പുതുതലമുറയെ ശകാരിക്കുന്നതിനുമുമ്പ്
പതിവുപോലെ ഈ വര്‍ഷവും വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട് ഇക്കുറിയും പുതുതലമുറക്കെതിരായ കുറെ ശകാരങ്ങളും ഭൂതകാലത്തില്‍ അഭിരമിക്കുന്നതുമായ കുറെ വാചകകസര്‍ത്തുകള്‍ കേട്ടു. കൂടുതലും കേട്ടത് ദൃശ്യമാധ്യമങ്ങളില്‍. ഭൂതകാലത്ത് പ്രണയം മഹത്തരമായിരുന്നു, ഇപ്പോള്‍ അത് കാപട്യമായി എന്നാണ് ഭൂതകാലത്തിന്റെ ഉപാസകരുടെ അവകാശവാദം. അന്നു പ്രണയകാര്‍ഡുകളിലായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്, ഇന്നത് എസ്എംഎസും ഇ മെയിലുമായെന്നായിരുന്നു ഒരാളുടേ പരാതി. ഏതാനും വര്‍ഷം മുമ്പ് കേട്ടിരുന്നത് പണ്ടൊക്കെ പ്രണയലേഖനങ്ങളിലായിരുന്നു ഹൃദയം കൈമാറിയിരുന്നത്, ഇപ്പോഴത് കാര്‍ഡുകളിലായി എന്നായിരുന്നു. അതിനുമുമ്പ് ഇങ്ങനേയും പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്- പണ്ടൊക്കെ കണ്ണുകള്‍ […]
പതിവുപോലെ ഈ വര്‍ഷവും വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട് ഇക്കുറിയും പുതുതലമുറക്കെതിരായ കുറെ ശകാരങ്ങളും ഭൂതകാലത്തില്‍ അഭിരമിക്കുന്നതുമായ കുറെ വാചകകസര്‍ത്തുകള്‍ കേട്ടു. കൂടുതലും കേട്ടത് ദൃശ്യമാധ്യമങ്ങളില്‍.
ഭൂതകാലത്ത് പ്രണയം മഹത്തരമായിരുന്നു, ഇപ്പോള്‍ അത് കാപട്യമായി എന്നാണ് ഭൂതകാലത്തിന്റെ ഉപാസകരുടെ അവകാശവാദം. അന്നു പ്രണയകാര്‍ഡുകളിലായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്, ഇന്നത് എസ്എംഎസും ഇ മെയിലുമായെന്നായിരുന്നു ഒരാളുടേ പരാതി. ഏതാനും വര്‍ഷം മുമ്പ് കേട്ടിരുന്നത് പണ്ടൊക്കെ പ്രണയലേഖനങ്ങളിലായിരുന്നു ഹൃദയം കൈമാറിയിരുന്നത്, ഇപ്പോഴത് കാര്‍ഡുകളിലായി എന്നായിരുന്നു. അതിനുമുമ്പ് ഇങ്ങനേയും പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്- പണ്ടൊക്കെ കണ്ണുകള്‍ കൊണ്ടായിരുന്നു പ്രണയം കൈമാറിയിരുന്നത്, ഇപ്പോഴത് കത്തുകളിലായി…. ഇതിന് എന്തെങ്കിലും അവസാനമുണ്ടോ? സ്വന്തം കാലത്തെ ഉദാത്തവല്‍ക്കരിക്കുകയും പുതുതലമുറയെ അനാവശ്യമായി കുറ്റപ്പെടുത്തുകയും ചെയ്യുകയാണല്ലോ നമ്മുടെ സ്ഥിരം പരിപാടി. പ്രണയം മുതല്‍ വിപ്ലവരാഷ്ട്രീയം വരെ നാമിത് കേട്ടുകൊണ്ടിരിക്കുന്നു.
പുതുതലമുറക്ക് പ്രണയം നഷ്ടപ്പെടുന്നു എന്ന വാദത്തിനു ഉപോല്‍ഫലകമായി ഒരു വാര്‍ത്താവതരാകന്‍ പറഞ്ഞതിങ്ങനെയായിരുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും കൂട്ടബലാല്‍സംഗങ്ങളും പെണ്‍വാണിഭങ്ങളും അതിന്റെ തെളിവാണത്രെ. എത്ര ബാലിശമായ വാദഗതി. ഒന്നാമത് ഇത്തരം കേസുകളിലെ മിക്കവാറും പ്രതികള്‍ മധ്യവയസ്‌കരാണ്. പുതുതലമുറയല്ല. രണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു എത്രയോ കാരണങ്ങളുണ്ട്. തല്‍ക്കാലം അതിവിടെ ചര്‍ച്ച ചെയ്യുന്നില്ല. എന്തായാലും പുതുതലമുറ പ്രണയം മറന്നതല്ല അതിനുള്ള കാരണം. മാത്രമല്ല, ഈ ആക്ഷേപിക്കപ്പെടുന്ന പുതുതലമുറയില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം തൊട്ടുമുമ്പുള്ള തലമുറകളേക്കാള്‍ എത്രയോ ആരോഗ്യകരമാണ്. അതൊന്നും പരിശോധിക്കാതെ പുതുതലമുറയെ വെറുതെ കുറ്റപ്പെടുത്തുന്നതില്‍ എന്തു ആനന്ദമാണാവോ ലഭിക്കുന്നത്.
ഇനി പ്രണയിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നുവെക്കുക. എങ്കില്‍ അതിനുകാരണവും പഴയ തലമുറയാണ്. പുതുതലമുറയെ നയിക്കുന്നതായി അവകാശപ്പെടുന്ന മാതാപിതാക്കളും അധ്യാപകരും മാധ്യമങ്ങളുമെല്ലാമടങ്ങുന്ന തലമുറയുടേത്. അതിനെയാണ് ഒരു സ്വയം പരിശോധനക്ക് വിധേയമാക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in