പെണ്‍പുലിക്കെതിരെ സംഘടിതാക്രമണം
പെണ്‍പുലി വേഷം കെട്ടി പുലിക്കളി ചരിത്രം തിരുത്തിയ വനിത ആക്ടിവിസ്റ്റ് രഹന ഫാത്തിമ അടക്കം നിരവധി സ്ത്രീകള്‍ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ ഫേക്ക്് ഐഡി ആക്രമണം. സഭ്യമല്ലാത്ത കമന്റുകളും കേട്ടാലറയ്ക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായാണ് വ്യാജ പ്രൊഫൈലുകളില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. രഹനഫാത്തിമ , സുഹൃത്ത്് ദിയ സന എന്നിവരടക്കം ഏഴോളം സ്ത്രീകളാണ് വിവിധ ഫേക്ക്് ഐഡികളില്‍ നിന്നും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. ഒരാഴ്ചയായി ശല്യം തുടരുന്ന സാഹചര്യത്തില്‍ സൈബര്‍ സെല്ലിലും വനിതാ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കിങ്ങേഴ്‌സ്, […]
പെണ്‍പുലി വേഷം കെട്ടി പുലിക്കളി ചരിത്രം തിരുത്തിയ വനിത ആക്ടിവിസ്റ്റ് രഹന ഫാത്തിമ അടക്കം നിരവധി സ്ത്രീകള്‍ക്കു നേരെ സോഷ്യല്‍ മീഡിയയില്‍ ഫേക്ക്് ഐഡി ആക്രമണം. സഭ്യമല്ലാത്ത കമന്റുകളും കേട്ടാലറയ്ക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായാണ് വ്യാജ പ്രൊഫൈലുകളില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. രഹനഫാത്തിമ , സുഹൃത്ത്് ദിയ സന എന്നിവരടക്കം ഏഴോളം സ്ത്രീകളാണ് വിവിധ ഫേക്ക്് ഐഡികളില്‍ നിന്നും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. ഒരാഴ്ചയായി ശല്യം തുടരുന്ന സാഹചര്യത്തില്‍ സൈബര്‍ സെല്ലിലും വനിതാ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കിങ്ങേഴ്‌സ്, സ്‌ട്രൈക്കേഴ്‌സ്, റോയല്‍സ്, അലവലാതി ഷായി തുടങ്ങിയ വ്യാജ ഐഡികളില്‍ നിന്നാണ് സ്ഥിരമായി ആക്രമണം.പോക്കിരി വിജയ് രാജാ, ശിവ ഹരി, രഞ്ജിത് പറക്കോട്ടില്‍ ചേലക്കര,ആദര്‍ശ് മേനോന്‍, ഡെന്‍സി ജോസ്, മണ്ട ശിരോമണി തുടങ്ങിയ വ്യാജ ഐഡികളില്‍ നിന്നും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇത്തരം സാമൂഹിക വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ആവശ്യവുമായി കാമ്പയിന്‍ ആരംഭിക്കുമെന്ന് രഹന ഫാത്തിമ പറഞ്ഞു. വെര്‍ബല്‍ റേപ്പിങ്ങിന് ഇരയായ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയാറായിരിക്കുകയാണ്. സൈബര്‍ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുന്നത് വരെ പോരാട്ടം തുടരാനാണ് തീരുമാനം.
രഹ്‌ന ഫാത്തിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സുഹൃത്തുക്കളെ, ചില ഫേക്ക് ഐഡികളില്‍ നിന്നും ഞാനും എന്റെ സുഹൃത്ത് ദിയ സനയും നിരന്തരമായി സൈബര്‍ ആക്രമണത്തിനും തെറിവിളികള്‍ക്കും ഇരയാകുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ആശയത്തെ ആശയംകൊണ്ട് നേരിടാനറിയാത്ത സ്വന്തം ഐഡിയില്‍ വന്ന് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്ത ഇത്തരം ഊളകളേ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയാണു പതിവ്. പക്ഷെ ഇവര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകളെ കുടുംബക്കാരെ വരെ തെറിവിളിച്ചും ലൈംഗികചുവയോടെ സംസാരിച്ചും ഫോട്ടൊഷോപ്പ് ഉപയോഗിച്ച് സ്‌ക്രീന്‍ഷോട്ട് വരെ കൃത്രിമമായി സൃഷ്ടിച്ചും വ്യക്തിയധിക്ഷേപം നടത്തി പെണ്‍കുട്ടികളുടെ ഫോട്ടോയും ഫോണ്‍നമ്പറുമടക്കം പോണ്‍ സൈറ്റുകളില്‍ നല്‍കിയും ഒതുക്കാനും സമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനും സംഘടിതമായി ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പല പെണ്‍കുട്ടികളും ഇവര്‍മൂലം സോഷ്യല്‍ മീഡിയാ ഉപയോഗം നിറുത്തുകയും ഡിപ്രഷനിലാവുകയും ആത്മഹത്യയുടെ വക്കില്‍ വരെയെത്തുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു. കിങ്ങേഴ്‌സ്,സ്‌ട്രൈക്കേര്‍സ്,റോയല്‍സ് എന്നെല്ലാം പേരില്‍ ഇത്തരക്കാര്‍ ഗ്രൂപ്പുണ്ടാക്കി സംഘടിതമായും ക്വട്ടേഷന്‍ ഏറ്റെടുത്തുമാണ് ഇത്തരം പ്രവര്‍ത്തികള്‍ എന്നതും ഇവരില്‍ പലരും നമ്മുടെ ഫ്രന്റ്‌സിന്റെ മ്യൂച്ച്വല്‍ ഫ്രന്റ്‌സ് ആണെന്നതും സഖാക്കള്‍ എന്നപേരില്‍ നടക്കുന്നവര്‍ ആണെന്നതും ആശങ്കയുണര്‍ത്തുന്നു. അതിനാല്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച് ഒരാഴ്ച്ചമുമ്പ് സൈബര്‍ കേസ് കൊടുത്തെങ്കിലും ഇവര്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ഇരുന്ന് പ്രോക്‌സി സെര്‍വര്‍ ഉപയോഗിച്ച് വിദേശ ഐ.പികളില്‍ നിന്നാണ് ഫേക്ക് ഐഡികളിലും മറ്റുമായി പോസ്റ്റിടുന്നതെന്നതിനാല്‍ പോലീസിന് ഒന്നും ചെയ്യാനാവുന്നില്ല. അതിനാല്‍ അവരോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സമാന സ്വഭാവവുമായി നടക്കുന്ന നാട്ടുകാരായ ചിലരെ പെണ്‍കുട്ടികള്‍ നേരിട്ടിറങ്ങി പൊക്കാനും ജനകീയ വിചാരണ നടത്താനുമാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് കൂടെ ചേരാം. ആര്‍ക്കെങ്കിലും ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുമെങ്കില്‍ എന്റെ ഇന്‍ബോക്‌സിലൊ സൈബര്‍ പോലീസിന്റെ പക്കലൊ നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in