പെണ്ണേ.. ‘മ്മടെ തെരുവ് മ്മക്ക് കൂടാം’
സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഡിസംബര്‍ മൂന്നിനു വൈകുന്നേരം നാലു മണിക്കാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ‘പെണ്ണേ, മ്മടെ തെരുവ് മ്മക്ക് കൂടാം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സംഘാടകര്‍ പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും മത നേതാക്കളുടെയും കൂടാതെ , സമൂഹത്തിലെ മറ്റു പല മേഖലകളില്‍ നിന്നും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നിരന്തരമായി കേട്ടു കൊണ്ടിരിക്കുന്നു. കേന്ദ്രത്തില്‍ […]
സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഡിസംബര്‍ മൂന്നിനു വൈകുന്നേരം നാലു മണിക്കാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
‘പെണ്ണേ, മ്മടെ തെരുവ് മ്മക്ക് കൂടാം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സംഘാടകര്‍ പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും മത നേതാക്കളുടെയും കൂടാതെ , സമൂഹത്തിലെ മറ്റു പല മേഖലകളില്‍ നിന്നും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നിരന്തരമായി കേട്ടു കൊണ്ടിരിക്കുന്നു. കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നതിനു ശേഷം സവര്‍ണ്ണ ഫാസിസം അതിന്റെ മൂര്‍ധന്യതിലെതുകയും മര്‍ദിത ജനവിഭാഗങ്ങള്‍, സവിശേഷമായി ദളിറ്റ് ആദിവാസി മുസ്‌ലിം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നിയന്ത്രണാതീതമായി വര്‍ദ്ധിച്ചു വരികയുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നാണ് ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
പുരുഷാധിപത്യവ്യവസ്ഥയില്‍ അധിഷ്ടിതമായ ഭരണകൂടവും ജനപ്രതിനിധികളും മത പുരോഹിതരും എല്ലാം സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരെ പ്രതിഷേധമുയരേണ്ടതുണ്ട്. മറ്റെല്ലാ ഭിന്നതകളും മാറ്റി വെച്ച്‌നമ്മുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒന്നിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in