പ്രതിരോധകുത്തിവയ്പ്പല്ല, രോഗപ്രതിരോധമാണ് ജന്മാവകാശം

ഡോ. പി.ജി ഹരി / രജീഷ് വാസുദേവന്‍ (സുപ്രഭാതം) ജനകീയാരോഗ്യമേഖലയില്‍ ശാസ്ത്രയുക്തിയേക്കാളുപരി ഇന്ന് കമ്പോളയുക്തിയാണ് ഭരിക്കുന്നത്. പ്രതിരോധ മരുന്നുകളും മറ്റു മരുന്നുകളും കമ്പോള നിശ്ചയങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കപ്പെടുന്നു. ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വ്യാപാര മഹോത്സവങ്ങള്‍ക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ അവസരത്തില്‍, പള്‍സ് പോളിയോ വിരുദ്ധ സമര ജീവിതത്തെപ്പറ്റി ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. പി.ജി ഹരി സംസാരിക്കുന്നു. ?സമരങ്ങളുണ്ടാവുക എന്നത് സമൂഹത്തില്‍ സ്വാഭാവികമാണ്, ജനാധിപത്യ സമൂഹത്തില്‍ പ്രത്യേകിച്ചും. പലമേഖലകളും സമരം സജീവവുമാണ്. എന്നാല്‍ ഒരു ഡോക്ടര്‍ എന്ന […]

pppഡോ. പി.ജി ഹരി / രജീഷ് വാസുദേവന്‍ (സുപ്രഭാതം)

ജനകീയാരോഗ്യമേഖലയില്‍ ശാസ്ത്രയുക്തിയേക്കാളുപരി ഇന്ന് കമ്പോളയുക്തിയാണ് ഭരിക്കുന്നത്. പ്രതിരോധ മരുന്നുകളും മറ്റു മരുന്നുകളും കമ്പോള നിശ്ചയങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കപ്പെടുന്നു. ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വ്യാപാര മഹോത്സവങ്ങള്‍ക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ അവസരത്തില്‍, പള്‍സ് പോളിയോ വിരുദ്ധ സമര ജീവിതത്തെപ്പറ്റി ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. പി.ജി ഹരി സംസാരിക്കുന്നു.

?സമരങ്ങളുണ്ടാവുക എന്നത് സമൂഹത്തില്‍ സ്വാഭാവികമാണ്, ജനാധിപത്യ സമൂഹത്തില്‍ പ്രത്യേകിച്ചും. പലമേഖലകളും സമരം സജീവവുമാണ്. എന്നാല്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആരോഗ്യമേഖലയില്‍ അടിസ്ഥാനപരമായി പ്രാധാന്യമര്‍ഹിക്കുന്നതെന്നു പറയപ്പെടുന്ന പ്രതിരോധ മരുന്നുകള്‍ക്കെതിരേ, പ്രത്യേകിച്ച് പള്‍സ് പോളിയോ പരിപാടിക്കെതിരേ താങ്കളെപ്പോലുള്ള ഒരാള്‍ രംഗത്തു വരാനുള്ള പ്രത്യക്ഷ കാരണം
ചില സംഭവങ്ങളാണല്ലോ നമ്മെ ചില കാര്യങ്ങള്‍ തുടര്‍ന്നു ചെയ്യാന്‍ ആത്മ വിശ്വാസമുള്ളവരാക്കി തീര്‍ക്കുന്നത്. പള്‍സ് പോളിയോ വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും തുടക്കം മുതലേ സംശയങ്ങളും പ്രതിഷേധങ്ങളും അറിയിച്ച് രംഗത്തുള്ള സാജന്‍, സിന്ധു ദമ്പതികളെ ശ്രദ്ധിച്ചിരുന്നു. ഇവര്‍ ഉയര്‍ത്തിയ സംശയങ്ങളോട് അങ്ങനെ ശക്തമായ ആഭിമുഖ്യമുണ്ടായി.
കൂടാതെ വയനാട് നടവയലിലെ ആദിവാസി കുട്ടിയുടെ മരണം. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അവരുടെ സമരത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തിയപ്പോള്‍ പള്‍സ് പോളിയോ വാക്‌സിനേഷന്‍ പ്രോഗ്രാമിനെതിരേ ശക്തമായ നിലപാടെടുത്തത്. പിന്നെ ജനകീയാരോഗ്യ മേഖലയില്‍ നടത്തുന്ന പ്രതിരോധ മരുന്ന് വിതരണങ്ങള്‍ പലയിടത്തും ഉണ്ടാക്കിയ ആശങ്കകളും ദുരന്തങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കേണ്ടതാണെന്ന സാമൂഹ്യാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തിരുന്നു.

?പള്‍സ് പോളിയോ എന്തുകൊണ്ട് ഗുണകരമല്ല? വാക്‌സിനേഷന്‍ വേണ്ടതല്ലേ?
പള്‍സ് പോളിയോ എന്തുകൊണ്ട് ഗുണകരമല്ല എന്നതിന് ഒറ്റവാക്കില്‍ ഉത്തരം പറയുക ബുദ്ധിമുട്ടാണ്. കാരണം പോളിയോ വാക്‌സിനേഷന്‍ ഒ.പി.വിക്ക് വായിലൂടെ കൊടുക്കുന്ന വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലും ഗുണഫലം കുറവുമാണ്.
രണ്ടാമത് ഒരാളുടെ മലത്തിലൂടെ പുറത്തുവരുന്ന രോഗാണു മറ്റൊരാളുടെ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മാത്രമേ പകരൂ എന്നുണ്ട്. അതിന് വാക്‌സിന്‍ അല്ല പ്രതിവിധി. അതിന് ഒരാളിന്റെ പ്രാഥമിക, അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുക എന്നുള്ളതാണ്. അഥവാ, അത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് സ്റ്റേറ്റിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രാഥമിക ഉത്തരവാദിത്വം.

? ശുദ്ധമായ കുടിവെള്ളം, ആരോഗ്യകരമായ പരിസരം തുടങ്ങിയവ അല്ലേ?
അതേ, അല്ലാതെ മരുന്നു കമ്പനികള്‍ക്കും വാക്‌സിന്‍ ഗവേഷണ കമ്പനികള്‍ക്കും അനുകൂലമായ സാഹചര്യവും ലാഭവുമുണ്ടാക്കി കൊടുക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. പിന്നെ ഇത്തരം കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട്, പൗരന്‍ എന്ന നിലയില്‍ ലഭിക്കേണ്ട ഭീകരമായ അവകാശ ലംഘനമാണ് ഇത്തരത്തില്‍ പൂര്‍ണ സുരക്ഷിതമല്ലാത്ത മരുന്ന് നിര്‍ബന്ധപൂര്‍വം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ നടക്കുന്നത്.

? അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടപ്പാക്കാന്‍ മടിക്കുന്ന പള്‍സ് പോളിയോ വാക്‌സിന്‍ എന്തിന് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടപ്പാക്കുന്നു
അങ്ങനെയല്ല അത്. അതിന് ചില വിശദീകരണങ്ങളും ന്യായീകരണങ്ങളും ഈ വികസിത രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. ഒ.പി.വി കൊണ്ട് മാത്രം പോളിയോയെ പ്രതിരോധിക്കാന്‍, തടയാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ കുറച്ചു കൂടി വിലകൂടിയതും ഫലപ്രദമെന്ന് പറയുന്നതുമായ മരുന്നുകളിലേക്ക് മാറി. എന്നാല്‍ അത് ഇന്ത്യ പോലുള്ള രാജ്യത്ത് നടപ്പിലാക്കുക സാധ്യമല്ല എന്നാണ് അവരുടെ ഒരു വിശദീകരണം. പക്ഷേ വാദം തെറ്റാണ്. ഐ.പി.വിയ്ക്കും ദോഷഫലങ്ങളുണ്ട്. ഒ.പി.വി ഗുണകരമല്ല എന്നതു കണ്ടതു കൊണ്ടു കൂടിയാണ് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഒ.പി.വിയില്‍ നിന്നും ടി.പി.വിയിലേക്ക് മാറിയത്.
എന്നാല്‍ വാക്‌സിന്‍ അസോസിയേറ്റഡ് പോളിയോ പരാലിസിസ് കൂടിവരുന്നതിന്റെ വിവരങ്ങള്‍ കൂടുതല്‍ പുറത്തുവരികയും ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ വാക്‌സിനെ പ്രതി പട്ടികയില്‍ നിര്‍ത്തുകയും ചെയ്ത അവസ്ഥയിലാണ് അവര്‍ ഐ.പി.വിയെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഐ.പി.വിയും ഒ.പി.വിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ് എന്നുവച്ചാല്‍ ഒ.പി.വിയില്‍ വീര്യം കുറഞ്ഞ ജീവനുള്ള വൈറസുകളെ ഉപയോഗിക്കുന്നു, ഐ.പി.വി ഡെഡ് വൈറസുകളെ വാക്‌സിനില്‍ ഉപയോഗിക്കുന്നു. മറ്റ് പ്രതിരോധ മരുന്നുകളെ പോലെ അപകടങ്ങള്‍ ഉള്ളതുതന്നെയാണ് ഐ.പി.വി. പിന്നെ നിര്‍മാണ ചെലവ് കൂടുതലാണ്. ഈ വാക്‌സിന്‍ കണ്ടെത്തുന്ന കാലം മുതല്‍ ഐ.പി.വിഒ.പി.വി, ഈ രണ്ടു ലോബികള്‍ തമ്മിലുള്ള മത്സരവും ശക്തമായിരുന്നു.
ബിസിനസ് താല്‍പര്യവും ഗവേഷകര്‍ തമ്മിലുള്ള ചില പ്രശ്‌നങ്ങളും ഈ മത്സരത്തിന് കാരണമായിരുന്നു. കണക്കുകളുടെ കളികള്‍ നടത്തിയാണ് ഇത്തരം വാക്‌സിനുകള്‍ വിജയകരമായിരുന്നു എന്ന് പറഞ്ഞുകൊണ്ടേയിരുന്നത്.

? അമേരിക്കയില്‍ തന്നെ ഇത്തരം കണക്കുകള്‍ വെളിച്ചത്തിലായില്ലേ..
2000ത്തിനു ശേഷം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മുഴുവന്‍ പോളിയോ കേസുകളും വൈല്‍ഡ് വൈറസിന്റെ അറ്റാക്കല്ല എന്നും പകരം വാക്‌സിന്‍ അസോസിയേറ്റഡ് പോളിയോ പരാലിസിസോ അല്ലെങ്കില്‍ വാക്‌സിനില്‍ നിന്ന് മ്യൂട്ടേഷന്‍ വഴി ശക്തിയാര്‍ജ്ജിച്ച വാക്‌സിന്‍ ഡിറൈവ്ഡ് പരാലിസിസോ ആണ് ഈ തളര്‍ച്ചകള്‍ക്ക് കാരണമെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുകയും പാഠപുസ്തകങ്ങളില്‍ അടക്കം ഇത് അച്ചടിച്ച് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മരുന്ന് ലോബികള്‍ പറയുന്നത് ഇങ്ങനെയുണ്ടാകുന്ന രോഗാവസ്ഥയുടെ ശതമാനം വളരെ കുറവാണ് എന്നാണ്. എന്തുതന്നെ പറഞ്ഞാലും അത് ഒരു ശതമാനം രോഗാവസ്ഥയാണെങ്കില്‍ പോലും, രോഗമില്ലാത്ത ഒരു കുട്ടിയിലാണ് വാക്‌സിന്‍ കൊടുത്തത് കൊണ്ട് മാത്രം രോഗം വരുന്നത്, രോഗം വന്ന് തളരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വാക്‌സിനേഷന്‍ നടപടി ക്രമങ്ങള്‍ കൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് സ്റ്റേറ്റാണ് ഉത്തരവാദി.

? ഇന്ത്യയില്‍ പോളിയോ വാക്‌സിനേഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പറയുന്ന വിജയകരമായ പരിസരമുള്ളത് കേരളത്തിലാണല്ലോ? ഇന്ത്യയിലെ മറ്റിടങ്ങളിലെ ഇതു സംബന്ധിച്ച അവസ്ഥയെന്താണ്
കേരളത്തിലാണ് ഇത് ഫലപ്രദമായി നടക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ ഈ വാക്‌സിന്റെ ഒരു അബദ്ധം നമുക്ക് മനസിലാകും. ബിഹാര്‍, ഒറീസ പോലുള്ള പിന്നോക്ക ആരോഗ്യ പ്രവര്‍ത്തന പശ്ചാത്തലത്തിലുള്ള സംസ്ഥാനങ്ങളില്‍ മാസത്തില്‍ ഒരു തവണ എന്ന രീതിയില്‍ വര്‍ഷത്തില്‍ പത്തും പന്ത്രണ്ടും പ്രാവശ്യം ഒ.പി.വി കൊടുക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ആകെ ഒറ്റപ്രാവശ്യം മാത്രമാണ് നാലു തവണയായി പള്‍സ് പോളിയോ പ്രോഗ്രാം നടത്തിയത്. ശേഷം ഒരിക്കല്‍ പോലും കേരളത്തില്‍ അങ്ങനെ രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ പള്‍സ് പോളിയോ പ്രോഗ്രാം നടത്താന്‍ കഴിഞ്ഞിട്ടില്ല. അത് ഈ പരിപാടിക്കെതിരായുള്ള ശക്തമായ പ്രതിഷേധം കൊണ്ടായിരുന്നു. ഞങ്ങള്‍ പറയുന്നത് ഒറ്റകാര്യമേയുള്ളൂ. ഒരു മരുന്നു കൊണ്ടോ വാക്‌സിന്‍ കൊണ്ടോ ആണ് ഒരു രോഗത്തിന്റെ ഇന്‍സിഡന്റ് റേറ്റ് കുറയുന്നതെങ്കില്‍ ആ മരുന്ന് ഏറ്റവും കൂടുതല്‍ കൊടുക്കുകയും കൂടുതല്‍ ഉപയോഗിക്കപ്പെടുകയും ചെയ്ത സ്ഥലത്തായിരിക്കണം അത് ഏറ്റവും കൂടുതല്‍ കുറഞ്ഞിരിക്കേണ്ടത്. ഇത് മനസിലാക്കാന്‍ ഒരു ഡോക്ടറുടെ ബുദ്ധിയൊന്നും വേണ്ട. ഏത് സാമാന്യ ബുദ്ധിയുള്ളവര്‍ക്കും ഇത് മനസിലാവുന്ന കാര്യമാണ്. എന്നാല്‍ ഇതിന്റെ ഒരു വൈരുധ്യം നോക്കണം. ഏറ്റവും കുറവ് തവണ വാക്‌സിനേഷന്‍ നടന്ന കേരളത്തിലാണ് ആദ്യം പോളിയോ ഇല്ലാതായതെന്ന് ആരോഗ്യ വകുപ്പ് തന്നെ പറയുന്നു. എന്നാല്‍ ഈ വൈരുധ്യത്തെ മറികടക്കാന്‍ ഗവണ്‍മെന്റ് ചെയ്യുന്നത് മറ്റിടങ്ങളില്‍ കുറച്ചാളുകളെ കൊടുക്കുന്നുള്ളൂവെന്നാണ്. അപ്പോള്‍ ഉപയോഗത്തിന്റെ ശതമാനം കുറവാണെന്ന കാരണത്തെ മറികടക്കാനാണല്ലോ വീണ്ടും വീണ്ടും അത് കൊടുത്തിരിക്കുന്നത്. എന്നിട്ടും രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രോഗം കുറയുന്നതിന്റെയും കൂടുന്നതിന്റെയും കാരണം വാക്‌സിന്‍ അല്ല എന്നു വരുന്നു. ഈ സംസ്ഥാനങ്ങള്‍, നേരത്തെ നമ്മള്‍ പറഞ്ഞ സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്നു പറയുന്നത് കേരളത്തിലെ എല്ലാ വീട്ടിലും ഒന്നിലധികം ടോയ്‌ലെറ്റുകളുണ്ട്.
ഓരോരുത്തര്‍ക്കും ഓരോ ടോയ്‌ലെറ്റ് വീതമുള്ള വീടുകളാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഒറീസ, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ കക്കൂസുകള്‍ എന്ന സംവിധാനം എത്രത്തോളമാണെന്ന് നമുക്ക് വ്യക്തമാണല്ലോ. ആരോഗ്യപരമായ ജീവിതത്തില്‍ ടോയ്‌ലെറ്റുകളുടെ പങ്ക് അവിടുത്തെ ജനങ്ങള്‍ക്കറിയില്ല. ശുദ്ധമായ കുടിവെള്ളത്തിന്റെ അവസ്ഥയും അതു തന്നെയാണ്. ഇതു കൂടാതെ സമൂഹത്തിലെ അസമത്വം, ദരിദ്രരും സമ്പന്നരും തമ്മിലുള്ള വ്യത്യാസം, അത് അവരുടെ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഇങ്ങനെ സാമൂഹ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന നീതി നിഷേധം കൊണ്ടും മറ്റും അവഗണിക്കപ്പെടുന്ന മനുഷ്യസമൂഹങ്ങളില്‍ ഈ രോഗത്തിന്റെ നിരക്ക് കൂടുക സ്വാഭാവികമാണല്ലോ. കേരളത്തില്‍ പെന്റാവാലന്റ്, റുബെല്ലോ അടക്കമുള്ള മരുന്നുകള്‍, എന്തുകൊണ്ട് അതിന്റെ പരീക്ഷണ പ്രയോഗം ഇവിടെ നടത്തുന്നത് എന്നു ചോദിച്ചാല്‍ കേരളത്തിലെ ജനങ്ങളുടെ ഒരു മനോഭാവത്തിന്റെ പ്രശ്‌നം തന്നെയാണ്. സര്‍ക്കാര്‍ എന്തു പറഞ്ഞാലും അനുസരിക്കും, പ്രത്യേകിച്ച് മരുന്നിന്റെയും മറ്റും കാര്യത്തില്‍. മരുന്നിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പറയുന്നത്, ആരോഗ്യ വകുപ്പ് പറയുന്നത് മുഴുവന്‍ ശരിയാണെന്നു കരുതുന്ന ജനങ്ങളാണ് കേരളത്തിലെ ഭൂരിപക്ഷം. ഇതു മാത്രമല്ല, താരതമ്യേന മറ്റ് സംസ്ഥാനങ്ങളിലെ ശിശുക്കളെ അപേക്ഷിച്ച് ആരോഗ്യം കൂടുതലുള്ള ശിശുക്കളാണ് കേരളത്തിലേത്. ഈ കുട്ടികളുടെമേല്‍ നടത്തുന്ന പരീക്ഷണത്തില്‍ കിട്ടുന്ന പാര്‍ശ്വഫലങ്ങളും അപകടങ്ങളും കുറവായിരിക്കും. മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് അതാണ് അവര്‍ക്ക് വേണ്ടത്.
അതായത് മരുന്നിന് അനുകൂലമായ ഒരു റിസല്‍ട്ടിലേക്ക് ഗവേഷണത്തെയും പരീക്ഷണത്തെയും എത്തിക്കാന്‍ കഴിയും. അതിനുവേണ്ടിയുള്ള പരീക്ഷണ വസ്തുവായി നമ്മുടെ കുട്ടികള്‍ മാറുന്നുണ്ട്.
കേരളത്തിലാണ് പെന്റാവാലന്റ് ആദ്യം നടപ്പാക്കിയത്, ഒ.പി.വി നടപ്പിലാക്കിയത്. എല്ലാത്തരം പ്രതിരോധമരുന്നുകളുടെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് ഒ.പി.വി, ഐ.പി.വി എന്നുള്ളതല്ല, വാക്‌സിനല്ല കേരളത്തിലെ രോഗ വര്‍ധനയുടെ തോത് കുറച്ചത് എന്നതിന് നിരവധി തെളിവുകളുണ്ട്. കേരളത്തില്‍ മാത്രമല്ല വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സര്‍വയലന്‍സ് എന്നു പറയുന്ന സൈറ്റില്‍ പോയിട്ട് പോളിയോയുടെ സര്‍വയലന്‍സ് പോയി നോക്കിയാല്‍, പോളിയോ ഇന്‍സിഡന്റ് റേറ്റ് നോക്കിയാല്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയും മൊത്തം ഇന്‍സിഡന്റ് റേറ്റിന്റെ ഒരു 80 ശതമാനം കണ്ട് രോഗം കുറയുകയും ചെയ്യുന്ന ഒരു പോയന്റില്‍ വച്ചാണ് വാക്‌സിന്‍ ഇന്‍ട്രഡ്യൂസ് ചെയ്യപ്പെടുന്നത്. എല്ലാ രോഗങ്ങള്‍ക്കും ഭീകരമായ ഒരു ഉയര്‍ച്ചയ്ക്കു ശേഷം, ഒരു പകര്‍ച്ചയ്ക്ക് ശേഷം, ഇവയുടെ വ്യാപനാവസ്ഥ കുറഞ്ഞ് കുറഞ്ഞ് വരുന്ന ഒരവസ്ഥയുണ്ട്. അത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്.
ഈ വാക്‌സിന്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന ഒരു വര്‍ഷമുണ്ട്, ഒരു പോയന്റുണ്ട്. ആ പോയന്റിനു മുന്‍പ് മുതല്‍ തന്നെ ഈ രോഗത്തിന്റെ ഇന്‍സിഡന്റ് റേറ്റ് താഴോട്ടു തന്നെയായിരിക്കും. ഉദാഹരണത്തിന് 10 വര്‍ഷം മുന്‍പ് 500 പേര്‍ക്ക് ഉണ്ടായിരുന്ന ഒരു രോഗം അടുത്ത വര്‍ഷം 450, തൊട്ടടുത്ത വര്‍ഷം 400 അങ്ങനെ കുറഞ്ഞു വരുന്നതാണ് ഒരു രീതി. 400500 പ്രതിവര്‍ഷം ബാധിച്ചുകൊണ്ടിരുന്ന രോഗത്തിന്റെ നിരക്ക് 100150 ആയി കുറയുമ്പോഴാണ് വാക്‌സിന്‍ ആരംഭിക്കുന്നത്. ഇത് വ്യക്തമാകുന്ന ഗ്രാഫുകള്‍ ലഭ്യമാണ്. വാക്‌സിന്‍ തുടങ്ങുന്നത് രോഗം നിയന്ത്രിതമാകുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല, അത് ആവര്‍ത്തിച്ച് ഉറപ്പിക്കാനാവുന്നതാണ്. രോഗബാധയുടെ നിരക്കും ആ നിരക്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വാഭാവിക കുറവും രേഖപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ വിവരങ്ങളുടെ ഗ്രാഫിക്കല്‍ പ്രസന്റേഷന്‍ ഇതിനു തെളിവാണ്.

?ഈ വാക്‌സിനേഷന്‍ യുദ്ധം ഹോമിയോപ്പതിയും അലോപ്പതിയും തമ്മിലുള്ള അലോസരം കാരണമാണെന്ന് പൊതുവെ ഒരാരോപണമുണ്ട്
ശരിക്കും ചിരിവരുന്ന ഒരു കഥയാണിത്. ഇത് ഒരുപാട് കേട്ടതുമാണ്. നിങ്ങള്‍ ഹോമിയോപ്പതി ഡോക്ടറായ പി.ജി ഹരിയെ ഇന്റര്‍വ്യൂ ചെയ്യുന്നതുകൊണ്ട് സംഭവിച്ച ചോദ്യമാണിത്. ഡോ. ജേക്കബ് എം പുളിയില്‍ സെന്റ് സ്റ്റീഫന്‍ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗം ഹെഡ്ഡാണ്. അദ്ദേഹം നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ ഇമ്മ്യൂണൈസേഷന്‍ എന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രതിനിധിയുമാണ്.
ഇദ്ദേഹം വളരെ ശക്തമായി ഇത്തരം വാക്‌സിന്റെ അപകടങ്ങളെക്കുറിച്ച്, പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഡോ. ഇ.എം ഹെഗ്ഠൗ, ഇന്ത്യാ ഗവണ്‍മെന്റ് പത്മഭൂഷണ്‍ കൊടുത്ത് ആദരിച്ച കാര്‍ഡിയോളജിസ്റ്റാണ്. മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറായിരുന്നു. ഇദ്ദേഹത്തെപോലെ, വാക്‌സിനുകളുടെ അപകടങ്ങളെക്കുറിച്ചും മോഡേണ്‍ മെഡിസിനുകളുടെ അപകടങ്ങളെക്കുറിച്ചും പറഞ്ഞിട്ടുള്ള മറ്റൊരു ഡോക്ടറില്ല. തമിഴ്‌നാട്ടിലെ ഡോ. പുകഴേന്തി, കേരളത്തില്‍ ഡോ. ഖദീജ മുംതാസ്, ഡോ. മാധവന്‍കുട്ടി. ഈ അലോപ്പതി ഡോകടര്‍മാരെല്ലാം വാക്‌സിനേഷനെ പൂര്‍ണമായും തള്ളിയിട്ടില്ലെങ്കിലും അതിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടെടുക്കുകയും പറയുകയും ചെയ്തവരില്‍ ചിലര്‍ മാത്രമാണ്.

?മാര്‍ക്കറ്റ് ഇതിനെ നിയന്ത്രിക്കുന്നുണ്ടോ? എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായിട്ടും നാള്‍ക്കുനാള്‍ ഓരോ കുട്ടിയും ഉപയോഗിക്കുന്ന വാക്‌സിന്‍ മരുന്നുകള്‍, കേരളത്തിലെ ഓരോ വ്യക്തിയും ഉപയോഗിക്കുന്ന മരുന്നുകള്‍ അതിന്റെ വ്യാപനം അതിനൊന്നും ഒരു കുറവുമില്ല. നിയന്ത്രണവുമില്ല
എല്ലാത്തിന്റെയും ഒരു അടിസ്ഥാന പ്രശ്‌നം മാര്‍ക്കറ്റ് ആരോഗ്യത്തെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു പൊതുബോധം തന്നെയാണ്. മറ്റൊന്ന് മെഡിക്കല്‍ വിദ്യാഭ്യാസം മുതല്‍ തുടങ്ങുന്ന സാമൂഹ്യ ഉത്തരവാദിത്തമില്ലായ്മ. നാളിതുവരെ ഒരു ക്രീമിലെയര്‍ ആണ് ഡോക്ടര്‍മാരായിരുന്നത്. എന്നാല്‍ ഈ സ്വാശ്രയ കോളജുകള്‍ വന്നതോടു കൂടി അത് മാറി. ഡോക്ടര്‍മാരാകുന്നവരുടെ എണ്ണം കൂടി. കോളജുകള്‍ക്ക് ഫീസ് വാങ്ങുന്നതിലും പഠിച്ചിറങ്ങുന്നവര്‍ക്ക് ലക്ഷങ്ങളുടെ ഫീസ് തിരിച്ചുപിടിക്കുന്നതിനും മാത്രമായി ശ്രദ്ധ.
പ്രതിഷേധങ്ങളെ പോലും കോര്‍പറേറ്റുകള്‍ അവരുടെ രാഷ്ട്രീയവും പരസ്യവും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാക്കി മാറ്റും. കേരളത്തില്‍ ആരോഗ്യ ശാസ്ത്രമേഖലയില്‍ സത്യസന്ധമായ ഒരു ഗവേഷണം നടന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് വിലക്കെടുക്കാന്‍ പറ്റിയ ഒരു പറ്റം ഗവേഷകരെ കൊണ്ട്, 10 ദിവസത്തിനുള്ളില്‍ നിഷ്പക്ഷമായി നടത്തിയ ആ ഗവേഷണം തെറ്റാണെന്ന് തെളിയിക്കാന്‍ 100 കണക്കിന് വാദങ്ങളുമായി അവര്‍ രംഗത്തെത്തും. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് ഇതു പോലുള്ള കോര്‍പറേറ്റുകളുടെ പല്‍ന്‍ഡ് അജണ്ടയാണ് ഓട്ടിസവും വാക്‌സിനുകളും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തെ അംഗീകരിക്കാത്തത്.
പോളിയോ പരാലിസിസ് അഥവാ പിള്ളവാദം
കുട്ടികള്‍ക്കുണ്ടാവുന്ന ഒരു തളര്‍ച്ചാ രോഗമാണിത്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളില്‍ ഇത് ബാധിക്കുന്നു. പ്രധാനമായും മൂന്ന് ഉപവിഭാഗങ്ങളുള്ള പോളിയോ വൈറസിന്റെ പ്രവര്‍ത്തനമാണ് രോഗത്തിന് കാരണം. 1949ല്‍ ശാസ്ത്രലോകം രോഗാണുവിനെ തിരിച്ചറിഞ്ഞു. 1957 O.P.V ഓറല്‍ പോളിയോ വാക്‌സിന്‍ കെണ്ടത്തി. 1971ല്‍ ഇന്ത്യയില്‍ ആദ്യമായി പരീക്ഷിച്ചു. തുടര്‍ച്ചയായ പനിയും ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന തളര്‍ച്ചയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. വിസര്‍ജ്യത്തിലൂടെ പുറത്തു വരുന്ന രോഗാണു ഭക്ഷണത്തിലും കുടിവെള്ളത്തിലും പടര്‍ന്നാണ് രോഗവ്യാപനം നടക്കുന്നത്.

? നമ്മള്‍ ദൈവത്തെ പോലെ കരുതുന്ന ഡോക്ടര്‍മാര്‍ താന്‍ കൊടുക്കുന്ന മരുന്നിന് ഇന്ന ഗുണനിലവാരമില്ലെന്നും ഇന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും അറിഞ്ഞുകൊണ്ട് എന്തിനിങ്ങനെ രോഗികള്‍ക്ക് കുറിപ്പടിയെഴുതുന്നു
ശരിയാണ്, എന്നാല്‍ ഈ പ്രശ്‌നങ്ങളെ ഗൗരവപരമായി പഠിക്കുകയും മനസിലാക്കുകയും ചെയ്ത ഒരുപാട് ഡോക്ടര്‍മാര്‍ മോഡേണ്‍ മെഡിസിനില്‍ ഉണ്ട്. അത് ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് അകത്തും പുറത്തും ഒക്കെയുണ്ട്. എന്നാല്‍ വളരെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരം സംഘടനകളിലും മറ്റും പൊതു അഭിപ്രായ രൂപീകരണ ശക്തിയുള്ളത് മാര്‍ക്കറ്റ് അനുകൂല നിലപാടെടുക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിനാണ്. കമ്പോള അനുകൂല തീരുമാനങ്ങള്‍ക്കു മുന്‍പില്‍ മൗനം പാലിക്കാനേ മനുഷ്യപക്ഷ നിലപാട് എടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് കഴിയുന്നുള്ളൂ. ഇപ്പോള്‍ ഐ.എം.എ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനയുടെ ഒരു അപേക്ഷ, അതായത് സ്‌കൂള്‍ അഡ്മിഷന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക എന്ന സംഘടനയുടെ ഒരു പ്രമേയം അപേക്ഷയായി അവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങളുടെ പിന്തുണയോടുകൂടി പിറ്റേ ദിവസം വാര്‍ത്ത വരുന്നത്. ഗവണ്‍മെന്റ് തീരുമാനം എടുക്കാന്‍ പോകുന്നു, എന്ന തരത്തിലാണ്. സ്‌കൂള്‍ അഡ്മിഷന് വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ പോകുന്നതായി സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ധ്വനിയാണ് ആ വാര്‍ത്തയില്‍.
അങ്ങനെ ഇതൊരു നിയമപരമായ ബാധ്യത നടപടി എന്ന നിലയില്‍ വാക്‌സിന്‍ പ്രവര്‍ത്തനങ്ങളെ സ്വീകരിക്കാനുള്ള ഒരു അന്തരീക്ഷം പാകപ്പെടുത്തുകയാണ് മരുന്നു കമ്പനികളുടെ ഒത്താശയോടെ നടന്ന ഈ നാടകത്തിന് പിന്നില്‍. കേരളം ബാലാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവ നിയമമായിട്ടുള്ള ഒരു സംസ്ഥാനമാണ്. ഈ സംസ്ഥാനത്ത് ഒരു കുട്ടിയ്ക്ക് വാക്‌സിനേഷന്‍ കൊടുത്തിട്ടില്ല എന്നതുകൊണ്ട് ഒരു സ്‌കൂളിലും അഡ്മിഷന്‍ നിഷേധിക്കാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. എന്നാല്‍ പല സ്‌കൂളുകളിലും ഇപ്പോള്‍ വാക്‌സിനേഷന്‍ കാര്‍ഡ് നിര്‍ബന്ധമായി ചോദിക്കുന്നുണ്ട്. സ്വാഭാവികമായും സാധാരണക്കാരായ പേരന്റ്‌സിന് ആശങ്കയുണ്ടാക്കും. ഇങ്ങനെ നമ്മുടെ കുട്ടിയുടെ വിദ്യാഭ്യാസം, കുട്ടിയുടെ ആരോഗ്യം ഇതിലൊക്കെയുള്ള സാധാരണക്കാരന്റെ ഉല്‍കണ്ഠകളെ ഉപയോഗപ്പെടുത്തി മരുന്നുകള്‍ കേരളത്തിലെ കുഞ്ഞുങ്ങളുടെ മേല്‍ ചാര്‍ത്തുന്നതുകൊണ്ട്് രണ്ട് ഗുണമാണ് മരുന്ന് കമ്പനികളും സര്‍ക്കാരും ലക്ഷ്യംവയ്ക്കുന്നത്. ഒന്ന് പ്രചാരണത്തിനും മറ്റും കുറഞ്ഞ കാശുമതി. കിട്ടുന്ന റിസള്‍ട്ട് മരുന്നു കമ്പനികള്‍ക്കായിരിക്കും. നിയമപരമായ പല ബാധ്യതകളില്‍ നിന്നും മരുന്നു കമ്പനികള്‍ക്കും സര്‍ക്കാരിനും രക്ഷപ്പെടാനും കഴിയും. ഏതെങ്കിലും തരത്തില്‍ അപകടം സംഭവിച്ചാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ വൈകാരികമായ പ്രതികരണമോ അക്രമങ്ങളോ കേരളത്തില്‍ ഉണ്ടാവില്ല. മറ്റിടങ്ങളില്‍ കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കാരണം മരുന്നാണോ ഡോക്ടറാണോ എന്നു നോക്കാതെയുള്ള പ്രതികരണമുണ്ടാവും. കേരളത്തില്‍ അങ്ങനെ സംഭവിച്ചാലും കക്ഷികളെ ഒരു മേശക്കു ചുറ്റുമിരുത്തി അത് ഒത്തു തീര്‍പ്പാക്കും. വ്യക്തമായി പറഞ്ഞാല്‍ കേരളത്തില്‍, പൊതുസമൂഹത്തില്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണം ഭീതികരമായ രീതിയിലാണ്. ഒരു സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ പ്രതിഷേധ പ്രകടനങ്ങള്‍ക്കോ അപ്പുറത്തേക്ക് ആരും പോകില്ല എന്ന് കോര്‍പറേറ്റുകള്‍ ഉറപ്പുവരുത്തും.

? കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഏറെ ശാസ്ത്ര ബോധനങ്ങള്‍ നടത്തിയ ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണല്ലോ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. എന്തുകൊണ്ട് പരിഷത്തോ, മറ്റു ശാസ്ത്ര സംഘടനകളോ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരിഷത്തിന് പലമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. പരിഷത്ത് വികേന്ദ്രീകരണ ജനാധിപത്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍ പരിഷത്തിന്റെ നേതൃത്വം പോലും കേന്ദ്രീകരണ സംഘടനാ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. കേവല യുക്തിബോധത്തിന്റെയും കേവല ശാസ്ത്രബോധത്തിന്റെയും മാത്രം പരിഗണന വച്ച് മാത്രമാണ് അവരുടെ പല നിരീക്ഷണങ്ങളും. പലപ്പോഴും അത് സാമൂഹ്യ പരിസരങ്ങളെപ്പോലും പരിഗണിക്കാറില്ല. കുറെക്കാലമായി അലോപ്പതി രംഗത്തുള്ള ജനകീയ ഡോക്ടര്‍മാര്‍ എന്ന പേരുള്ളവരാണ് പരിഷത്തിന്റെ തലപ്പത്ത് വരുന്നത്. പരിഷത്തിന്റെ വിവിധ സബ് കമ്മിറ്റികളുടെ തലപ്പത്തും ഇത്തരം അലോപ്പതി ഡോക്ടര്‍മാര്‍ തന്നെയാണ് കൂടുതല്‍. ഇവരെല്ലാവരും തന്നെ അവര്‍ പഠിച്ചതും അവര്‍ ശീലിച്ചതും അവര്‍ നില്‍ക്കുന്നിടത്തെ ശാസ്ത്രീയ വിശദീകരണ ത്തിനും ന്യായീകരണത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
2015 അവസാനം മലപ്പുറത്ത് ഡിഫ്ത്തീരിയ പടര്‍ന്നപ്പോള്‍ പരിഷത്ത് രംഗത്ത് വരികയും ചില മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പരിഷത്തിന്റെ ഒരു സംസ്ഥാന കാംപയിന്‍ വരികയും ചെയ്തു. ഈ കാംപയിനിന്റെ ഭാഗമായുള്ള ഒറ്റ മുദ്രാവാക്യം മതി പരിഷത്ത് ഈ വിഷയത്തില്‍ എത്ര ശാസ്ത്രബോധത്തോടെയാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത് എന്നു തെളിയിക്കുന്നതിന്. പരിഷത്ത് ഉയര്‍ത്തിയ മുദ്രാവാക്യം ‘പ്രതിരോധ കുത്തിവയ്പ്പ് കുട്ടികളുടെ ജന്മാവകാശം’ എന്നായിരുന്നു. ശാസ്ത്രീയ ബോധവും സാമൂഹ്യ ബോധവുമുള്ള ഒരു പ്രസ്ഥാനം മുന്നോട്ട് വയ്‌ക്കേണ്ട മുദ്രാവാക്യം ഒരിക്കലും അതായിരുന്നില്ല. അത് ഈ സംഘടനകളുടെ അകത്തും പുറത്തും ചോദ്യം ചെയ്യപ്പെട്ടില്ല.

സുപ്രഭാതം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply