പോക്‌സോ : ഇരട്ടനീതിക്കെതിരെ കൂട്ടായ്മ
‘ അപ്പീല്‍ ഒക്കെ സ്വീകരിക്കാം പക്ഷെ ജാമ്യം നല്‍കില്ല ‘ ബാബുവിന്റെ കേസ് പരിഗണിക്കവേ ഹൈക്കോടതി നടത്തിയ ആദ്യ നിലപാടാണിത്. ജീവിക്കുന്ന ഗോത്ര ആചാരപ്രകാരം ഭാര്യയായി കണ്ടെത്തിയവളെ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്ന ബാബു എന്ന ആദിവാസി യുവാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യാന്‍ പോലീസ് പറഞ്ഞ ന്യായം ഭാര്യക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നുള്ളതാണു. ഇന്ത്യയില്‍ പോക്‌സോ എന്ന നിയമം നടപ്പില്‍ വരുന്നതിനും മുന്‍പേ ആചാര പ്രകാരം വിവാഹം കഴിക്കുകയും ജീവിക്കുകയും ചെയ്ത് വരുന്നവരാണു വയനാട്ടിലെ […]
‘ അപ്പീല്‍ ഒക്കെ സ്വീകരിക്കാം പക്ഷെ ജാമ്യം നല്‍കില്ല ‘
ബാബുവിന്റെ കേസ് പരിഗണിക്കവേ ഹൈക്കോടതി നടത്തിയ ആദ്യ നിലപാടാണിത്. ജീവിക്കുന്ന ഗോത്ര ആചാരപ്രകാരം ഭാര്യയായി കണ്ടെത്തിയവളെ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്ന ബാബു എന്ന ആദിവാസി യുവാവിനെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യാന്‍ പോലീസ് പറഞ്ഞ ന്യായം ഭാര്യക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നുള്ളതാണു. ഇന്ത്യയില്‍ പോക്‌സോ എന്ന നിയമം നടപ്പില്‍ വരുന്നതിനും മുന്‍പേ ആചാര പ്രകാരം വിവാഹം കഴിക്കുകയും ജീവിക്കുകയും ചെയ്ത് വരുന്നവരാണു വയനാട്ടിലെ ആദിവാസികള്‍, നാട്ടിലെ സ്ത്രീ പീഢകരെയും പെണ്ണുകെട്ടികളെയും നിലക്ക് നിര്‍ത്താനും ശിക്ഷിക്കാനും രൂപം കൊണ്ട നിയമം കാട്ടിലെ പ്രാബ്ധങ്ങള്‍ക്കു നടുവില്‍ അറിയാതെ പോയവര്‍ക്ക് നാടര്‍ ഒരുക്കിയ പരിഹാരമാണു 30 ഉം 40 ഉം വര്‍ഷം നീളുന്ന ജയില്‍ വാസം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഢിപ്പിക്കുകയും അതില്‍ കുഞ്ഞിനെ ഉണ്ടാക്കുകയും ചെയ്ത ക്രിസ്ത്യന്‍ പുരോഹിതനായ റോബിന്‍ വടക്കഞ്ചേരിയെ സംരക്ഷിക്കാന്‍ കുഞ്ഞിനെ ഒളിച്ച് കടത്തുകയും വയനാട്ടിലെ അനാഥമന്ദിരത്തില്‍ താമസിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്ത തേരകത്തിലച്ചന്‍ തന്നെയാണു ഭാര്യയുടെയും കുഞ്ഞിന്റെയും കരച്ചിലുകള്‍ക്കും ആവലാതികള്‍ക്കും നടുവില്‍ നിന്നും ബാബുവിനെ ജയിലിലേക്ക് അയക്കാന്‍ വഴി വെട്ടിയത്,
സൗകര്യങ്ങളെ എത്ര സമര്‍ത്ഥമായി തിരിമറി നടത്താം എന്ന് ഓരോ നിമിഷവും തെളിയിച്ച് കൊണ്ടിരിക്കുന്ന അധികാര ഇടങ്ങളില്‍ ബാബുമാര്‍ ഇപ്പോഴും കണ്ണുമൂടികെട്ടിയ നീതി ദൈവങ്ങള്‍ക്ക് മുന്നില്‍ കാത്തു കെട്ടി കിടപ്പാണു. ജുഡീഷ്യറിയോ അതിന്റെ വ്യവഹാരങ്ങളോ പരിചിതമല്ലാത്തവര്‍ക്കിടയില്‍ എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന ഒന്നാണു നിയമത്തിന്റെ നൂലാമാലകള്‍, നിയമങ്ങളും അതിന്റെ വ്യാപ്തിയും തീരെ ബോധമില്ലാത്തവര്‍ക്കിടയില്‍ നിയമം നടപ്പിലാക്കും മുന്‍പേ ഒരു ബോധവല്‍ക്കരണം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ തോളത്തുറങ്ങുന്ന കുഞ്ഞിനെയും ഉപേക്ഷിച്ച് ബാബുമാര്‍ക്ക് ജയിലിരുളിലേക്ക് യാത്ര പോകേണ്ടി വരില്ലായിരുന്നു, വംശീയമായി ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തിനപ്പുറം ചിന്ത ഇല്ലാത്തവര്‍ക്ക് കുറ്റകൃത്യം തടയുന്നതിനല്ലല്ലോ താല്‍പര്യം,
ഒരൊറ്റ ദിവസം കൊണ്ട് ജാമ്യം നല്‍കണമെന്ന് വാശിപിടിക്കുന്ന കോടതികള്‍ ഫാദര്‍ തേരകത്തിനു നല്‍കുന്ന പരിഗണനയുടെ നാലിലൊന്ന് കാണിച്ചിരുന്നെങ്കില്‍ 2 വര്‍ഷം ജാമ്യം പോലുമില്ലാതെ ബാബുവിനു ജയിലില്‍ കഴിയേണ്ടി വരില്ലായിരുന്നു. ജാമ്യം നല്‍കില്ലന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്ന കോടതി ഒരു വശത്ത്, കീഴടങ്ങുന്ന പ്രതിക്ക് ഒറ്റ ദിവസം കൊണ്ട് ജാമ്യം നല്‍കണമെന്ന് വാശി പിടിക്കുന്ന കോടതി മറുവശത്ത്, ഇവിടെ ആര്‍ക്കു വേണ്ടിയാണീ സംവിധാനങ്ങള്‍ ഒക്കെ നിലനിര്‍ത്തിയിരിക്കുന്നത്, ജനങ്ങള്‍ക്കിടയില്‍ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഇരട്ട നീതിയെ വിചാരണ ചെയ്യാതെ ആരാണിവിടെ നീതി ഉറപ്പാക്കുക. ചുട്ടെടുക്കുന്ന നിയമങ്ങളില്‍ കോര്‍ത്തെടുക്കാനുള്ളതാണോ ഇവിടുത്തെ സാധാരണക്കാരന്റെ ജീവിതം. ഇരട്ട നീതിക്കെതിരെ 21ന് കല്‍പറ്റയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in