പെണ്‍കുട്ടികള്‍ പൊതുയിടങ്ങളിലേക്ക്
കളിക്കളങ്ങളും മറ്റു പൊതുയിടങ്ങളും തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച് പെണ്‍കുട്ടികള്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനതിര്‍ത്തിയില്‍ വില്ലടത്താണ് ആണ്‍കുട്ടികള്‍ മാത്രം കളിച്ചിരുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പെണ്‍കുട്ടികളും കളിക്കാനാരംഭിച്ചത്. ആഴ്ചകളോളം നീണ്ടുനിന്ന പരിശീലനത്തിനുശേഷം ഇന്ന് ഇവിടെ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നു. പ്രശസ്ത ഫുട് ബോള്‍ താരം സി വി പാപ്പച്ചന്‍ കളി കാണാനെത്തിയിരുന്നു. ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഈ കളിസ്ഥലവും പരിസരവും വര്‍ഷങ്ങളായി ഉപയോഗിച്ചുവന്നിരുന്നത് കളിക്കാനും കളികാണാനുമായുള്ള ചെറുതും വലുതുമായ ആണ്‍കൂട്ടങ്ങള്‍ മാത്രമാണ്. ഈ പൊതു ഇടം ആണുങ്ങളുടെ വിഹാരകേന്ദ്രമായി […]
കളിക്കളങ്ങളും മറ്റു പൊതുയിടങ്ങളും തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച് പെണ്‍കുട്ടികള്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനതിര്‍ത്തിയില്‍ വില്ലടത്താണ് ആണ്‍കുട്ടികള്‍ മാത്രം കളിച്ചിരുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പെണ്‍കുട്ടികളും കളിക്കാനാരംഭിച്ചത്. ആഴ്ചകളോളം നീണ്ടുനിന്ന പരിശീലനത്തിനുശേഷം ഇന്ന് ഇവിടെ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നു. പ്രശസ്ത ഫുട് ബോള്‍ താരം സി വി പാപ്പച്ചന്‍ കളി കാണാനെത്തിയിരുന്നു.
് കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഈ കളിസ്ഥലവും പരിസരവും വര്‍ഷങ്ങളായി ഉപയോഗിച്ചുവന്നിരുന്നത് കളിക്കാനും കളികാണാനുമായുള്ള ചെറുതും വലുതുമായ ആണ്‍കൂട്ടങ്ങള്‍ മാത്രമാണ്. ഈ പൊതു ഇടം ആണുങ്ങളുടെ വിഹാരകേന്ദ്രമായി ആ നാട്ടിലെ പെണ്‍ വര്‍ഗ്ഗവും അംഗീകരിച്ചു വന്നിരുന്നതുമാണ്. കഴിഞ്ഞ ഏപ്രില്‍ 28,29 തിയ്യതികളില്‍ വില്ലടം വായനശാലയില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കായ് ARCHA(Assosiation to Rejuvanate Children through Holistic Approch) എന്ന സംഘടന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് നടത്തിയിരുന്നു.വായനശാലാ അംഗങ്ങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ ക്ലബ്ബ് അംഗവും നാട്ടുകാരനുമായ പോലീസ് അസിസ്റ്റന്റെ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആര്‍ച്ച ഭാരവാഹികളുടെ അഭ്യര്‍ത്ഥനപ്രകാരം പെണ്‍കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഒരു ഫുട്‌ബോള്‍ സമ്മാനിച്ചു. കേരളപോലീസിലെ പുരുഷാധിപത്യത്തിനുനേരെ കലാപക്കൊടിയുയര്‍ത്തിയ വിനയയാണ് ക്യാമ്പിനു നേതൃത്വം നല്‍കിയത്. സാറാജോസഫടക്കമുള്ളവര്‍ ക്യാമ്പിലെത്തിയിരുന്നു.
ക്യാമ്പിന്റെ ആദ്യ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പതിനഞ്ചു കുട്ടികളും ഏഴു സൈക്കിളുമായി വിനയയും നിലമ്പൂര്‍ പുല്ലംകോട് സ്‌ക്കൂളിലെ ദിവ്യടീച്ചറും ഗ്രൗണ്ടിലേക്ക് യാത്രയായി. കുട്ടികള്‍ ഗ്രൗണ്ടിലേക്കുള്ള യാത്രക്കിടയില്‍ തന്നെ വിവിധതരം ആശങ്കകള്‍ വെളിപ്പെടുത്തി. ”അത് ചെക്കന്മാരുടെ സ്ഥലമല്ലേ………….? അത് ചേട്ടന്മാര് കളിക്കുന്ന സ്ഥലമാണ്, പെണ്ണ്ങ്ങളെ അങ്ങോട്ട് കേറ്റാറും കൂടിയില്ല……….. അവരു ചീത്തപറയില്ലേ…………..തുടങ്ങി സ്വന്തം നാട്ടില്‍ അവരുടെ പാദസ്പര്‍ശം കൂടി ആഗ്രഹിക്കുന്ന ആ മൈതാനത്തെക്കുറിച്ചവര്‍ ഭയപ്പെട്ടിരുന്നു.
ഗ്രൗണ്ടിലെത്തിയവര്‍ക്ക് ബോധ്യമായി, കുട്ടികളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന്. തങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നു കയറ്റമായാണ് ആണ്‍കുട്ടികള്‍ ആ വരവിനെ കണ്ടത്. എന്നാല്‍ വായന ശാലാ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ പ്രശ്‌നം മുറുമുറുപ്പില്‍ അവസാനിച്ചു. വിനയയുടെ സാന്നിധ്യവും അതിനു സഹായിച്ചു.
പതിനഞ്ചു മിനിറ്റുകൊണ്ട് പെണ്‍കുട്ടികള്‍ ആ കളിക്കളം കീഴടക്കി. ഫുട്‌ബോളുകളിക്കാര്‍ക്കും,ക്രിക്കറ്റു കളിക്കാര്‍ക്കും കാണികള്‍ക്കും കാര്യമായിത്തന്നെ അവരെ പരിഗണിക്കേണ്ടി വന്നു. എല്ലാവരും പരസ്പരം ചങ്ങാത്തത്തിലുമായി. പിന്നീട് ഫുട്്‌ബോള്‍ പരിശീലനം ആരംഭിക്കുകയായിരുന്നു. വൈകിട്ട് അഞ്ചര മുതല്‍ ആറര വരെ കുട്ടികള്‍ക്ക്. ആറരക്ക് ശേഷം ഗ്രൗണ്ട് മൊത്തം മുതിര്‍ന്ന ആണ്‍ കളിക്കാര്‍ക്കും എന്ന രീതിയില്‍ ധാരണയായി. അന്നു തുടങ്ങിയ പരിശീലനമാണ് ഇന്ന് ടൂര്‍ണ്ണമെന്റില്‍ എത്തിയത്.
വളരെ നിശബ്ദമായ രീതിയില്‍ വില്ലടത്ത് നടക്കുന്നത് ഒരു പെണ്‍വിപ്ലവം. കേരളത്തിലെമ്പാടും നടക്കേണ്ട വിപ്ലവം. കളിക്കളം മാത്രമല്ല, വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങി എല്ലാ പൊതുയിടങ്ങളിലേക്കും സ്ത്രീകള്‍ കടന്നു വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in