പശ്ചിമഘട്ട സംവാദയാത്ര ആരംഭിച്ചു

പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന ആയിരത്തോളം ജനങ്ങളെ സാക്ഷികളാക്കിക്കൊണ്ട്‌ യൂത്ത്‌ ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പശ്ചിമഘട്ട സംവാദയാത്ര ആരംഭിച്ചു. കഴിഞ്ഞ ദിവസം കാസര്‍ഗോട്ട്‌ ബേഡകത്ത്‌ കാഞ്ഞിരത്തുങ്കല്‍ ടൗണിനടുത്തുള്ള തെങ്ങിന്‍തോപ്പിലെ തുറന്ന സ്‌റ്റേജില്‍ വെച്ചു യാത്രയുടെ ഉദ്‌ഘാടനം നടന്നു. പശ്ചിമഘട്ടത്തിലെ ആദിവാസി കര്‍ഷക ദളിത്‌ വിഭാഗങ്ങളുടെ പ്രതിനിധികള്‍ സ്ഥിരം യാത്രാംഗങ്ങളുടെ പ്രതിനിധികള്‍ക്ക്‌ യാത്രാബാനര്‍ കൈമാറിക്കൊണ്ടാണ്‌ ഉദ്‌ഘാടനം നടന്നത്‌. ആദിവാസി മൂപ്പനും നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി പ്രവര്‍ത്തകന്‍ വിജയന്‍ അമ്പലക്കാട്‌, വി.എസ്‌. […]

Western-ghat-Samvada-Yathraപരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന ആയിരത്തോളം ജനങ്ങളെ സാക്ഷികളാക്കിക്കൊണ്ട്‌ യൂത്ത്‌ ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പശ്ചിമഘട്ട സംവാദയാത്ര ആരംഭിച്ചു. കഴിഞ്ഞ ദിവസം കാസര്‍ഗോട്ട്‌ ബേഡകത്ത്‌ കാഞ്ഞിരത്തുങ്കല്‍ ടൗണിനടുത്തുള്ള തെങ്ങിന്‍തോപ്പിലെ തുറന്ന സ്‌റ്റേജില്‍ വെച്ചു യാത്രയുടെ ഉദ്‌ഘാടനം നടന്നു. പശ്ചിമഘട്ടത്തിലെ ആദിവാസി കര്‍ഷക ദളിത്‌ വിഭാഗങ്ങളുടെ പ്രതിനിധികള്‍ സ്ഥിരം യാത്രാംഗങ്ങളുടെ പ്രതിനിധികള്‍ക്ക്‌ യാത്രാബാനര്‍ കൈമാറിക്കൊണ്ടാണ്‌ ഉദ്‌ഘാടനം നടന്നത്‌.
ആദിവാസി മൂപ്പനും നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി പ്രവര്‍ത്തകന്‍ വിജയന്‍ അമ്പലക്കാട്‌, വി.എസ്‌. രാധാകൃഷ്‌ണന്‍, കെ.രാമചന്ദ്രന്‍, എം.സുള്‍ഫിത്ത്‌, എന്‍.സുബ്രഹ്മണ്യന്‍, ശോഭീന്ദ്രന്‍ മാസ്‌റ്റര്‍, എന്‍.പി.ജോണ്‍സണ്‍ എന്നിവരെക്കൂടാതെ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.ആനന്ദന്‍, പഞ്ചായത്ത്‌ മെമ്പര്‍ ബാലകൃഷ്‌ണന്‍, ഡോ.ശ്രീകുമാര്‍ (ഉടുപ്പി), എന്നിവര്‍ സംസാരിച്ചു. പ്രജില്‍ അമന്‍ യാത്രാ പരപാടികള്‍ വിശദീകരിച്ചു.
തൃശൂരിലെ ഊരാളി അവതരിപ്പിച്ച സംഗീതപരിപാടി, ബേഡകം നിവാസികള്‍ അവതരിപ്പിച്ച എര്‌ത്‌ കളി, മംഗലം കളി, മുടിയാട്ടം എന്നീ കലാപരിപാടികളും നടന്നു. വിശ്വനാഥന്‍ ഇരുപത്തിയഞ്ച്‌ വര്‍ഷം മുമ്പ്‌ നടന്ന പശ്ചിമഘട്ട രക്ഷായാത്രയില്‍ അവതരിപ്പിച്ച കവിത ആലപിച്ചു. രാകേഷ്‌ രഘുനാഥന്‍ ഗാനമാലപിച്ചു.
യാമിനി പരമേശ്വരന്‍, സുരേഷ്‌ നാരായണന്‍ എന്നിവര്‍ സംവിധാനം ചെയ്‌ത, പ്രോലിറ്റേറിയന്‍ ഫ്രെയിംസിന്റെ ‘ഊരു കവര്‍ന്നു… ഉയിരും’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും എന്‍ എ. നസീറിന്റെ ഫോട്ടോ പ്രദര്‍ശനവും നടന്നു. രാവിലെ മുതല്‍ ബേഡകം നിവാസികളായ കുട്ടികള്‍ക്ക്‌ വേണ്ടി രാവിലെ മുതല്‍ വിവിധതരം കളികളും ക്ലേ മോഡലിംഗ്‌, ഒറിഗാമി തുടങ്ങിയവയുടെ പരിശീലനവും നടന്നു.
50 ദിവസം കൊണ്ട്‌ കേരളത്തിലെ പശ്ചിമഘട്ടം മേഖലയിലൂടെ യാത്രചെയ്‌ത്‌ ജനങ്ങളുമായി ആശയസംവാദം നടത്തുകയാണ്‌ യാത്രയുടെ ലക്ഷ്യം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply