പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറയുന്നവര്‍ വിദേശ ഫണ്ടുകാര്‍ – കഷ്ടം പിണറായി….
പരിസ്ഥിതി സംഘടനകള്‍ എന്നു പറഞ്ഞ് വിദേശഫണ്ട് പറ്റുന്നവരാണ് പശ്ചിമഘട്ട സംരക്ഷണം എന്ന വാദം ഉയര്‍ത്തിയതെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നികൃഷ്ട ജീവി പരാമര്‍ശം നടത്തിയതിന് പിണറായിയോട് ക്ഷമിച്ചതായി താമരശേരി രൂപത അറിയിക്കുയും ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷമാണ് പിണറായിയുടെ ഈ പ്രസ്താവന. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സഭ ചെയ്യുന്ന സമരങ്ങള്‍ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചാണ് പിണറായി മടങ്ങിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരി അടിവാരം മേഖലയില്‍ ഉണ്ടായ സംഘടിതവും ആസൂത്രിതവുമായ അക്രമസംഭവങ്ങള്‍ […]
പരിസ്ഥിതി സംഘടനകള്‍ എന്നു പറഞ്ഞ് വിദേശഫണ്ട് പറ്റുന്നവരാണ് പശ്ചിമഘട്ട സംരക്ഷണം എന്ന വാദം ഉയര്‍ത്തിയതെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നികൃഷ്ട ജീവി പരാമര്‍ശം നടത്തിയതിന് പിണറായിയോട് ക്ഷമിച്ചതായി താമരശേരി രൂപത അറിയിക്കുയും ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷമാണ് പിണറായിയുടെ ഈ പ്രസ്താവന. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സഭ ചെയ്യുന്ന സമരങ്ങള്‍ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചാണ് പിണറായി മടങ്ങിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരി അടിവാരം മേഖലയില്‍ ഉണ്ടായ സംഘടിതവും ആസൂത്രിതവുമായ അക്രമസംഭവങ്ങള്‍ സ്വാഭാവിക രോഷപ്രകടനമാണെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്ന ഘട്ടം വന്നാല്‍ സിപിഎം ഏതറ്റം വരെയും പോകുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. നാല് വോട്ടിനു വേണ്ടിയല്ല സിപിഎം പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നതെന്നും മലയോര കര്‍ഷകരുടെ സംരക്ഷണത്തിനു വേണ്ടിയാണെന്നും പിണറായി പറഞ്ഞെങ്കിലും പിണറായിയുടെ സന്ദര്‍ശനം ഒരു അടയാളമാണെന്നാണ് ഫാദര്‍ പോള്‍ തേലക്കാട്ട് പറയുന്നത്. 2007 ല്‍ മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്നത്തെ ബിഷപ്പായിരുന്ന പോള്‍ ചിറ്റിലപ്പള്ളിക്കെതിരെ പിണറായി വിജയന്‍ ‘നികൃഷ്ടജീവി’ പ്രയോഗം നടത്തിയത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട് കോടഞ്ചേരിയില്‍ സിപിഎം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. വിശദമായ പഠനം നടത്തിയല്ല ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും മുന്‍ കാലങ്ങളില്‍ ചില എന്‍ജിഒകള്‍ തയ്യാറാക്കിയ റിപ്പോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും പഞ്ചായത്തുകളിലോ നിയമസഭകളിലോ പാര്‍ലമെന്റിലോ ആ റിപ്പോര്‍ട്ട് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പല പരിസ്ഥിതി പഠനങ്ങളും നടത്തുന്നത് വലിയ എന്‍ജിഒകളാണ്. അവര്‍ക്ക് അമേരിക്കയില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നുമെല്ലാം കോടിക്കണക്കിന് രൂപയാണ് പഠനത്തിനായി ലഭിക്കുന്നതെന്നും പിണറായി കൂട്ടിചേര്‍ത്തു.
പതിവുപോലെ, തങ്ങളുടെ നിലപാടില്‍ നിന്ന് വ്യത്യസ്ഥമായ നിലപാട് മുന്നോട്ടു വെക്കുന്നവരെ വിദേശചാരന്മാരാണെന്നും സാമ്രാജ്യത്വ ഏജന്റുമാരാണെന്നും ആക്ഷേപിക്കുന്ന പാര്‍ട്ടിയുടെ സ്ഥിരം പരിപാടി തന്നെയാണ് പിണറായി ആവര്‍ത്തിച്ചിരിക്കുന്നത്. ഏത് എന്‍ജിഒ ആണ് വിദേശഫണ്ടും സ്വീകരിച്ച് പഠനം നടത്തി പരിസ്ഥിതി സംരക്ഷിക്കാനും മലയോര ജനതയെ ദ്രോഹിക്കാനും ശ്രമിക്കുന്നതെന്നോ റിപ്പോര്‍ട്ടിലെ ഏതേതുഭാഗങ്ങളാണ് ജനവിരുദ്ധമെന്നോ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സത്യം പറഞ്ഞത് പോള്‍ തേലക്കാട്ടാണ്. ഇതൊരു അടയാളമാണ്. ശേഷം ചിന്ത്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in