പി സി ചാക്കോക്കെതിരെ തൃശൂരില്‍ ഐ ഗ്രൂപ്പ് പടയൊരുക്കം : സുധീരനായാല്‍ ഒ കെയെന്ന്

സംസ്ഥാനത്ത് എ – ഐ ഗ്രൂപ്പിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും പൊട്ടിത്തെറി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജില്ലക്കുപുറത്തുനിന്നുള്ള നേതാക്കള്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി സി ചാക്കോയെ ഒഴിവാക്കുകതന്നെയാണ് ഗ്രൂപ്പിന്റെ നീക്കം. സീറ്റ് ഒന്നുകില്‍ തങ്ങള്‍ക്ക് ലഭിക്കണം, അല്ലെങ്കില്‍ ജില്ലയില്‍ നിന്നുള്ള വി എം സുധീരനായാലും കുഴപ്പമില്ല എന്ന നിലപാടിലാണ് ഐ വിഭാഗം. […]

JPC_chairman_Chack_1098127e

സംസ്ഥാനത്ത് എ – ഐ ഗ്രൂപ്പിസത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സില്‍ വീണ്ടും പൊട്ടിത്തെറി. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജില്ലക്കുപുറത്തുനിന്നുള്ള നേതാക്കള്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി സി ചാക്കോയെ ഒഴിവാക്കുകതന്നെയാണ് ഗ്രൂപ്പിന്റെ നീക്കം. സീറ്റ് ഒന്നുകില്‍ തങ്ങള്‍ക്ക് ലഭിക്കണം, അല്ലെങ്കില്‍ ജില്ലയില്‍ നിന്നുള്ള വി എം സുധീരനായാലും കുഴപ്പമില്ല എന്ന നിലപാടിലാണ് ഐ വിഭാഗം.
ഐ ഗ്രൂപ്പിനു മൃഗീയ ഭൂരിപക്ഷമുള്ള ജില്ലയാണ് തൃശൂര്‍. വര്‍ഷങ്ങളായി ഡിസിസിയുടെ നിയന്ത്രണം അവരുടെ കൈവശമാണ്. അതാണ് കഴിഞ്ഞ വര്‍ഷം ഗ്രൂപ്പിനു നഷ്ടപ്പെട്ടത്. സി എന്‍ ബാലകൃഷ്ണനായിരുന്നു ഏറെകാലമായി ഡിസിസി പ്രസിഡന്റ്. അദ്ദേഹം മന്ത്രിയായപ്പോള്‍ ഗ്രൂപ്പിലെ തന്നെ വി ബല്‍റാം പ്രസിഡന്റായി. എന്നാല്‍ വളരെ സമര്‍ത്ഥമായി ചാക്കോ അത് തട്ടിയെടു്കകുകയും എ ഗ്രൂപ്പുകാരനായ ഒ അബ്ദു റഹ്മാന്‍ കുട്ടിയെ പ്രസിഡന്റാക്കുകയായിരുന്നു എന്നുമാണ് ഐ ഗ്രൂപ്പ് ആരോപണം. രമേശ് ചെന്നിത്തല ശ്രമിച്ചിട്ടുപോലും ഗുണമുണ്ടായില്ല. കണ്ണൂരും തൃശൂരും വെച്ചായിരുന്നു എ ഗ്രൂപ്പ് കളിച്ചത്. കെ സുധാകരനെ ഭയപ്പെടുന്ന ചെന്നിത്തല തൃശൂര്‍ കൈവിടുകയായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ഐ ഗ്രൂപ്പ് നിസ്സഹകരണത്തിലായിരുന്നു. അടുത്തയിടെ ചെന്നിത്തലയുടെ കേരള യാത്ര വിജയിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ത്‌നനെ മുന്‍കൈ എടൂത്താണ് ഐ ഗ്രൂപ്പ് വീണ്ടും സഹകരിക്കാന്‍ ആരംഭിച്ചത്. ബല്‍റാമിനെ കെ പി സി സി ജനറല്‍ സെക്രട്ടറിയാക്കാമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. എന്നാല്‍ കേരള യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശന വിവാദം ആരംഭിച്ചു. പിന്നാലെ സോളാര്‍. ഒന്നും നടന്നില്ല. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് വീണ്ടും രംഗത്തിറങ്ങി. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ എ ഗ്രൂപ്പിന് ഒഴിഞ്ഞു കൊടുക്കാമെന്ന് പറഞ്ഞിരുന്ന മേയര്‍ സ്ഥാനം ഒഴിഞ്ഞില്ല. എ ഗ്രൂപ്പുകാരനായ കെ വി ദാസന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ തയ്യാറായെങ്കിലും മേയര്‍ സ്ഥാനം വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് ഐ ഗ്രൂപ്പ്. രണ്ടാമതും നി്‌സസഹകരണം ആരംഭിച്ച ഗ്രൂപ്പ് ഇപ്പോഴിതാ ചാക്കോവിനെതിരെ രംഗത്തിറങ്ങി. ജെ പി സി തലവനും മറ്റുമായ ചാക്കോ മണ്ഡലത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നും അതിനാല്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി ഇനി വേണ്ട എന്നുമാണവര്‍ തന്ത്രപൂര്‍വ്വം ആവശ്യപ്പെടുന്നത്. പകരം ബല്‍റാമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണാവശ്യം. അതല്ല സീറ്റ് എ ക്കാണെങ്കില്‍ സുധീരനെ സ്ഥാനാര്‍ത്ഥിയാക്കിയാലും കുഴപ്പമില്ല എന്നവര്‍ പറയുന്നു. അല്ലെങ്കില്‍ ചാക്കോവിനെ തോല്‍പ്പിക്കുമെന്ന് ചില ഗ്രൂപ്പ് നേതാക്കള്‍ സ്വകാര്യമായി പറയുന്നു. അതേസമയം കഴിഞ്ഞ തവണ സീറ്റിനായി ശ്രമിച്ച് പരാജയപ്പെട്ട ടോംവടക്കന്‍ ഇക്കുറിയും രംഗത്തെത്തുമെന്ന സൂചനയുണ്ട്. വയലാര്‍ രവിയുടെ നോമിനിയായിട്ടായിരിക്കും വടക്കന്‍ എത്തുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply