പോപ്പിന്റെ 10 കല്‍പ്പനകളും കര്‍ദ്ദിനാളിന്റെ ഇടയലേഖനവും.
മനുഷ്യരെ മുഴുവന്‍ ഒന്നായി കാണുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചെയ്യുന്നതെങ്കില്‍ എന്താണ് നമ്മുടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി ചെയ്യുന്നത്? ഒരാളേയും മതപരിവര്‍ത്തനത്തിനു വിധേയരാക്കി സഭയില്‍ വിശ്വാസികളുടെ എണ്ണം കൂട്ടരുതെന്ന് മാര്‍പ്പാപ്പ പറയുമ്പോള്‍ സഭയില്‍ കുട്ടികള്‍ കുറയുന്നു എന്നും അതിനു പരിഹാരം കാണണമെന്നും കര്‍ദ്ദിനാള്‍ പറയുന്നു. സഭയില്‍ പുരോഹിതരുടെ എണ്ണം കുറയുന്നതിനെ കുറിച്ച് മാര്‍പ്പാപ്പക്ക് ആശങ്കയില്ല. എന്നാല്‍ ആഗോളീകരണത്തിന്റെയും സമൂഹ മാധ്യമങ്ങളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകുന്നതായും അണുകുടുംബങ്ങളിലെ മാതാപിതാക്കള്‍ കുട്ടികളുടെ ദൈവവിളികളെ നിരുല്‍സാഹപ്പെടുത്തുന്നതയും കര്‍ദ്ദിനാള്‍ വിലപിക്കുന്നു. സമൂഹ മാധ്യമങ്ങളിലും […]
മനുഷ്യരെ മുഴുവന്‍ ഒന്നായി കാണുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചെയ്യുന്നതെങ്കില്‍ എന്താണ് നമ്മുടെ കര്‍ദ്ദിനാള്‍ ആലഞ്ചേരി ചെയ്യുന്നത്? ഒരാളേയും മതപരിവര്‍ത്തനത്തിനു വിധേയരാക്കി സഭയില്‍ വിശ്വാസികളുടെ എണ്ണം കൂട്ടരുതെന്ന് മാര്‍പ്പാപ്പ പറയുമ്പോള്‍ സഭയില്‍ കുട്ടികള്‍ കുറയുന്നു എന്നും അതിനു പരിഹാരം കാണണമെന്നും കര്‍ദ്ദിനാള്‍ പറയുന്നു. സഭയില്‍ പുരോഹിതരുടെ എണ്ണം കുറയുന്നതിനെ കുറിച്ച് മാര്‍പ്പാപ്പക്ക് ആശങ്കയില്ല. എന്നാല്‍ ആഗോളീകരണത്തിന്റെയും സമൂഹ മാധ്യമങ്ങളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകുന്നതായും അണുകുടുംബങ്ങളിലെ മാതാപിതാക്കള്‍ കുട്ടികളുടെ ദൈവവിളികളെ നിരുല്‍സാഹപ്പെടുത്തുന്നതയും കര്‍ദ്ദിനാള്‍ വിലപിക്കുന്നു. സമൂഹ മാധ്യമങ്ങളിലും വൈദികരെയും സന്യസ്ഥരെയും കളിയാക്കുന്നതും ദൈവവിളികള്‍ കുറയാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
സ്വന്തം മതത്തെ പറ്റി അഭിമാനമോ അഹങ്കാരമോ ഇല്ലാത്ത തികച്ചും വ്യത്യസ്ഥനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പതിയ പത്തു കല്‍പ്പനകള്‍ ഏറെ കയ്യടി നേടിക്കഴിഞ്ഞു.
1. ജീവിയ്ക്കുക, ജീവിയ്ക്കാന്‍ അനുവദിയ്ക്കുക
2. മറ്റുള്ളവരോട് തുറന്ന മനസ്സും മഹാമനസ്‌കതയും പുലര്‍ത്തണം. ഉള്ളിലേയ്ക്കു സ്വയം വലിയുന്നവന്‍ സ്വാര്‍ത്ഥനായി മാറും. കെട്ടിക്കിടക്കുന്ന ജലം മലിനമാകുന്നതുപോലെ കെട്ടിയിട്ട മനസ്സും മലിനമാകും.
3. ക്ഷോഭമില്ലാത്ത, ശാന്തമായ ജീവിതം നയിയ്ക്കുക.
4.ആരോഗ്യകരമായ വിശ്രമവേളകള്‍ കണ്ടെത്തുക. ഉപഭോക്തൃ മനോഭാവം നമുക്കു സമ്മാനിച്ചത് ആശങ്കകളാണ്.
5. ഞായറാഴ്ച കുടുംബത്തിനു വേണ്ടിയാണ്.
6.ചെറുപ്പക്കാരുമായി നന്നായി ഇടപെടുക. മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഹരിമരുന്നുകളിലെയ്ക്കു വഴുതി വീണു ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം.
7.പ്രകൃതിയെ ബഹുമാനിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുക.
8.നിഷേധാത്മക സമീപനം അവസാനിപ്പിയ്ക്കുക. മറ്റുള്ളവരെക്കുറിച്ച് നിഷേധാത്മകമായി സംസാരിയ്ക്കുന്നത് നമ്മുടെ ആത്മവിശ്വാസമില്ലായ്മയാണു കാണിയ്ക്കുന്നത്. പോസിറ്റീവായ സംസാരത്തിലൂടെ നമ്മെതന്നെ ഉയര്‍ത്തുന്നറ്റിനു പകരം മറ്റുള്ളവരെ വെട്ടിത്താഴെയിടുന്നതുപോലെയാണ് നിഷേധാത്മക സംസാരം.
9. മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിയ്ക്കരുത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിയ്ക്കുക. സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ നമ്മളും വളരും. എല്ലാറ്റിലും മോശം മതപരിവര്‍ത്തനമാണ്. അതു നമ്മെ തളര്‍ത്തും. മതപരിവര്‍ത്തനത്തിനായി ഒരു വ്യക്തിയുമായി നാം സംസാരിയ്ക്കുന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിയ്ക്കാത്തതിനു തുല്യമാണ്. അതു നിര്‍ബന്ധിയ്ക്കലാണ്.
10. സമാധാനത്തിനായി പ്രവര്‍ത്തിയ്ക്കുക. സമാധാനത്തിനുള്ള ആഹ്വാനം പ്രഘോഷിയ്ക്കപ്പെടണം. സമാധാനമെന്നതു നിശ്ശബ്ദമല്ല. ചലനാത്മകമാണ്. ഇവയാണ് അദ്ദേഹത്തിന്റെ പത്തു കല്‍പ്പനകള്‍. ഒരിടത്തുപോലും അദ്ദേഹം സ്വന്തം മതത്തെ കുറിച്ച് പറയുന്നതേയില്ല. മറിച്ച് പറയുന്നത് പ്രകൃതിയെ സംരക്ഷിക്കാനാണ്. കൂടാതെ സമാധാനത്തിനായി പ്രവര്‍ത്തിക്കാനും.
മറുവശത്ത് കഴിഞ്ഞ ദിവസം പല പള്ളികളിലും വായിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തെ കുറിച്ചുള്ള വാര്‍ത്തയിങ്ങനെ. സമര്‍പ്പിത ദൈവവിളിയില്‍ സിറോ മലബാര്‍ സഭയില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം. കുടുംബ സദസുകളിലും സമൂഹ മാധ്യമങ്ങളിലും വൈദികരെയും സന്യസ്ഥരെയും കളിയാക്കുന്നതും ദൈവവിളികള്‍ കുറയാന്‍ കാരണമാകുന്നുണ്ട്. സഭയില്‍ കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവ് കണ്ടില്ലെന്ന് നടിക്കരുത്. കുടുംബ സദസുകളിലും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വൈദികരെയും സന്യസ്ഥരെയും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത കൂടി വരികയാണ്. ഇത് സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ കുറയാന്‍ കാരണമാകുന്നുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ലൈംഗിക മേഖലകളിലുള്ള ഇടര്‍ച്ചകള്‍ കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. സ്‌നേഹം എന്ന വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം.
ബന്ധങ്ങളില്‍ ബന്ധനസ്ഥരാകുന്നവരുടെ കണ്ണീര്‍കഥകള്‍ കാണാതെ പോകരുത്. ആഗോളീകരണത്തിന്റെയും സമൂഹ മാധ്യമങ്ങളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകുന്നു അണുകുടുംബങ്ങളിലെ മാതാപിതാക്കള്‍ കുട്ടികളുടെ ദൈവ വിളികളെ നിരുല്‍സാഹപ്പെടുത്തുന്നു. യുവജനങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.കാലഘട്ടത്തിന് അനുസൃതമായി പൗരോഹിത്യ സന്യസ്ഥ സമൂഹം തങ്ങളെ തന്നെ ആകര്‍ഷണീയമാക്കണമെന്നും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.
എന്താണ് കര്‍ദ്ദിനാള്‍ പറയുന്നത്? സഭക്കുവേണ്ടി പ്രവര്‍ത്തിക്കുക. സമൂഹത്തെ കുറിച്ചോ പ്രകൃതിയെ കുറിച്ചോ ഒന്നുമില്ല. അടുത്തടുത്ത രണ്ടുദിവസങ്ങളാണ് ഇവ രണ്ടും പുറത്തുവന്നത്. തീര്‍ച്ചയായും ഒരു താരതമ്യപഠനം ഇവിടെ പ്രസക്തമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in