്യം എന്നുമുയരാറുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ശാരിരികമായി മാത്രമേ അവിടെ ജീവിക്കുന്നുള്ളു. മാനസികമായി അവര്‍ കേരളത്തില്‍ തന്നെയാണ്. പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍. നാട്ടിലെ ഓരോ രാഷ്ട്രീയ ചലനവും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവരാണവര്‍. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ഇടപെടുന്നവരും. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വോട്ടാവകാശം നല്‍കിയ ഏറെ കയ്യടി നേടിയ തീരുമാനം നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടത്. അതിനായി സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കണം. അല്ലാതെ എല്ലാവരും പോളിംഗ് പൂത്തില്‍ നേരില്‍ പോയി വോട്ടുചെയ്യണമെന്നു പറയുന്നത് എത്രയോ പ്രാകൃതമാണ്……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply