പുതിയ കേരളത്തിനൊരു പത്തിന പരിപാടി
ഡോ. ബി. ഇക്ബാല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ വര്‍ധിച്ച് വരുന്നു എന്നതാണ് പൊതു തെരഞ്ഞടുപ്പ് നല്‍കുന്ന മുഖ്യസന്ദേശം. അതേയവസരത്തില്‍ കേരള സമൂഹത്തിന്റെ മതേതര മനസ്സ് വര്‍ഗ്ഗീയ ഛിദ്ര ശക്തികളെ വലിയൊരളവ് തിരസ്‌കരിച്ചത് കൊണ്ടുകൂടിയാണ് ഇടത് ജനാധിപത്യമുന്നണി അധികാരത്തിലെത്തിയത്.യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തോടുള്ള ജനവികാരം പ്രയോജനപ്പെടുത്താന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വര്‍ഗ്ഗീയതക്കുള്ള മറുമരുന്ന് എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരുന്ന സംശുദ്ധ ഭരണമാണെന്ന് പുതിയ സര്‍ക്കാര്‍ മനസ്സിലാക്കുകയും അതിലേക്കായി പരിപാടികള്‍ നടപ്പിലാക്കുകയും വേണം. മുന്‍ഗണന നല്‍കി നടപ്പിലാക്കേണ്ട ഏതാനും […]
കേരളത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ വര്‍ധിച്ച് വരുന്നു എന്നതാണ് പൊതു തെരഞ്ഞടുപ്പ് നല്‍കുന്ന മുഖ്യസന്ദേശം. അതേയവസരത്തില്‍ കേരള സമൂഹത്തിന്റെ മതേതര മനസ്സ് വര്‍ഗ്ഗീയ ഛിദ്ര ശക്തികളെ വലിയൊരളവ് തിരസ്‌കരിച്ചത് കൊണ്ടുകൂടിയാണ് ഇടത് ജനാധിപത്യമുന്നണി അധികാരത്തിലെത്തിയത്.യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തോടുള്ള ജനവികാരം പ്രയോജനപ്പെടുത്താന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വര്‍ഗ്ഗീയതക്കുള്ള മറുമരുന്ന് എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരുന്ന സംശുദ്ധ ഭരണമാണെന്ന് പുതിയ സര്‍ക്കാര്‍ മനസ്സിലാക്കുകയും അതിലേക്കായി പരിപാടികള്‍ നടപ്പിലാക്കുകയും വേണം. മുന്‍ഗണന നല്‍കി നടപ്പിലാക്കേണ്ട ഏതാനും പദ്ധതികള്‍ ഇവിടെ ചേര്‍ക്കുന്നു
1. സ്വകാര്യഉടമസ്ഥതയിലുള്ള മൂന്നാര്‍ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക. എസ്റ്റേറ്റുകള്‍ നഷ്ടമായതുകൊണ്ട് തൊഴിലാളികള്‍ക്ക് കൂലി കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് പ്ലാന്റേഷന്‍ ഉടമകള്‍ വാദിക്കുന്നുണ്ടല്ലോ. തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ പ്ലാന്റേഷനുകള്‍ ഏല്‍പ്പിക്കുക. കോഫീബോര്‍ഡ് കോഫീഹൗസുകള്‍ അടച്ച് പൂട്ടിയപ്പോള്‍ എ കെ ജി ഇന്ത്യയില്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സഹരണ സംരംഭമായി ഇന്ത്യന്‍ കോഫീഹൗസ് രൂപീകരിച്ചത് മാതൃകയായി സ്വീകരിക്കാവുന്നതാണ്.
2. ആദിവാസി സംരക്ഷണത്തിനായി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുക. വെറും കൂലിപ്പണിക്കാരായി മാറിക്കഴിഞ്ഞ ആദിവാസികളെ കൃഷിഭൂമി നല്‍കി കൃഷിക്കാരായി മാറ്റുന്നതിന് മുന്‍ഗണന നല്‍കുക. മൂന്നാറിലെ ജനവാസ ഭൂമി ഭൂരഹിതരായ ്യുആദിവാസികള്‍ക്ക് പതിച്ച് നല്‍കുക. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആരംഭിച്ച ഭൂപരിഷ്‌കരണം പൂര്‍ത്തിയാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും.
3. തണ്ണീര്‍ തടാകങ്ങള്‍ അടക്കമുള്ള പരിസ്ഥിതി പ്രധാനമായ പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുക. സ്വകാര്യ വ്യക്തികള്‍ പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കരുത്. മൂന്നാറിലെ വനപ്രദേശം പ്ലാന്റേഷന്‍ ഉടമകളില്‍ നിന്നേറ്റെടുത്ത് സംരക്ഷിച്ച് നിലനിര്‍ത്തുക. പരിസ്ഥിതി സംരക്ഷണത്തിനുള്ള പുതിയ സര്‍ക്കാരിന്റെ പ്രതിബദ്ധത അതുവഴി വ്യക്തമാക്കാന്‍ കഴിയും.
4. സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും സ്ത്രീ-ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദമാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുക. പ്രഖ്യാപിത വനിതാ വകുപ്പ് ഉടനടി രൂപീകരിക്കുക.
5. എയിഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനം പിഎസ് സിക്ക് വിടുക.57-ലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ നിയമത്തിലെ 11-ാം വകുപ്പ് സുപ്രീംകോടതി ശരിവെച്ചതാണ്. വിവിധ സമുദായ നേതൃത്വങ്ങളെ തെല്ലും ഭയക്കേണ്ടതില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിശ്വാസമര്‍പ്പിച്ച വലിയൊരു ജനവിഭാഗത്തിന്റെ ആഗ്രഹമാണിത്.
6. സാര്‍വ്വത്രികവും, സൗജന്യവുമായ ആരോഗ്യസേവനം ഉറപ്പു വരുത്തുക. ആരോഗ്യ ചെലവ് സംസ്ഥാന വരുമാനത്തിന്റെ 0.6 ശതമാനത്തില്‍ നിന്നും ഉടനടി 2ശതമാനമായും അഞ്ചുവര്‍ഷം കൊണ്ട് 5ശതമാനമായും വര്‍ധിപ്പിക്കുക.
7. കേരള ജനതയുടെ 15 ശതമാനത്തിനടുത്ത് 60 വയസ്സിനു മുകളിലുള്ളവരാണ്. ഇവരില്‍ സ്ത്രീകള്‍ പ്രത്യേകിച്ച് വിധവകളാണധികം. അടുത്ത 25 വര്‍ഷത്തിനകം കേരളത്തില്‍ വയോജനങ്ങള്‍ മൂന്നിലൊന്നായി വര്‍ധിക്കും. ഇതെല്ലാം കണക്കിലെടുത്ത് വയോജനങ്ങളുടെ സംരക്ഷണത്തിനായി ഉചിതമായ പദ്ധതികള്‍ നടപ്പിലാക്കുക.
8. സര്‍വ്വകലാശാലകള്‍, കോളേജുകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ഗവേഷണ വിജ്ഞാന (Research and Developmetn)േ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക. വിജ്ഞാന ഉല്പാദനത്തിലൂടെ മാത്രമേ ആഗോളവല്‍ക്കരണ ശക്തികളെ വികസ്വര രാജ്യങ്ങള്‍ക്ക് പരാജയപ്പെടുത്താനാവൂ. ഇന്ത്യയില്‍ അതിനുള്ള തുടക്കം കേരളത്തില്‍ നിന്നും ആരംഭിക്കാം. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഒരു ആധനിക ഔഷധ ഗവേഷണ കേന്ദ്രം സ്ഥാപിച്ച് ഓപ്പണ്‍ സോഴ്‌സ് ഡ്രഗ്‌സ് ഡിസ്‌ക്കവറിയുടെ അടിസ്ഥാനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. വിവരസാങ്കേതിക വിദ്യ, ജൈവസാങ്കേതിക വിദ്യ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലുള്ള കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന വരുമാനവും തൊഴില്‍ ലഭ്യതയും വര്‍ധിപ്പിക്കുക. സമ്പത്തുല്‍പാദിപ്പിച്ച് കൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചെങ്കില്‍ മാത്രമേ ക്ഷേമ പദ്ധതികള്‍ നിലനിര്‍ത്താനും വിപുലീകരിക്കാനും കഴിയൂ.
9. മഹാരാഷ്ട്ര മാതൃകയില്‍ അന്ധവിശ്വാസ-അനാചാര നിരോധന നിയമം പാസ്സാക്കി നടപ്പിലാക്കുക.
10. സമഗ്രമായ ഭരണ പരിഷ്‌കാരത്തിലൂടെ സിവില്‍സര്‍വീസിന്റെ കാര്യക്ഷമതയും സുതാര്യതയും വേഗതയും വര്‍ധിപ്പിക്കുക.
(പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in