പോലീസിന്റെ സവര്‍ണ്ണ / സംഘി ആഭിമുഖ്യത്തിന് മുന്‍കാല പ്രാബല്യം….

ബച്ചു മാഹി പോലീസിലെ സംഘപരിവാര ഘടകം ഇന്ന് കക്ഷി ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നുണ്ട്. സര്‍ക്കാറിന് നേരെ പാഞ്ഞ് വരുന്ന ശരങ്ങള്‍ തടുക്കാനായിട്ടാണെങ്കിലും, സംഘപരിവാര്‍ ലോബിയുടെ അജന്‍ഡകള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന കാര്യം കോടിയേരി ഉള്‍പ്പെടെ ഏതാണ്ടെല്ലാവരും സമ്മതിക്കുന്നുണ്ട്. എങ്കില്‍, ആ ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി തടയിടേണ്ടതല്ലേ?! അത് അങ്ങനെ തുടരും എന്നാണെങ്കില്‍ രാഷ്ട്രീയാധികാരം എന്ന പദത്തിന് എന്താണ് പ്രസക്തി? UAPA ഉപയോഗിച്ച് വേട്ടയാടുന്നത് നിര്‍ബാധം തുടരുന്നുണ്ട്. അതും കേവലം സംഘപരിവാര്‍ അജണ്ടയായി സമാധാനിക്കണോ അതോ സെക്രട്ടറി സൂചിപ്പിച്ച […]

pppബച്ചു മാഹി

പോലീസിലെ സംഘപരിവാര ഘടകം ഇന്ന് കക്ഷി ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നുണ്ട്. സര്‍ക്കാറിന് നേരെ പാഞ്ഞ് വരുന്ന ശരങ്ങള്‍ തടുക്കാനായിട്ടാണെങ്കിലും, സംഘപരിവാര്‍ ലോബിയുടെ അജന്‍ഡകള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന കാര്യം കോടിയേരി ഉള്‍പ്പെടെ ഏതാണ്ടെല്ലാവരും സമ്മതിക്കുന്നുണ്ട്. എങ്കില്‍, ആ ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി തടയിടേണ്ടതല്ലേ?!
അത് അങ്ങനെ തുടരും എന്നാണെങ്കില്‍ രാഷ്ട്രീയാധികാരം എന്ന പദത്തിന് എന്താണ് പ്രസക്തി? UAPA ഉപയോഗിച്ച് വേട്ടയാടുന്നത് നിര്‍ബാധം തുടരുന്നുണ്ട്. അതും കേവലം സംഘപരിവാര്‍ അജണ്ടയായി സമാധാനിക്കണോ അതോ സെക്രട്ടറി സൂചിപ്പിച്ച പോലെ നല്ല UAPA, ചീത്ത UAPA എന്ന ക്ലാസിഫിക്കേഷനില്‍ അംഗീകരിക്കാവുന്നതാണോ ഇപ്പോഴും രാഷ്ട്രീയ വിമതര്‍ക്ക് / അവരോട് ഏതെങ്കിലും തരത്തില്‍ ബന്ധം സൂക്ഷിക്കുന്നവര്‍ക്ക് നേരെ ചാര്‍ത്തുന്ന UAPA കേസുകള്‍?
മറ്റൊന്ന്, മുസ്ലിം / ദലിത് ഭരണകൂട വേട്ടകളില്‍ പോലീസിന്റെ സവര്‍ണ്ണ / സംഘി ആഭിമുഖ്യം ഒരു പ്രധാന ഘടകം ആണെന്നിരിക്കെ മുന്‍കാല പ്രാബല്യത്തോടെ ഒരു പോലീസ് ഓഡിറ്റ് വേണ്ടതല്ലേ?
കരുണാകര ഭരണത്തില്‍ സിറാജുന്നിസ എന്ന ബാലികയെ വെടിവെച്ചിട്ടത് അന്നത്തെ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ ഇന്നോളം വിഷയമായിട്ടില്ല. എനിക്ക് മുസ്ലിം ശവങ്ങള്‍ വേണമെന്നാക്രോശിച്ച് വെടിവെപ്പിന് ആജ്ഞ നല്കിയ അന്നത്തെ എസ്.പി. രമണ്‍ ശ്രീവാസ്തവ പിന്നീട് ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ ഡി.ജി.പി. ആയി.
കഴിഞ്ഞ ഇടത് ഭരണത്തില്‍ വലിയതുറയില്‍ 6 മുസ്ലിംകളെ നീതീകരണമില്ലാതെ വെടിവെച്ച് കൊന്നവര്‍ക്ക് അന്ന് കോടിയേരിയും വീയെസും പിണറായിയും ഉള്‍പ്പെടെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വലിയ പ്രകോപനമില്ലാതെ നടന്ന കാസര്‍ഗോഡ് വെടിവെപ്പിന് പിന്നിലും ചില ഉദ്യോഗസ്ഥരുടെ വര്‍ഗ്ഗീയമനസ്സ് പ്രവര്‍ത്തിച്ചിരുന്നു. പ്രതിപക്ഷവും ഈയിടെ നടന്ന നിലമ്പൂര്‍ വെടിവെപ്പിലേത് പോലെ പിന്തുണയോ മൗന പിന്തുണയോ നല്കി.
കഴിഞ്ഞ ഇടത് ഭരണക്കാലത്തെ മറ്റൊരു പ്രധാന സംഭവമായിരുന്നുDHRM വേട്ട. വര്‍ക്കല ശിവദാസന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കേസില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി കുറ്റസമ്മതമൊഴി വാങ്ങിയ ആ ദലിത് യുവാക്കള്‍ക്ക് നേരെ ചൂണ്ടാന്‍ അലംഘനീയമായ തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആ കേസ് ഫ്രെയിം ചെയ്തതാണെന്ന് അന്ന് ചില പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതൊഴിച്ചാല്‍ ഏതാണ്ട് വിസ്മൃതമായ ഒന്ന്.
2006ല്‍ എല്‍ ഡി എഫ് ഭരണത്തില്‍ തന്നെയാണ് പാനായിക്കുളം കേസ് ഉണ്ടായതും. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക് എന്ന വിഷയത്തില്‍, ആര്‍ക്കും കടന്ന് ചെല്ലാവുന്ന ഒരു പൊതു ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയാണ് സിമിയുടെ രഹസ്യയോഗം ആയി ചിത്രീകരിക്കപ്പെട്ട്, ഒടുക്കം രാജ്യദ്രോഹവും ഡഅജഅയും അടക്കം ചാര്‍ജ്ജ് ചെയ്യപ്പെട്ട് രണ്ട് പേര്‍ക്ക് 14 വര്‍ഷവും 3 പേര്‍ക്ക് 12 വര്‍ഷവും വീതം ശിക്ഷിക്കപ്പെട്ടത്.
2013ല്‍ യുഡിഎഫ് ഭരണക്കാലത്തെ നാറാത്ത് കേസില്‍ 22 മുസ്ലിം യുവാക്കള്‍ക്കെതിരെ UAPA ചുമത്തിയത് ഈയിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി ഭരണകാലത്തും ഇപ്പോള്‍ UAPA ചുമത്തപ്പെട്ടതും ഏതാണ്ട് മിക്കവാറും മുസ്ലിം, ദലിത്, ആദിവാസി സമൂഹങ്ങളില്‍ പെട്ടവര്‍ക്ക് നേരെയാണ് എന്നത് കേവല യാദൃച്ഛികതയല്ല.
പോലീസ് മാധ്യമ കോക്കസ് കൊണ്ടാടുകയും ഒട്ടേറെ യുവാക്കള്‍ അഴികള്‍ക്കുള്ളില്‍ പോകുകയും ചെയ്ത പല സെന്‍സേഷനലൈസ്ഡ് ‘തീവ്രവാദ’കേസുകളും ഒരു റീ ഓഡിറ്റിന് വിധേയമാക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അറിയാം, അവയിലൊക്കെ എന്തോരം നിരപരാധികള്‍, പോലീസിനാലും നിയമത്താലും സമൂഹത്താലും വേട്ടയാടപ്പെട്ട് തീവ്രവാദി മുദ്രയോടെ ജയിലറകളില്‍ പ്രതീക്ഷയറ്റ് ദിനങ്ങള്‍ തള്ളി നീക്കുന്നുണ്ടാകണമെന്ന്.
രണ്ട് അനുഭവങ്ങള്‍ കൂടി പങ്ക് വയ്ക്കാം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഞാറ്റുവേല ചുംബനസമര പങ്കാളികളെ ഹനുമാന്‍ സേനക്കാരും മഫ്തി പോലീസും മര്‍ദിക്കുമ്പാള്‍ തടയാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകന്‍ അനീബിനെ കടുത്ത വകുപ്പുകള്‍ ചാര്‍ത്തി ജയിലില്‍ അടച്ചപ്പോള്‍ ഇടപെട്ട ഭരണകക്ഷിക്കാരന്‍ കൂടിയായ കോഴിക്കോട് എം.പി. രാഘവന് ഏമാന്റെ മറുപടി, സാറതില്‍ ഇടപെടണ്ട; തീവ്രവാദ കേസാണ്. സാറിന്റെ ഇമേജ് പോകും എന്നായിരുന്നത്രേ.
മറ്റൊന്ന് സുഹൃത്ത് ജയറാം മറ്റൊരു സുഹൃത്തിനെ ഉദ്ധരിച്ചത്:
ഐ.ജി. റാങ്കിലുള്ള സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥന്‍ തന്റെ ധര്‍മ്മസങ്കടം വിവരിച്ചത്. ‘കീഴുദ്യോഗസ്ഥര്‍ ചാര്‍ജ്ജ് ചെയ്യുന്ന പല തീവ്രവാദ കേസുകളും പ്രഥമദൃഷ്ട്യാ ഫ്രെയിമിങ് ആണെന്ന് ഉത്തമബോധ്യം ഉണ്ടെങ്കില്‍ പോലും ഇടപെടാതെ നിശ്ശബ്ദത പാലിക്കാനെ കഴിയൂ. അല്ലെങ്കില്‍ നമ്മക്കുറിച്ച് ഡിപാര്‍ട്ട്‌മെന്റ് എത്തുന്ന നിഗമനം തീവ്രവാദത്തോട് മൃദുസമീപനം പുലര്‍ത്തുന്നയാള്‍ എന്നായിരിക്കും. അറിഞ്ഞ് കൊണ്ട് ആരും അത്തരമൊരു റിസ്‌ക് എടുക്കില്ലല്ലോ.’

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply