പെരിയാര്‍ സംരക്ഷണ പോരാട്ടങ്ങളെ തകര്‍ക്കാന്‍ CMRL – പോലീസ് ഗൂഢാലോചന

കോടതിയില്‍ സമര്‍പ്പിച്ച പെരിയാറിന്റെ നിറംമാറ്റം സംബന്ധിച്ച ഡി ചിത്രകുമാരിയുടെ റിപ്പോര്‍ട്ട് വ്യാജരേഖയാണെന്ന് പറഞ്ഞ് പോലീസ് പരിസ്ഥിതി പ്രവര്‍ത്തകര്‍െക്കതിരെ എടുത്ത കള്ളക്കേസ് നിരുപാധികം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പെരിയാറിലെ മലിനീകരണത്തിനും നിറംമാറ്റത്തിനും കാരണക്കാരെന്ന് പലകുറി മലിനീകരണ നിയന്ത്രണ ബോര്‍ഡും സുപ്രീംകോടതി നിരീക്ഷണ സമിതിയും, പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കണ്ടെത്തിയിട്ടുള്ള സ്ഥാപനമാണ് സി.എം.ആര്‍.എല്‍. കരിമണലില്‍ നിന്ന് സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.. 1998 മുതല്‍ പെരിയാറിലെ നിറംമാറ്റത്തിന്റെ പ്രധാന ഉത്തരവാദി […]

ccc

കോടതിയില്‍ സമര്‍പ്പിച്ച പെരിയാറിന്റെ നിറംമാറ്റം സംബന്ധിച്ച ഡി ചിത്രകുമാരിയുടെ റിപ്പോര്‍ട്ട് വ്യാജരേഖയാണെന്ന് പറഞ്ഞ് പോലീസ് പരിസ്ഥിതി പ്രവര്‍ത്തകര്‍െക്കതിരെ എടുത്ത കള്ളക്കേസ് നിരുപാധികം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പെരിയാറിലെ മലിനീകരണത്തിനും നിറംമാറ്റത്തിനും കാരണക്കാരെന്ന് പലകുറി മലിനീകരണ നിയന്ത്രണ ബോര്‍ഡും സുപ്രീംകോടതി നിരീക്ഷണ സമിതിയും, പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കണ്ടെത്തിയിട്ടുള്ള സ്ഥാപനമാണ് സി.എം.ആര്‍.എല്‍. കരിമണലില്‍ നിന്ന് സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്.. 1998 മുതല്‍ പെരിയാറിലെ നിറംമാറ്റത്തിന്റെ പ്രധാന ഉത്തരവാദി ഈ കമ്പനിയാണ്. 2006 ജനുവരി 1 ാം തീയതി പെരിയാറിലേക്ക് വന്‍തോതില്‍ ഇവരുടെ അപകടകരങ്ങളായ മലിന്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതി നിരീക്ഷണ സമിതി ഇടപെടുകയും ഇവരുടെ ഉല്‍പാദന പ്രവര്‍ത്തനം വെറ്റ് പ്രെസ്സസില്‍ നിന്ന് ഡ്രൈ പ്രെസ്സസിലേക്ക് മാറ്റാതെ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങി പി.സി.ബി CMRL ന് പ്രവര്‍ത്തനനനുമതി നല്‍കുകയായിരുന്നു. 2008 ല്‍ മഴവെള്ള കുഴലിലൂടെ ഇവരുടെ മാലിന്യം പുഴയിലേക്ക് തള്ളിയതിനെതിരെ പി.സി.ബി നോട്ടീസ് നല്‍കിയിരുന്നു. 2006 സെപ്തംബര്‍, 2007 ഡിസംബര്‍, 2008 മാര്‍ച്ച് എന്നീ സമയങ്ങളില്‍ പെരിയാറിലെ നിറംമാറ്റത്തിന് കാരണം സി.എം.ആര്‍.എല്‍. കമ്പനിയില്‍ നിന്നുള്ള മാലിന്യമാണെന്ന് 2009 ല്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ജൂലൈ മാസത്തില്‍ പെരിയാറില്‍ അടിക്കടി സംഭവിച്ച നിറംമാറ്റം സംബന്ധിച്ച് അന്നത്തെ എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറായിരുന്ന ഡി. ചിത്രകുമാരി 22.07.2011 ല്‍ സി.എം.ആര്‍. എല്ലിന് താക്കീത് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് Report Regarding the Discolouration of River Periyar എന്ന പേരില്‍ കവറിംഗ് ലെറ്റര്‍ ഉള്‍പ്പെടെ 10 പേജുള്ള റിപ്പോര്‍ട്ട് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിക്ക് 12.08.2011 ല്‍ സമര്‍പ്പിച്ചിരുന്നു.
അതേ ദിവസം പി.സി.ബി ചെയര്‍മാന്‍ പെരിയാറിലെ മലിനീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബോര്‍ഡിന്റെ എറണാകുളം മേഖല ഓഫീസില്‍ വെച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യതൊഴിലാളി നേതാക്കള്‍, പി.സി.ബി. ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ശ്രീമതി ചിത്രകുമാരി 20.07.2011 മുതല്‍ 09.08.2011 വരെ പെരിയാറിലെ മലിനീകരണവും നിറംമാറ്റവും സംബന്ധിച്ച പരിശോധനയുടെ വിശദ വിവരങ്ങളും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചReport Regarding the Discolouration of River Periyar റിപ്പോര്‍ട്ടിന്റെയും കവറിംഗ് ലെറ്ററിന്റേയും, കമ്പനിക്ക് നല്‍കിയ താക്കീതിന്റേയും പകര്‍പ്പ് ചിത്രകുമാരിയുടെ പക്കല്‍ നിന്നും കൈപ്പറ്റിയിരുന്നു.
പെരിയാറില്‍ ശൂന്യനിര്‍ഗമനം (സീറോ ഡിസ്ചാര്‍ജ്ജ്) ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ ഷിബുമാനുവല്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പുരുഷന്‍ ഏലൂരിന്റെ കൈയില്‍ നിന്ന് കിട്ടിയ ടി റിപ്പോര്‍ട്ടിന്റേയും മറ്റും പകര്‍പ്പ് 02.11.2012 ല്‍ തെളിവായി ഹാജറാക്കിയിരുന്നു. എന്നാല്‍ ചിത്രകുമാരി നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പെരിയാര്‍ മലിനീകരണം സംബന്ധിച്ച ഫയലുകള്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും കാണാതായെന്ന് മലയാള മനോരമ 22.01.2013 ല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ഷിബുമാനുവല്‍ അന്നേ ദിവസം തന്നെ ടി റിപ്പോര്‍ട്ടിന്റേയും കവറിംഗ് ലെറ്ററിന്റേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം പി.സി.ബി. ഏലൂര്‍ ഓഫീസില്‍ നിന്നും 22.01.2013 തീയതിയിലെ PCB/ESC/GEN/RIA/06 നമ്പര്‍ കത്ത് പ്രകാരം വാങ്ങിയിരുന്നു. കൂടാതെ 30.09.2015 ല്‍ പെരിയാര്‍ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ജനജാഗ്രത എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കെ.കെ. മുഹമ്മദ് ഇഖ്ബാല്‍ ചിത്രകുമാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബോര്‍ഡിന്റെ തിരുവനന്തപുരം ഓഫീസില്‍ നിന്ന് 30.09.2015 തീയതിയിലെ PCB/HO/RI/1/2006 നമ്പര്‍ കത്ത് പ്രകാരം വാങ്ങിയിരുന്നു.
23.09.2016 ല്‍ പെരിയാറിലേക്ക് അസംസ്‌കൃത മലിനജലം മഴവെള്ള കുഴലിലൂടെ സി.എം.ആര്‍.എല്‍ കമ്പനി പുറംതള്ളിയതിന് 26.09.2016 ല്‍ പി.സി.ബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ കമ്പനിയിലെ മലിനീകരണ നിയന്ത്രണ സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രൈബ്യൂണലില്‍ OA No.242/2016 ആയി ഒരു ഹര്‍ജി നല്‍കി. ആ ഹര്‍ജിയില്‍ സി.എം.ആര്‍.എല്‍. കമ്പനിയുടെ മലിനീകരണ ചരിത്രം കാണിച്ചുകൊണ്ട് പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തെളിവിലേക്കായി സമര്‍പ്പിച്ചിരുന്നു. ആ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍. സമര്‍പ്പിച്ച ഹര്‍ജിയിലും സത്യവാങ്ങ്മൂലത്തിലും പ്രസ്തുത റിപ്പോര്‍ട്ടിനെ സംബന്ധിച്ച് യാതൊരു ആക്ഷേപവും കമ്പനി ഉന്നയിച്ചിട്ടില്ല. മാത്രമല്ല ഷിബുമാനുവല്‍ 02.11.2012 ല്‍ പ്രസ്തുത റിപ്പോര്‍ട്ട് ഹാജരാക്കിയ WPC No.30123/2007 ഹൈക്കോടതിയില്‍നിന്നും 23.08.2013 ല്‍ ചെന്നൈ ഹരിത ട്രൈബ്യൂണലിലേക്ക് മാറ്റുകയും ടി കേസ് Application No. 396/2013 ആയി ട്രൈബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കുന്നതുമാണ്. പ്രസ്തുത കേസില്‍ ഒരിക്കല്‍പോലും ഹൈക്കോടതിയിലോ ഹരിത ട്രൈബ്യൂണലിലോ ടി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സി.എം.ആര്‍.എല്‍. കമ്പനിയോ മലിനീകരണ നിയന്ത്രണബോര്‍ഡോ യാതൊരാക്ഷേപവും ഇന്നേവരെ ഉന്നയിച്ചിട്ടില്ല.
എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടുള്ള പ്രസ്തുത റിപ്പോര്‍ട്ട് ഷിബുമാനുവലും പുരുഷന്‍ ഏലൂരും ചേര്‍ന്ന് വ്യാജമായി സൃഷ്ടിച്ചതാണെന്ന് കള്ളപരാതി എറണാകുളം റൂറല്‍ എസ്.പി. ക്ക് സി.എം.ആര്‍.എല്‍. കമ്പനി നല്‍കുകയും ഈ വ്യാജ പരാതിയില്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാം ക്രിസ്പിന്റെ അന്വേഷണ ചുമതലയില്‍ വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള IPC 120B, 193,196, 468, 469,471,34 വകുപ്പുകള്‍ ചേര്‍ത്ത് ഷിബുമാനുവലിനെ ഒന്നാം പ്രതിയായും പുരുഷന്‍ ഏലൂരിനെ 2 ാം പ്രതിയായും കേസെടുത്തിരിക്കുന്നു. ഇതില്‍ ഷിബുമാനുവലിനെ 28.12.2017 ആലുവ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലം ഏലൂരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അത് കൊച്ചിസിറ്റി പോലീസിന്റെ അധികാര പരിധിയിലുള്ളതാണ്. എന്നാല്‍ കൃത്യസ്ഥലത്ത് ന്യായാധികാരം ഇല്ലാത്ത എറണാകുളം റൂറല്‍ പോലീസിന്റെ അധീനതയിലുള്ള വരാപ്പുഴ പോലീസ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്.
സി.എം.ആര്‍.എല്‍. കമ്പനിക്ക് സര്‍ക്കാറിലും പോലീസ് ഉന്നതവൃത്തങ്ങളിലുമുള്ള സ്വാധീനത്തിന് വഴങ്ങിയാണ് പി.സി.ബി. പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് കെട്ടിച്ചമച്ചെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളേകസെടുത്തിരിക്കുന്നത്. പെരിയാര്‍ മലിനീകരണത്തിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളേയും ഇടപെടലുകളേയും നിശബ്ദമാക്കുന്നതിനും സത്യസന്ധമായി ജോലിചെയ്യുന്ന ബോര്‍ഡ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നതിനുമുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വ്യാജകേസുകള്‍. കൊച്ചിയുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിനേയും അതിന്റെ ആവാസ വ്യവസ്ഥയേയും വരുംതലമുറക്ക് കൈമാറണമെങ്കില്‍ ഇത്തരത്തിലുള്ള ഗൂഡാലോചനയ്ക്ക് എതിരെ നാം പൊതുസമൂഹം ഉണര്‍ന്നേ മതിയാകൂ. പെരിയാര്‍ സംരക്ഷണ പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന്, പ്രസ്താവനയില്‍ ഒപ്പിട്ടവര്‍

സുഗതകുമാരി ടീച്ചര്‍, കുരീപ്പുഴ ശ്രീകുമാര്‍ , ഡോ: സെബാസ്‌റ്യന്‍ പോള്‍ / കെ.അജിത. ഡോ :വി.എസ്.വിജയന്‍, പ്രൊ: എം.കെ പ്രസാദ്, പ്രൊ: കെ.അരവിന്ദാക്ഷന്‍, അഡ്വ: ജയശങ്കര്‍.കെ.എം സലീംകുമാര്‍, എം.ഗീതാനന്ദന്‍, ഡോ: എം.പി മത്തായി, സി.ആര്‍ നീലകണ്ഠന്‍, ഡോ: ചന്ദ്രമോഹന്‍കുമാര്‍, Tപീറ്റര്‍ ,കെ.എം ഷാജഹാന്‍, എം എന്‍ .ഗിരി ,സോണിയാ ജോര്‍ജ്ജ്, സി.ജയകുമാര്‍, S .ഫൈസി, കുസുമം ടീച്ചര്‍. ആര്‍.അജയന്‍, വിളയോടി വേണുഗോപാല്‍,TBമിനി, ചാള്‍സ് ജോര്‍ജ്ജ്,M. K. ദാസന്‍. പി.എം. ലാലി, അഡ്വ.മായ കൃഷ്ണന്‍, തനൂജ, ഷാഹിന നഫീസ, ഷീബ അമീര്‍ , അഡ്വ.നിമ്മി ജോണ്‍സണ്‍, നിഷപാലമൂട്ടില്‍ ,റോബിന്‍ കേരളീയം, അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി, ലാസര്‍ ഷൈന്‍. ദിയാ സന, CG. ബിജു.,എം.ബി.ജയഘോഷ്, ജിയോ ജോസ്,C. S .മുരളി, പി.ജെ. മാനുവല്‍, വി.സി.ജെന്നി,അഡ്വ: റ്റി.ആര്‍, രാജേഷ്.C. I. CC ജയചന്ദ്രന്‍ ,ജാസിന്ദര്‍ റോക്ക് ഫെല്ലര്‍, ജലജ.പി .എസ്,അമല്‍ജ്യോതി ,ജയ പിഎസ്, സനൂസ് സോമന്‍, വിപിന്‍, മാഗ്ലിന്‍ ഫിലോമിന,നിമിഷാ രാജു, സുരേഷ് തരംഗം.ജയിസണ്‍ കൂപ്പര്‍, കെ.എസ് മുരളി, എമേഴ്‌സണ്‍, സുലൈമാന്‍ ഇടുക്കി, അനില്‍ ജോസ്,ദേവരാജന്‍ മാഷ്, റ്റി.എന്‍, സന്തോഷ്, ബെന്നി ജോസഫ് ജനപക്ഷം, പ്രേംകുമാര്‍ മൂഴിക്കുളം ശാല, എം.കെ സുനില്‍, സമദ് നെടുമ്പാശ്ശേരി, സദക്കത്ത് എടയാര്‍, ഷംസുദ്ദീന്‍ എടയാര്‍, ശ്രീമന്‍ നാരയണന്‍, സുരേഷ് വര്‍മ്മ ,മുജീബ് റഹ് മാന്‍, കുരുവിള മാത്യൂസ്, വിജയന്‍.പി.കെ.. ഷിബൂ തണല്‍, ജേക്കബ്ബ് ലാസര്‍, എം.ജി.സേവ്യര്‍, ഹസ്‌ന, നിമിഷാ ടോം. അപര്‍ണ്ണാ എസ് അയ്യനാട്, അനുപമ ഏലിയാസ്, ഷിബു പത്തൂര്‍ ,ലില്ലി തോമസ്, NDവേണു, എം.രാജേഷ് ആലപ്പുഴ, സത്യന്‍ TMബിജു വി ജേക്കബ്ബ്, റെജി ., ബാബുജി എസ് സാജന്‍ പിഎസ് പട്ടാമടി, ഷഫീക്ക് താമരശ്ശേരി, വി.ഡി.മജീന്ദ്രന്‍ ,’പ്രജില്‍ അമന്‍, ഗണേഷ് അഞ്ചല്‍, അമേഷ് അഞ്ചല്‍, ശ്രീനിവാസന്‍ പുതുശ്ശേരി, സുരേഷ് നാരയണന്‍, കെ.വി.ബിജു, സലിം ദിവാകര്‍, ജി.അജയന്‍, പ്രശാന്ത്, എന്‍ ബാദുഷ വയനാട്, അറുമുഖന്‍ പത്തിച്ചിറ, കെ ഗോവിന്ദ രാജ് കണ്ണൂര്‍ ,NP ജോണ്‍സണ്‍. യേശുദാസ് വരാപ്പുഴ. സക്കീര്‍ ഹുസൈന്‍, അന്‍വര്‍ സി.ഐ, സുബൈദ ഹംസ., ഷെബീര്‍ എം.ബഷീര്‍ മനു സി.എ.. ഷെബീര്‍, എം.കെ കുഞ്ഞപ്പന്‍, റ്റി.സി.സുബ്രഹ്മണ്യന്‍, അശ്വതി അനില്‍ ,അഡ്വ.അനില്‍കുമാര്‍, ഹരിആശ ചക്കരക്കല്‍, അഡ്വ. ഹരീഷ് വാസുദേവന്‍, പി.റ്റി.എം ഹുസൈന്‍, നിഷ പാലമൂട്ടില്‍, പ്രശാന്ത്, പി.കെ കിട്ടു, കെ.ജെ ജേക്കബ്ബ്, കൊല്ലം രാജു, സണ്ണി പൈക്കട, സുബൈദ ഹംസ, വി.പി.സുഹറ, അഡ്വ.അസീസ് കുന്നപ്പിള്ളി, ജ്യോതി നാരയണന്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply