പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍

പൊതുവിദ്യാഭ്യാസം സംരക്ഷിക്കലാണല്ലോ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ചര്‍ച്ച. എാെല്ലാ വര്‍ഷവും  ചര്‍ച്ച നടക്കുന്നുണ്ട്. ചെറിയ ചില ഗുണഫലങ്ങള്‍ ഇല്ല എന്നു പറയാനാകില്ല. കഴിഞ്ഞ വര്‍ഷവും ഇപ്പോഴും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. പക്ഷെ അത് വളരെ നേരിയ തോതിലാണെന്നു മാത്രം. ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. ജനസംഖ്യാനിയന്ത്രണത്തിന്റെ ഫലമായി കേരളത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. കുട്ടികളുടെ എണ്ണം കൂടുതലുള്ള കാലത്ത് സ്ഥാപിച്ച സ്‌കൂളുകളെല്ലാം ഇന്നും നിലനില്‍ക്കണമെന്ന് ഗൃഹാതുരതയുടെ ഭാഷയില്‍ സംസാരിക്കുന്നതില്‍ എന്തര്‍ത്ഥം? […]

schoolപൊതുവിദ്യാഭ്യാസം സംരക്ഷിക്കലാണല്ലോ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ചര്‍ച്ച. എാെല്ലാ വര്‍ഷവും  ചര്‍ച്ച നടക്കുന്നുണ്ട്. ചെറിയ ചില ഗുണഫലങ്ങള്‍ ഇല്ല എന്നു പറയാനാകില്ല. കഴിഞ്ഞ വര്‍ഷവും ഇപ്പോഴും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. പക്ഷെ അത് വളരെ നേരിയ തോതിലാണെന്നു മാത്രം.
ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. ജനസംഖ്യാനിയന്ത്രണത്തിന്റെ ഫലമായി കേരളത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. കുട്ടികളുടെ എണ്ണം കൂടുതലുള്ള കാലത്ത് സ്ഥാപിച്ച സ്‌കൂളുകളെല്ലാം ഇന്നും നിലനില്‍ക്കണമെന്ന് ഗൃഹാതുരതയുടെ ഭാഷയില്‍ സംസാരിക്കുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പ്രത്യയശാസ്ത്രത്തിന്റെ പേരിലും. മാത്രമല്ല, അതിനിടയില്‍ സിബിഎസ്ഇ സ്‌കൂളുകളുടെ എണ്ണം എത്രയോ കൂടി. പൊതുവിദ്യാലയങ്ങളെ കുറിച്ച് വാചകമടിക്കുന്നവരില്‍ മിക്കവരും സ്വന്തം കാര്യം വന്നാല്‍ അതെല്ലാം വിഴുങ്ങുന്നവരുമാണ്. പലയിടത്തും അന്യസംസ്ഥാന തൊഴിലാളികളാണത്രെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത്. ഇതെല്ലാം കണ്ടുകൊണ്ടാവണം ഇക്കാര്യത്തില്‍ ഇടപെടേണ്ടത്.
സ്വകാര്യമേഖല ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. അതംഗീകരിച്ചേ പറ്റൂ. മാത്രമല്ല, അതില്ലാതായാല്‍ പൊതുമേഖല ഏറ്റവും അധപതിക്കും. മത്സരത്തിലൂടെ മാത്രമേ ഗുണനിലവാരം ഉയരൂ എന്ന അവസ്ഥയാണ്. പക്ഷെ മത്സരം ആരോഗ്യകരമാകണം. അതിനാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്. എന്നാല്‍ പലപ്പോഴും അതല്ല നടക്കുന്നത്. എസ് എല്‍ എസ് സിയുടെ ഉന്നതവിജയം സ്വകാര്യ വിദ്യാലയങ്ങളെ സഹായിക്കാനാണെന്ന വിമര്‍ശനമുണ്ടല്ലോ. പൊതുവിദ്യാലയങ്ങളേയും അത് സഹായിക്കുന്നു എന്നത് വേ5റെ കാര്യം. അതുവരെ പുച്ഛമായ സ്റ്റേറ്റ് സിലബസിലേക്ക് സിബിഎസ്ഇ കുട്ടികളെ ചേര്‍ക്കുന്ന കാഴ്ച നോക്കുക. സ്‌റ്റേറ്റ് സിലബസില്‍ വിജയശതമാനം കൂടിയപ്പോള്‍ മുറവിളി കൂട്ടിയവര്‍ സിബിഎസ്ഇയില്‍ കൂടിയപ്പോള്‍ മിണ്ടുന്നില്ല എന്ന മന്ത്രിയുടെ നിരീക്ഷണവും പ്രസക്തമാണ്.
സത്യത്തില്‍ എസ് എസ് എല്‍ സിക്ക് ഇത്തരമൊരു പൊതുപരീക്ഷ ഇന്നാവശ്യമില്ല. മിക്കവാറും പഠനങ്ങള്‍ക്കും ജോലിക്കും അടിസ്ഥാനയോഗ്യത ഇന്ന് പ്ലസ് ടുവാണല്ലോ. എല്ലാ സ്‌കൂളുകളിലും പ്ലസ് ടു അനുവദിക്കുകയും പത്തില്‍ നിന്ന് സാധാരണപോലെ പതിനൊന്നിലെത്തുകയും പന്ത്രണ്ടില്‍ മാത്രം പൊതുപരീക്ഷ നടത്തുകയുമാണ് വേണ്ടത്. എസ്എസ്എല്‍സിയും അതു കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പ്ലസ് ടുവും പരീക്ഷകള്‍ കുട്ടികളിലുണ്ടാക്കുന്ന ടെന്‍ഷന്‍ ചില്ലറയല്ല. ഒപ്പം എന്‍ട്രന്‍സ് പരീക്ഷകളും. എസ്എസ്എല്‍സി പഴിയുന്ന മിക്കവാറും പേര്‍ പ്ലസ് ടു പഠിക്കുന്നുണ്ടല്ലോ. സിബിഎസി സ്‌കൂളുകളില്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം ഇപ്പോള്‍ പൊതുപരീക്ഷ എഴുതിയാല്‍ മതിയല്ലോ. അവിടെ നിന്നാണ് പരിഷ്‌കാരങ്ങള്‍ തുടങ്ങേണ്ടത്.
പൊതുവിദ്യാലയങ്ങളെ ആധുനികവല്‍ക്കരിക്കുകയാണ് പ്രാഥമികമായി വേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, ആധുനിക സംവിധാനങ്ങളും വികസിപ്പിക്കണം. ഒരുദാഹരണം, പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ വൈകുന്നതല്ല മുഖ്യപ്രശ്‌നം, ഇ വായന നടപ്പാക്കാത്തതാണ്. മെച്ചപ്പെട്ട കഌസ് മുറികള്‍, അത്യാധുനിക സംവിധാനങ്ങളുള്ള മള്‍ട്ടി മീഡിയ തിയറ്റര്‍, ലബോറട്ടറികള്‍, ലൈബ്രറി, കുടിവെള്ള സംവിധാനം, ടോയ് ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.
ഇതേകുറിച്ച്  താന്‍ ബോധ്യവാനാണെന്ന് മന്ത്രി പറയുന്നുണ്ട്.  ഡിജിറ്റല്‍ പാഠപുസ്തകങ്ങളുടെ കാലമാണിനി വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറയുന്നു. നല്ലത്. ഒമ്പത്, പത്ത് കഌസുകളിലും പഌസ് ടു തലത്തിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയനസമ്പ്രദായവും നടപ്പാക്കുകയാണ്. പഠനത്തിന് വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പാഠപുസ്തകങ്ങള്‍ മാത്രമല്ല കമ്പ്യൂട്ടര്‍ ലാബും ലാപ്‌ടോപ്പുമെല്ലാം ഇനി പഠനോപാധികളായിമാറും. ഈ രീതിയിലേക്ക് മാറുന്നതോടെ അറിവിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള വിദ്യാര്‍ഥികളുടെ സാധ്യതകള്‍ വിപുലമാകും. ഏതൊരു വിഷയത്തിന്റെയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ഥികളുടെ വിരല്‍തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്റെ പ്രാധാന്യം കുറയും. അധ്യാപകന്റെ റോള്‍ മാറും. ഇതെല്ലാം മന്ത്രി പറയുന്നു. നടന്നാല്‍ നല്ലത്. ഇത്തരമൊരു മത്സരത്തിനു പൊതുമേഖലയെ പ്രാപ്തമാക്കണം. തീര്‍ച്ചയായും പ്രധാന തടസ്സം അധ്യാപകരാകും. പഠിക്കാന്‍ ഏറ്റവും മടിയുള്ളവരാണല്ലോ അധ്യാപകര്‍. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം നടപ്പാക്കി അധ്യാപകരേയും വാല്യുവേഷനു വിധേയമാക്കണം.
വിദ്യാര്‍ഥിയുടെ സമഗ്ര വ്യക്തിത്വവികാസവും പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യമാകണം.  ഭാഷ, ശാസ്ത്രം, കല, പ്രവൃത്തിപഠനം, ആരോഗ്യ, കായികപഠനം എന്നിവ അടങ്ങുന്ന വൈജ്ഞാനികമേഖലകളെല്ലാം പാഠ്യവിഷയമാകണം. കൂടാതെ ദൈനംദിന ജീവിതത്തിലെ വിഷയങ്ങളും. ഉദാഹരണമായി ട്രാഫിക് ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയ സന്ദേശങ്ങള്‍ കുട്ടികള്‍ക്കു നല്‍കാന്‍ കഴിയണം. ഒപ്പം ഒരു തൊഴിലിലെ്കിലും വൈദഗ്ധ്യവും. ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മുന്നോട്ടുപോകാന്‍ കഴിയുമെന്നതിനു തെളിവാണല്ലോ കോഴിക്കോട് നടവണ്ണൂര്‍ സ്‌കൂള്‍. അവിടെ കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ദിവസങ്ങള്‍ ക്യൂ നിന്നല്ലോ. കാസര്‍ഗോട്ടെ ഒരു സ്‌കൂളിനെ കുറിച്ചും ഇതുപോലെ റിപ്പോര്‍ട്ട് കണ്ടു. അതേസമയം 98 ശതമാനത്തോളം വിജയശതമാനമുള്ളപ്പോള്‍ എല്ലാവരും ജയിച്ചതിന്റെ പേരില്‍ പല സ്‌കൂളുകളും നടത്തുന്ന അമിതമായ അവകാശവാദങ്ങളും നന്നല്ല.
ഏറ്റവും തര്‍ക്കം സ്‌കൂള്‍ അടച്ചുപൂട്ടുന്നതാണല്ലോ. സ്‌കൂളുകള്‍ കുറവുള്ള മേഖലയില്‍ അതംഗീകരിക്കാനാവില്ല. എന്നാല്‍ ധാരാളം സ്‌കൂളുകള്‍ ഉള്ള മേഖലയില്‍ ആര്‍ക്കും വേണ്ടാത്തതും വരും കാലത്തും പ്രതീക്ഷയില്ലാത്തതുമായ സ്‌കൂള്‍ എന്തിനു നിലനിര്‍ത്തണം?  നൊസ്റ്റാള്‍ജിയക്കോ? മറുവശത്ത് സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് നിയന്ത്രണങ്ങളും അനിവാര്യം. സ്വകാര്യ ബസുകളെ നിയന്ത്രിക്കാമെന്നിരിക്കെ സ്വകാര്യ സ്‌കൂളുകളേയും നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവും. അവിടത്തെ ഫീ മുതല്‍ അധ്യാപകരുടെ ശബളം വരെയുള്ള വിഷയങ്ങളില്‍ ചില മാനദണ്ഡ്ങ്ങള്‍ വേണ്ടിവരും. അത്തരത്തില്‍ ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരമുയര്‍ത്തിയേ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ കഴിയൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply