പെരിയാര്‍: ചില ചോദ്യങ്ങള്‍
ഹാഷിം ചേന്നാമ്പിള്ളി ? ജീവദായിനിയായ, അനേകലക്ഷങ്ങള്‍ക്ക് കുടിവെള്ള സ്രോതസ്സായ, പെരിയാറിനെ മലിനമാക്കുന്നതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന പെരിയാര്‍ മലനീകരണ വിരുദ്ധ സമിതി നേതാവ് പുരുഷന്‍ ഏലൂരിനും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരെ CMRL കളളക്കേസ് കൊടുക്കുന്നത് എന്ത് കൊണ്ട്? ? പുഴ മലിനീകരണത്തിനെതിരെ ശബ്ദിക്കുന്ന പുരുഷന്‍ ഏലൂരടക്കമുളളവര്‍ക്കെതിരെ കമ്പനി മുതലാളി നടത്തുന്ന ഹീനമായ വേട്ടയാടലുകള്‍ക്ക് കുട പിടിക്കുന്ന ട്രെയ്ഡ് യൂണിയന്‍ നേതൃത്വത്തിന്റെ മ്ലേച്ച നിലപാടിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമോ? ? മാധ്യമ ധര്‍മം മറന്ന്, […]
? ജീവദായിനിയായ, അനേകലക്ഷങ്ങള്‍ക്ക് കുടിവെള്ള സ്രോതസ്സായ, പെരിയാറിനെ മലിനമാക്കുന്നതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന പെരിയാര്‍ മലനീകരണ വിരുദ്ധ സമിതി നേതാവ് പുരുഷന്‍ ഏലൂരിനും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരെ CMRL കളളക്കേസ് കൊടുക്കുന്നത് എന്ത് കൊണ്ട്?
? പുഴ മലിനീകരണത്തിനെതിരെ ശബ്ദിക്കുന്ന പുരുഷന്‍ ഏലൂരടക്കമുളളവര്‍ക്കെതിരെ കമ്പനി മുതലാളി നടത്തുന്ന ഹീനമായ വേട്ടയാടലുകള്‍ക്ക് കുട പിടിക്കുന്ന ട്രെയ്ഡ് യൂണിയന്‍ നേതൃത്വത്തിന്റെ മ്ലേച്ച നിലപാടിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമോ?
? മാധ്യമ ധര്‍മം മറന്ന്, ലക്ഷക്കണക്കിന് ജനങ്ങളെ മാറാ രോഗത്തിലേക്കും ദാരുണ മരണത്തിലേക്കും തളളിവിടുന്ന CMRL അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി പേന ഉന്തുന്ന ‘ചില’ മാധ്യമ പ്രവര്‍ത്തകരുടെ കടപ്പാട് ആരോട്?
? പരിസ്ഥിതി പ്രവര്‍ത്തകരെ പിന്തുണക്കേണ്ട ഭരണകൂടവും പൊലിസ് അധികാരികളും, കളളക്കേസെന്ന് പകല്‍ പോലെ തെളിവുണ്ടായിട്ടും, അവരെ അറസ്റ്റ് ചെയ്തും ജാമ്യം പോലും നിഷേധിച്ചും പീഠിപ്പിക്കന്നത് മുതലാളിയെ പ്രീതിപ്പെടുത്താനല്ലെങ്കില്‍ പിന്നെന്തിന്?
? സത്യസന്ധമായി ജോലി ചെയ്യുകയും പെരിയാറില്‍ മലിനീകരണം സ്രിഷ്ടിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ തുടങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ആട്ടിപ്പായിക്കുന്ന സര്‍ക്കാര്‍ നടപടി അഴിമതിക്ക് വളം വക്കലല്ലേ?
?അവസാന ചോദ്യം നമ്മളോട് തന്നെയാണ്. നമ്മളേയും അടുത്ത തലമുറകളേയും മാറാരോഗത്തിലേക്കും മരണത്തിലേക്കും തള്ളി വിടുന്ന പെരിയാറിലെ രാസമലിനീകരണത്തിനെതിരെ ശബ്ദിച്ചതിനും പ്രചരണം നടത്തിയതിനും കമ്പനി മുതലാളിയുടെ ഗുണ്ടകളുടേയും പൊലീസിന്റെയും ശാരീരിക ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ലേ?? ജീവന്‍ പോലും ഭീഷണിയിലായിട്ടും അത് വക വക്കാതെ, സ്വന്തത്തിന് വേണ്ടിയല്ലാതെ, പൊതു നന്മക്കും ഭാവി തലമുറയ്ക്കും പുഴയുടേയും കുടിവെള്ളത്തിന്റെയും അതുവഴി ജീവന്റെ നിലനില്‍പ്പിനും വേണ്ടി പൊരുതുന്ന ഈ പൊതു പ്രവര്‍ത്തകരെ പിന്തുണക്കേണ്ട ഉത്തരവാദിത്വം നമുക്കില്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in