പോലീസ് സ്റ്റേഷനു പകരം ചാനല്‍ ഓഫീസുകള്‍ തേടിപ്പോകേണ്ട കാലം

പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയേണ്ടി വരുന്നതൊരു വകയാണ്. എന്നാലും പിണറായി വിജയന്റെ അഭ്യന്തരത്തിനു എന്താ കുഴപ്പം എന്ന് ചോദിച്ചു മെസ്സേജ് അയയ്ക്കുന്നവര്‍ക്ക് മറുപടിയായി എഴുതുന്നതാണ്. പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഏറ്റെടുത്ത ശേഷം കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്ന വാദം അത്ര ശരിയല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, അല്ലെങ്കില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈം രേഖപ്പെടുത്തിയ വര്‍ഷം 2016 ആയിരുന്നു (7,07,870 കേസുകള്‍), ആ വര്ഷം ആറുമാസം ആഭ്യന്തര വകുപ്പ് ഭരിച്ചത് പിണറായി വിജയനും ആയിരുന്നു, […]

pp

പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയേണ്ടി വരുന്നതൊരു വകയാണ്. എന്നാലും പിണറായി വിജയന്റെ അഭ്യന്തരത്തിനു എന്താ കുഴപ്പം എന്ന് ചോദിച്ചു മെസ്സേജ് അയയ്ക്കുന്നവര്‍ക്ക് മറുപടിയായി എഴുതുന്നതാണ്. പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഏറ്റെടുത്ത ശേഷം കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്ന വാദം അത്ര ശരിയല്ല, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, അല്ലെങ്കില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈം രേഖപ്പെടുത്തിയ വര്‍ഷം 2016 ആയിരുന്നു (7,07,870 കേസുകള്‍), ആ വര്ഷം ആറുമാസം ആഭ്യന്തര വകുപ്പ് ഭരിച്ചത് പിണറായി വിജയനും ആയിരുന്നു, അതിനടുത്ത വര്‍ഷവും കാര്യമായ കുറവൊന്നും ഉണ്ടായില്ല (6,52,904 കേസുകള്‍), ഈ വര്ഷം മാര്‍ച്ച് വരെ മാത്രം 1,53,031 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടെ ഇരുപതിലധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് നടന്നത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും വര്‍ദ്ധനയെ ഉള്ളൂ.
രണ്ടാമതായി പോലീസ് കൃത്യവിലോപം കാണിക്കുന്നു എന്ന പരാതി. അത് വെറുതെ പറയുന്നതല്ല. വിദേശ വനിത മിസ്സിംഗ് ആയ പരാതി പോലീസ് സീരിയസ് ആയി എടുത്തില്ല എന്ന ആക്ഷേപം വന്നു ഒരു മാസം തികയുന്നതിനു മുന്‍പേ പത്ത് വയസുള്ള ഒരു കുട്ടിയെ മോളസ്റ്റ് ചെയ്തത് തെളിവ് സഹിതം പരാതി കൊടുത്തിട്ടും പോലീസ് കേസെടുക്കാതെ വിട്ടൂ. വീണ്ടും ഒരു മാസം തികയുന്നതിനു മുന്‍പേ കിഡ്‌നാപ്പിംഗ് പോലൊരു സീരിയസ് ക്രൈം നടന്നിട്ടും പോലീസ് വേണ്ട നടപടികള്‍ എടുക്കാതെ ഒരു ചെറുപ്പക്കാരനേ മരണത്തിലെത്തിച്ചു.. ആദ്യത്തെയും അവസാനത്തെയും കേസുകളില്‍ ഇരകള്‍ മരണപ്പെട്ടു എന്നോര്‍ക്കണം. കസ്റ്റഡി മരണം എന്നത് ഇപ്പോള്‍ ലോകത്ത് തന്നെ അപൂര്‍വ്വമായാണ് നടക്കുന്നത് ഈ ഭരണത്തില്‍ അതും നടന്നു, അതും യാതൊരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു നിരപരാധിയെ. പിഴവുകള്‍ വീണ്ടും വീണ്ടും അവര്ത്തിക്കുന്നതെന്തുകൊണ്ട്? ആദ്യത്തെ സംഭവത്തിനു ശേഷം ജനങ്ങള്‍ ഗുരുതരമായ ഒരു പരാതിയുമായി ചെന്നാല്‍ അതിനു പ്രഥമ പരിഗണന കൊടുക്കണം എന്ന് എല്ലാ പോലീസ് സ്റ്റെഷനുകളിലെക്കും ഒരു സര്‍ക്കുലര്‍ എങ്കിലും അയച്ചിരുന്നെങ്കില്‍ കുറച്ചെങ്കിലും വ്യത്യാസം ഉണ്ടാവുമായിരുന്നില്ലേ?
പോലീസ് എന്നത് ഏകമുഖമായ ഒരു സംവിധാനമാണ്, അതില്‍ വ്യക്തികളൊന്നുമില്ല, ഉണ്ടാവാന്‍ പാടില്ല. ഒരു കേസ് വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ നടപടിക്രമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പോലീസിന്റെ മുന്നിലുണ്ട്. അത് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ ആയും പീനല്‍ കോഡ് ആയും മറ്റു നിയമങ്ങളായും. അതായത് കെവിന്റെ മരണശേഷം പോലീസ് കാണിച്ച ഉര്‍ജ്ജസ്വലത മരിക്കുന്നതിനു മുന്‍പെയാണ് ഉണ്ടാവേണ്ടിയിരുന്നത്. അതാണ് ചട്ടം. അതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും.
പോലീസ് വരുത്തുന്ന പിഴവിന് പോലീസ് മന്ത്രി എന്ത് ചെയ്യാനാ എന്ന് ചോദിക്കുന്നവരോട് മറുപടി പറയണോ എന്നൊരു സംശയമുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ നക്‌സല്‍ വേട്ടയില്‍ കുപ്രസിദ്ധനാണ് കെ.കരുണാകരന്‍. നക്‌സല്‍ പ്രവര്‍ത്തകരായ ചെറുപ്പക്കാരെ മനുഷ്യത്വ രഹിതമായ നിലയില്‍ വേട്ടയാടിയ മനുഷ്യന്‍. പക്ഷെ ആ കരുണാകരന് പോലും ഇല്ലാത്ത നക്‌സല്‍ ഭീഷണി നാട്ടില്‍ നക്‌സലുകളുടെ പൊടിപോലുമില്ലാത്ത ഈ കാലത്ത് കമ്യൂണിസ്റ്റ് മന്ത്രിയായ പിണറായി വിജയനുണ്ട് എന്നത് കൌതുകകരമാണ്. ഈ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാവോയിസ്റ്റ് ളുടെ ഒരു വധഭീഷണി മുഖ്യമന്ത്രി പിണറായി വിജയനുണ്ടായി. തൃശൂര്‍ പാലക്കാട് അതിര്‍ത്തിയിലെ പഴയന്നൂരില്‍ ഒരു വര്‍ക്ക്‌ഷോപ്പിന്റെ ചുവരില്‍ പിണറായി വിജയന്റെ തലവെട്ടും എന്നൊരു പോസ്റ്റര്‍ ആരോ പതിച്ചുവെന്നാണ് വാര്‍ത്ത വന്നത്. പോലീസ് കേസെടുത്തു അന്വേഷണം നടത്തി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. അതിനു ശേഷവും ഭീഷണികള്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. അതിനും മുന്‍പും ഭീഷണി ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍ കാരണം 2016 ഡിസംബര്‍ മാസത്തില്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം കൊടുക്കാന്‍ ചെന്ന പാലക്കാട്ടെ കടപ്പാറ സ്വദേശികളായ ആദിവാസികളെ പോരാട്ടം പ്രവര്‍ത്തകര്‍ എന്നാരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അവരെ പരസ്യമായി തുണിയുരിഞ്ഞു പരിശോധിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ചില ട്രൈബല്‍ സംഘടനകള്‍ സമരവും ചെയ്തതാണ്.
General Administration, All India Services, Planning and Economic Affairs, Science, Technology and Environment, Scientific Institutes, Personnel and Administrative Reforms, Election, Integration, Sainik Welfare, Distress Relief, State Hospitality, Airports, Metro Rail, Inter State River Waters, Information and Public Relations, Non-Resident Keralites, Affairs, Vigilance, Administration of Civil and Criminal Justice, Fire and Rescue Services, Prisons,Printing and Stationery, Youth Affairs എന്നീ വകുപ്പുകളാണ് ആഭ്യന്തര വകുപ്പിന് പുറമേ നമ്മുടെ മുഖ്യമന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത്. ഇങ്ങനൊരു വണ്‍ മാന്‍ ഷോ നടത്തുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണ്, കൊള്ളാവുന്നവര്‍ മന്ത്രിസഭയില്‍ കുറവായതാണോ കാരണം? ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് മന്ത്രിയും ഭക്തരും മനസിലാക്കണം. കേരളത്തിന്റെ ഭരണം പിണറായി വിജയന്‍ യുദ്ധം ചെയ്തു നേടിയതല്ല, അതൊരു ജനകീയ തിരഞ്ഞെടുപ്പ് വഴി ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടതാണ് എന്നെങ്കിലും ഓര്‍ക്കേണ്ടതല്ലേ?
കോട്ടയത്തെ സബ് ഇന്‍സ്‌പെക്ടര്‍ പോലും ഒരു കണക്കിന് പറഞ്ഞാല്‍ ഒരു ബലിയാടാണ്, കാരണം ഇത്രയും സുരക്ഷാ ഭീഷണി നേരിടുന്ന മുഖ്യമന്ത്രി ആ സ്റ്റേഷന്റെ പരിധിയിലൂടെ പോകുമ്പോള്‍ സുരക്ഷാ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയാല്‍ അയാളുടെ തല ഉരുളും. അതിനാല്‍ താരതമ്യേനെ ദരിദ്രനും നിസ്സാരനുമായ ഒരു പിതാവും ഒരു ചെറിയ പെണ്‍കുട്ടിയും കരഞ്ഞുകൊണ്ട് ചെന്ന് പറഞ്ഞ പരാതി അയാള്‍ രണ്ടാമത് പരിഗണിക്കാനായി മാറ്റിവെച്ചതാവാം. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന കിട്ടും എന്നൊക്കെയാണ് സങ്കല്പങ്ങള്‍, പക്ഷെ വിനായകന്‍ എന്ന കുട്ടിയെ പോലീസ് കസ്ട്ടടിയില്‍ എടുത്തു മര്‍ദ്ദിക്കാന്‍ കാരണം ആ കുട്ടിയുടെ ജാതിയും താമസിക്കുന്ന സ്ഥലവും ആയിരുന്നു. കെവിന്റെ കേസില്‍ പോലും ഇതാണ് നടന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഒരൊറ്റ ഉത്തരവിലൂടെ നിര്‍ത്താവുന്നതല്ലെയുള്ളൂ.
ഇനിയെന്ത് വേണമെന്ന് മുഖ്യമന്ത്രിയും മന്ത്രിയുടെ രാഷ്ട്രീയ കക്ഷിയുമാണ് തീരുമാനിക്കേണ്ടത്. ഇങ്ങനങ്ങ് പോയാല്‍ മതിയോ? ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ജനം താമസിയാതെ പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോകുന്നത് നിര്‍ത്തി ചാനല്‍ ഓഫീസുകള്‍ തേടിപ്പോകും എന്നാണ് തോന്നുന്നത്.

കടപ്പാട്‌

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply