പശുവാദത്തിന്റെ രാഷ്ട്രീയം

കെ.സച്ചിദാനന്ദന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു കറുത്ത ദിനമായിരുന്നു ഇന്ന്. രാജ്യത്ത് ഇനി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു. കശാപ്പിനായി വില്ക്കുന്നത് നിരോധിക്കുന്നു എന്നു പറഞ്ഞാല്‍ കശാപ്പ് നിരോധിക്കുന്നു എന്നു തന്നെ. നമ്മുടെ രാജ്യത്തെ വലിയൊരു പങ്ക് പാവപ്പെട്ട ജനങ്ങളുടെ പ്രോട്ടീന്‍ ഭക്ഷണം ഇല്ലാതാവുന്നു. കൃഷിക്കുപയോഗമില്ലാത്ത, കറവ വറ്റിയ കാലികളെ അറവിന് വില്ക്കുന്നതിലൂടെ കൃഷിക്കാര്‍ക്ക് കിട്ടിയിരുന്ന വരുമാനം ഇല്ലാതാവുന്നു. ഇറച്ചിവെട്ട്, ഇറച്ചിക്കച്ചവടം, തുകല്‍ കൊണ്ടുള്ള ജോലികള്‍ ഇവ ചെയ്ത് ജീവിച്ചിരുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ ഇല്ലാതാവുന്നു.ജനാധിപത്യപരമായ ഒരു ചര്‍ച്ചയുമില്ലാതെ, നരേന്ദ്ര […]

bbകെ.സച്ചിദാനന്ദന്‍
ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു കറുത്ത ദിനമായിരുന്നു ഇന്ന്. രാജ്യത്ത് ഇനി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു. കശാപ്പിനായി വില്ക്കുന്നത് നിരോധിക്കുന്നു എന്നു പറഞ്ഞാല്‍ കശാപ്പ് നിരോധിക്കുന്നു എന്നു തന്നെ. നമ്മുടെ രാജ്യത്തെ വലിയൊരു പങ്ക് പാവപ്പെട്ട ജനങ്ങളുടെ പ്രോട്ടീന്‍ ഭക്ഷണം ഇല്ലാതാവുന്നു. കൃഷിക്കുപയോഗമില്ലാത്ത, കറവ വറ്റിയ കാലികളെ അറവിന് വില്ക്കുന്നതിലൂടെ കൃഷിക്കാര്‍ക്ക് കിട്ടിയിരുന്ന വരുമാനം ഇല്ലാതാവുന്നു. ഇറച്ചിവെട്ട്, ഇറച്ചിക്കച്ചവടം, തുകല്‍ കൊണ്ടുള്ള ജോലികള്‍ ഇവ ചെയ്ത് ജീവിച്ചിരുന്ന കോടിക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ ഇല്ലാതാവുന്നു.ജനാധിപത്യപരമായ ഒരു ചര്‍ച്ചയുമില്ലാതെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒറ്റ ഉത്തരവിലൂടെയാണ് ഇതൊക്കെ ഇല്ലാതാവുന്നത്. ജനങ്ങളുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുന്നു. ഒരു സംസ്ഥാന വിഷയത്തില്‍ ഒരു ഫെഡറല്‍ തത്വവും പാലിക്കാതെ കേന്ദ്രം നിയമമുണ്ടാക്കിയിരിക്കുന്നു. റംസാന്‍ നോമ്പ് ആരംഭിക്കാനിരിക്കുന്നതിന്റെ തലേന്ന് നടപ്പിലാക്കിയ ഈ ഉത്തരവ് മതന്യൂനപക്ഷങ്ങളെ കൂടുതല്‍ ഞെരുക്കാനാണെന്നതിലും സംശയമില്ല. മേല്‍പറഞ്ഞ തൊവിലുകളില്‍ കൂടുതലും ഏര്‍പ്പെടുന്നതും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും പാവപ്പെട്ടവരുമാണ്.
പക്ഷേ, അതിനെക്കാളുമൊക്കെ പ്രധാനമായി ഇതൊരു രാഷ്ട്രീയ പ്രയോഗമാണ്. പശുവാദത്തിന്റെ രാഷ്ട്രീയത്തെ നമ്മുടെ ജനാധിപത്യത്തിന്റെ കേന്ദ്രത്തില്‍ സ്ഥാപിച്ച്, ഇന്ത്യയുടെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ പദ്ധതിയാണ് ഈ ഉത്തരവ്. ഇത് ഭക്ഷണത്തെക്കാളേറെ ബാധിക്കുക ജനാധിപത്യത്തെ ആയിരിക്കും. അമിതാധികാരത്തിന്റെ ശക്തികള്‍ പശുവിന്റെ പേരിലുള്ള കലാപങ്ങള്‍ക്കായിരിക്കും ഇനി ഇറങ്ങുക. ഇത്രയും നാള്‍, നിയമവിധേയമായ മാട്ടിറച്ചി വില്പനക്കാരെ അവര്‍ ആക്രമിച്ചു കൊന്നു. ഇനി നിയമവിരുദ്ധമാണത് എന്ന എളുപ്പമുണ്ട് വംശഹത്യക്ക്. ഈ ഉത്തരവിന്റെ പേരില്‍ പശു രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്ന് രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമം.ഈ ഉത്തരവിനെതിരായ സമരം, നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള സമരമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply