പിള്ളക്കെന്താ കൊമ്പുണ്ടോ?
ബാലകൃഷ്ണപിള്ളക്ക്് കൊമ്പുണ്ടോ? അതോ മുന്നോക്കക്കാര്‍ക്കെല്ലാം കൊമ്പുണ്ടോ? മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ പിള്ളക്ക്് കാബിനറ്റ് റാങ്ക് പദവി നല്‍കിയതിന്റെ മാനദണ്ഡം മറ്റെന്താണ്? അതോ കോര്‍പ്പറേഷനുകളിലും ജാതീയ വിവേചനം നിലനില്‍ക്കുന്നുവോ? മുന്നോക്ക വികസന കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രസക്തി എന്താണെന്ന് മനസ്സിലാകാന്‍ തന്നെ പ്രയാസം. മുന്നോക്കക്കാര്‍ക്ക് എന്തിനാണ് ഒരു വികസനം? വികസനം ഉള്ളതുകൊണ്ടാണല്ലോ അവര്‍ മുന്നോക്കക്കാരായതും മറ്റൊരു വിഭാഗം പിന്നോക്കക്കാരായതും. ഭേദപ്പെട്ട മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ പുറത്തായി. ഗണേഷിന്റെ കയ്യിലിരിപ്പിനൊപ്പം പിള്ളയും അതിനു കാരണമായി. അവസാനം എല്ലാം […]
ബാലകൃഷ്ണപിള്ളക്ക്് കൊമ്പുണ്ടോ? അതോ മുന്നോക്കക്കാര്‍ക്കെല്ലാം കൊമ്പുണ്ടോ? മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ പിള്ളക്ക്് കാബിനറ്റ് റാങ്ക് പദവി നല്‍കിയതിന്റെ മാനദണ്ഡം മറ്റെന്താണ്? അതോ കോര്‍പ്പറേഷനുകളിലും ജാതീയ വിവേചനം നിലനില്‍ക്കുന്നുവോ?
മുന്നോക്ക വികസന കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രസക്തി എന്താണെന്ന് മനസ്സിലാകാന്‍ തന്നെ പ്രയാസം. മുന്നോക്കക്കാര്‍ക്ക് എന്തിനാണ് ഒരു വികസനം? വികസനം ഉള്ളതുകൊണ്ടാണല്ലോ അവര്‍ മുന്നോക്കക്കാരായതും മറ്റൊരു വിഭാഗം പിന്നോക്കക്കാരായതും.
ഭേദപ്പെട്ട മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ പുറത്തായി. ഗണേഷിന്റെ കയ്യിലിരിപ്പിനൊപ്പം പിള്ളയും അതിനു കാരണമായി. അവസാനം എല്ലാം കഴിഞ്ഞു. ഗണേഷിന്റെ കുടുംബവും തകര്‍ന്നു. അപ്പോഴാണ് അച്ഛനും മകനും തളര്‍ന്നതും ഒന്നിച്ചതും എന്നാല്‍ മന്ത്രിസ്ഥാനം തല്‍ക്കാലം തിരിച്ചുകൊടുക്കാന്‍ യുഡിഎഫ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പെന്ന രീതിയില്‍ ഇത്തരമൊരു കോര്‍പ്പറേഷന്‍ രൂപീകരിച്ചതും പിള്ളയെ ക്യാമ്പിനറ്റ് റാങ്കോടെ ചെയര്‍മാനാക്കിയതും. ചരിത്രപരമായും സാമൂഹ്യമായും രാഷ്ട്രീയമായും വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഇത്തരത്തില്‍ താല്‍ക്കാലിക അഡ്ജസ്റ്റുമെന്റായി കൈകാര്യം ചെയ്തത്്. എന്നാല്‍ സരിതക്കുപിന്നാലെ നടക്കുന്ന പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ ഗൗരവപരമായ ഈ വിഷയത്തിലൊന്നും താല്‍പ്പര്യമില്ല.
നൂറ്റാണ്ടുകളിലൂടെ കടന്നു പോയ അടിമത്തത്തിന്റെ ഫലമായി സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്റപ്പെട്ട പിന്നോക്ക ദളിത് വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് സംവരണവും പിന്നോക്ക് – പട്ടിക ജാതി വികസന കോര്‍പ്പറേഷനും മറ്റും രൂപം കൊണ്ടത്. പ്രസ്തുതലക്ഷ്യം ഇനിയും നേടാനായിട്ടില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ കോര്‍പ്പറേഷനുകള്‍ക്ക് ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവിടെ കാമ്പിനറ്റ് പദവി പോയിട്ട്് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഈ സാഹചര്യത്തിലാണ് ഈ സാമൂഹ്യ ഉത്തരവാദിത്തത്തെ അട്ടിമറിക്കുന്ന രീതിയില്‍ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചതും പിള്ളയെ ചെയര്‍മാനാക്കിയതും. ജാതീയ വിവേചനം തുടരുന്നു എന്നര്‍ത്ഥം. തന്റെ സീനിയോറിട്ടി മൂലമാണ് കാമ്പിനറ്റ് പദവി നല്‍കിയതെന്ന വാദം തന്നെ എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്്. അസുഖം മൂലം ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് പിള്ള എന്ന കാര്യം അവിടെ നില്‍ക്കട്ടെ.
സാമൂഹ്യനീതി എന്നത് ഏതൊരു സമൂഹത്തിന്റേയും അടിസ്ഥാന ലക്ഷ്യമാണ്. അതു തകര്‍ക്കുന്ന നടപടിയാണ് സോളാര്‍ കോലാഹലങ്ങള്‍ക്കിടയില്‍ വാര്‍ത്തയാകാതെ പോയത് എന്നത് കേരള സമൂഹത്തിന്റെ ദുരന്തം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in