പരിസ്ഥിതി നശിപ്പിക്കുന്നവര്‍ക്ക് വോട്ടില്ല
പരിസ്ഥിതി നശിപ്പിക്കുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും വോട്ടുചെയ്യരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. അസഹനീയ ചൂട്, കൊടും വരള്‍ച്ച, ജലമലിനീകരണം, കാട്ടുതീ എന്നിവക്ക് കാരണം വന്‍തോതിലുള്ള നെല്‍വയല്‍തണ്ണീര്‍ത്തടങ്ങളുടെ നികത്തലും വനനാശവും വനശോഷണവും പാറമടകളുടെ അനിയന്ത്രിത പ്രവര്‍ത്തനവുമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കാലത്തുപോലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. എന്നത് ഖേദകരമാണ്. സാധാരണക്കാരുടെ ജീവിതത്തെ തകര്‍ക്കുന്ന വികസനത്തിനാണ് ഈ പ്രസ്ഥാനങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് അവര്‍ പ്രസ്‌താവനയില്‍ ചൂണ്ടികാട്ടി. വന്‍കിട ഷോപ്പിങ് മാളുകളും റിസോര്‍ട്ടുകളും വിമാനത്താവളങ്ങളും അതിവേഗ റെയില്‍പാതകളും പഞ്ചനക്ഷത്ര ബാറുകളുമാണ് […]
പരിസ്ഥിതി നശിപ്പിക്കുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും വോട്ടുചെയ്യരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. അസഹനീയ ചൂട്, കൊടും വരള്‍ച്ച, ജലമലിനീകരണം, കാട്ടുതീ എന്നിവക്ക് കാരണം വന്‍തോതിലുള്ള നെല്‍വയല്‍തണ്ണീര്‍ത്തടങ്ങളുടെ നികത്തലും വനനാശവും വനശോഷണവും പാറമടകളുടെ അനിയന്ത്രിത പ്രവര്‍ത്തനവുമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കാലത്തുപോലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. എന്നത് ഖേദകരമാണ്.
സാധാരണക്കാരുടെ ജീവിതത്തെ തകര്‍ക്കുന്ന വികസനത്തിനാണ് ഈ പ്രസ്ഥാനങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് അവര്‍ പ്രസ്‌താവനയില്‍ ചൂണ്ടികാട്ടി. വന്‍കിട ഷോപ്പിങ് മാളുകളും റിസോര്‍ട്ടുകളും വിമാനത്താവളങ്ങളും അതിവേഗ റെയില്‍പാതകളും പഞ്ചനക്ഷത്ര ബാറുകളുമാണ് വികസനം എന്നാണ് ധാരണ. അന്നവും കുടിവെള്ളവും ഉറപ്പുവരുത്തുന്നതും കാടും മലകളും പുഴകളും കൃഷിയും നാടിന്‍െറ പച്ചപ്പും നിലനിര്‍ത്തുന്നതായിരിക്കണം വികസനം. അതിന് പ്രവര്‍ത്തിക്കുന്നവര്‍ക്കാകും തങ്ങളുടെ വോട്ടെന്ന് പ്രസ്‌താവന പറയുന്നു.. പശ്ചിമഘട്ടം, കൃഷിഭൂമി, തണ്ണീര്‍ത്തടം, തീരപ്രദേശം, എന്നിവ നശിപ്പിക്കുന്നവര്‍, പാറമടകളെയും ഖനനമാഫിയയെയും സംരക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് വോട്ട് നല്‍കില്ല. മറിച്ച് തണ്ണീര്‍ത്തടനെല്‍വയല്‍ സംരക്ഷണ നിയമം, തീരദേശസംരക്ഷണ നിയമം, നദീതടസംരക്ഷണവന സംരക്ഷണ നിയമം, ജൈവകൃഷി നയം, അനധികൃത പാറമടകള്‍ പൂട്ടിക്കാന്‍ തയാറുള്ളവര്‍, പശ്ചിമഘട്ടത്തിന്‍െറയും പുഴകളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
സുഗതകുമാരി, പ്രഫ. എം.കെ. പ്രസാദ്, ഡോ. വി.എസ്. വിജയന്‍, തായാട്ട് ബാലന്‍, പ്രഫ. ശോഭീന്ദ്രന്‍, സി.ആര്‍. നീലകണ്‌ഠന്‍, ഹരീഷ് വാസുദേവന്‍, ടി.വി. രാജന്‍, എ.ശ്രീവത്സന്‍, പി.വി. കൃഷ്‌ണന്‍കുട്ടി, രമേശ്‌ബാബു, എന്‍. ബാലകൃഷ്‌ണന്‍ കണ്ണഞ്ചേരി, ബഷീര്‍ കളത്തിങ്ങല്‍, പ്രമോദ് മണ്ണടത്ത്, കെ. സതീഷ്‌ബാബു എന്നിവരാണ് പ്രസ്‌താവനയില്‍ ഒപ്പിട്ടിട്ടുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in